x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: August 30, 2026 12:14 PM IST | Updated: August 30, 2026 12:15 PM IST

പ്രതീകാത്മക ചിത്രം

ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട്-കാംസൺ, സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട്-ജെൻചുയി എന്നീ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ജംഗൈലിംഗ് ഗോൺമെയ് (37) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റൊരു വ്യക്തിയെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

2023 മേയ് മുതൽ മെയ്‌തികളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ വംശീയ കലാപത്തെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും 58,800-ലധികം ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

Tags : Clashes Manipur Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up