പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി സമരവേദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ ഡൽഹി പൊലിസ് ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദത്തോടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ ശനിയാഴ്ച രാത്രി പത്ത് മണി വരെ ജൻപത് - കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിലാണ് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിക്കുന്നത്. നിശ്ചിത പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവങ്ങളെ മാത്രമാണ് ഈ വിലക്ക് ബാധിക്കുകയെന്നും, ദേശീയ തലസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ തടസമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് ഈ കർശന നടപടിയെന്നും വിശദീകരണമുണ്ട്.
Tags : DelhiPolice JantarMantar CJP Internet LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash