x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഞാ​ൻ ഒ​രു സാ​ധാ​ര​ണ വി​ദേ​ശി​യ​ല്ല": രാ​ജ്യം വി​ടാ​നു​ള്ള നോ​ട്ടീ​സി​നെ​തി​രെ ന​ട​ൻ ഇ​മ്രാ​ൻ ഖാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ 

ഓൺലൈൻ ഡെസ്ക്
Published: October 18, 2026 10:53 AM IST | Updated: October 18, 2026 10:53 AM IST

നടൻ ഇമ്രാൻ ഖാൻ പ്രതിഷേധത്തിനിടെ

മും​ബൈ: രാ​ജ്യം വി​ടാ​നു​ള്ള നോ​ട്ടീ​സി​നെ​തി​രെ ന​ട​ൻ ഇ​മ്രാ​ൻ ഖാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​സി​ഐ (ഓവർസീസ് ഇന്ത്യൻ) കാ​ർ​ഡു​ള്ള താ​ൻ ഒ​രു 'സാ​ധാ​ര​ണ വി​ദേ​ശി അ​ല്ലെ'​ന്നും വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​തെ ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഇ​മ്രാ​ൻ ഖാ​ന്‍റെ വാ​ദം.

ഒ​ക്ടോ​ബ​ർ പ​ത്തി​ന് മും​ബൈ​യി​ലെ ഓ​ഗ​സ്റ്റ് ക്രാ​ന്തി മൈ​താ​ന​ത്തി​ന് സ​മീ​പം ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ണാ​നു​ള്ള ജി​ജ്ഞാ​സ കൊ​ണ്ടാ​ണ് താ​ൻ പോ​യ​തെ​ന്നും, ഒ​രു ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ഇ​മ്രാ​ൻ ഖാ​ൻ ര​ണ്ട് വ​യ​സ് മു​ത​ൽ ഇ​ന്ത്യ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കേ​ൾ​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും ന​ൽ​കാ​തെ​യാ​ണ് ഒ​ക്ടോ​ബ​ർ 28-ന​കം രാ​ജ്യം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റും ത​നി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ട​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. 

Tags : ImranKhan Foreigner BombayHighCourt LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up