x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ത​ല​മു​റ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി മാ​ത്ര​മ​ല്ല വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ലെ സ​ജീ​വ പ​ങ്കാ​ളി​ക​ള്‍: ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

വെബ് ഡെസ്‌ക്
Published: October 18, 2026 11:44 PM IST | Updated: October 18, 2026 11:44 PM IST

ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

ബം​ഗ​ളൂ​രു: യു​വ​ത​ല​മു​റ കേ​വ​ലം രാ​ജ്യ​ത്തി​ന്‍റെ ഭാ​വി മാ​ത്ര​മ​ല്ല വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ലെ സ​ജീ​വ പ​ങ്കാ​ളി​ക​ള്‍ കൂ​ടി​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. യു​വാ​ക്ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​ത് ഊ​ര്‍​ജ​സ്വ​ല​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ നാ​ഷ​ണ​ല്‍ ലോ ​സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ 34ാം ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സ്. യു​വാ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും കേ​ള്‍​ക്കാ​ന്‍ നീ​തി​പീ​ഠം സ​ന്ന​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് സ്ഥാ​പി​ത​മാ​യ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. എ​ല്ലാ വി​ഷ​യ​ങ്ങ​ളും പൊ​തു​ജ​ന അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : SuryaKant SupremeCourt Bengaluru NewsUpdate Headlines

Recent News

Corehub Up