Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElonMusk

സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്നി​ൽ ഇ​ലോ​ൺ മ​സ്ക്; രാ​ജ്യ​ത്തി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ തി​രം​ഗ സ​മ​ര​ത്തി​ന് പി​ന്നി​ൽ ആ​ഗോ​ള ടെ​ക് ഭീ​മ​ൻ ഇ​ലോ​ൺ മ​സ്കെ​ന്ന് ബി​ജെ​പി നേ​താ​വ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. സ​മ​രം രാ​ജ്യ​ത്തി​നെ​തി​രാ​യ വ​ലി​യൊ​രു ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബ്രി​ജ് ഭൂ​ഷ​ൺ. ഇ​ന്ത്യ​യെ ബം​ഗ്ലാ​ദേ​ശു​മാ​യും പാ​ക്കി​സ്ഥാ​നു​മാ​യും ഉ​പ​മി​ക്കു​ക​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി​യെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ഈ ​മാ​ർ​ച്ച് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ബ്രി​ജ് ഭൂ​ഷ​ൺ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡ​ൽ​ഹി​യി​ലെ കൊ​ണാ​ട്ട് പ്ലേ​സി​ലു​ള്ള സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ തി​രം​ഗ മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് സി​ജെ​പി ആ​ഹ്വാ​നം.

 

Tech

ഇ​ൻ​സ്റ്റാ​ഗ്രാം പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ആ​പ്പ്: വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഇ​ലോ​ൺ മ​സ്‌​ക്

ശ​ത​കോ​ടീ​ശ്വ​ര​നും എ​ക്സ് ഉ​ട​മ​യു​മാ​യ ഇ​ലോ​ൺ മ​സ്‌​ക് വീ​ണ്ടും ഓ​ൺ​ലൈ​ൻ ലോ​ക​ത്ത് വി​വാ​ദം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാം "പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മു​ള്ള​താ​ണ്" എ​ന്ന പ​രാ​മ​ർ​ശ​വു​മാ​യാ​ണ് മ​സ്‌​ക് ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം ഒ​രു സ്ത്രീ​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​പ്പാ​ണെ​ന്നും അ​വി​ടെ ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും ആ​രോ​പി​ച്ച് ഒ​രു ഉ​പ​യോ​ക്താ​വ് എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് മ​സ്‌​ക് "Instagram is for girls" എ​ന്ന് കു​റി​ച്ച​ത്.

ഇതിമു​ൻ​പും മ​സ്‌​ക് സ​മാ​ന​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന പു​രു​ഷ​ന്മാ​ർ ത​നി​ക്ക് ഇ​ൻ​സ്റ്റാ​ഗ്രാം പ്രൊ​ഫൈ​ലു​ക​ൾ അ​യ​ച്ചു​ത​രു​മ്പോ​ൾ അ​വ​ർ ജെ​ൻ​ഡ​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്ന് മ​സ്‌​ക് പ​രി​ഹ​സി​ച്ചി​രു​ന്നു.

മ​സ്‌​കി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി, സ്റ്റാ​റ്റി​സ്റ്റ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ളി​ൽ 50.6% പു​രു​ഷ​ന്മാ​രും 49.4% സ്ത്രീ​ക​ളു​മാ​ണ്. (എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ 55.2% സ്ത്രീ​ക​ളും 44.8% പു​രു​ഷ​ന്മാ​രു​മാ​ണ്).

ഗു​രു​ത​ര​വും ഗൗ​ര​വ​മു​ള്ള​തു​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഏ​ക പ്ലാ​റ്റ്‌​ഫോം എക്സ് മാ​ത്ര​മാ​ണെ​ന്നും, മെ​റ്റ​യു​ടെ (Meta) ഇ​ൻ​സ്റ്റാ​ഗ്രാം പോ​ലു​ള്ള ആ​പ്പു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളെ തെ​റ്റി​ധരി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​സ്‌​ക് വാ​ദി​ക്കു​ന്നു.

മ​സ്‌​കി​ന്‍റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ലിം​ഗ​വി​വേ​ച​ന​പ​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

 

Elon Musk

Tech

ഇ​നി എ​ല്ലാം പണികളും എ​ഐ ചെ​യ്യും; 'ഗ്രോ​ക്ക് ബോ​ട്ട്' അ​വ​ത​രി​പ്പി​ച്ച് ഇ​ലോ​ൺ മ​സ്ക്

ന്യൂ​ഡ​ൽ​ഹി: ഒ​രു ചാ​റ്റ്ബോ​ട്ട് എ​ന്ന​തി​ന​പ്പു​റം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ ജോ​ലി​ക​ൾ സ്വ​യം ചെ​യ്തു ന​ൽ​കു​ന്ന 'ഗ്രോ​ക്ക് ബോ​ട്ട്' എ​ന്ന പു​തി​യ ഏ​ജ​ന്‍റ് അ​വ​ത​രി​പ്പി​ച്ചു. സ്‌​പേ​സ് എ​ക്‌​സ് എ​ഐ​യും ക​ർ​സ​റും ചേ​ർ​ന്നാ​ണ് ബീ​റ്റ വേ​ർ​ഷ​നി​ൽ ഈ ​ഫീ​ച്ച​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഉ​പ​യോ​ക്താ​വി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് പ​ക​രം ആ​പ്പു​ക​ളി​ലും വെ​ബ്‌​സൈ​റ്റു​ക​ളി​ലും ക​യ​റി നി​ർ​ദ്ദി​ഷ്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​എ​ഐ ഏ​ജ​ന്‍റി​ന് സാ​ധി​ക്കും.

