ഗ്രേറ്റ് ബ്രിട്ടൻ രൂപത
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികാഘോഷം ലണ്ടനിലെ ടോൾവർത്തിലുള്ള ഔർ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടന്നു. കൃതജ്ഞതാ ബലിയർപ്പണത്തിന് കർദിനാൾ മാർ ജോർജ് കൂവക്കാട് കാർമികത്വം വഹിച്ചു.
ഓരോ വിശ്വാസിയും കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും ശ്ലീഹന്മാരാകണമെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട് വചനസന്ദേശത്തിൽ പറഞ്ഞു. ബിഷ് മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം രൂപതയിലെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു.
ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ ഡോ. മിഗ്വേൽ മൗറി ബുവെൻഡിയാ, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് ഡോ. റിച്ചാർഡ് മോത്ത്, ബിർമിങ്ഹാം ആർച്ച്ബിഷപ് ഡോ. ബെർണാഡ് ലോങ്ലി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, നോട്ടിംഗ്ഹാം ബിഷപ് ഡോ. പാട്രിക് മാക്വിന്നി, വെസ്റ്റ്മിൻസ്റ്റർ രൂപത സഹായ മെത്രാൻ ഡോ. ജെയിംസ് കെറി എന്നിവർ സഹകാർമികരായിരുന്നു.
തുടർന്നുള്ള സമ്മേളനത്തിൽ സോജൻ ജോസഫ് എംപി, പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ ഫാ. ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫിസർ ഫാ. ജോ മുല്ലശേരി വിസി, വൈസ് ചാൻസിലർ ഫാ. ഫാൻസ്വാ പത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, ജോയിന്റ് സെക്രെട്ടറി ജോളി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Great Britain Diocese Celebrates