Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manipur

മണിപ്പുരിൽ വീണ്ടും സംഘർഷം; ആസാം റൈഫിൾസിന്‍റെ ട്രക്കിനു തീയിട്ടു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മണിപ്പുരിലെ സേനാപതി നഗരത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്.

ആസാം റൈഫിൾസും നാഗാ ആർമിയുടെ ഹുത്‌റോംഗ് ബ്രിഗേഡും തമ്മിൽ ഒക്‌ലോംഗ് ഗ്രാമ പരിധിയിലുള്ള ക്യാമ്പിൽ ഏറ്റുമുട്ടലുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതാണ് സംഘർഷത്തിനു കാരണമായത്.

രാത്രി ഒൻപതിനുശേഷമാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ടൗണിലെ ട്രാഫിക് പോയിന്‍റിൽ ഒത്തുകൂടാൻ സന്ദേശങ്ങൾ പരന്നതായി പോലീസ് പറഞ്ഞു. തുടർന്ന് വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടുകയും, ഒക്‌ലോംഗ് പ്രദേശത്ത് നിന്ന് ആസാം റൈഫിൾസ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അവരുടെ ക്യാമ്പിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു.

പ്രതിഷേധത്തിനിടെ ക്യാമ്പിന്‍റെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഒരു കാറും സമീപത്തുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രവും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു.

ആസാം റൈഫിൾസ് ഒക്‌ലോംഗിൽ നിന്ന് പിന്മാറിയെന്ന വാർത്ത വന്നതോടെയാണ് ജനക്കൂട്ടം ശാന്തമാകാൻ തുടങ്ങിയത്. എന്നാൽ, മടങ്ങുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു ട്രക്ക് പ്രതിഷേധക്കാർ മറിച്ചിടുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

National

മണിപ്പുരിൽ വീണ്ടും അശാന്തി രണ്ടു പേരെ വെടിവച്ചു കൊന്നു, വീടുകൾ കത്തിച്ചു

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാം​​​​ജോം​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ര​​​​ണ്ടു പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു. 30 വീ​​​​ടു​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു. കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ ആ​​​​റു നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 4.55ന് ​​​​കു​​​​ൽ​​​​ടു​​​​ഹ് കു​​​​ക്കി ഗ്രാ​​​​മ​​​​ത്തി​​​​ലാണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ്യാ​​​​ൻ​​​​മ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് ഗ്രാ​​​​മം. കു​​​​ൽ​​​​ടു​​​​ഹ് ച​​​​ർ​​​​ച്ച് ഹെ​​​​ഡ് ഡീ​​​​ക്ക​​​​നും യൂ​​​​ത്ത് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ചെ​​​​യ​​​​ർ​​​​മാ​​​​നും ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ഡോ.​​​​ ലാം​​​​ടി​​​​ൻ​​​​താം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ കു​​​​ക്കി ബാ​​​​പ്റ്റി​​​​സ്റ്റ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ അ​​​​പ​​​​ല​​​​പി​​​​ച്ചു. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഗ്രാ​​​​മ​​​​ത്തി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ക്ര​​​​മി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞിട്ടി​​​​ല്ല.

ഒ​​​രു മാ​​​സ​​​മാ​​​യി കാ​​​ണാ​​​താ​​​യ ആ​​​റു നാ​​​ഗാ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മേ​​​ഖ​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മേ​​​യ് ഒ​​​ന്പ​​​തി​​​ന് മൂ​​​ന്നു കു​​​ക്കി ക്രൈസ്തവ സ​​​ഭാ നേ​​​താ​​​ക്ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് കു​​​ക്കി-​​​നാ​​​ഗാ സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു വി​​​ഭാ​​​ഗ​​​വും എ​​​തി​​​ർ​​​ചേ​​​രി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് പ​​​തി​​​വാ​​​യി. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും 14 പേ​​​രെ വീ​​​തം ഇ​​​രു വി​​​ഭാ​​​ഗ​​​വും വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, നാ​​​ഗാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ആ​​​റു പേ​​​രെ​​​ക്കു​​​റി​​​ച്ച് ഒ​​​രു വി​​​വ​​​ര​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

National

മണിപ്പുരിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തി

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുരി​​​ലെ കാ​​​ങ്പോ​​​ക്പി​​​യി​​​ൽ ആ​​​റ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ്. കാ​​​ങ്പോ​​​ക്പി​​​യി​​​ൽ സാ​​​യു​​​ധ​​​സം​​​ഘം ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടേ​​​താ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളെ​​​ന്നു സം​​ശ​​യി​​ക്കു​​ന്നു.

സേ​​​നാ​​​പ​​​തി ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം സാ​​​യു​​​ധ​​​സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 14 കു​​​ക്കി വി​​​ഭാ​​​ഗ​​​ക്കാ​​​രെ മോ​​​ചി​​​പ്പി​​​ച്ച​​​തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത​​​ദി​​​വ​​​സ​​​മാ​​​ണ് ആ​​​റു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കു​​​ക്കി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ നാ​​​ഗ​​​ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 13 ന് ​​​ലീ​​​ലോ​​​ൺ വൈ​​​പെ​​​യി​​​ൽനി​​​ന്ന് ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് സം​​​ശ​​​യം.



National

മണിപ്പുരിൽ കുക്കികളുടെ മോചനം വൈകുന്നു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ 14 കു​​​ക്കി​​​ക​​​ളു​​​ടെ മോ​​​ച​​​നം വൈ​​​കു​​​ന്നു.

ബ​​​ന്ദി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​ത്തി​​​ന് തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും നാ​​​ഗ സം​​​ഘ​​​ട​​​ന​​​യി​​​ലെ യു​​​വ​​​നേ​​​താ​​​ക്ക​​​ളു​​​ടെ എ​​​തി​​​ർ‌​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തീ​​​രു​​​മാ​​​നം മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

തി​​​ങ്ക​​​ളാ​​​ഴ്ച ര​​​ണ്ടു മ​​​ണി​​​ക്ക് ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യു​​​ണൈ​​​റ്റ​​​ഡ് നാ​​​ഗ കൗ​​​ൺ​​​സി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 13 നാ​​​ണ് കു​​​ക്കി​​​ക​​​ളെ സാ​​​യു​​​ധ​​​സം​​​ഘം ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ​​​ത്.

മോ​​​ച​​​ന​​​ത്തി​​​നാ​​​യി നാ​​​ഗ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ട​​​മാ​​​യി നി​​​ര​​​വ​​​ധി ത​​​വ​​​ണ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു.

National

മണിപ്പുരിൽ അഞ്ച് വീടുകൾക്ക് തീവച്ചു

ഇം​​​ഫാ​​​ൽ‌: മ​​​ണി​​​പ്പുരി​​​ലെ കാ​​​ങ്പോ​​​ക്പി​​​യി​​​ൽ അ​​​ഞ്ച് കു​​​ടി​​​ലു​​​ക​​​ൾ സാ​​​യു​​​ധ​​​സം​​​ഘം തീ​​​വ​​​ച്ചു​​​ന​​​ശി​​​പ്പി​​​ച്ചു.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ​​​മേ​​​ഖ​​​ല​​​യാ​​​യ ഖ​​​രം വൈ​​​ഫേ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല.

സു​​​ര​​​ക്ഷാ​​​സേ​​​ന എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സാ​​​യു​​​ധ​​​സം​​​ഘം പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും മാ​​​റി​​​യ​​​ത്.
മ​​​റ്റൊ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പി​​​ന്നി​​​ലെ​​​ന്ന് കു​​​ക്കി വി​​​ഭാ​​​ഗം ആ​​​രോ​​​പി​​​ച്ചു.

National

മ​ണി​പ്പു​രി​ൽ നാ​ഗാ വി​ഭാ​ഗ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് എ​ൻ​ഐ​എ​യ്ക്ക്

ഇം​ഫാ​ൽ: സാ​യു​ധ​സം​ഘം നാ​ഗാ​വി​ഭാ​ഗ​ക്കാ​രാ​യ ആ​റു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു (എ​ൻ‌​ഐ‌​എ) കൈ​മാ​റു​മെ​ന്ന് മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗ്. ആ​റം​ഗ യു​ണൈ​റ്റ​ഡ് നാ​ഗാ കൗ​ൺ​സി​ലി​ൽ (യു‌​എ​ൻ‌​സി) പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

പ്ര​സി​ഡ​ന്‍റ് എ​ൻ‌​ജി ലോ​ർ​ഹോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​എ​ൻ​സി സം​ഘ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ലോ​സി ദി​ഖോ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗോ​വി​ന്ദ​സ് കൊ​ന്തൂ​ജം എ​ന്നി​വ​ർ​ക്കു​പു​റ​മേ നാ​ഗ എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ത്തു. കാം​ഗ്പോ​ക്പി​യി​ലെ കോ​ൺ​സ​ഖു​ലി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​റ് ഗ്രാ​മീ​ണ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് യു​എ​ൻ​സി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സ് എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​ത്.