ക്ലൗ​ഡി​ൽ ഓ​രോ എ​ഐ ഏ​ജ​ന്‍റി​നും സ്വ​ന്ത​മാ​യി ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​നം ന​ൽ​കി​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​ഴി യൂ​സ​റു​ടെ ഇ​മെ​യി​ൽ, ബി​സി​ന​സ് ആ​പ്പു​ക​ൾ, വി​വി​ധ വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യാ​നും എ​പി​ഐ സൗ​ക​ര്യ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ളി​ൽ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​നും ഗ്രോ​ക്ക് ബോ​ട്ടി​ന് ക​ഴി​യും.

ഇ​ൻ​വോ​യ്‌​സു​ക​ൾ പ്രോ​സ​സ്സ് ചെ​യ്യു​ക, ക​സ്റ്റ​മ​ർ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക, സോ​ഫ്റ്റ്‌​വെ​യ​ർ കോ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ്ണ​മാ​യ ജോ​ലി​ക​ൾ സ്വ​യം പൂ​ർ​ത്തി​യാ​ക്കും. ഒ​രു ജോ​ലി നി​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഗ്രോ​ക്ക് ബോ​ട്ടി​ന് കാ​ണി​ച്ചു കൊ​ടു​ത്താ​ൽ, ആ ​രീ​തി ഓ​ർ​ത്തു വെ​ച്ച് ഭാ​വി​യി​ൽ സ​മാ​ന ജോ​ലി​ക​ൾ സ്വ​യം ചെ​യ്യും.

സെ​യി​ൽ​സ്, എ​ഞ്ചി​നീ​യ​റിം​ഗ്, റി​ക്രൂ​ട്ട്‌​മെ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യി ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കാം. ഇ​വ​യ്ക്ക് പ​ര​സ്പ​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും സാ​ധി​ക്കും.

നി​ല​വി​ൽ സൂ​പ്പ​ർ ഗ്രോ​ക്ക് ഹെ​വി , ക​ർ​സ​ർ അ​ൾ​ട്രാ, ക​ർ​സ​ർ ടീം​സ് പ്രീ​മി​യം വ​രി​ക്കാ​ർ​ക്ക് ഡെ​സ്ക്ടോ​പ്പി​ലും ഐ​ഒ​എ​സി​ലും ഇ​ത് ല​ഭ്യ​മാ​ണ്. വി​ൻ​ഡോ​സി​ലും ബോ​ട്ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ൻ ത​ന്നെ ഈ ​ഫീ​ച്ച​ർ ല​ഭി​ക്കും.

Tech

മസ്കോ അതോ ചൈനീസ് 'മാ'യോ? തരംഗമായി മാ ജിയാൻപിംഗിന്‍റെ റസ്റ്റോറന്‍റ്

ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന് ചൈ​ന​യി​ലൊ​രു അ​പ​ര​ൻ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ, ചൈ​ന​യി​ലെ ഷാ​ങ്സി പ്ര​വി​ശ്യ​യി​ലെ ഒ​രു സാ​ധാ​ര​ണ ബാ​ർ​ബി​ക്യു റ​സ്റ്റ​റ​ന്‍റി​ൽ ചെ​ന്നാ​ൽ സാ​ക്ഷാ​ൽ ഇ​ലോ​ൺ മ​സ്ക് മാം​സം ഗ്രി​ൽ ചെ​യ്തു വി​ള​മ്പു​ന്ന​ത് കാ​ണാം. അ​തി​ശ​യി​പ്പി​ക്കും വി​ധം ഇ​ലോ​ൺ മ​സ്കു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മാ ​ജി​യാ​ൻ​പി​ങ് എ​ന്ന റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ താ​രം.

