x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഡി​യ​ർ പ്രൈം ​മി​നി​സ്റ്റ​ർ അം​ബാ​നി, നി​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ യ​ഥാ​ർ​ഥ ബോ​സ്'; മു​കേ​ഷ് അം​ബാ​നി​യെ പ​രി​ഹ​സി​ച്ച് ഇ​ലോ​ൺ മ​സ്ക്

ഓൺലൈൻ ഡെസ്ക്
Published: October 9, 2026 11:52 PM IST | Updated: October 9, 2026 11:52 PM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ മു​കേ​ഷ് അം​ബാ​നി​യെ പ​രി​ഹ​സി​ച്ച് അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി ഇ​ലോ​ൺ മ​സ്ക് പ​ങ്കു​വെ​ച്ച എ​ക്സ് പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ. മു​കേ​ഷ് അം​ബാ​നി​യെ ‘പ്ര​ധാ​ന​മ​ന്ത്രി’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​സ്ക്, ഇ​ന്ത്യ​യി​ലെ യ​ഥാ​ർ​ഥ 'ബോ​സ്' അ​ദ്ദേ​ഹ​മാ​ണെ​ന്ന് വൈ​കി​യാ​ണ് മ​ന​സി​ലാ​യ​തെ​ന്നും പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ കു​ത്ത​കാ​വ​കാ​ശം ഉ​പ​യോ​ഗി​ച്ച് ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് തു​ട​രാ​ൻ അം​ബാ​നി ആ​ഗ്ര​ഹി​ക്കു​മെ​ന്നും, എ​ങ്കി​ലും രാ​ജ്യ​ത്ത് സ്റ്റാ​ർ​ലി​ങ്കി​ന് മ​ത്സ​ര​രം​ഗ​ത്ത് പ്ര​വേ​ശി​ക്കാ​ൻ അ​ദ്ദേ​ഹം അ​നു​വാ​ദം ന​ൽ​കു​മോ​യെ​ന്നും മ​സ്ക് ചോ​ദി​ച്ചു.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ന്ത്യ​യി​ലും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നും, സ്റ്റാ​ർ​ലി​ങ്കി​ന്‍റെ സാ​ന്നി​ധ്യം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ചെ​റു​കി​ട ബി​സി​ന​സു​ക​ൾ​ക്കും വ​ലി​യ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മ​സ്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : ElonMusk MukeshAmbani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up