Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ ഉ​ദ​യ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഹ​സീ​ന ബി​വി (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​രേ​ഷ് (46) കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. നാ​ട്ടു​കാ​രാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

സു​രേ​ഷും ഹ​സീ​ന​യും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷി​നെ​തി​രെ ഹ​സീ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി; യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ചി​ൽ അ​ര്‍​ധ​രാ​ത്രി​യി​ല്‍ വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ല്ലി​ക്കൊ​ന്നു. 23കാ​ര​നാ​യ ബാ​ദ​ല്‍ സിം​ഗാ​ണ് മ​രി​ച്ച​ത്.

കാ​ജ​ല്‍ കു​മാ​രി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഒ​രു കു​ട്ടി​യു​ടെ അ​മ്മ കൂ​ടി​യാ​യ യു​വ​തി​യു​മാ​യി ബാ​ദ​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ മോ​ത്തി​ഹാ​രി​യി​ലു​ള്ള ജാ​ഖ്‌​റ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ദ​ല്‍ ഗോ​പാ​ല്‍​ഗ​ഞ്ചി​ലെ​ത്തി​യ​ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്. കാ​ജ​ല്‍ കു​മാ​രി ഭ​ര്‍​ത്താ​വു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ബാ​ദ​ൽ മ​രി​ച്ച​ത്. നി​ല​വി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ടൗ​ണ്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി.

International

റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.

ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്‌മെന്‍റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

National

മണിപ്പുരില്‍ വെടിവയ്പ്; മൂ​​ന്ന് പാസ്റ്റർമാർ കൊ​​ല്ല​​പ്പെ​​ട്ടു

ഇം​​​​ഫാ​​​​ല്‍: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാ​​​​ങ്‌​​​​പോ​​​​ക്പി​​​​യി​​​​ല്‍ സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു ബാ​​​​പ്റ്റി​​​​സ്റ്റ് പാ​​സ്റ്റ​​ർ​​മാ​​​​ര്‍ക്കു ദാ​​​​രു​​​​ണാ​​​​ന്ത്യം.

സ​​​​ഭാ ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ​​സം​​​​ഘ​​​​ത്തി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​നേ​​​​രേ ന​​​​ടു​​​​റോ​​​​ഡി​​​​ൽ​​​​വ​​​​ച്ച് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു പാ​​സ്റ്റ​​ർ​​മാ​​​​രും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്ത് മ​​​​രി​​​​ച്ചു​​​​വീ​​​​ണു.

മ​​​​ണി​​​​പ്പു​​​​ര്‍ ബാ​​​​പ്റ്റി​​​​സ്റ്റ് ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ (എം​​​​ബി​​​​സി) മു​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ത​​​​ഡോ ബാ​​​​പ്റ്റി​​​​സ്റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (ടി​​​​ബി​​​​എ) അം​​​​ഗ​​​​വു​​​​മാ​​​​യ വി. ​​​​സി​​​​റ്റ്‌​​​​ലൗ, സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ വി. ​​കൈ​​ഗൗ​​​​ലു​​​​ന്‍, പ​​​​ഗോ​​​​ഗു​​​​ലെ​​​​ന്‍ എ​​​​ന്നീ പാ​​സ്റ്റ​​ർ​​മാ​​രാ​​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പാ​​സ്റ്റ​​ർ​​മാ​​രാ​​​​യ എ​​​​സ്.​​​​എം ഹാ​​​​വോ​​​​പു, ഹെ​​​​കാ​​​​യ് സിം​​​​റ്റെ, പാ​​​​വോ​​​​താം​​​​ഗ് എ​​ന്നി​​വ​​ർ​​ക്കും ഡ്രൈ​​​​വ​​​​ര്‍മാ​​​​രാ​​​​യ ലെ​​​​ലെ​​​​ന്‍, ഗൗ​​​​മാം​​​​ഗ് എ​​​​ന്നി​​​​വ​​​​ര്‍ക്കുമാ​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

വം​​​​ശീ​​​​യ​​​​സം​​​​ഘ​​​​ര്‍ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ അ​​​​ടു​​​​ത്തി​​​​ടെ കൊ​​​​ഹി​​​​മ​​​​യി​​​​ല്‍ നാ​​​​ഗാ​​​​ലാ​​​​ന്‍ഡ് ജോ​​​​യി​​​​ന്‍റ് ക്രി​​​​സ്ത്യ​​​​ന്‍ ഫോ​​​​റ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ഒ​​​​ട്ടേ​​​​റെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ ആ​​​​ളാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട വി. ​​സി​​​​റ്റ്‌​​​​ലൗ.

ചു​​​​രാ​​​​ച​​​​ന്ദ്പു​​​​രി​​​​ലെ ലാം​​​​ക​​​​യി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​ഭാ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ര​​​​ണ്ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു സം​​​​ഘം കാ​​​​ങ്‌​​​​പോ​​​​ക്പി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​ത്. ഏ​​​​റെ​​​​ക്കു​​​​റെ വി​​​​ജ​​​​ന​​​​മാ​​​​യ കോ​​​​ട്‌​​​​സിം ഗ്രാ​​​​മ​​​​ത്തി​​​​നും കോ​​​​ടെ​​​​യ്ന്‍ ഗ്രാ​​​​മ​​​​ത്തി​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം.

വെ​​​​ടി​​​​വ​​​​യ്പി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മ​​​​ണി​​​​പ്പു​​​​രി​​​​നെ നാ​​​​ഗാ​​​​ലാ​​​​ന്‍ഡു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത ര​​​​ണ്ട് അ​​​​ട​​​​ച്ചു. കാ​​​​ങ്‌​​​​പോ​​​​ക്പി​​​​യി​​​​ലും സ​​​​മീ​​​​പ​​​​ത്തെ കു​​​​ക്കി മേ​​​​ധാ​​​​വി​​​​ത്വ​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും സം​​​​ഘ​​​​ര്‍ഷാ​​​​വ​​​​സ്ഥ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും വ്യാ​​​​പ​​​​ക​​​​മാ​​​​ണ്.​

ആ​​​ക്ര​​​മ​​​ണം ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് മ​​​​ണി​​​​പ്പു​​​​ര്‍ ബി​​​​ജെ​​​​പി വ​​​​ക്താ​​​​വ് മൈ​​​​ക്കി​​​​ള്‍ ലാം​​​​ജ​​​​തോം​​​​ഗ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. കു​​​​ക്കി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത വ്യ​​​​ത്യ​​​​സ്ത വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ത​​​​ഡോ​​​​ക​​​​ള്‍.

കു​​​​ക്കി​​​​ക​​​​ള്‍ എ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ത​​​​ഡോ വി​​​​ഭാ​​​​ഗം ഒ​​​​ട്ടേ​​​​റെ​​​​ത്ത​​​​വ​​​​ണ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ള്‍ക്കു​​​​നേ​​​​രേ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് കു​​​​ക്കി സ്റ്റു​​​​ഡ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​നും പ​​​റ​​​ഞ്ഞു.

International

റ​ഷ്യ​ൻ ആ​ക്ര​മ​ണം: യു​ക്രെ​യ്നി​ൽ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​മ്പ​​​​തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 28 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഡി​​​​നി​​​​പ്രോ​​​​പെ​​​​ട്രോ​​​​വ്സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ന‌​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

11 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കി​​​​ഴ​​​​ക്ക​​​​ൻ ഡൊ​​​​ണെ​​​​റ്റ്സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ 14 മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണു ചൊ​​​​വ്വാ​​​​ഴ്ച ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

റ​​​​ഷ്യ​​​​യി​​​​ൽ യു​​​​ക്രെ​​​​യ്നും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. പ്ര​​​​കൃ​​തി​​​​വാ​​​​ത​​​​ക സം​​​​സ്‌​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റി​​​​ലും ര​​​​ണ്ട് വ്യ​​​​വ​​​​സാ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു റ​​​​ഷ്യ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

ആ​​​​ള​​​​പാ​​​​യ​​​​മൊ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. യു​​​​എ​​​​സ് മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​ത്.

