x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​തു​വേ​ദി​യി​ൽ; വി​ശ്വാ​സി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത് മാ​ർ​പാ​പ്പ

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 18, 2026 04:14 PM IST | Updated: October 18, 2026 04:18 PM IST

മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

വ​ത്തി​ക്കാ​ൻ സി​റ്റി: ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി വി​ശ്വാ​സി​ക​ൾ​ക്കു മു​ന്നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ഞാ​യ​റാ​ഴ്ച അ​പ്പോ​സ്തോ​ലി​ക് കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മാ​ർ​പാ​പ്പ​യ്ക്ക് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ വി​ശ്വാ​സി​ക​ൾ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്ത മാ​ർ​പാ​പ്പ തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ച​ത്വ​ര​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മാ​ർ​പാ​പ്പ​യ്ക്ക് ശ്വാ​സ​കോ​ശ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​താ​യി വ​ത്തി​ക്കാ​ൻ അ​റി​യി​ച്ച​ത്. 

വ​ല​ത് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന മു​ഴ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തി​രു​ന്നു. റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന മാ​ർ​പാ​പ്പ ശ​നി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. അ​തി​നു​ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച​ത്തേ​ത്.

Tags : Pope Leo XIV Pope Leo XIV surgery Pope appears in public public appearance Vatican City Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up