മു​ഖ​വും മു​ടി​യു​ടെ ശൈ​ലി​യും കാ​ര​ണം ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​സ്ക് ആ​ണെ​ന്നേ ഇ​യാ​ളെ ക​ണ്ടാ​ൽ തോ​ന്നൂ. മു​ൻ​പ് ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന മാ ​ജി​യാ​ൻ​പിം​ഗി​ന്റെ റെ​സ്റ്റോ​റ​ന്‍റി​ൽ ഇ​പ്പോ​ൾ മ​സ്കി​ന്‍റെ അ​പ​ര​നെ കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നു​മാ​യി ജ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റ​സ്റ്റ​റ​ന്‍റി​ന്‍റെ പേ​ര് "സ്പേ​സ് എ​ക്സ് ബാ​ർ​ബി​ക്യു" എ​ന്ന് മാ​റ്റ​ണ​മെ​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ത​മാ​ശ​രൂ​പേ​ണ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ലോ​ൺ മ​സ്കി​നെ ചൈ​ന​യി​ൽ​വെ​ച്ച് ക്ലോ​ൺ ചെ​യ്ത​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ത​മാ​ശ നി​റ​ഞ്ഞ സി​ദ്ധാ​ന്ത​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​പ്ര​ശ​സ്തി​യി​ൽ ത​നി​ക്ക് അ​ല്പം നാ​ണ​വും പ​രി​ഭ്ര​മ​വും ഒ​ക്കെ​യു​ണ്ടെ​ന്ന് മാ ​ജി​യാ​ൻ​പിം​ഗ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ഇ​ത് ത​ന്‍റെ ബി​സി​ന​സ് വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ല​വി​ൽ നി​ര​വ​ധി ബി​സി​ന​സ് ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലൈ​വ് സ്ട്രീ​മിം​ഗി​ലേ​ക്ക് ക​ട​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നും, രാ​വി​ലെ മു​ത​ൽ അ​ർ​ദ്ധ​രാ​ത്രി വ​രെ റെ​സ്റ്റോ​റ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ​പ് 2022ൽ ​ചൈ​ന​യി​ലെ മാ ​യി​ലോ​ങ് എ​ന്ന​യാ​ളും, 2025ൽ ​പാ​കി​സ്താ​നി​ലെ ഗോ​ഹ​ർ സ​മ​ൻ എ​ന്ന​യാ​ളും ഇ​ലോ​ൺ മ​സ്കു​മാ​യി സാ​ദൃ​ശ്യ​മു​ള്ള​തി​ന്‍റെ പേ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രു​ന്നു.

Viral

സൈബർ ട്രക്ക് ബോട്ടല്ല സുഹൃത്തേ! വേഡ് മോഡ് പരീക്ഷിക്കാനിറങ്ങിയ ഉടമ ഒടുവിൽ ജയിലിൽ!

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ സ്വ​ന്തം ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്കി​ന്‍റെ ക​രു​ത്ത് പ​രീ​ക്ഷി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ടു​വി​ൽ ജ​യി​ലി​ലാ​യി. ഗ്രേ​പ്‌​വൈ​ൻ ത​ടാ​ക​ത്തി​ലേ​ക്ക് ത​ന്‍റെ ഇ​ല​ക്ട്രി​ക് പി​ക്ക​പ്പ് ട്ര​ക്ക് ഓ​ടി​ച്ചി​റ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

വാ​ഹ​ന​ത്തി​ലെ പ്ര​ത്യേ​ക ഫീ​ച്ച​റാ​യ 'വേ​ഡ് മോ​ഡ്' എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നേ​രി​ട്ട​റി​യാ​നാ​യി​രു​ന്നു ഉ​ട​മ​യു​ടെ ശ്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ കേ​റ്റി​സ് വു​ഡ്സ് ബോ​ട്ട് റാ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വെ​ള്ള​ത്തി​ലൂ​ടെ സു​ഗ​മ​മാ​യി ഓ​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ പ​രീ​ക്ഷി​ക്കാ​നാ​യി ത​ടാ​ക​ത്തി​ലേ​ക്ക് ഇ​റ​ക്കി​യ വാ​ഹ​നം നി​മി​ഷ​ങ്ങ​ൾ​ക്ക​കം നി​യ​ന്ത്ര​ണം വി​ട്ട് വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു.

വാ​ഹ​നം മു​ങ്ങു​ന്ന​ത് ക​ണ്ട് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ​യും അ​ഗ്നി​ശ​മ​ന സേ​ന​യെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും ട്ര​ക്കി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി വാ​ഹ​നം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ ഡ്രൈ​വ​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. ഗ്രേ​പ്‌​വൈ​ൻ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ വാ​ട്ട​ർ റെ​സ്ക്യൂ ടീം ​ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് ത​ടാ​ക​ത്തി​ൽ മു​ങ്ങി​യ ട്ര​ക്ക് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

ആ​ഴ​മി​ല്ലാ​ത്ത വെ​ള്ള​ക്കെ​ട്ടു​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ത്തി​ന്‍റെ ഉ​യ​രം കൂ​ട്ടു​ന്ന സം​വി​ധാ​ന​മാ​ണ് ടെ​സ്‌​ല​യു​ടെ 'വേ​ഡ് മോ​ഡ്'. എ​ന്നാ​ൽ ഇ​ത് ഡ്രൈ​വ​ർ നേ​രി​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും ആ​ഴ​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും ക​മ്പ​നി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​വും വാ​ഹ​ന​ത്തി​ന്‍റെ ഫീ​ച്ച​റു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​യു​മാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന വാ​ഹ​നം ത​ക​രാ​റി​ലാ​കാ​നും ഉ​ട​മ ജ​യി​ലി​ലാ​കാ​നും കാ​ര​ണ​മാ​യ​ത്.

 

Latest News

Corehub Up