Kerala

ഓ​മ​ശേ​രി​യി​ൽ സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. ചാ​ത്ത​മം​ഗ​ലം മ​ല​യ​മ്മ സ്വ​ദേ​ശി സൗ​ദാ​ബി കെ.​വി(36) ആ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ പൂ​ള​പ്പൊ​യി​ല്‍ റോ​ഡി​ലെ ഇ​ര​ട്ട കു​ള​ങ്ങ​ര​യി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൗ​ദാ​ബി​യെ ഉ​ട​ന്‍​ത​ന്നെ ഓ​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്‍​ത്താ​വ് കു​ഞ്ഞി​മ​ര​ക്കാ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ല​മ​യ​മ്മ​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ന്നും മു​ണ്ടു​പാ​റ​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

National

മണിപ്പുരിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ ഉ​​ഖ്റു​​ൽ ജി​​ല്ല​​യി​​ൽ ര​​ണ്ടു വ്യ​​ത്യ​​സ്ത വെ​​ടി​​വ​​യ്പു​​ക​​ളി​​ലാ​​യി മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഗോ​​ത്ര വി​​ഭാ​​ഗ​​ക്കാ​​രാ​​ണ് ഏ​​റ്റു​​മു​​ട്ടി​​യ​​ത്. മു​​ല്ലം ഗ്രാ​​മ​​ത്തി​​ൽ ര​​ണ്ടു പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​വി​​ടെ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മു​​ല്ലം ഗ്രാ​​മ​​ത്തി​​ൽ സാ​​യു​​ധ തീ​​വ്ര​​വാ​​ദി​​ക​​ൾ ത​​മ്മി​​ൽ വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. ഏ​​താ​​നും വീ​​ടു​​ക​​ൾ തീ​​വ്ര​​വാ​​ദി​​ക​​ൾ ക​​ത്തി​​ച്ചു. ര​​ണ്ടു വി​​ല്ലേ​​ജ് വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ൽ കു​​ക്കി സം​​ഘ​​ട​​ന​​ക​​ൾ പ്ര​​തി​​ഷേ​​ധി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ സി​​നാ​​കെ​​യ്തേ​​യി ഗ്രാ​​മ​​ത്തി​​ലു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ൽ 29 വ​​യ​​സു​​ള്ള യു​​വാ​​വ് കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ഗാ വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​ക്കി​​ക​​ളാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് നാ​​ഗാ വി​​ഭാ​​ഗം ആ​​രോ​​പി​​ച്ചു.

NRI

നൈ​ജീ​രി​യ​യി​ല്‍ എ​ട്ടു ക്രൈ​സ്ത​വ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​​​​ബു​​​​ജ: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ പ്ലേ​​​​റ്റോ സം​​​​സ്ഥാ​​​​ന​​​​ത്തു വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ടി​​​​ത ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ട്ട് ക്രൈ​​​​സ്ത​​​​വ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​ത്തു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ബ​​​​സ, ബാ​​​​ർ​​​​ക്കി​​​​ൻ ലാ​​​​ഡി, റി​​​​യോം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ബ​​​​സ​​​​യി​​​​ൽ ക്വാ​​​​ൾ ജി​​​​ല്ല​​​​യി​​​​ലെ ക്പാ​​​​ഷോ​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടോ​​​​ടെ​​​​യാ​​​​ണ് ആ​​​​ദ്യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ൾ വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന നാ​​​​ല് യു​​​​വാ​​​​ക്ക​​​​ളെ പ​​​​തി​​​​യി​​​​രു​​​​ന്ന് ആ​​​​ക്ര​​​​മി​​​​ച്ചു. ഒ​​​​രാ​​​​ൾ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്ത് കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മ​​​​റ്റൊ​​​​രാ​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വ​​​​ച്ച് മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ബാ​​​​ർ​​​​ക്കി​​​​ൻ ലാ​​​​ഡി ജി​​​​ല്ല​​​​യി​​​​ലെ ഹു​​​​റം ഗാ​​​​ഷി​​​​ഷ് എ​​​​ൻ​​​​ടി​​​​വി എ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്തെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി​​​​ക​​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ല്‍ ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്കു​​​​നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

രാ​​​​ത്രി 11 ഓ​​​​ടെ ന​​​​ട​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ റി​​​​യോം ജി​​​​ല്ല​​​​യി​​​​ലെ ഷോ​​​​നോം​​​​ഗ് ബാ​​​​ച്ചി ക​​​​മ്മ്യൂ​​​​ണി​​​​റ്റി​​​​യി​​​​ലേ​​​​ക്ക് തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മൂ​​​​ന്നു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു.

National

യുവാവിനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു; ബന്ധു പിടിയിൽ

ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി.

കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്‍റെ യഥാർഥ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ‌ അറിയിച്ചു.

കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

International

ഹിസ്ബുള്ള ആക്രമണത്തിൽ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു

പാ​​​രീ​​​സ്: ല​​​ബ​​​ന​​​നി​​​ലെ യു​​​എ​​​ൻ സ​​​മാ​​​ധാ​​​നസേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും തെ​​​ളി​​​വു​​​ക​​​ൾ പ്ര​​​കാ​​​രം ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​റി​​​യി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്ന് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ല​​​ബ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ക്രോ​​​ൺ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന സേ​​​ന​​​യ്ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യി എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഹി​​​സ്ബു​​​ള്ള​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് യു​​​എ​​​ൻ സേ​​​ന​​​യും സൂ​​​ചി​​​പ്പി​​​ച്ചു.

National

ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വീ​ട്ട​മ്മ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

സു​ൽ‌​ത്താ​ൻ​ബ​ത്തേ​രി: ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വ​ന​ത്തി​ല്‍ സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൈ​ക്കാ​ര അ​നു​പു​റം സ്വ​ദേ​ശി പാ​ര്‍​വതി (58)യാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ടു​ത്തു​നിന്നു ര​ണ്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഉ​ള്‍​വ​ന​ത്തി​ലാ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തീയതി പ​ക​ല്‍ കു​ടു​ബ​ക​ല​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​യി​രു​ന്നു പാ​ര്‍​വതി. ബ​ന്ധു​വീ​ട്ടി​ലേ​ക്കാ​യി​രി​ക്കും പോ​യി​രി​ക്കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ബ​ന്ധു​വീ​ട്ടി​ല്‍ എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്.

പ​രി​ഭ്രാ​ന്ത​രാ​യ ബ​ന്ധു​ക്ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും സ​ഹാ​യം തേ​ടി ബു​ധ​നാ​ഴ്ച പോ​ലീ​സി​നെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പൈ​ക്കാ​ര ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ര്‍ മ​ഞ്ജു​ഹാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ വ​ന്യ​ജീ​വി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്നു​ള്ള തെ​ര​ച്ചി​ലി​നാ​യി ആ​ന്‍റി ന​ക്സ​ല്‍ സ്‌​ക്വാ​ഡി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ള്‍​വ​ന​ത്തി​ല്‍ ക​ര്‍​പ്പാ​കം റി​സ​ര്‍​വ് വ​ന​ഭാ​ഗ​ത്ത് പാ​ര്‍​വ​തി​യു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം ഊ​ട്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലാ​ണ് പാ​ര്‍​വ​തി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തൊ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. വീ​ട്ട​മ്മ വീ​ടു​വി​ട്ടി​റ​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചേ​ക്കും. കൊ​ല്ല​പ്പെ​ട്ട പാ​ര്‍​വതി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ സ്ത്രീ ​വീ​ടു​വി​ട്ടി​റ​ങ്ങാ​ന്‍ കാ​ര​ണ​ക്കാ​രാ​യ​വ​രെ അ​ട​ക്കം പോ​ലീ​സ് ചോ​ദ്യംചെ​യ്യും.

 

International

തുർക്കിയിൽ സ്കൂളിൽ വെടിവയ്പ്: ഒൻപത് പേർ കൊല്ലപ്പെട്ടു

അങ്കാറ: തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെട്ടു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു.

ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.

പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.

National

സേ​ല​ത്ത് അ​ധ്യാ​പി​ക​യെ വെ​ട്ടി​ക്കൊ​ന്ന ഭ​ർ​ത്താ​വ് മ​രി​ച്ച നി​ല​യി​ൽ

ചെ​ന്നൈ: സേ​ല​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്ന ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വം ന​ട​ന്ന സ്‌​കൂ​ളി​ന് ഒ​രു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭ​ർ​ത്താ​വ് വി​ജ​യ​മു​രു​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ മൂ​ന്ന് വ​യ​സു​ള്ള മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. മ​ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​ധ്യാ​പി​ക ശ്രീ​വി​ദ്യ​യെ വെ​ട്ടി​പ​രി​ക്കെ​ല്പി​ച്ച​തി​ന് ശേ​ഷം മ​ക​ളെ​യും എ​ടു​ത്ത് മ​തി​ൽ ചാ​ടി ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്ന​ത്. തി​ണ്ട​മം​ഗ​ലം സ്വ​ദേ​ശി ശ്രീ​വി​ദ്യ (44) ആ​ണ് മ​രി​ച്ച​ത്. ഓ​മ​ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ശ്രീ​വി​ദ്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച ശേ​ഷം പ്ര​തി വി​ജ​യ​മു​രു​ഗ​ൻ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് വ​യ​സ്സു​ള്ള മ​ക​ളെ​യും എ​ടു​ത്തു​കൊ​ണ്ടാ​ണ് ഓ​ടി​പ്പോ​യ​ത്. വി​ജ​യ​മു​രു​ഗ​നേ​തി​രെ ശ്രീ​വി​ദ്യ ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

 

Kerala

പെ​ൺ​കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ല്‍ പ​തി​നാ​റു വ​യ​സു​കാ​രി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ ന​സ്രീ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ അ​ദി​നാ​ൻ എ​ന്ന യു​വാ​വാ​ണ് ന​സ്രീ​ന​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ട് മു​റി​ക​ളി​ലാ​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ച 16 വ​യ​സു​കാ​രി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​കം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ വി​വ​രം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് രാ​വി​ലെ എ​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ഴി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​ദി​നാ​ൻ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തു​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. വീ​ട്ടി​ലെ സി​സി​ടി​വി ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ബ​ന്ധു​ക്ക​ളെ​ല്ലാ​വ​രും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണു​ള്ള​ത്. ഇ​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ൻ്റെ കാ​ര​ണ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.

