x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ ആക്രമണത്തിൽ കിഴക്കൻ യുക്രെയ്‌‌നിൽ 33 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: October 9, 2026 07:32 AM IST | Updated: October 9, 2026 07:32 AM IST

ആക്രമണത്തിൽ തകർന്ന ബസ്

കീവ്: കിഴക്കൻ യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു. ഈ വർഷം യുക്രെയ്നിൽ റഷ്യ ഒറ്റ ദിവസം നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.

ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമറ്റോർസ്ക് നഗരത്തിലുണ്ടായ ആക്രമണത്തിൽ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ പൊതുഗതാഗത സംവിധാനം പൂർണമായി നിർത്തിവച്ചു. സുരക്ഷിതമായി ജീവൻ നിലനിർത്തുന്നതിനായി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റഷ്യൻ സേന മനഃപൂർവം സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും, ഒറ്റയടിക്ക് പരമാവധി ആളുകളെ കൊല്ലുന്നതിനാണ് യാത്രക്കാരുള്ള ബസുകൾ തെരഞ്ഞെടുത്തതെന്നും ഡൊനെറ്റ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ വാഡിം ഫിലാഷ്കിൻ വ്യക്തമാക്കി.

Tags : Russia Attack Ukraine Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up