National

ബ​ന്ദി​ക​ളു​ടെ മോ​ച​നം: മ​ണി​പ്പുരി​ൽ ച​ർ​ച്ച​ക​ൾ

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ സാ​യു​ധ​സം​ഘം അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ ആ​ളു​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു ശ്ര​മം തു​ട​രു​ന്നു.

മ​ണി​പ്പു​ർ സ​ർ​ക്കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ളു​മാ​ണു മോ​ച​ന​ത്തി​നു ശ്ര​മി​ക്കു​ന്ന​ത്. കാ​ങ്പോ​ക്പി, സേ​നാ​പ​തി ജി​ല്ല​ക​ളി​ൽ ബ​ന്ദി​യാ​ക്ക​പ്പെ​ട്ട 38 പേ​രി​ൽ 31 പേ​രെ വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യു​മാ​യി വി​ട്ട​യ​ച്ചി​രു​ന്നു.

അ​വ​ശേ​ഷി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് ല​ഭ്യ​മാ​യി​ട്ടി​ല്ല. ത​ഡോ ബാ​പി​സ്റ്റ് അം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പാ​സ്റ്റ​ർ​മാ​ർ വെ​ടി​യേ​റ്റു​മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി ആ​ളു​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യ​ത്.

National

മണിപ്പുരിൽ 31 ബന്ദികളെ വിട്ടയച്ചു

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ൽ സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ബ​​​​ന്ദി​​​​ക​​​​ളി​​​​ൽ 31 പേ​​​​രെ വി​​​​ട്ട​​​​യ​​​​ച്ചു. ആ​​​​റു​​​​പേ​​​​ർ ഇ​​​​പ്പോ​​​​ഴും സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ടി​​​​യി​ൽ തു​ട​രു​ന്ന​താ​യാ​ണ് നി​ഗ​മ​നം.

കാ​​​​ങ്പോ​​​​ക്പി, സേ​​​​നാ​​​​പ​​​​തി ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് കു​​​​ക്കി,നാ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ​​​​ത്. മോ​​ചി​​ത​​രാ​​യ​​വ​​രി​​ല്‍ ഡോ​ൺ​ബോ​സ്കോ സ​ഭാം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രും നാ​​ഗ വി​​ഭാ​​ഗ​​ക്കാ​​രാ​​യ പ​​ന്ത്ര​​ണ്ട് സ്ത്രീ​​ക​​ളും ഉ​​ണ്ട്.

മ​​ക്ഹാ​​ന്‍ ഗ്രാ​​മ​​ത്തി​​ല്‍ ഇ​​വ​​രെ മോ​​ചി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സേ​​നാ​​പ​​തി ജി​​ല്ല​​യി​​ല്‍നി​​ന്ന് ബി​​ന്ദി​​യാ​​ക്ക​​പ്പെ​​ട്ട കു​​ക്കി വി​​ഭാ​​ഗ​​ക്കാ​​രാ​​യ നാ​​ല് പു​​രു​​ഷ​​ന്മാ​രെ സാ​യു​ധ​സം​ഘം സു​​ര​​ക്ഷാ​​സേ​​ന​​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഏ​താ​നും സ്ത്രീ​ക​ളെ​യും മോ​ചി​പ്പി​ച്ചു.

വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ മാ​​​​ത്രം 28 പേ​​​​രെ മോ​​​​ചി​​​​പ്പി​​​​ച്ചു. മു​​​​ഴു​​​​വ​​​​ൻ ആ​​​​ളു​​​​ക​​​​ളെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​ഘ​​​​ട​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​ട്ടു​ണ്ട്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റു ത​​​ഡോ ബാ​​​പി​​​സ്റ്റ് അം​ഗ​ങ്ങ​ളാ​യ മൂ​​​​ന്ന് പാ​​​​സ്റ്റ​​​​ർ​​​​മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം ശ​​​​ക്ത​​​​മാ​​​​യ​​​​ത്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നൊ​പ്പം പ​ല ഗ്രാ​മ​ങ്ങ​ളി​ലും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ​യാ​ണ് വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ എ​തി​ർ വി​ഭാ​ഗ​ങ്ങ​ളെ ബ​ന്ദി​ക​ളാ​ക്കി​യ​ത്.

 

National

മണിപ്പുരിൽ തീവ്രവാദികൾ വീടുകൾക്കു തീവച്ചു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ കാം​​​ജോം​​​ഗ് ജി​​​ല്ല​​​യി​​​ൽ സാ​​​യു​​​ധ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഗ്രാ​​​മ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച് വീ​​​ടു​​​ക​​​ൾ​​​ക്കു തീ​​​യി​​​ട്ടു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​ലാ​​​യ​​​നം ചെ​​​യ്തു. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് നാ​​​ലി​​​ന് ഇ​​​ന്ത്യ-​​​മ്യാ​​​ൻ​​​മ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

നാം​​​ലീ, വാം​​​ഗ്‌​​​ലീ, ചോ​​​രോ എ​​​ന്നീ നാ​​​ഗാ ഗ്രാ​​​മ​​​ങ്ങ​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ തൊ​​​ട്ട​​​ടു​​​ത്ത വ​​​ന​​​ത്തി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു വ​​​യോ​​​ധി​​​ക​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു.

ആ​​​സാം റൈ​​​ഫി​​​ൾ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സു​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

മ്യാ​​​ൻ​​​മ​​​ർ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കു​​​ക്കി നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി (ബ​​​ർ​​​മ), പീ​​​പ്പി​​​ൾ​​​സ് ഡി​​​ഫ​​​ൻ​​​സ് ഫോ​​​ഴ്സ് (പി​​​ഡി​​​എ​​​ഫ്) എ​​​ന്നീ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് എ​​​ൽ. കീ​​​ഷിം​​​ഗ് എം​​​എ​​​ൽ​​​എ ആ​​​രോ​​​പി​​​ച്ചു.

നാ​​​ഗാ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​യാ​​​ണ് കീ​​​ഷിം​​​ഗ്. മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഗ്രാ​​​മീ​​​ണ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​സാം റൈ​​​ഫി​​​ൾ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നും എം​​​എ​​​ൽ​​​എ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

മണിപ്പുർ: കു​​​ട്ടി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൈ​​​മാ​​​റി

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ബി​​​ഷ്ണു​​​പു​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ൽ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി.

കു​​റ്റ​​കൃ​​ത്യ​​ത്തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​രെ എ​​​ത്ര​​​യും​​​ വേ​​​ഗം അ​​​റ​​​സ്റ്റ്ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ വി​​​സ​​​മ്മ​​​തി​​ച്ചി​​രു​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ​​​യും ആ​​​റു​​​മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള സ​​​ഹോ​​​ദ​​​രി​​​യു​​​ടെ​​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ 25 ദി​​​വ​​​സ​​​മാ​​​യി ഇം​​​ഫാ​​​ലി​​​ലെ റീ​​​ജണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​ൻ വ​​​ൻ ജ​​​നാ​​​വ​​​ലി​​​യാ​​​ണ് ജ​​​ന്മ​​​നാ​​​ട്ടി​​​ൽ കാ​​​ത്തു​​​ന്ന​​​ത്.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വെ.​​​ഖേം​​​ച​​​ന്ദ് ബ​​​ന്ധു​​​ക്ക​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​രു​​ന്നു. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന ഉ​​​റ​​​പ്പും മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ബി​​​ഷ്ണു​​​പൂ​​​രി​​​ലെ ട്രോം​​​ഗ്ലോ​​​ബി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഏ​​​ഴി​​​നാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ ബോം​​​ബ് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. മ​​​ണി​​​പ്പൂ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വ്യാ​​​പ​​​ക​​​പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണം പി​​​ന്നീ​​​ട് എ​​​ൻ​​​ഐ​​​എ​​​യ്ക്കു കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്തു.

