x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് ത​ല​പ്പ​ത്ത്

വെബ്ഡെസ്ക്
Published: October 19, 2026 12:48 AM IST | Updated: October 19, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ലെ വ​ട​ക്ക​ൻ പോ​രാ​ട്ട​ത്തി​ൽ കാ​ലി​ക്ക​ട്ട് എ​ഫ്സി​ക്കു ജ​യം. ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​ട്ട് 1-0നു ​ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​നെ തോ​ൽ​പ്പി​ച്ചു.

15-ാം മി​നി​റ്റി​ൽ ബൊ​അ​സോ​യാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ചു​വ​പ്പു​കാ​ർ​ഡി​ലൂ​ടെ കാ​ലി​ക്ക​ട്ടി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി​യെ​ങ്കി​ലും അ​തു മു​ത​ലാ​ക്കാ​ൻ ക​ണ്ണൂ​രി​നായില്ല.

കാ​ലി​ക്ക​ട്ട് എ​ഫ്സി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 11 പോ​യി​ന്‍റാ​ണ് കാ​ലി​ക്ക​ട്ടി​നു​ള്ള​ത്.

Tags : Sports SportsNews Highlights Tennis Cricket Badminton helm in Calicut

Recent News

Corehub Up