x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ലോ​ൺ മ​സ്കി​ന് യു​എ​സി​ന്‍റെ പ​ര​മോ​ന്ന​ത ശാ​സ്ത്ര ബ​ഹു​മ​തി ന​ൽ​കി ഡോ​ണൾ​ഡ് ട്രം​പ്

ഓൺലൈൻ ഡെസ്ക്
Published: October 9, 2026 05:49 PM IST | Updated: October 9, 2026 05:50 PM IST

നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് സ​യ​ൻ​സ് എ​ലോ​ൺ മ​സ്കി​ന് സ​മ്മാ​നി​ക്കുന്ന അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ന്‍റെ പ​ര​മോ​ന്ന​ത ശാ​സ്ത്ര പു​ര​സ്കാ​ര​മാ​യ 'നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് സ​യ​ൻ​സ്' എ​ലോ​ൺ മ​സ്കി​ന് സ​മ്മാ​നി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ മു​ൻ​കാ​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് ട്രം​പ് മ​സ്കി​നെ ആ​ദ​രി​ച്ച​ത്. മ​സ്കി​നെ ഒ​രു "ദേ​ശീ​യ നി​ധി" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, അ​ദ്ദേ​ഹ​ത്തെ "ആ​ധു​നി​ക കാ​ല​ത്തെ തോ​മ​സ് എ​ഡി​സ​ൺ" എ​ന്നും പ്ര​ശം​സി​ച്ചു.

എ​ലോ​ൺ മ​സ്കി​ന് പു​റ​മേ ഗൂ​ഗി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സെ​ർ​ജി ബ്രി​ൻ, എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൺ ഹു​വാം​ഗ്, എ​എം​ഡി ചീ​ഫ് ലി​സ സു ​എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് സ​യ​ൻ​സ് ല​ഭി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ ന​ഡ​ല്ല, ക​മ്പ്യൂ​ട്ട​ർ ഭീ​മ​ൻ മൈ​ക്ക​ൽ ഡെ​ൽ എ​ന്നി​വ​ർ​ക്ക് നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ പു​ര​സ്കാ​ര​വും സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം വൈ​റ്റ് ഹൗ​സി​ലെ 'ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ഗ​വ​ൺ​മെ​ന്റ് എ​ഫി​ഷ്യ​ൻ​സി' ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മ​സ്ക് പു​റ​ത്തു​പോ​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ട്രം​പു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്പോ​രു​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും, ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ബ​ന്ധം മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​പു​ര​സ്കാ​ര​ദാ​നം.
‌

Tags : DonaldTrump ElonMusk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up