National

മ​ണി​പ്പു​രി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി

ഇം​ഫാ​ൽ: മ​ണി​പ്പുരി​ൽ ശാശ്വത സ​മാ​ധാ​നം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​ത​യി​ലേ​ക്കു ന​ട​ന്ന പ്ര​തി​ഷേ​ധ​വും അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​നു വ​ഴി​മാ​റി.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേരേ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.ഇ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി വൈ.​ഖേം​ച​ന്ദ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഏ​താ​നും​പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.

മെ​യ്തി സം​ഘ​ട​ന​യാ​യ കൊ​കോ​മി​യു​ടെ (കോ​-ഓർ​ഡി​നേ​റ്റിം​ഗ് ക​മ്മി​റ്റി ഓ​ൺ മ​ണി​പ്പു​ർ ഇ​ന്‍റ​ഗ്രി​റ്റി) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ര​ണ്ടു കു​ട്ടി​ക​ളു​ടേ​തു​ൾ​പ്പെ​ടെ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

ഈ​മാ​സം ഏ​ഴി​നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ കു​ക്കി ഭീ​ക​ര​രെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രും കൊ​ല​യ്ക്ക് ഇ​ര​യാ​യി.
വെ​ള്ളി​യാ​ഴ്ച ഉ​ക്റു​ൽ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

National

മണിപ്പുരിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ ഉ​​ഖ്റു​​ൽ ജി​​ല്ല​​യി​​ൽ ര​​ണ്ടു വ്യ​​ത്യ​​സ്ത വെ​​ടി​​വ​​യ്പു​​ക​​ളി​​ലാ​​യി മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഗോ​​ത്ര വി​​ഭാ​​ഗ​​ക്കാ​​രാ​​ണ് ഏ​​റ്റു​​മു​​ട്ടി​​യ​​ത്. മു​​ല്ലം ഗ്രാ​​മ​​ത്തി​​ൽ ര​​ണ്ടു പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​വി​​ടെ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മു​​ല്ലം ഗ്രാ​​മ​​ത്തി​​ൽ സാ​​യു​​ധ തീ​​വ്ര​​വാ​​ദി​​ക​​ൾ ത​​മ്മി​​ൽ വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. ഏ​​താ​​നും വീ​​ടു​​ക​​ൾ തീ​​വ്ര​​വാ​​ദി​​ക​​ൾ ക​​ത്തി​​ച്ചു. ര​​ണ്ടു വി​​ല്ലേ​​ജ് വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ൽ കു​​ക്കി സം​​ഘ​​ട​​ന​​ക​​ൾ പ്ര​​തി​​ഷേ​​ധി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ സി​​നാ​​കെ​​യ്തേ​​യി ഗ്രാ​​മ​​ത്തി​​ലു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ൽ 29 വ​​യ​​സു​​ള്ള യു​​വാ​​വ് കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ഗാ വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​ക്കി​​ക​​ളാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് നാ​​ഗാ വി​​ഭാ​​ഗം ആ​​രോ​​പി​​ച്ചു.

National

കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം: മ​ണി​പ്പു​ർ നി​ശ്ച​ലം

ഇം​ഫാ​ൽ: ഈ ​മാ​സം ന​ട​ന്ന ര​ണ്ടു വ്യ​ത്യ​സ്ത വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​പ്പു​രി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു.

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ആ​ഹ്വാ​നം മെ​യ്തേയ് ഭൂ​രി​പ​ക്ഷ​മേ​ഖ​ല​യാ​യ താ​ഴ്‌വര ജി​ല്ല​ക​ളി​ലും കു​ക്കി ഭൂ​രി​പ​ക്ഷ​പ്ര​ദേ​ശ​മാ​യ ഉ​ന്ന​തി​യി​ലും ജ​ന​ജീ​വി​തം ഒ​രു​പോ​ലെ സ്തം​ഭി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

മെ​യ്തേയ് വി​ഭാ​ഗം കൂ​ടു​ത​ലാ​യു​ള്ള അ​ഞ്ച് താ​ഴ്‌വര ജി​ല്ല​ക​ളി​ലും, ഉ​ഖ്രു​ൽ, സേ​നാ​പ​തി ജി​ല്ല​ക​ളി​ലെ നാ​ഗാ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും പൊ​തു​ഗ​താ​ഗ​തം നി​ല​ച്ചു.

ഉ​റി​പോ​ക്ക്, നാ​ഗ​രം തു​ട​ങ്ങി ഇം​ഫാ​ൽ താ​ഴ്‌വര​യി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രേ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ന്നു. ബി​ഷ്ണു​പു​രി​ലെ ട്രോം​ഗ്ലോ​ബി​യി​ൽ ക​ഴി​ഞ്ഞ ഏ​ഴാം​ തീ​യ​തി ന​ട​ന്ന ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ര​ണ്ടു കൂ​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഞ്ചു​ വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ​യും ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ​യും ജീ​വ​നെ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യ്ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കു​ക്കി ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ വി​ര​മി​ച്ച സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​ പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ ഐ​ക്യ നാ​ഗ കൗ​ൺ​സി​ലും മൂ​ന്നു​ ദി​വ​സ​ത്തെ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ലി​താ​നി​ലെ ടി​എം കാ​സോം ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. വെ​ടി​വ​യ്പി​ൽ ഒ​ട്ടേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇം​ഫാ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ച്ഛ​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​ന്മ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ത​ഷാ​ർ സ്വ​ദേ​ശി​യാ​യ മു​ൻ സൈ​നി​ക​നും ഖ​ര​സോം സ്വ​ദേ​ശി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പൂർണ സ്തംഭനം: മെയ്തേയ്, കുക്കി, നാഗാ വിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിൽ പ്രതിഷേധം ശക്തമാണ്.

ബാധിക്കപ്പെട്ട ജില്ലകൾ: അഞ്ച് താഴ്‌വര ജില്ലകൾക്ക് പുറമെ ഉഖ്രുൽ, സേനാപതി ജില്ലകളിലും ജനം തെരുവിലിറങ്ങി.

പൊതുജീവിതം സ്തംഭിച്ചു:വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതുഗതാഗതം എന്നിവ പൂർണമായി നിലച്ചു. ഇംഫാൽ താഴ്‌വരയിൽ കുത്തിയിരിപ്പ് സമരങ്ങൾ അരങ്ങേറുന്നു

യുണൈറ്റഡ് നാഗാ കൗൺസിൽ: നാഗാ വംശജർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നു ദിവസത്തെ പണിമുടക്കിന് ആഹ്വാനം.

National

മ​ണി​പ്പുരി​ൽ വീ​ണ്ടും ചോ​ര​പ്പു​ഴ; യാ​ത്ര​ക്കാ​രെ വെ​ടി​വ​ച്ചു​കൊ​ന്നു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ വീ​ണ്ടും ചോ​ര​പ്പു​ഴ ഒ​ഴു​ക്കി വം​ശീ​യാ​ക്ര​മ​ണം. ആ​ളു​ക​ൾ​ക്ക് യാ​ത്ര​ചെ​യ്യാ​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ ഉ​ക്രു​ൽ ജി​ല്ല​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മു​ൻ സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

ലി​താ​നി​ലെ ടി​എം കാ​സോം ഗ്രാ​മ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ആ​ക്ര​മ​ണം. ഇം​ഫാ​ലി​ൽ നി​ന്ന് ഉ​ക്രു​ലി​ലേ​ക്കു​ള്ള യാ​ത്രാ​വാ​ഹ​ന​വ്യൂ​ഹ​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഒ​രു കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ന്‍റെ നെ​റ്റി​യി​ലാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചു. വെ​ടി​യേ​റ്റ മ​റ്റൊ​രാ​ളും ഏ​താ​നും സ​മ​യ​ത്തി​നു​ള്ളി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ത​ഷാ​ർ സ്വ​ദേ​ശി​യാ​യ മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും ഖ​ര​സോം സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

മൂ​ന്നു കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മേ​റി​യ ആ​ളു​ക​ളും യാ​ത്ര​ക്കാ​രി​ൽ ഉ​ണ്ടാ​യി​രു​ന്നു.സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി വൈ.​ഖേം​ച​ന്ദ് സിം​ഗ് അ​റി​യി​ച്ചു.

അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ തു​ട​ങ്ങി. പ്രാ​ഥ​മി​ക​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ലി​താ​ൻ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും ചെ​യ്തു​മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.ആ​ക്ര​മ​ണ​ത്തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് കു​ക്കി സോ ​കൗ​ൺ​സി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ കു​ക്കി​ക​ളാ​ണെ​ന്ന് നാ​ഗ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. സ്നി​പ്പ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. സു​ര​ക്ഷാ​ഭ​ട​ന്മാ​ർ പി​ന്തി​രി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

National

മണിപ്പുർ: വ്യാപക തീവയ്പെന്നു വ്യാജപ്രചാരണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ലാ​​​​പ​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന മ​​​​ണി​​​​പ്പുരി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​നും സേ​​​​ന ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നും ഉ​​​ൾ​​​പ്പെ​​​ടെ തീ​​​​വ​​​​ച്ചു​​​​വെ​​​​ന്ന രീ​​​തി​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം ത​​​​ക​​​​ർ​​​​ത്ത് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി ബി​​​​ഷ്ണു​​​​പു​​​​രി​​​​ൽ ഉ​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​മാ​​​​ണു സം​​​സ്ഥാ​​​ന​​​ത്തെ വീ​​​ണ്ടും ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​ള്ള ബാ​​​​ല​​​​നും ആ​​​​റു​​​മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള പെ​​​​ൺ​​​​കു​​​​ഞ്ഞും ഉ​​​​ൾ​​​​പ്പെ​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​ശേ​​​​ഷം വ്യാ​​​​ജ വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​ട്ടേ​​​​റെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ത​​​ല​​​പൊ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ചാ​​​​ര​​​​ണം തീ​​​​ർ​​​​ത്തും അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്താ​​​​ക്കി. ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​വ​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റ്, ഇം​​​​​ഫാ​​​​​ൽ ഈ​​​​​സ്റ്റ്, തൗ​​​​​ബാ​​​​​ൽ, ക​​​​​ക്ചിം​​​​​ഗ്, ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ മൊ​​​​​ബൈ​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​നു​​​​​ള്ള വി​​​​​ല​​​​​ക്ക് തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

National

മ​ണി​പ്പൂ​രി​ൽ ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തേ​ക്കും

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ബി​ഷ്ണു​പൂ​ർ ജി​ല്ല​യി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് മെ​യ്‌​തെ​യ് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്തേ​ക്കും. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ജ്ഞാ​ത​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ഈ ​ക്രൂ​ര​കൃ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഷ്ണു​പൂ​ർ ജി​ല്ല​യി​ലെ മൊ​യ്‌​റാം​ഗി​ലു​ള്ള ഒ​രു വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നും ആ​റ് മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​രി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മാ​താ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നി​ല​വി​ൽ പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ഈ ​കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ജ​ന​ങ്ങ​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

 

National

മ​ണി​പ്പൂ​രി​ലെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു, അ​മ്മ​യ്ക്ക് പ​രി​ക്ക്, ബി​ഷ്ണു​പൂ​രി​ൽ ക​ർ​ഫ്യൂ

ഇം​ഫാ​ൽ: റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ മ​ണി​പ്പൂ​ർ ബി​ഷ്ണു​പൂ​ർ ജി​ല്ല​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ച് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ആ​റ് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് ബി​ഷ്ണു​പൂ​ർ ജി​ല്ല​യി​ലെ മൊ​യ്‌​റാം​ഗി​ലു​ള്ള ട്രോം​ഗ്ലാ​വോ​ബി അ​വാം​ഗ് ലെ​യ്‌​കാ​യ് ഗ്രാ​മ​ത്തി​ലെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ണി​പ്പൂ​രി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി. ഇം​ഫാ​ൽ ഈ​സ്റ്റ്, ഇം​ഫാ​ൽ വെ​സ്റ്റ്, തൗ​ബാ​ൽ, കാ​ക്ചിം​ഗ്, ബി​ഷ്ണു​പൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കു​ട്ടി​ക​ളു​ടെ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക്ഷോ​ഭ​ക​ർ ര​ണ്ട് ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്കും ഒ​രു ട്ര​ക്കി​നും തീ​യി​ട്ടു. ഒ​രു പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റ് ആ​ക്ര​മി​ച്ച് ത​ക​ർ​ത്തു. ബി​ഷ്ണു​പൂ​ർ-​ചു​രാ​ച​ന്ദ്പൂ​ർ അ​തി​ർ​ത്തി​യി​ലെ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ന് നേ​രെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ നീ​ങ്ങി. ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ സു​ര​ക്ഷാ സേ​ന വെ​ടി​യു​തി​ർ​ക്കു​ക​യും ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ 19 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗ് സം​ഭ​വ​ത്തെ മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മെ​ന്ന് വി​മ​ർ​ശി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നാ​യി ബി​ഷ്ണു​പൂ​രി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചു.

National

മ​ണി​പ്പു​രി​ല്‍ കു​ക്കി​ക​ളു​ടെ ബോം​ബാ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു  

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ കു​ക്കി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ബി​ഷ്ണു​പു​ര്‍ ജി​ല്ല​യി​ല്‍ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബോം​ബ് ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന മോ​യി​റാം​ഗ് ട്രോം​ഗ്ള​വോ​ബി​യി​ലെ വീ​ട്ടി​ല്‍ പ​തി​ച്ച് ആ​റ് മാ​സം പ്രാ​യ​വും അ​ഞ്ച് വ​യ​സ് പ്രാ​യ​വു​മു​ള്ള കു​ട്ടി​ക​ള്‍ മ​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മൂ​ന്ന് പേ​രും കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

National

മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​ന നീ​ക്കം: കു​ക്കി-​സോ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച​യ്ക്ക് വ​ഴി​തു​റ​ന്ന് പു​തി​യ മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തി​ന് അ​റു​തി വ​രു​ത്താ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പു​തി​യ മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കു​ക്കി-​സോ വി​ഭാ​ഗ​ത്തി​ലെ നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ​ക്കാ​യി ത​യ്യാ​റാ​യ​താ​ണ് റി​പ്പോ​ർ​ട്ട്.

മ​ണി​പ്പൂ​രി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി കു​ക്കി-​സോ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രെ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​തോ​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണ​ത്തോ​ട് അ​നു​കൂ​ല​മാ​യാ​ണ് കു​ക്കി-​സോ നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

മു​ൻ​പ് ച​ർ​ച്ച​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്ന ഇ​വ​ർ, പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി ഉ​ന്ന​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. മ​ണി​പ്പൂ​രി​ലെ ഈ ​പു​തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഒ‌​ടു​വി​ൽ 2026 ഫെ​ബ്രു​വ​രി 4-നാ​ണ് മ​ണി​പ്പൂ​രി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി യു​മ്നം ഖേം​ച​ന്ദ് സിം​ഗ് ചു​മ​ത​ല​യേ​റ്റ​ത്. മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് എ​ൻ. ബി​രേ​ൻ സിം​ഗ് രാ​ജി​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

National

മണിപ്പുരിൽ വീണ്ടും വെടിവയ്പ്

ഇം​​​​​ഫാ​​​​​ല്‍/​​​​​ഗോ​​​​​ഹ​​​​​ട്ടി: മ​​​ണി​​​പ്പൂ​​​രിൽ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ്പ്. ഉ​​​​​ക്രു​​​​​ല്‍ ജി​​​​​ല്ല​​​​​യി​​​​​ൽ കു​​​ക്കി​​​ക​​​ളും നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യോ​​​​​ടെ വെ​​​​​ടി​​​​​വ​​​​​യ്പു​​​ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ഉ​​​​​ക്രു​​​​​ൽ സി​​​​​നാ​​​​​കൈ​​​​​തേ​​​​​യ് നി​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. 3:20 ഓ​​​​​ടെ വി​​​​​വി​​​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കു​​​​​ക്കി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു​​​വെ​​​ന്ന് ഗ്രാ​​​​​മ​​​​​ത്ത​​​​​ല​​​​​വ​​​​​ന്‍ ആ​​​​​രോ​​​​​പി​​​​​ച്ചു. ത​​​​​ങ്ഖു​​​​​ല്‍ നാ​​​​​ഗ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​​​ര​​​​​ക്ഷാ​​​​​ ഭ​​​​​ട​​​​​ന്മാ​​​​​ര്‍ പ്ര​​​​​ത്യാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​റോ​​​​ളം ഇ​​​​രു​​​​ഭാ​​​​ഗ​​​​വും ആ​​​​ക്ര​​​​മി​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​വ​​​​​രെ ഇ​​​​​ട​​​​​വി​​​​​ട്ട് വെ​​​​​ടി​​​​​വ​​​​യ്പു​​​ണ്ടാ​​​യി. ആ​​​ളു​​​ക​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ആ​​​ൾ‌​​​നാ​​​ശ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ങ്കി​​​ലും വ്യ​​​ത്യ​​​സ്ത ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ അ​​​​തി​​​​ര്‍ത്തി പ​​​​ങ്കി​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​ൾ ആ​​​ശ​​​ങ്ക​​​യു​​​ടെ നി​​​ഴ​​​ലി​​​ലാ​​​യി​​​ട്ടു​​​ണ്ട്.അ​​​തേ​​​സ​​​മ​​​യം പോ​​​​ലീ​​​​സ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​ണം ന​​​​ല്‍കി​​​​യി​​​​ട്ടി​​​​ല്ല.

