പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലിസ്. പ്രതിഷേധവുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെയും പ്രത്യക്ഷപ്പെട്ട കുറഞ്ഞത് 200 സമൂഹമാധ്യമ പോസ്റ്റുകളെങ്കിലും നീക്കം ചെയ്യാൻ പൊലിസ് സൈബർ ക്രൈം മോണിറ്ററിംഗ് വിഭാഗം 'സഹയോഗ്' മൊബൈൽ ആപ്ലിക്കേഷൻ വഴി ഉത്തരവ് പുറപ്പെടുവിച്ചു.
സാധാരണ ആഴ്ചയിൽ നൽകാറുള്ളതിന്റെ അഞ്ച് മടങ്ങ് അധിക ഉത്തരവുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നവയും, പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാർ, ഡൽഹി പൊലിസ് എന്നിവരെ വിമർശിക്കുന്നതുമായ പോസ്റ്റുകളാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ഒക്ടോബർ പത്തിന് നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വികസിപ്പിച്ചെടുത്ത 'സഹയോഗ്' പോർട്ടൽ വഴിയാണ് അധികൃതർ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
Tags : CJPProtest LatestNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash