x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള കു​റ്റ​കൃ​ത്യം: ഇ​ന്ത്യ​യി​ൽ സ്റ്റാ​ർ​ലി​ങ്ക് പ്ര​വേ​ശ​നം ത​ട​യു​ന്ന​ത് കു​ത്ത​ക​ക​ൾ എ​ന്ന് ഇലോ​ൺ മ​സ്ക് 

ഓൺലൈൻ ഡെസ്ക്
Published: October 18, 2026 10:25 AM IST | Updated: October 18, 2026 10:25 AM IST

ഇലോൺ മസ്ക്

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഇ​ന്ത്യ​യി​ൽ സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് ചി​ല വ്യ​വ​സാ​യി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ശ​ത​കോ​ടീ​ശ്വ​ര​ൻ ഇലോ​ൺ മ​സ്ക്. ത​ങ്ങ​ളു​ടെ കു​ത്ത​ക നി​ല​നി​ർ​ത്താ​ൻ ചി​ല കു​ത്ത​ക മു​ത​ലാ​ളി​മാ​ർ (ഒ​ലി​ഗാ​ർ​ക്കു​ക​ൾ) ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും, ഇ​ത് ഇ​ന്ത്യ​ൻ ജ​ന​ങ്ങ​ളോ​ടു​ള്ള കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ മ​സ്ക് ആ​രോ​പി​ച്ചു. പ​തി​നാ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് ഇ​ല്ലാ​ത്ത​ത് സം​ബ​ന്ധി​ച്ച ഒ​രു പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ച്ച് സ​ർ​വീ​സു​ക​ൾ ന​ൽ​കാ​ൻ സ്റ്റാ​ർ​ലി​ങ്ക് പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന് സ്പേ​സ് എ​ക്സ് ഉ​ദ്യോ​ഗ​സ്ഥ ലാ​ര​ൻ ഡ്രെ​യ​ർ ഇ​ന്ത്യ മൊ​ബൈ​ൽ കോ​ൺ​ഗ്ര​സി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മ​സ്കി​ന്‍റെ പ്ര​സ്താ​വ​ന. കേ​ന്ദ്ര സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും, സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് സ്പെ​ക്ട്ര​വും സു​ര​ക്ഷാ അ​നു​മ​തി​യും കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ന്ത്യ​യി​ൽ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മ​സ്ക് പ​ങ്കു​വെ​ച്ച പ​ഴ​യൊ​രു പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Tags : ElonMusk Starlink Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up