International

നൈ​ജീ​രി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ‌​ട്ടു

മെ​​​​യ്ദു​​​​ഗു​​​​രി: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം നൂ​​​​റി​​​​ലേ​​​​റെ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ‌​​​​ട്ടു. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ഭീ​​​​ക​​ര​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണ് സൈ​​​​ന്യം പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ബോ​​​​ർ​​​​ണോ, യോ​​​​ബെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തിജി​​​​ല്ല​​​​യി​​​​ലെ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. മ​​​​ര​​​​ണ​​​​സം​​​​ഖ്യ അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

National

സേ​ല​ത്ത് അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ വ​ച്ച് ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. തി​ണ്ട​മം​ഗ​ലം സ്വ​ദേ​ശി ശ്രീ​വി​ദ്യ (44) ആ​ണ് മ​രി​ച്ച​ത്.

ഓ​മ​ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ്രീ​വി​ദ്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച ശേ​ഷം പ്ര​തി വി​ജ​യ​മു​രു​ഗ​ൻ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വ​യ​സു​ള്ള മ​ക​ളെ​യും എ​ടു​ത്തു​കൊ​ണ്ടാ​ണ് ഓ​ടി​പ്പോ​യ​ത്. വി​ജ​യ​മു​രു​ഗ​നേ​തി​രെ ശ്രീ​വി​ദ്യ ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

National

സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ, ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു

റാ​ഞ്ചി: ച​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. ഛോട്ടേ ​ബേ​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മാ​വോ​യി​സ്റ്റ് പാ​ർ​താ​പൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം രൂ​പി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

ച​ത്തീ​സ്ഗ​ഡ് മാ​വോ​യി​സ്റ്റ് മു​ക്ത​മാ​യെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച് 12 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്.

International

മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ക​​​യ്റോ: ​​​ഗാ​​​സ​​​യി​​​ലും ല​​​ബ​​​ന​​​നി​​​യും ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ൽ​​​ജ​​​സീ​​​റ ലേ​​​ഖ​​​ക​​​ൻ അ​​​ട​​​ക്കം മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഗാ​​​സ സി​​​റ്റി​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റാ​​​ണ് അ​​​ൽ ജ​​​സീ​​​റ ലേ​​​ഖ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​മീ​​​ർ വ​​​ഷാ​​​ഹ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ൽ ജ​​​സീ​​​റ ലേ​​​ഖ​​​ക​​​ൻ ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​നാ വ​​​ക്താ​​​വ് അ​​​വി​​​ച്ചാ​​​യി അ​​​ദ്രാ​​​യി അ​​​റി​​​യി​​​ച്ചു. ഇ​​​ദ്ദേ​​​ഹം ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​കവി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​റാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്കു​​​ന്ന പ​​​ഴ​​​യൊ​​​രു ട്വീ​​​റ്റ് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക വ​​​ക്താ​​​വ് വീ​​​ണ്ടും പു​​​റ​​​ത്തു​​​വി​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്രേ​​​ലി സേ​​​ന ലേ​​​ഖ​​​ക​​​നെ മ​​​നഃപൂ​​​ർ​​​വം വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ൽ ജ​​​സീ​​​റ ആ​​​രോ​​​പി​​​ച്ചു.

റേ​​​ഡി​​​യോ സ്വാ​​​ത്ത് അ​​​ൽ ഫ​​​റാ​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​വ​​​താ​​​ര​​​ക ഗാ​​​ഡ അ​​​ൽ ഡാ​​​യേ​​​ഖ്, ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​നയു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ​​​മ​​​നാ​​​ർ ടി​​​വി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട​​​ർ സൂ​​​സ​​​ൻ ഖ​​​ലീ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു ല​​​ബ​​​ന​​​നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. ഗാ​​​ഡ അ​​​ൽ ഡാ​​​യേ​​​ഖി​​​ന്‍റെ വ​​​സ​​​തി വ്യോ​​​മാ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് പ​തി​നാ​റു​ങ്ങ​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി കു​റു​വ മീ​നാ​ര്‍​കു​ഴി സ്വ​ദേ​ശി​യാ​യ മു​ല്ല​പ്പ​ള്ളി ഈ​ന്തേ​ക്കാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ന്റെ മ​ക​ന്‍ ഷാ​ദി​ല്‍ (20) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​മോ​ടി​ച്ച വേ​ങ്ങ​ര സ്വ​ദേ​ശി ഗ​ഫൂ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്വ​കാ​ര്യ പാ​ര്‍​സ​ല്‍ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷാ​ദി​ല്‍. മീ​നാ​ര്‍​കു​ഴി​യി​ലെ സ​ജീ​വ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​ന്‍ നി ​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഷാ​ദി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: മു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ഷാ​ബി​ല്‍, ഷി​ഫ, റി​ഫ.

Kerala

ഉ​ത്സ​വ​ത്തി​ന് എ​ത്തി​ച്ച ആ​ന പാ​പ്പാ​നെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട്: ഉ​ത്സ​വ​ത്തി​ന് എ​ത്തി​ച്ച ആ​ന പാ​പ്പാ​നെ കൊ​ല​പ്പെ​ടു​ത്തി. കൊ​ല്ല​ങ്കോ​ട് ആ​ന​മാ​രി രാ​മ​നെ (25) യാ​ണ് ആ​ന കി​ണ​റ്റി​ലേ​ക്ക് എ​റി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വി​ര​ണ്ട ആ​ന ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നാ​ട്ടി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. പി​ന്നീ​ട് ആ​ന​യെ ത​ള​ച്ചു. ബ്രാ​ഹ്മ​ണി ഗോ​വി​ന്ദ​ൻ​കു​ട്ടി (പാ​ലോ​ട് ഗോ​വി​ന്ദ​ൻ​കു​ട്ടി) എ​ന്ന ആ​ന​യാ​ണ് വി​ര​ണ്ട​ത്. കേ​ര​ള​ശേ​രി ത​ടു​ക്ക​ശേ​രി നാ​ഗം​കു​ള​ങ്ങ​ര ഉ​ത്സ​വ​ത്തി​ന് എ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കി.

International

യു​എ​സ് - ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം; ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: യു​എ​സ് - ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മ​ജീ​ദ് ഖ​ദേ​മി കൊ​ല്ല​പ്പെ​ട്ടു. എ​വി​ടെ​വെ​ച്ചാ​ണ് മ​ജീ​ദ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഐ​ആ​ർ​ജി​സി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ തി​ങ്ക​ളാ​ഴ്ച സം​യു​ക്ത സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ജീ​ദ് ഖ​ദേ​മി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ 12 ദി​ന യു​ദ്ധ​ത്തി​ൽ ജ​ന​റ​ൽ മൊ​ഹ​മ്മ​ദ് ക​സെ​മി കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​ആ​ർ​ജി​സി​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് മ​ജീ​ദ് എ​ത്തി​യ​ത്.

ഇ​റാ​നു​നേ​രെ യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ആ​ക്ര​ണ​ങ്ങ​ളി​ൽ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നേ​യി, സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി, ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്‌​മാ​യി​ൽ ഖ​ത്തീ​ബ് തു​ട​ങ്ങി ഭ​ര​ണ-​സൈ​നി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യ്ക്കു മു​മ്പു ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് സ്വ​ത​ന്ത്ര​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നെ ത​രി​പ്പ​ണ​മാ​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സൈ​ന്യം ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്.

 

 

 

 

 

National

മം​ഗ​ളൂ​രു​വി​ൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ​സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

മം​ഗ​ളു​രു: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ തൊ​ക്കോ​ട്ട് ഫ്ലൈ ​ഓ​വ​റി​ൽ​വ​ച്ച് ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ സം​ഘം. കേ​ര​ള ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ലാ​ണ് കൊ​ല​യാ​ളി​സം​ഘ​മെ​ത്തി​യ​തെ​ന്നും ഇ​തി​ൽ മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

മം​ഗ​ളൂ​രു കു​ദ്രോ​ളി സ്വ​ദേ​ശി​യാ​യ ആ​രി​ഫ് ഹു​സൈ​ൻ എ​ന്ന ടാ​ബ്ല​റ്റ് ആ​രി​ഫ് (42) ആ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഫ്ലൈ​ഓ​വ​റി​നു മു​ക​ളി​ൽ വ​ച്ചു​ണ്ടാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ആ​രി​ഫ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​റി​ടി​ച്ചു വീ​ഴ്ത്തി​യ​തി​നു ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ഫ്ലൈ​ഓ​വ​റി​നു മു​ക​ളി​ൽ​വ​ച്ചാ​യ​തി​നാ​ൽ യു​വാ​വി​ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ​പോ​ലും ക​ഴി​ഞ്ഞി​ല്ല.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​രി​ഫ് മം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. നാ​ലു​വ​ർ​ഷം മു​മ്പ് തൊ​പ്പി നൗ​ഫ​ൽ എ​ന്ന​യാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

തൊ​പ്പി നൗ​ഫ​ലി​നെ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഉ​പ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​വും കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ആ​രി​ഫി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം.