National

മണിപ്പുരിൽ ബോംബ് സ്ഫോടനം: നാ​​​​​​ലു​​​​​​വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​നു ദാ​​​​​​രു​​​​​​ണാ​​​​​​ന്ത്യം

ഇം​​​​​​ഫാ​​​​​​ൽ: മ​​​​​​ണി​​​​​​പ്പൂ​​​​​​രി​​​​​​ലെ നോ​​​​​​നി​​​​​​യി​​​​​​ൽ ബോം​​​​​​ബ് സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ നാ​​​​​​ലു​​​​​​വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​ന് ദാ​​​​​​രു​​​​​​ണാ​​​​​​ന്ത്യം.

നോ​​​​​​നി ഖൗ​​​​​​പു​​​​​​മി​​​​​​ലെ താ​​​​​​വോ​​​​​​ലിം​​​​​​ഗ്‌​​​​​​പും​​​​​​ഗി​​​​​​ൽ ശ​​​​​​നി​​​​​​യാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ കു​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​ച്ഛ​​​​​​നു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. വീ​​​​​​ടി​​​​​​നു​​​​​​ പു​​​​​​റ​​​​​​ത്തെ കു​​​​​​റ്റി​​​​​​ക്കാ​​​​​​ട് വൃ​​​​​​ത്തി​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ ബോം​​​​​​ബ് പൊ​​​​​​ട്ടി​​​​​​ത്തെ​​​​​​റി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

National

മണിപ്പുരിൽ വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം.

20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.

യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

National

മണിപ്പുരിൽ ആറ് കുക്കി എംഎൽഎമാർ നിയമസഭാ സമ്മേളനത്തിൽ

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​ർ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ കു​​ക്കി വി​​ഭാ​​ഗ​​ത്തി​​ലെ ആ​​റ് എം​​എ​​ൽ​​എ​​മാ​​ർ ഓ​​ൺ​​ലൈ​​നാ​​യി പ​​ങ്കെ​​ടു​​ത്തു. സം​​സ്ഥാ​​ന​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​നം സാ​​ധാ​​ര​​ണ നി​​ല​​യി​​ലെ​​ത്തു​​ന്നു എ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണി​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വൈ.​​ ഖേം​​ച​​ന്ദ് സിം​​ഗ് പ്ര​​തി​​ക​​രി​​ച്ചു.

മെ​​യ്തെയ്‌-​​കു​​ക്കി വി​​ഭാ​​ഗ​​ക്കാ​​ർ ത​​മ്മി​​ൽ 2023 മേ​​യ് മു​​ത​​ൽ സം​​ഘ​​ർ​​ഷം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​തോ​​ടെ പ്ര​​ത്യേ​​ക ഭ​​ര​​ണ​​സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്ന് പ​​ത്ത് കു​​ക്കി എം​​എ​​ൽ‌​​എ​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ബി​​രേ​​ൻ സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്ന​​ത്തെ സ​​ർ​​ക്കാ​​രു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ അ​​വ​​ർ വി​​സ​​മ്മ​​തി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​തി​​ൽ ആ​​റ് പേ​​രാ​​ണ് സ​​ഭാ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ച​​ത്. ക​​ലാ​​പ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വാം​​ഗ്‌​​സാ​​ഗി​​ൻ വാ​​ൽ​​റ്റെ എ​​ന്ന എം​​എ​​ൽ​​എ ക​​ഴി​​ഞ്ഞ​​മാ​​സം മ​​ര​​ണ​​മ​​ട​​യു​​ക​​യും ചെ​​യ്തു.

National

നാഗ-കുക്കി സംഘർഷം: 51 കുക്കി വിദ്യാർഥികളെ മാറ്റി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ നാ​​​ഗ, കു​​​ക്കി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​യ​​​വി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ നാ​​​ഗ ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ ഉ​​​ക്രു​​​ളി​​​ലെ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് 51 കു​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു.

ഉ​​​ക്രു​​​ൾ രാം​​​വ​​​യി​​​ലു​​​ള്ള ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ കാം​​​ഗ്പോ​​​ക്പി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 51 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 20 പേ​​​ർ പെ​​​ണ്‍കു​​​ട്ടി​​​ക​​​ളാ​​​ണ്. ഈ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കാം​​​ഗ്പോ​​​ക്പി ജെ​​​എ​​​ൻ​​​വി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യ​​​ത്.

അ​​​ക്ര​​​മ​​​സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സൈ​​​നി​​​ക അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കു​​​ക്കി മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ചി​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​കൂ​​​ടി പ​​​ങ്കു​​​ണ്ടെ​​​ന്ന് നാ​​​ഗ​​​ക​​​ളു​​​ടെ വാ​​​ട്സാ​​​പ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ തെ​​​റ്റാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മു​​​ൻ​​​ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ കു​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സം​​​ഘ​​​ർ​​​ഷ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​പ്പി​​​ച്ച​​​ത്.

National

മണിപ്പുരിൽ വീണ്ടും വെടിവയ്പ്

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ഉ​​​ക്രു​​​ലി​​​ൽ വെ​​​ടി​​​വ​​​യ്പ്. ലി​​​താ​​​ൻ സ​​​രീ​​​ഗോം​​​ഗി​​​ലെ തം​​​ഗ്ഖു​​​ലി​​​ൽ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ലി​​​താ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ കു​​​ക്കി​​​ക​​​ളും നാ​​​ഗ​​​ക​​​ളും സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ 10:55ന് സി​​​ക്കി​​​ബും​​​ഗി​​​നും ലി​​​താ​​​നും ഇ​​​ട​​​യി​​​ൽ കു​​​ന്നു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് വെ​​​ടി​​​യൊ​​​ച്ച ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി.

സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ബി​​​എ​​​സ്എ​​​ഫി​​​നെ​​​യും സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യും വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു.

National

മ​ണി​പ്പുർ വീ​ണ്ടും അ​ശാ​ന്തം; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

ഇം​ഫാ​ൽ: അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ഉ​ഖ്റു​ൽ ജി​ല്ല​യി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ അ​യ​ൽ ജി​ല്ല​യാ​യ കാം​ഗ്പോ​ക്‌​പി​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച രാ​ത്രി ലി​ത്ത​ൻ ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ നാ​ഗാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ത്ഥി​ച്ചു.

National

മണിപ്പുരിൽ കുക്കി-നാഗാ സംഘർഷം; നിരവധി വീടുകൾ കത്തിച്ചു

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ൽ ഉ​​​​ഖ്റു​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ കു​​​ക്കി-​​​നാ​​​ഗാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം. അ​​​​ക്ര​​​​മി​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു. ലി​​​​റ്റാ​​​​ൻ സ​​​​രേ​​​​യ്ഖോം​​​​ഗ് ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. അ​​​​ക്ര​​​​മി​​​​ക​​​​ൾ ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു പ​​​​ല റൗ​​​​ണ്ട് വെ​​​​ടി​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ സ​​​​മീ​​​​പ​​​​ത്തെ കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ലേ​​​​ക്കു ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