കൊ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ കാ​ർ ക​ർ​ണാ​ട​ക​യി​ലെ വി​ട്ള​യ്ക്കു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ ഉ​ട​മ മ​ല​യാ​ളി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സം​ഘ​ത്തി​ന് പ്രാ​ദേ​ശി​ക​മാ​യി സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ന​ൽ​കി​യ ഏ​താ​നും പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​യി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യാ​ണു സൂ​ച​ന.

International

സ്വ​ർ​ണ​ഖ​നി​യി​ലെ ത​ർ​ക്കം; സൗ​ത്ത് സു​ഡാ​നി​ൽ 70 പേ​രെ കൊ​ല​പ്പെ​ടു​ത്തി

ജു​ബ: സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ജു​ബ​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​മാ​ണു സം​ഭ​വം.

നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ തു​റ​സാ​യ സ്ഥ​ല​ത്ത് കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്തു​വ​ന്നു. സെ​ൻ​ട്ര​ൽ ഇ​ക്വ​റ്റേ​റി​യ സം​സ്ഥാ​ന​ത്തെ ജെ​ബെ​ൽ ഇ​റാ​ക്കി​ലെ സ്വ​ർ​ണ​ഖ​നി​യി​ലാ​ണ് കൂ​ട്ട​ക്കൊ​ല അ​ര​ങ്ങേ​റി​യ​ത്.

ഒ​ട്ടേ​റെ പേ​ർ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മു​ൻ​കാ​ല​ത്തും ഈ ​സ്വ​ർ​ണ​ഖ​നി​യി​ൽ ഖ​ന​ന ക​ന്പ​നി​ക​ളും അ​ന​ധി​കൃ​ത ഖ​ന​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​ട്ടു​ണ്ട്.

District News

കാ​റി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ മീ​ത്ത​ലെ​ക്ക​ണ്ടി കോം​പ്ല​ക്സി​ന് സ​മീ​പം കാ​റി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു.

ചെ​ങ്ങോ​ട്ടു​കാ​വ് അ​ര​ങ്ങാ​ട​ത്ത് മാ​ടാ​ക്ക​ര പ​ള്ളി​ക്ക് സ​മീ​പം പു​തി​യ​പു​ര​യി​ൽ (ഗ്രീ​ഷ്മാ​സ്) സു​രേ​ഷ് ബാ​ബു (65) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അ​പ​ക​ടം.

ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സു​രേ​ഷ് ബാ​ബു​വി​നെ വ​ട​ക​ര​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മീ​ത്ത​ലെ​ക്ക​ണ്ടി കോം​പ്ല​ക്സി​ലെ സ്പെ​യ​ർ വേ​ൾ​ഡ് ഷോ​പ്പ് ഉ​ട​മ​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ കു​റു​പ്പി​ന്‍റെ​യും നാ​രാ​യ​ണി​യ​മ്മ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​രു​ൺ സു​രേ​ഷ്, അ​ശ്വ​തി സു​രേ​ഷ്. മ​രു​മ​ക​ൾ: റീ​ത​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ പീ​പീ​സ് പൊ​യി​ൽ​ക്കാ​വ്, വി​ന​യ, അം​ബി​ക, പ്ര​ദീ​പ് (യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്, കൊ​യി​ലാ​ണ്ടി), പ​രേ​ത​നാ​യ വി​നോ​ദ്.

International

ഇറാക്കിൽ യുഎസ് ആക്രമണം; ഇറാൻ അനുകൂല സംഘടനയിലെ 16 പേർ കൊല്ലപ്പെട്ടു

ബാ​​​ഗ്ദാ​​​ദ്: ​​​ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​റാ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ​​​ഗ്രൂ​​​പ്പി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

പോ​​​പ്പു​​​ല​​​ർ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഫോ​​​ഴ്സ​​​സ് (പി​​​എം​​​എ​​​ഫ്) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ മൊ​​​സൂ​​​ളി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തി​​​നും സം​​​ഘ​​​ട​​​നാ ത​​​ല​​​വ​​​ൻ ഫാ​​​ലി​​​ഹ് അ​​​ൽ ഫ​​​യ്യാ​​​ദി​​​ന്‍റെ വ​​​സ​​​തി​​​ക്കും നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഫ​​​യ്യാ​​​ദ് വ​​​സ​​​തി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഘ​​​ടാ ആ​​​സ്ഥാ​​​ന​​​ത്ത് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കും.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഷി​​​യാ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട സം​​​ഘ​​​ട​​​ന​​​യാ​​​ണ് പി​​​എം​​​എ​​​ഫ്. ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​ക്കും സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും നേ​​​ർ​​​ക്ക് ഷി​​​യാ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

International

സൗദിയിൽ ഒരു ഇന്ത്യക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.

അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കീ​വ് മേ​ഖ​ല​യി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ റ​ഷ്യ 430 ഡ്രോ​ണു​ക​ളും 68 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഈ​യാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച മാ​റ്റി​വ​ച്ചി​രു​ന്നു.

ഇ​തേ​സ​മ​യം, റ​ഷ്യ​യു​ടെ ദ​ക്ഷി​ണ ക്ര​സ്ന​ദോ​ർ മേ​ഖ​ല​യി​ലെ അ​ഫി​പ്സ്കി എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യും ക​വ്കാ​സ് തു​റ​മു​ഖ​വും ആ​ക്ര​മി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ണ്ണ​ശാ​ല​യ്ക്ക് തീ​പി​ടി​ച്ച് മൂ​ന്നു പേ​ർ​ക്കു പ​രു​ക്കേ​റ്റ​താ​യി റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

International

സൈ​​നി​​ക​​ന​​ട​​പ​​ടി​​യി​​ലൂ​​ടെ 641 താലിബാൻകാരെ വധിച്ചെന്ന് പാക്കിസ്ഥാൻ

ഇ​​സ്ലാ​​മാ​​ബാ​​ദ്: ര​​ണ്ടാ​​ഴ്ച മു​​ന്പ് ആ​​രം​​ഭി​​ച്ച സൈ​​നി​​ക​​ന​​ട​​പ​​ടി​​യി​​ലൂ​​ടെ 641 അ​​ഫ്ഗാ​​ൻ താ​​ലി​​ബാ​​ൻ​​കാ​​രെ വ​​ധി​​ച്ചെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ. 855 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഓ​​പ്പ​​റേ​​ഷ​​ൻ ഘ​​സ​​ബ് ലി​​ൽ-​​ഹ​​ഖ് എ​​ന്നാ​​ണ് സൈ​​നി​​ക​​ന​​ട​​പ​​ടി​​യു‌​​ടെ പേ​​ര്.

അ​​ഫ്ഗാ​​ന്‍റെ 53 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ബ്രോ​​ഡ്കാ​​സ്റ്റിം​​ഗ് മ​​ന്ത്രി അ​​ത്താ​​വു​​ള്ള ത​​രാ​​ർ പ​​റ​​ഞ്ഞു. 243 അ​​ഫ്ഗാ​​ൻ ചെ​​ക് പോ​​സ്റ്റു​​ക​​ൾ ത​​ക​​ർ​​ത്തു.

42 എ​​ണ്ണം പി​​ടി​​ച്ചെ​​ടു​​ത്തു. 219 ടാ​​ങ്കു​​ക​​ളും ക​​വ​​ചി​​ത വാ​​ഹ​​ന​​ങ്ങ​​ളും പീ​​ര​​ങ്കി​​ക​​ളും ന​​ശി​​പ്പി​​ച്ചു-​​ത​​രാ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 2025 ഒ​​ക്ടോ​​ബ​​ർ മു​​ത​​ൽ പാ​​ക്കി​​സ്ഥാ​​ൻ-​​അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ബ​​ന്ധം വ​​ഷ​​ളാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

International

ലബനനിലെ ഇസ്രേലി ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​നും.

ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലു​​​ണ്ടാ​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മാ​​​റോ​​​ണൈ​​​റ്റ് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​ദി​​​ക​​​നും ക്ലാ​​​യ​​​യി​​​ലെ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​പി​​​യ​​​ർ എ​​​ൽ​​​റാ​​​ഹി(50) യാ​​​ണു കൊ

ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ട് ത​​​ക​​​ർ​​​ന്ന ഇ​​​ട​​​വ​​​കാം​​​ഗ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വൈ​​​ദി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​ര​​​ന്ത​​​ര​​​മാ​​​യ പ​​​ലാ​​​യ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​ദേ​​​ശ​​​ത്തു തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ട് ക്രൈ​​​സ്ത​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ന​​​സി​​​ക പി​​​ന്തു​​​ണ​​​യും സ​​​ഹാ​​​യ​​​വും ന​​​ൽ​​​കി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഫാ. ​​​പി​​​യർ.

അ​​​തേ​​​സ​​​മ​​​യം, ല​​​ബ​​​ന​​​നി​​​ൽ തു​​​ട​​​രു​​​ന്ന ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി​​​പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ മാ​​​ത്രം 5,00,000 പേ​​​രെ​​​യാ​​​ണ് വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഏ​​​ക​​​ദേ​​​ശം 3,00,000 ആ​​​ളു​​​ക​​​ൾ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​ൻ വി​​​ട്ടു​​​പോ​​​യി. തെ​​​രു​​​വു​​​ക​​​ളി​​​ലും കാ​​​റു​​​ക​​​ളി​​​ലു​​​മാ​​​ണ് ആ​​​ളു​​​ക​​​ൾ അ​​​ന്തി​​​യു​​​റ​​​ങ്ങു​​​ന്ന​​​ത്.

International

ഖ​മനയ്​യെ വ​ധി​ച്ച​ത് ബ്ലൂ ​സ്പാ​രോ മി​സൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്

ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​നയ്​​​​യി​​​​യെ വ​​​​ധി​​​​ച്ച​​​​ത് ബ്ലൂ ​​​​സ്പാ​​​​രോ മി​​​​സൈ​​​​ലു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​ച്ചാണെന് റി​​​​പ്പോ​​​​ര്‍​ട്ട്.

കു​​​​റ​​​​ഞ്ഞ​​​​ത് 30 മി​​​​സൈ​​​​ലു​​​​ക​​​​ളെ​​​​ങ്കി​​​​ലും ഖ​​​​മ​​​​ന​​​​യ് യു​​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം പ​​​​തി​​​​ച്ചെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ട്.

വി​​​​ക്ഷേ​​​​പി​​​​ച്ച ശേ​​​​ഷം ഭൂ​​​​മി​​​​യു​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​നു പു​​​​റ​​​​ത്തേ​​ക്കു​​പോ​​​​കു​​​​ന്ന ബ്ലൂ ​​​​സ്പാ​​​​രോ അ​​​​വി​​​​ടെനി​​​​ന്ന് അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ല്‍ താ​​​​ഴേ​​​​ക്ക് പ​​​​തി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ല​​​​ക്ഷ്യ​​​​സ്ഥാ​​​​നം ത​​​​ക​​​​ര്‍​ക്കു​​​​ക. ഇ​​​​സ്ര​​​​യേ​​​​ലി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച ബ്ലൂ ​​​​സ്പാ​​​​രോ മി​​​​സൈ​​​​ലു​​​​ക​​​​ള്‍​ക്ക് 1,240 മൈ​​​​ല്‍ ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യും ഏ​​​​ക​​​​ദേ​​​​ശം 1.9 ട​​​​ണ്‍ ഭാ​​​​ര​​​​വു​​​​മു​​​​ണ്ട്.

1950ക​​​​ളി​​​​ലും 60ക​​​​ളി​​​​ലും സോ​​വ്യ​​​​റ്റ് യൂ​​​​ണി​​​​യ​​​​ന്‍ നി​​​​ര്‍​മി​​​​ച്ച സ്‌​​​​ക​​​​ഡ് മി​​​​സൈ​​​​ലു​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണ് ഇ​​​​വ പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ള്‍​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ഫ്-15 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ് ഇ​​​​ത് വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

NRI

11 വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ​ധ​ശി​ക്ഷ മാ​ർ​ച്ച് 31ന് നടപ്പിലാക്കും

ഫ്ലോ​റി​ഡ:1987-ൽ 11 ​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജെ​യിം​സ് ആ​റ​ൻ ഡ​ക്ക​റ്റി​ന്‍റെ വ​ധ​ശി​ക്ഷ മാ​ർ​ച്ച് 31ന് ​ന​ട​പ്പി​ലാ​ക്കാ​ൻ ഫ്ലോ​റി​ഡ ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്റി​സ് ഉ​ത്ത​ര​വി​ട്ടു.

മ​സ്കോ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഡ​ക്ക​റ്റ്, തെ​രേ​സ മ​കാ​ബി എ​ന്ന പെ​ൺ​കു​ട്ടി​യെ ത​ടാ​ക​തീ​ര​ത്ത് വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ശ്വാ​സം മു​ട്ടി​ച്ച് ത​ടാ​ക​ത്തി​ൽ മു​ക്കി കൊ​ല്ലു​ക​യും ചെ​യ്തു.

ഡ​ക്ക​റ്റി​ന്‍റെ പ​ട്രോ​ളിം​ഗ് കാ​റി​ലെ ട​യ​ർ അ​ട​യാ​ള​ങ്ങ​ളും ബോ​ണ​റ്റി​ൽ നി​ന്ന് ല​ഭി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ളു​മാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2026-ൽ ​ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​റാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

2025-ൽ 19 ​വ​ധ​ശി​ക്ഷ​ക​ൾ ന​ട​പ്പി​ലാ​ക്കി​യ ഫ്ലോ​റി​ഡ, ഈ ​വ​ർ​ഷ​വും ശി​ക്ഷ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ മു​ന്നി​ലാ​ണ്. ടെ​ക്സ​സ്, അ​ല​ബാ​മ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വ​ധ​ശി​ക്ഷ​ക​ൾ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.

National

അ​മി​ത​വേ​ഗം; കാ​ർ ക്രെ​യി​നി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​ത്തു​ൽ ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക്രെ​യി​നി​ൽ ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കാ​റോ​ടി​ച്ച ഹൃ​തി​ക് സോ​ള​ങ്കി (30), സു​ഹൃ​ത്തു​ക​ളാ​യ വ​രു​ൺ പ്ര​ജാ​പ​തി (21), അ​ഭ​യ് താ​ക്കൂ​ർ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ദേ​വ പാ​ണ്ഡെ, ആ​കാ​ശ് പാ​ൽ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കും മൂ​ന്നി​നു​മി​ട​യി​ൽ ഇ​റ്റാ​ർ​സി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​റി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പേ​ലീ​സ് പ​റ​ഞ്ഞു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ർ​ത്താ​ണ് പോ​ലീ​സ് പു​റ​ത്തെ​ടു​ത്ത​ത്.

അ​ഞ്ച് പേ​രെ​യും ആം​ബു​ല​ൻ​സി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മൂ​ന്ന് പേ​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

ചെ​ന്നൈ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; മ​ല​യാ​ളി നി​യ​മ വി​ദ്യാ​ർ​ഥി മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ ജി​നു (21) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

നു​ങ്ക​മ്പാ​ക്ക​ത്ത് നി​ന്ന് ത​രാ​മ​ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ യു-​ടേ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു ടാ​ക്സി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Kerala

അ​തി​ര​പ്പി​ള്ളിയിൽ കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു

അ​തി​ര​പ്പി​ള്ളി: പെ​രി​ങ്ങ​ൽ​ക്കു​ത്ത് പ​വ​ർ​ഹൗ​സി​നു സ​മീ​പം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പെ​രി​ങ്ങ​ൽ​ക്കു​ത്ത് കോ​ള​നി​യി​ലെ സു​ന്ദ​ര​ൻ (55) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

വാ​രി​യെ​ല്ലി​നും തു​ട​യ്ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൈകുന്നേരം ആ​റി​നാ​ണ് സം​ഭ​വം. കാ​യ വെ​ട്ടാ​ൻ പോ​യി വ​ന​ത്തി​ൽ​നി​ന്നു തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​യാ​ളെ ആ​ദ്യം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

International

ഇറാൻ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റതായും യുഎസ് സൈന്യം. ചിലർക്ക് ചെറിയ മുറിവുകളേറ്റിട്ടുണ്ട്. അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സുപ്രധാനമായ പോരാട്ടം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. സാഹചര്യം പ്രതികൂലമായതിനാൽ കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് മരിച്ച സൈനികരുടെ വ്യക്തിവിവരങ്ങൾ അടുത്ത 24 മണിക്കൂർ നേരത്തേക്ക് പുറത്തുവിടുന്നില്ലെന്നും അധികൃതർ പറഞ്ഞു.

യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ആക്രമണം ശക്തമാക്കുന്നുവെന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്.

International

ഇ​റാ​നി​ലെ സ്കൂ​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 57

ടെ​ഹ്റാ​ൻ: ഇ​റാ​നു​മേ​ൽ അ​മേ​രി​ക്ക, ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​ന്യം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 57 ആ​യി. 60 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു.

പെ​ൺ​കു​ട്ടി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മി​സൈ​ൽ വീ​ണെ​ന്നും മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ല​ഭി​ക്കാ​തെ പോ​കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി പ​റ​ഞ്ഞു.

തെ​ക്ക​ൻ ഇ​റാ​നി​ലെ ഹോ​ർ മോ​സ് ഗ​ൻ എ​ന്ന സ്ഥ​ല​ത്തു​ള്ള പ്രൈ​മ​റി സ്കൂ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രെ​ല്ലാം കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സി​റി​യ​യു​ടെ തെ​ക്ക​ൻ ന​ഗ​ര​മാ​യ സ്വീ​ഡ​യി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ൽ ഇ​റാ​നി​യ​ൻ മി​സൈ​ൽ പ​തി​ച്ച് നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ സി​റി​യ​യി​ലെ ദാ​ര പ്ര​വി​ശ്യ​യി​ലെ ഖു​നൈ​ത്ര ന​ഗ​ര​ത്തി​ലും യ​ർ​മൂ​ക്ക് ബേ​സി​നി​ലും മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ​താ​യി സം​സ്ഥാ​ന വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു.