ടാം​​​​ഗ്ഖു​​​​ൽ നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രും മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ടാം​​​​ഗ്ഖു​​​​ൽ നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഒ​​​​രാ​​​​ളെ എ​​​​ട്ടു പേ​​​​ർ ചേ​​​​ർ​​​​ന്ന് ലി​​​​റ്റ​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​വ​​​​ച്ച് മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്. മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​ര​​​​യാ​​​​യ ആ​​​​ളു​​​​ടെ സ​​​​ഹാ​​​​യി​​​​യും ലി​​​​റ്റ​​​​ൻ സ​​​​രേ​​​​യ്ഖോം​​​​ഗ് ഗ്രാ​​​​മ​​​​ത്ത​​​​ല​​​​വ​​​​നും ചേ​​​​ർ​​​​ന്ന് ഞാ​​​​യ​​​​റാ​​​​ഴ്ച പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, സ​​​​മാ​​​​ധാ​​​​ന​​​​യോ​​​​ഗം ചേ​​​​ർ​​​​ന്നി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് സി​​​​കി​​​​ബം​​​​ഗ് ഗ്രാ​​​​മ​​​​ക്കാ​​​​രാ​​​​യ ഒ​​​​രു സം​​​​ഘം ആ​​​​ളു​​​​ക​​​​ൾ ലി​​​​റ്റ​​​​ൻ സ​​​​രേ​​​​യ്ഖോം​​​​ഗ് ഗ്രാ​​​​മ​​​​ത്ത​​​​ല​​​​വ​​​​ന്‍റെ വീ​​​​ട് ആ​​​​ക്ര​​​​മി​​​​ച്ചു. അ​​​​ക്ര​​​​മി​​​​ക​​​​ൾ പ​​​​ല റൗ​​​​ണ്ട് ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ര​​​​ണ്ട് ഗോ​​​​ത്ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ തമ്മിൽ ക​​​​ല്ലേ​​​​റു​​​​ണ്ടാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ ലി​​​​റ്റ​​​​ൻ സ​​​​രേ​​​​യ്ഖോം​​​​ഗി​​​​ൽ നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ കു​​​​ക്കി തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി. സ​​​​മീ​​​​പ​​​​ത്തു​​​​ള്ള കു​​​​ക്കി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ഏ​​​​താ​​​​നും വീ​​​​ടു​​​​ക​​​​ളും ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞും ലി​​​​റ്റ​​​​ൻ സ​​​​രേ​​​​യ്ഖോം​​​​ഗി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ വീ​​​​ടു​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു.

മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നാ​​​​ഗാ ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ടാം​​​​ഗ്ഖു​​​​ൽ. സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും 21 വീ​​​​ടു​​​​ക​​​​ൾ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​യെ​​​​ന്നും മ​​​​ണി​​​​പ്പു​​​​ർ മ​​​​ന്ത്രി ഗോ​​​​വി​​​​ന്ദാ​​​​സ് കോ​​​​ന്തൗ​​​​ജം പ​​​​റ​​​​ഞ്ഞു. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൽ. ദി​​​​ഖോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം ലി​​​​റ്റ​​​​നി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്നു. നാ​​​​ഗാ സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കു​​​​ക്കി എം​​​​എ​​​​ൽ​​​​എ​​​​യും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

National

മണിപ്പുർ വീണ്ടും അശാന്തമാക്കുന്നു; കുക്കി മേഖലകളിൽ ഇന്ന് സമ്പൂർണ അടച്ചുപൂട്ടൽ

ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടും അശാന്തി പടരുന്നു. കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ജനങ്ങൾ അക്രമാസക്തമായതോടെ ജാഗ്രതയിലാണ് സുരക്ഷാസേന.

വ്യാഴാഴ്ച ചുരചന്ദ്പുരിലുണ്ടായ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിനാണ് വഴിവച്ചത്. ഇതോടെ മണിപ്പുരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുകയാണ്. ചുരാചന്ദ്പൂരിൽ വ്യാഴാഴ്ച വൈകുന്നേരം പോലീസിനുനേരെ കല്ലേറുണ്ടായി. വാഹനഗതാഗതം തടഞ്ഞു. റോഡിൽ ടയറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു.

ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. സാഹചര്യങ്ങൾ സങ്കീർണമായതോടെ കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.

പുതിയ സർക്കാരിൽനിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധത്തിനാണ് വിവിധ സംഘടനകളുടെ ആഹ്വാനം.

Leader Page

മണിപ്പുർ: പുതിയ സർക്കാർ, പഴയ പിളർപ്പുകൾ

രാ​​ഷ്‌​​ട്ര​​പ​​തി ഭ​​ര​​ണ​​ത്തി​​ൻ കീ​​​ഴി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം തു​​​ട​​​രേ​​​ണ്ടി​​​വ​​​ന്ന ശേ​​​ഷ​​​മാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​വി​​​ധി​​​യി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽവ​​​ന്ന​​​ത്. യു​​​മാ​​ൻ ഖേം​​​ച​​​ന്ദ് സിം​​ഗ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 13-ാമ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തോ​​​ടെ, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ഇ​​​ട​​​പെ​​​ട​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ നീ​​​ണ്ടു​​​നി​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ഒ​​​രു​​​മി​​​ച്ച് പ്ര​​​ക​​​ട​​​മാ​​​യ ഒ​​​രു നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​ണ് സം​​​ഭ​​​വി​​​ച്ച​​​ത്. ഈ ​​​നീ​​​ക്കം 2027ലെ ​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​ മു​​​ൻ​​​നി​​​ർ​​​ത്തി രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യി നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്, പ്ര​​​ത്യേ​​​കി​​​ച്ച് 2024ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്ക് മ​​​ണി​​​പ്പു​​​രി​​​ലെ ര​​​ണ്ട് സീ​​​റ്റു​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ട് ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ.

ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ട​​​ച്ചി​​​ട്ട കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ​​​യും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ സൂ​​​ക്ഷ്മ​​​മാ​​​യ ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ​​​യും ഫ​​​ല​​​മാ​​​യാ​​​ണ് ഖേം​​​ച​​​ന്ദി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​നെ നി​​​യോ​​​ഗി​​​ച്ച്, ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ​​​യും വേ​​​ർ​​​തി​​​രി​​​ച്ച് ക​​ണ്ട്, തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വി​​​നെ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ രാ​​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ ‘സൂ​​​ക്ഷ്മ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ’ എ​​​ന്നു​​​പോ​​​ലും വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് ത​​​ന്നെ ശ​​​ക്ത​​​മാ​​​യ രാ​​​ഷ്ട്രീ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ര​​​ണ്ട് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ നി​​​യ​​​മി​​​ച്ചു. കാം​​​ഗ്പോ​​​ക്പി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നു​​​ള്ള നേം​​​ച കി​​​പ്‌​​​ഗെ​​​നും മാ​​​വോ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ലോ​​​സീ ഡി​​​ഖോ​​​യും. ഇ​​​തോ​​​ടെ കു​​​ക്കി-​​​സോ​​​യും നാ​​​ഗ​​​യും എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ട് പ്ര​​​ധാ​​​ന ഗോ​​​ത്ര​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധ്യം മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ മു​​​ക​​​ളി​​​ൽത​​​ന്നെ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി. 2023 മേ​​​യി​​ൽ തു​​ട​​ങ്ങി​​യ ക​​​ലാ​​​പ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് കു​​​ക്കി-​​​സോ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇം​​​ഫാ​​​ലി​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യ​​​ത് എ​​​ന്ന​​​തും ഈ ​​​ച​​​ട​​​ങ്ങി​​​ന് രാ​​​ഷ്‌​​ട്രീ​​​യ​​​​​​മാ​​​യ വ​​​ലി​​​യ അ​​​ർ​​​‌‌​​ഥം ന​​​ൽ​​​കി.

ബി​രേ​ന്‍റെ ഒ​ഴി​വാ​ക്ക​ൽ

എ​​​ന്നാ​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഒ​​​രു ഘ​​​ട​​​കം മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​ഗി​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ ഒ​​​ഴി​​​വാ​​​ക്ക​​​ലാ​​​ണ്. മ​​​ണി​​​പ്പു​​​രി​​​ലെ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്ന ബി​​​രേ​​​ൻ, സം​​​സ്ഥാ​​​ന​​​ത്തെ ക​​​ലാ​​​പ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത രീ​​​തി​​​യെ​​​ച്ചൊ​​​ല്ലി ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ടി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തെ കു​​​റി​​​ച്ച് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലും പു​​​റ​​​ത്തും അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ബി​​​രേ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ, ബി​​​ജെ​​​പി ഒ​​​രു വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു: പ​​​ഴ​​​യ ഭ​​​ര​​​ണ​​​രീ​​തി​​യോ​​​ട് അ​​​ക​​​ലം പാ​​​ലി​​​ച്ച്, ‘പു​​​തി​​​യ തു​​​ട​​​ക്കം’ എ​​​ന്ന പ്ര​​​തീ​​​തി സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ബി​​​രേ​​​ന്‍റെ ഒ​​​ഴി​​​വാ​​​ക്ക​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ഴും സ്വാ​​​ധീ​​​ന​​​മു​​​ള്ള അ​​​നു​​​യാ​​​യി​​​ക​​​ളും രാ​​​ഷ്‌​​ട്രീ​​​യ അ​​​ടി​​​ത്ത​​​റ​​​യും ഉ​​​ണ്ടെ​​​ന്ന​​​ത് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ, അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്ന​​​ത് പാ​​​ർ​​​ട്ടി​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളും ഉ​​​യ​​​രു​​​ന്നു. ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ത് സം​​​ഘ​​​ർ​​​ഷ​​​ബാ​​​ധി​​​ത​​​മാ​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​നി​​​ന്ന് മാ​​​റി​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മെ​​​ന്നു കാ​​​ണു​​​മ്പോ​​​ൾ, മ​​​റ്റു​​​ചി​​​ല​​​ർ ഇ​​​ത് സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​ശ്വാ​​​സം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മെ​​​ന്നാ​​​ണ് വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​ത്. പ്ര​​​ത്യേ​​​കി​​​ച്ച് കു​​​ക്കി-​​​സോ സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​രേ​​​ന്‍റെ കാ​​​ല​​​ത്തെ ഭ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ഴി​​​വാ​​​ക്ക​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന് കു​​​റ​​​ച്ചെ​​​ങ്കി​​​ലും രാ​​​ഷ്‌​​ട്രീ​​​യ ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​മു​​​ണ്ട്.