International

ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു, ഖ​മ​നേ​യി​യു​ടെ കൊ​ട്ടാ​രം ത​ക​ർ​ത്ത​താ​യി സൂ​ച​ന

ടെ​ൽ​അ​വീ​വ്: ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് പാ​ക്പു​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​നി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ഇ​യാ​ൾ.

മു​ൻ ക​മാ​ൻ​ഡ​ർ ഹു​സൈ​ൻ സ​ലാ​മി​യു​ടെ വ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത്. 260 ദി​വ​സ​മാ​ണ് മു​ഹ​മ്മ​ദ് പാ​ക്പു​ർ ഈ ​പ​ദ​വി​യി​ലി​രു​ന്ന​ത്.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​യ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യെ​യും പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നെ​യും ല​ക്ഷ്യ​മി​ട്ട​താ​യി ഒ​രു മു​തി​ർ​ന്ന ഇ​സ്ര​യേ​ലി ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ക്സ് ന്യൂ​സി​നോ​ട് സ്ഥി​രീ​ക​രി​ച്ചു.

ഖ​മ​നേ​യി​യു​ടെ കൊ​ട്ടാ​രം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​താ​യി ചാ​ന​ൽ 12 റി​പ്പോ​ർ​ട്ട് ചെ​യ്തു. ഖ​മ​നേ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

International

സം​ഘ​ർ​ഷം രൂ​ക്ഷം; താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് അ​വ​കാ​ശ​പ്പെ​ട്ടു. ചി​ല പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​രെ ജീ​വ​നോ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു.

താ​ലി​ബാ​ൻ ക​ര​സേ​നാ മേ​ധാ​വി ഖാ​രി ഫ​സി​ഹു​ദ്ദീ​ൻ ഫി​ത്ര​ത്ത് നേ​രി​ട്ടാ​ണ് അ​തി​ർ​ത്തി​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നം​ഗ​ർ​ഹാ​ർ, കു​നാ​ർ പ്ര​വി​ശ്യ​ക​ളി​ലെ പാ​ക് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളാ​ണ് താ​ലി​ബാ​ൻ ല​ക്ഷ്യ​മി​ട്ട​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ശ​ത്രു​വി​ന്‍റെ നീ​ക്ക​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​ത്യാ​ധു​നി​ക ലേ​സ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​ത്രു സൈ​ന്യ​ത്തെ അ​നാ​യാ​സം ത​ക​ർ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പാ​ക് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: കി​​ഴ​​ക്ക​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​ട്ടു ഹി​​സ്ബു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ല​​​​ബ​​​​ന​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​ത്തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​വെ​​ന്നാ​​ണ് ല​​ബ​​നീ​​സ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ എ​​ത്ര തീ​​വ്ര​​വാ​​ദി​​ക​​ളു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല, മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ലെ​​​​ബ​​​​നീ​​​​സ് തീ​​​​വ്ര​​​​വാ​​​​ദ ഗ്രൂ​​​​പ്പാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി ഇ​​​​സ്രയേ​​​​ൽ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ല​​​​ബ​​​​ന​​​​നി​​​​ലെ തു​​​​റ​​​​മു​​​​ഖന​​​​ഗ​​​​ര​​​​മാ​​​​യ സൈ​​​​ഡ​​​​നി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണം.

ര​​​​ണ്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഹ​​​​മാ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ ഹ​​​​മാ​​​​സ് ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചു.

Kerala

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വികൾ കൊന്നത് 358 പേരെ

ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​ർ 358. ഇ​​​​തി​​​​ൽ, 294 പേ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ. 52 പേ​​​​ർ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1204. 2021 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ഫെ​​​​ബ്രു​​​​വ​​​​രി 16 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ് കേ​​​​ര​​​​ള ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​സ് ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കി​​​​ഫ) പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രോ വ​​​​നം​​​​വ​​​​കു​​​​പ്പോ ഒ​​​​ന്നും ചെ​​​​യ്തി​​​​ല്ലെ​​​​ന്നാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന മ​​​​ര​​​​ണനി​​​​ര​​​​ക്ക് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ന, കാ​​​​ട്ടു​​​​പ​​​​ന്നി എ​​​​ന്നി​​​​വ​​​​യ്ക്ക് പു​​​​റ​​​​മെ കാ​​​​ട്ടു​​​​പോ​​​​ത്ത്, ക​​​​ടു​​​​വ എ​​​​ന്നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും മ​​​​നു​​​​ഷ്യ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 2025 ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. 117 പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. കാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മാ​​​​ത്രം 35 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന​​​​ത്ത് 75 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള 273 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 30 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. ഹോ​​​​ട്ട് സ്പോ​​​​ട്ട് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ​​ത്തന്നെ തീ​​​​വ്ര​​​​സം​​​​ഘ​​​​ർ​​​​ഷ ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മെന്നും സം​​​​ഘ​​​​ർ​​​​ഷ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മെ​​​​ന്നും ര​​​​ണ്ടാ​​​​യി തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ സോ​​​​ളാ​​​​ർ വേ​​​​ലി​​​​ക്കു പു​​​​റ​​​​മേ, വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ റെ​​​​യി​​​​ൽ വേ​​​​ലി, ആ​​​​ന​​ക്കി​​​​ട​​​​ങ്ങ്, ആ​​​​നമ​​​​തി​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും നി​​​​ർ​​​മി​​​​ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​രു​​ന്നു.

ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണം പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ലാ​​​​ണ്. ചി​​​​ല​​​​യി​​​​ട​​​​ത്ത് പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത​​​​ല്ലാ​​​​തെ അ​​​​ധി​​​​കൃ​​​​ത​​​​ർ തി​​​​രി​​​​ഞ്ഞുനോ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. വേ​​​​ന​​​​ൽ ക​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ കാ​​​​ടി​​​​നു​​​​ള്ളി​​​​ൽ കു​​​​ടി​​​​വെ​​​​ള്ളക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​തോ​​ടെ ആ​​​​ന​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. അ​​​​തി​​​​നാ​​​​ൽ, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ് ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് കി​​​​ഫ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം.

National

ഇ​ൻ​ഡോ​റി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത് ക്രൂരപീഡനങ്ങൾക്കു ശേഷം; മൃ​ത​ദേ​ഹ​ത്തേ​യും ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൊ​ല്ല​പ്പെ​ട്ട​ത് ക്രൂ​ര​മാ​യ ശാ​രീ​രി​ക ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ​ക്കു​ശേ​ഷം. സ​ഹ​പാ​ഠി​യു​ടെ വാ​ട​ക വീ​ട്ടി​ൽ അ​ഴു​കി​യ നി​ല​യി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ 24കാ​രി​യു​ടെ സ​ഹ​പാ​ഠി പി​യൂ​ഷ് ധം​നോ​ദി​യ​യെ പോ​ലീ​സ് മും​ബൈ​യി​ൽ​നി​ന്ന് പി​ടി​കൂ​ടി.

അ​ട​ച്ചി​ട്ട മു​റി​യി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​രു​ന്ന​താ​യി അ​യ​ൽ​വാ​സി പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് പി​യൂ​ഷി​ന്‍റെ വാ​ട​ക ഫ്ലാ​റ്റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ​പോ​യ സ​ഹ​പാ​ഠി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. കോ​ള​ജ് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ 24കാ​രി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​ണ് പി​യൂ​ഷ് ഒ​ളി​വി​ൽ പോ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ ഫോ​ണി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് ക​ണ്ട​താ​ണ് ക്രൂ​ര​ത​യ്ക്ക് പി​ന്നി​ലെ​ന്നു​മാ​ണ് യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. യു​വ​തി മ​റ്റാ​രു​മാ​യോ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സം​ശ​യ​വും വി​വാ​ഹ​ത്തേ​ക്കു​റി​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഫ്ലാ​റ്റി​ൽ വ​ച്ച് പി​യൂ​ഷ് ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു. വി​സ​മ്മ​തി​ച്ച യു​വ​തി​യെ ഇ​യാ​ൾ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ൾ യു​വാ​വി​ന്‍റെ മു​ഖം മ​റ​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് പി​യൂ​ഷ് അ​യ​ച്ചു. ഇ​തി​നു ശേ​ഷം പി​യൂ​ഷ് യു​വ​തി​യു​ടെ കാ​ലു​ക​ൾ കെ​ട്ടു​ക​യും ക​ണ്ണ് മൂ​ടി​ക്കെ​ട്ടു​ക​യും യു​വ​തി എ​തി​ര്‍​ത്ത​പ്പോ​ള്‍ വാ​യി​ല്‍ തു​ണി തി​രു​കി നെ​ഞ്ചി​ൽ ക​യ​റി ഇ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി പെ​ണ്‍​കു​ട്ടി മ​രി​ക്കു​ന്ന​തു​വ​രെ ഇ​ങ്ങ​നെ ഇ​രു​ന്നു. മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ ക​ത്തി കൊ​ണ്ട് നെ​ഞ്ചി​ല്‍ കു​ത്തി​യെ​ന്നും പി​യൂ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊ​ല​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തേ​യും ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ യു​വാ​വ് മും​ബൈ​യി​ൽ പ​ല ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ്റ​ബോ​ധം തോ​ന്നി ഇ​യാ​ൾ യു​വ​തി​യു​ടെ ആ​ത്മാ​വു​മാ​യി സം​സാ​രി​ക്കാ​ൻ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 10നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്താ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ് 24കാ​രി​യാ​യ യു​വ​തി. പി​ന്നീ​ട് നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം അ​ച്ഛ​ൻ തി​രി​ച്ച​റി​ഞ്ഞ​ത് യു​വ​തി ധ​രി​ച്ചി​രു​ന്ന സോ​ക്സ് ക​ണ്ട​തോ​ടെ​യാ​ണ്.

International

നവൽനിയെ റഷ്യ വധിച്ചത് തവളവിഷം ഉപയോഗിച്ച്: ബ്രിട്ടൻ

ല​​​ണ്ട​​​ൻ: സൈ​​​ബീ​​​രി​​​യ​​​ൻ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​വ​​​ള​​​വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ്രി​​​ട്ട​​​ൻ.

തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വ​​​ന​​​ങ്ങ​​​ളി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന ത​​​വ​​​ള​​​ക​​​ളു​​​ടെ ച​​​ർ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന എ​​​പി​​​ബാ​​​റ്റി​​​ഡൈ​​​ൻ എ​​​ന്ന വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യി​​​വ​​​റ്റ് കൂ​​​പ്പ​​​ർ മ്യൂ​​​ണി​​​ക് സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ന​​​വ​​​ൽ​​​നി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച സാം​​പി​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. റ​​​ഷ്യ​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടാ​​​ത്ത ത​​​വ​​​ള​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്താ​​​നു​​​ള്ള കാ​​​ര​​​ണ​​​വും ശേഷിയും അ​​​വ​​​സ​​​ര​​​വും റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ന​​​വ​​​ൽ​​​നി 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് സൈ​​​ബീ​​​രി​​​യ​​​ൻ ത​​​ട​​​വ​​​റ​​​യി​​​ൽ മ​​​രി​​​ച്ച​​​ത്. മ​​​ര​​​ണ​​​ത്തി​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ അ​​​ടി​​​വ​​​യ​​​റ്റി​​​ൽ വേ​​​ദ​​​ന, ഛർ​​​ദി മു​​​ത​​​ലാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും വി​​​ഷ​​​പ്ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മ​​​ല്ലെ​​​ന്നാ​​ണു റ​​​ഷ്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ന​​​വ​​​ൽ​​​നി​​​യെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ യൂ​​​ലി​​​യ​​​യും അ​​​നു​​​യാ​​​യി​​​ക​​​ളും നേ​​​ര​​​ത്തേ മു​​​ത​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​താ​​​ണ്.

സോ​​വ്യ​​​റ്റ് കാ​​​ല​​​ത്തെ ‘നോ​​​വി​​​ചോ​​​ക്’ എ​​​ന്ന രാ​​​സാ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് 2020ലും ​​​ന​​​വ​​​ൽ​​​നി​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തെ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ജീ​​​വ​​​ൻ തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യ​​​ത്.

National

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ (42), ഹി​മേ​ഷ് കു​മാ​ർ (19), സു​ഷ​മ (47), ഇ​ന്ദ​ർ ലാ​ൽ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ദ്യ കൃ​ഷ്ണ​ൻ (32) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.
അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ വാ​ഹ​ന​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ കാ​ർ യാ​ത്രി​ക​നെ കു​ത്തി​ക്കൊ​ന്നു. ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യി ആ​കാ​ൻ​ഷ് സാ​ഹു (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

ഗോ​കു​ൽ​പൂ​രി​ലെ ദു​ർ​ഗ്ഗാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​കാ​ൻ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ബൈ​ക്ക് യാ​ത്രി​ക​ൻ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ആ​കാ​ൻ​ഷി​നെ മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ൻ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ര​ണം​സം​ഭ​വി​ച്ചു. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ബൈ​ക്ക് യാ​ത്രി​ക​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

International

പാ​ക്കി​സ്ഥാ​ൻ സ്ഫോ​ട​നം; 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഷി​യാ മോ​സ്കി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ സ്ഫോ​ട​ന​ത്തി​ൽ 32 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 170 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് പ​റ​ഞ്ഞു.

പെ​ഷ​വാ​റി​ൽ ചാ​വേ​റി​ന്‍റെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ​യും ഒ​രു വ​നി​ത​യെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പാ​ക് ത​ല​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ചാ​വേ​ർ ആ​ക്ര​മ​ണം ആ​ണി​ത്. സ്ഫോ​ട​ന​ത്തെ അ​പ​ല​പി​ച്ച ഇ​ന്ത്യ, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു പ്ര​തി​ക​രി​ച്ചു.

National

ജ​മ്മു ​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു ​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ വ​ധി​ച്ചു. ഉ​ധം​പു​രി​ലെ ബ​സ​ന്ത്ഗ​ഡ് പ്ര​ദേ​ശ​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ൽ വ​ച്ചു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പാ​ക് പൗ​ര​ന്മാ​രാ​യ ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ട​ത്.

മേ​ഖ​ല​യി​ൽ ജെ​യ്ഷെ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് കി​യ എ​ന്ന ര​ഹ​സ്യ​നാ​മ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

ജ​മ്മു ​കാ​ഷ്മീ​ർ പോ​ലീ​സ്, വൈ​റ്റ് നൈ​റ്റ് കോ​ർ​പ്സി​ന്‍റെ (16 കോ​ർ​പ്സ്) കീ​ഴി​ലു​ള്ള എ​ലൈ​റ്റ് ഇ​ന്ത്യ​ൻ ആ​ർ​മി യൂ​ണി​റ്റാ​യ സി​ഐ​എ​ഫ് ഡെ​ൽ​റ്റ (കൗ​ണ്ട​ർ ഇ​ൻ​സ​ർ​ജ​ൻ​സി ഫോ​ഴ്സ് ഡെ​ൽ​റ്റ), സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ഘം ബ​സ​ന്ത്ഗ​ഡി​ലെ ജോ​ഫ​ർ വ​ന​മേ​ഖ​ല​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച സ്നി​ഫ​ർ നാ​യ്ക്ക​ളെ​യും നി​യോ​ഗി​ച്ചി​രു​ന്നു. രാ​ത്രി​യി​ലാ​ണ് വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ച​ത്. ഗു​ഹാ​താ​വ​ള​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ റോ​ക്ക​റ്റ് പ്രൊ​പ്പ​ൽ​ഡ് ഗ്ര​നേ​ഡ് (ആ​ർ‌​പി‌​ജി) ആ​ണ് സു​ര​ക്ഷാ​സേ​ന ഉ​പ​യോ​ഗി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽനി​ന്ന് എം 4 ​റൈ​ഫി​ളു​ക​ൾ, എ​കെ 47, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

International

ബൊക്കോ ഹറാം കമാൻഡർ അബു ഖാലിദ് അടക്കം 11 ഭീകരർ കൊല്ലപ്പെട്ടു

അ​​​ബു​​​ജ: ബൊ​​​ക്കോ ഹ​​​റാം ക​​​മാ​​​ൻ​​​ഡ​​​ർ അ​​​ബു ഖാ​​​ലി​​​ദ് അ​​​ട​​​ക്കം 11 ഭീ​​​ക​​​ര​​​രെ നൈ​​​ജീ​​​രി​​​യ​​​ൻ സൈ​​​ന്യം വ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ബോ​​​ർ​​​നോ സം​​​സ്ഥാ​​​ന​​​ത്തെ കൊ​​​ടും​​​ഗ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന റെ​​​യ്ഡി​​​നി​​​ടെ​​​യാ​​​ണ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ബോ​​​ർ​​​നോ​​​യി​​​ലെ സാം​​​ബി​​​സ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ബൊക്കോ ഹ​​​റാം ക​​​മാ​​​ൻ​​​ഡ​​​റാ​​​ണ് അ​​​ബു ഖാ​​​ലി​​​ദ്. മേ​​​ഖ​​​ല​​​യി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് ഇ​​​യാ​​​ളാ​​​ണ്. ആ​​​യു​​​ധ​​​ങ്ങ​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും മ​​​രു​​​ന്നു​​​ക​​​ളും സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ബോ​​​ർ​​​നോ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലാ​​​യി ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ബൊ​​​ക്കോ ഹ​​​റാം ഭീ​​​ക​​​ര​​​ർ കൊ​​​ന്നൊ​​​ടു​​​ക്കി​​​യി​​​രു​​​ന്നു. 2009 മു​​​ത​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ബൊ​​​ക്കോ ഹ​​​റാം ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ഈ ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തെ​​​ കൂ​​​ടാ​​​തെ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് വെ​​​സ്റ്റ് ആ​​​ഫ്രി​​​ക്ക പ്രൊ​​​വി​​​ൻ​​​സ് (ഐ​​​എ​​​സ്ഡ​​​ബ്ല്യു​​​എ​​​പി) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യും നൈ​​​ജീ​​​രി​​​യ​​​യു​​​ടെ വ​​​ട​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കു​​കയാണ്. 17 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 35,000 പേ​​​രാണ് കൊ​​​ല്ല​​​പ്പെ​​​ട്ടത്. 20 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