പ്ര​തീ​ക്ഷ വാ​നോ​ളം

അ​​​തേ​​​സ​​​മ​​​യം, സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ചു​​​വ​​​ന്ന​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ വ​​​ൻ​​​തോ​​​തി​​​ലാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം, അ​​​ട​​​ച്ചി​​​ട്ട ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ൾ തു​​​റ​​​ക്ക​​​ൽ, എ​​​ല്ലാ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കും സ്വ​​​ത​​​ന്ത്ര യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്ക​​​ൽ, ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സു​​​ര​​​ക്ഷ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് മു​​​ൻ​​​നി​​​ര​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ. മു​​​ൻ​​​കാ​​​ല​​​ത്ത് പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ പ​​​ല​​​തും പാ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രു​​​ന്ന​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​ശ​​​യ​​​വും നി​​​രാ​​​ശ​​​യും വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ‘ബ​​​ഫ​​​ർ സോ​​​ണു​​​ക​​​ൾ’ എ​​​ന്ന ആ​​​ശ​​​യം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ​​​ത​​​ല​​​ത്തി​​​ൽ​​നി​​​ന്ന് വ​​​രു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും താ​​ഴെ​​ത്ത​​ട്ടി​​ലു​​ള്ള അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ സം​​​ശ​​​യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സു​​​ര​​​ക്ഷാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്നു. മ്യാ​​​ൻ​​​മ​​​റി​​​ൽ നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റം സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ഘ​​​ട​​​ക​​​മാ​​​ണെ​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​തി​​​ർ​​​ത്തി നി​​​യ​​​ന്ത്ര​​​ണം, പൗ​​​ര​​​ത്വ പ​​​രി​​​ശോ​​​ധ​​​ന, നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ വീ​​​ണ്ടും ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം ഇ​​​തു​​​വ​​​രെ ഭാ​​​ഗി​​​ക​​​മാ​​​ണെ​​​ന്നും, സ​​​മ​​​ഗ്ര​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ-​​​ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ‘സ്വ​​​ത​​​ന്ത്ര ഗ​​​താ​​​ഗ​​​തം’ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന പ​​​ഴ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും പൂ​​​ർ​​​ണ​​മാ​​​യി ന​​​ട​​​പ്പാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും തു​​​ട​​​രു​​​ന്നു.

2027 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ, മെ​​​യ്തെ​​​യ് സ​​​മൂ​​​ഹ​​​ത്തെ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും വീ​​​ണ്ടും രാ​​​ഷ്‌​​ട്രീ​​​യ അ​​​ജ​​​ണ്ട​​​യു​​​ടെ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​ണ്. 2013ൽ​​ത​​​ന്നെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ​​​ഠ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​താ​​​യും പി​​​ന്നീ​​​ട് വി​​​ഷ​​​യം രാ​​​ഷ്‌ട്രീ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ട്. 2023ലെ ​​​ക​​​ലാ​​​പ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യം കൂ​​​ടു​​​ത​​​ൽ വി​​​കാ​​​ര​​​ഭ​​​രി​​​ത​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ ‘No ST, No Vote’ പോ​​​ലു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​മാ​​​യി രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്താ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. അ​​​നു​​​കൂ​​​ല​​​ക​​​ർ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നാ​​​ധി​​​കാ​​​രം പാ​​​ർ​​​ല​​​മെ​​ന്‍റി​​​നാ​​​ണെ​​​ന്ന് വാ​​​ദി​​​ക്കു​​​മ്പോ​​​ൾ, മ​​​റ്റ് ഗോ​​​ത്ര​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ കു​​​റ​​​യു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ ഈ ​​​വി​​​ഷ​​​യം വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തെ​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ ഘ​​​ട​​​ക​​​മാ​​​യി മാ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

‘പു​തി​യ മു​ഖം’ ഫ​ലി​ക്കു​മോ?

ഈ ​​​എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ലെ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഖേം​​​ച​​​ന്ദി​​​ന്‍റെ ഉ​​​യ​​​ർ​​​ച്ച​​​യും സ​​​മൂ​​​ഹ​​​സ​​​മ​​​തു​​​ലി​​​ത​​​ത്വം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യും ബി​​​രേ​​​ൻ സിം​​ഗി​​​നെ പു​​​റ​​​ത്തു നി​​​ർ​​​ത്തി​​​യു​​​ള്ള ‘പു​​​തി​​​യ മു​​​ഖം’ എ​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ സ​​​ന്ദേ​​​ശ​​​വും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​യും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ളെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മോ പ​​​രാ​​​ജ​​​യ​​​മോ തീ​​​രു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ക പ്ര​​​തീ​​​കാ​​​ത്മ​​​ക നീ​​​ക്ക​​​ങ്ങ​​​ളി​​​ലൂ​​​ടെ​​യ​​​ല്ല, മ​​​റി​​​ച്ച് അ​​ടി​​സ്ഥാ​​ന​​ജീ​​​വി​​​തം മാ​​​റ്റു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും-​​സു​​​ര​​​ക്ഷ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ, കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​ന്നു​​​ണ്ടോ, റോ​​​ഡു​​​ക​​​ൾ തു​​​റ​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ, സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ എ​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ്.

സ്ഥി​ര​ത​യി​ലേ​ക്കോ?

രാ​​ഷ്‌​​ട്ര​​പ​​തി ഭ​​ര​​ണ​​ത്തി​​ൽ​​നി​​​ന്ന് പ്ര​​​തി​​​നി​​​ധി ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു​​​ള്ള ഈ ​​​മാ​​​റ്റം മ​​​ണി​​​പ്പു​​​രി​​​ന് സ്ഥി​​​ര​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​രു തു​​​ട​​​ക്ക​​​മാ​​​കു​​​മോ, അ​​​ല്ലെ​​​ങ്കി​​​ൽ വെ​​​റും രാ​​​ഷ്‌​​ട്രീ​​​യ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യം ഇ​​​പ്പോ​​​ഴും നി​​ല​​നി​​ൽ​​ക്കു​​ന്നു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ബി​​​രേ​​​ൻ സിം​​ഗി​​ന്‍റെ ഒ​​​ഴി​​​വാ​​​ക്ക​​​ൽ പ​​​ഴ​​​യ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ധ്യാ​​​യ​​​ത്തി​​​ന് ഒ​​​രു ഇ​​​ട​​​വേ​​​ള​​​യാ​​​ണെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചേ​​​ക്കാ​​​മെ​​​ങ്കി​​​ലും അ​​​തി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പു​​​തി​​​യ ഭ​​​ര​​​ണ​​​ത്തി​​​ന് മു​​​ന്നി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളും ഒ​​​രേ​​​സ​​​മ​​​യം ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മാ​​​സ​​​ങ്ങ​​​ളാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ജ​​​ന​​​വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും സം​​​സ്ഥാ​​​ന​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​ല​​​ട്ടു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ-​​​സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് സ്ഥി​​​ര​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ ദി​​​ശ​​​യി​​​ലേ​​​ക്ക് നീ​​​ങ്ങാ​​​നും ക​​​ഴി​​​യു​​​മോ എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ക. പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണം നാ​​​ഗാ സ​​​മൂ​​​ഹം സ്വാ​​​ഗ​​​തം ചെ​​​യ്യു​​​മെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, സ​​​ർ​​​ക്കാ​​​രി​​​ൽ ചേ​​​രു​​​ന്ന​​​തോ അ​​​തു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തോ ചെ​​​യ്യു​​​ന്ന കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർക്കെ​​​തി​​​രേ കു​​​ക്കി സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും വ്യ​​​ക്ത​​​മാ​​​കു​​​ന്നു. ഇ​​​തി​​​ന​​​കംത​​​ന്നെ നേം​​​ച കി​​​പ്‌​​​ഗെ​​​നെ​​​തി​​​രേ അ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