National

തെ​ലു​ങ്കാ​ന​യി​ൽ 100 തെ​രു​വു നാ​യ്ക്ക​ളെ​ക്കൂ​ടി കൊ​ന്നു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ നാ​​​​ഗ​​​​ർ​​​​ക​​ർ​​​​നൂ​​ൽ ജി​​​​ല്ല​​​​യി​​​​ൽ 100 തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ​​​​ക്കൂ​​​​ടി കൊ​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​ർ മു​​​​ത​​​​ൽ തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തു​​​വ​​​രെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യ നാ​​​​യ്ക്ക​​​​ളു​​​​ടെ എ​​​​ണ്ണം 1,200 ആ​​​​യ​​​​താ​​​​യും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്ത് സ​​​​ർ​​​​പ​​​​ഞ്ചി​​​​ന്‍റെ മ​​​​ക​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

തി​​​​മ്മൈ​​​​പ്പ​​​​ള്ളി ഗ്രാ​​​​മ​​​​ത്തി​​​​ൽ നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 18,000 രൂ​​​​പ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും വി​​​​ഷം കൊ​​​​ടു​​​​ത്താ​​​​ണ് നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്ന​​​​തെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യു​​​​ള്ള പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

100 തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്ന് ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്നും ര​​​​ണ്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ കു​​​​ഴി​​​​ച്ചി​​​​ട്ട​​​​താ​​​​യും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യാ​​​​യ പ്രീ​​​​തി പോ​​​​ലീ​​​​സി​​​​ന് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

International

ഇ​ന്തോ​നേ​ഷ്യ​യി​ൽ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു; 82 പേ​രെ കാ​ണാ​താ​യി

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. 30 വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

ജാർഖണ്ഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി

ചാ​യ്ബാ​സ (ജാ​ർ​ഖ​ണ്ഡ്): ജാ​ർ​ഖ​ണ്ഡി​ലെ സാ​രാ​ന്ത വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി. മാ​വോ​യി​സ്റ്റ് ഉ​ന്ന​ത​ത​ല നേ​താ​വ് പ​തിറാം മാ​ജി എ​ന്ന അ​ന​ൽ ദാ ​ഉ​ൾ​പ്പെ​ടെയാണ് കൊല്ലപ്പെട്ടത്.

ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് അ​ന​ൽ ദാ. ​കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ചു​പേ​ർ വ​നി​താ അം​ഗ​ങ്ങ​ളാ​ണ്.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച "ഓ​പ്പ​റേ​ഷ​ൻ മേ​ഘ​ബു​രു' എ​ന്ന സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്.

209 കോ​ബ്ര ബ​റ്റാ​ലി​യ​ൻ, ചാ​യ്ബാ​സ ജി​ല്ലാ പോ​ലീ​സ്, ജാ​ർ​ഖ​ണ്ഡ് ജാ​ഗ്വാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന കന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ അ​ന​ൽ ദാ ​ഉ​ൾ​പ്പെ​ടെ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന തെര​ച്ചി​ലി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്ത​തോ​ടെ മ​ര​ണം 17 ആ​യി.

മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ​നാ​യി​രു​ന്നു അ​ന​ൽ ദാ. ​ജാ​ർ​ഖ​ണ്ഡി​ൽ മാ​ത്രം ഇ​യാ​ൾ​ക്കെ​തി​രേ 149 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ബ​സ്ത​ർ മേ​ഖ​ല​യി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ർ​ബ​ൻ ന​ക്സ​ലി​സം ശക്തി പ്രാപിക്കുന്നതിൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഛത്തീ​സ്ഗ​ഡി​ൽ 47 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച ഒ​മ്പ​ത് മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ ഒ​ഡീ​ഷ​യി​ലെ ന​ബ​രം​ഗ്പു​ർ ജി​ല്ല​യെ ന​ക്സ​ൽ വി​രു​ദ്ധ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ചു.

കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളി​ൽ നി​ന്ന് ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ, എ​സ്​എ​ൽ​ആ​ർ തോ​ക്കു​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ശേ​ഖ​ര​വും സു​ര​ക്ഷാസേ​ന പി​ടി​ച്ചെ​ടു​ത്തു.

National

മാ​വോ​യി​സ്റ്റ് വേ​ട്ട: കൊ​ല്ല​പ്പെ​ട്ട​വ​ർ 15, മ​രി​ച്ച​വ​രി​ൽ ത​ല​യ്ക്ക് ഒ​രു കോ​ടി​രൂ​പ പ്ര​ഖ്യാ​പി​ച്ച നേ​താ​വും

റാഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ എ​ണ്ണം 15 ആ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സ​ർ​ക്കാ​ർ ത​ല​യ​ക്ക് ഒ​രു കോ​ടി രൂ​പ വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വാ​യ അ​ന​ൽ ദാ​യും ഉ​ൾ​പ്പെ​ടു​ന്നു.

കി​രി​ബു​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സാ​ര​ന്ദ വ​ന​ത്തി​ലെ കും​ഡി​യി​ൽ സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര യൂ​ണി​റ്റി​ലെ 1,500 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​പ്പ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

"മാ​വോ​യി​സ്റ്റ് ഉ​ന്ന​ത നേ​താ​വ് പാ​ടി​റാം മാ​ജി(​അ​ന​ൽ ദാ)​യു​ടേ​തു​ൾ​പ്പ​ടെ 15 മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മേ​ഖ​ല​യി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തു. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്'-​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച മു​ത​ൽ സ​ര​ന്ദ വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ച​ത്. സ​ര​ന്ദ വ​ന​ത്തി​ൽ അ​ന​ൽ ദ​യും സം​ഘ​വും ഉ​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​തെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഓ​പ്പ​റേ​ഷ​ൻ​സ്) മൈ​ക്ക​ൽ രാ​ജ് .എ​സ് പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

ഗി​രി​ധി ജി​ല്ല​യി​ലെ പി​ർ​താ​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ന​ൽ ദാ 1987 ​മു​ത​ൽ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ൽ സ​ജീ​വ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സ് ഇ​യാ​ളെ തി​ര​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ജാ​ർ​ഖ​ണ്ഡി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് കോ​ൽ​ഹാ​നും സാ​ര​ണ്ട​യും. ബു​ഡ പ​ഹാ​ഡ്, ഛത്ര, ​ല​ത്തേ​ഹ​ർ, ഗും​ല, ലോ​ഹ​ർ​ദാ​ഗ, റാ​ഞ്ചി, പ​ര​സ്‌​നാ​ഥ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ സേ​ന മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

ജാ​ർ​ഖ​ണ്ഡി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര ക​മാ​ൻ​ഡോ യൂ​ണി​റ്റി​ലെ 1,500 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്നി​ല​ധി​കം ടീ​മു​ക​ൾ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലെ കി​രി​ബു​രു​വി​ലെ സാ​ര​ന്ദ വ​ന​ങ്ങ​ളി​ൽ രാ​വി​ലെ 6:30 ഓ​ടെ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

സ​ര​ന്ദ വ​ന​മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കി​രി​ബു​രു പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ് തു​ട​ങ്ങി​യ​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

National

ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നു സ​​​മീ​​​പം 100 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം​​​കൊ​​​ടു​​​ത്തു കൊ​​​ന്നു.

ഈ ​​​മാ​​​സം 19ന് യാ​​​ച്ചാ​​​രം ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​പ​​​ഞ്ചി​​​നും മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും എ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഈ ​​​മാ​​​സം അ​​​ഞ്ഞൂ​​​റോ​​​ളം തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നി​​​രു​​​ന്നു.

International

ഇറാനിൽ കൊല്ലപ്പെട്ടത് 3090 പേർ: അമേരിക്കൻ സംഘടന

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത് 3090 പേ​​​രാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്‌​​​ടി​​​വി​​​സ്‌​​​റ്റ്സ് ഇ​​​ൻ ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 2885 പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രാ​​​ണ്.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​രു​​​ക്കു​​​മു​​​ഷ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യെ​​​ന്നും സം​​​ഘ​​​ട​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് പ്ര​​​കട​​​ന​​​ങ്ങ​​​ൾ ഇ​​​ല്ല. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ‌്റാ​​​ൻ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി ശാ​​​ന്ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ സാ​​​യു​​​ധ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​ണ് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​ണ് ഈ ​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കി​​​യ​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. പ്ര​​​ക്ഷോ​​​ഭ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ടെ​​​ഹ്റാ​​​നി​​​ല​​​ട​​​ക്കം പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ നാ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഡി​​​സം​​​ബ​​​ർ 28ന് ​​​ടെ​​​ഹ്റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ടവി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up