(ലേ​​ഖ​​ക​​ൻ എം​​​ജി, കാ​​​സ​​​ർ​​​ഗോ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ, ക്വാ​​​സു​​​ലു ന​​​റ്റാ​​​ൽ, ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ് എ​​​ന്നി​​​വ​​​യു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​രു​​ന്നു)

National

മണിപ്പുരിൽ സമാധാനത്തിന് തായ്ക്വാണ്ടോ കൈക്കരുത്ത്

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പൂ​​​​​രി​​​​​ൽ ക​​​​​ലാ​​​​​പ​​​​​കാ​​​​​രി​​​​​ക​​​​​ളെ അ​​​​​മ​​​​​ർ​​​​​ച്ച ചെ​​​​​യ്യാ​​​​​ൻ അ​​​​​യോ​​​​​ധ​​​​​ന​​​​​ക​​​​​ല​​​​​യാ​​​​​യ താ​​​​​യ്ക്വാണ്ടോയി​​​​​ൽ ബ്ലാ​​​​​ക്ബെ​​​​​ൽ​​​​​റ്റ് നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ള പു​​​​​തി​​​​​യ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വൈ. ​​​​​ഖേം​​​​​ച​​​​​ന്ദ് സിം​​​​ഗി​​​​നു ക​​​​​ഴി​​​​​യു​​​​​മോ എ​​​​​ന്ന് ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് രാ​​​​​ജ്യം.

ബി​​​​​ജെ​​​​​പി ടി​​​​​ക്ക​​​​​റ്റി​​​​​ൽ ര​​​​​ണ്ടു​​​​​ത​​​​​വ​​​​​ണ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തി​​​, സ്പീ​​​​ക്ക​​​​ർ, മ​​​​ന്ത്രി​​​​സ​​​​ഭാം​​​​ഗം എ​​​​ന്ന നി​​​​ല​​​​ക​​​​ളി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​സ​​​​ന്പ​​​​ത്തു​​​​ള്ള 62കാ​​​​​ര​​​​​നാ​​​​​യ ഖേം​​​​​ച​​​​​ന്ദ് താ​​​​​യ്ക്വാണ്ടോ​​​​​യി​​​​​ൽ ബ്ലാ​​​​​ക്ക്ബെ​​​​​ൽ​​​​​റ്റ് നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. താ​​​​​യ്ക്വോ​​​​​ണ്ട ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ൻ വൈ​​​​​സ്പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ണെ​​​​​ന്നു​​​​​മാ​​​​​ത്ര​​​​​മ​​​​​ല്ല വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​യ്ക്വാണ്ടോയു​​​​​ടെ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഏ​​​​​റെ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ചെ​​​​​യ്ത​​​​​യാ​​​​​ളു​​​​​മാ​​​​​ണ്.

ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ സ​​​​​ജീ​​​​​വ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യാ​​​​​ണു പൊ​​​​​തു​​​​​രം​​​​​ഗ​​​​​ത്ത് എ​​​​​ത്തു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ടി​​​​​ക്ക​​​​​റ്റി​​​​​ലും. 2013ലാ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. 2017ൽ ​​​​​ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റി​​​​​ലെ സിം​​​​​ഗ്ജ​​​​​മൈ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ദ്യ​​​​​മാ​​​​​യി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തി.

ബി​​​​​രേ​​​​​ൻ സിം​​​​​ഗി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ആ​​​​​ദ്യ​​​​​ത്തെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ സ്പീ​​​​​ക്ക​​​​​റാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. 2022ൽ ​​​​​ബി​​​​​രേ​​​​​ൻ സിം​​​​​ഗി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലും പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി. മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ, ഭ​​​​​വ​​​​​ന, ന​​​​​ഗ​​​​​ര വി​​​​​ക​​​​​സ​​​​​നം, ഗ്രാ​​​​​മീ​​​​​ണ​​​​​വി​​​​​ക​​​​​സ​​​​​നം, പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ്, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സു​​​​​പ്ര​​​​​ധാ​​​​​ന വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തു. 2025ൽ ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി​​​​​ഭ​​​​​ര​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും​​​​​വ​​​​​രെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു.

ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റി​​​​​ലെ സിം​​​​​ഗ്ജ​​​​​മൈ യും​​​​​നാം ലെ​​​​​യ്ക​​​​​യി​​​​​ലാ​​​​​ണു ജ​​​​​ന​​​​​നം. 1978ൽ ​​​​​ഇം​​​​​ഫാ​​​​​ലി​​​​​ലെ രാം ​​​​​ലാ​​​​​ൽ പോ​​​​​ൾ ഹൈ​​​​​സ്കൂ​​​​​ളി​​​​​ൽ​​നി​​​​​ന്ന് പ​​​​​ഠ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. ജോ​​​​​യ്ബാ​​​​​ല യു​​​​​മ്നാം ആ​​​​​ണ് ഭാ​​​​​ര്യ. മ​​​​​ക്ക​​​​​ൾ: കെ​​​​​ൽ​​​​​വി​​​​​ൻ, കാ​​​​​ഥ​​​​​റി​​​​​ൻ.

National

മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ; യും​നാം ഖേം​ച​ന്ദ് മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ: രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് ബി​ജെ​പി. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ അ​ജ​യ് കു​മാ​ർ ബ​ല്ല​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. സം​സ്ഥാ​ന ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ല്ലാം ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ബി​ജെ​പി എം​എ​ൽ​എ നെം​ച്ച കി​പ്ഗെ​നും എ​ൻ​പി​എ​ഫി​ന്‍റെ ലോ​സി ദി​ക്കോ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും ഗോ​വി​ന്ദ​ദാ​സ് ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രു​ന്നു. ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്.

വം​ശീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 2025 ഫെ​ബ്രു​വ​രി 9-നാ​ണ് മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ​ൻ. ബി​രേ​ൻ​സിം​ഗ് രാ​ജി​വെ​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ 2025 ഫെ​ബ്രു​വ​രി 13-ന് ​സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടി​രു​ന്നി​ല്ല.

National

മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു; പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം ഉ​ട​ൻ

ഇം​ഫാ​ൽ‌: മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കി. സം​സ്ഥാ​ന​ത്ത് പു​തി​യ സ​ർ​ക്കാ​ർ ഇ​ന്ന് ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​ഭാ​ക​ക്ഷി യോ​ഗം യും​നാം ഖേം​ച​ന്ദി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യും നാ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യു​മാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ഗ പീ​പ്പി​ൾ ഫ്ര​ണ്ടി​നാ​ണ് ര​ണ്ടാം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബി​രേ​ൺ സിം​ഗ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

National

മ​ണി​പ്പു​രി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി; യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും

ഇം​ഫാ​ൽ‌: മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി. ബി​ജെ​പി നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും. ആ​ദ്ദേ​ഹ​ത്തെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി പാർട്ടി തെ​ര​ഞ്ഞെ​ടു​ത്തു.

കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യും നാ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യു​മാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ഗ പീ​പ്പി​ൾ ഫ്ര​ണ്ടി​നാ​ണ് ര​ണ്ടാം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം.

രാ​ഷ്ട്ര​പ​തി ഭ​ര​ണം ഈ ​മാ​സം അ​വ​സാ​നി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബി​രേ​ൺ സിം​ഗ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

National

രാഷ്‌ട്രപതിഭരണം അവസാനിക്കുന്നു ; മ​​​ണി​​​പ്പുരി​​​ൽ വീ​​​ണ്ടും ജ​​​ന​​​കീ​​​യ​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം ഒ​​​രു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഈ ​​​മാ​​​സം 13നു ​​​മു​​​ന്പ് മ​​​ണി​​​പ്പു​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യേ​​​ക്കും.

ബി​​​ജെ​​​പി​​​യു​​​ടെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​തി​​​വേ​​​ഗ നീ​​​ക്കം.

നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​നാ​​​യി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​രു​​​ൺ ചു​​​ഗി​​​നെ ബി​​​ജെ​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ർ​​​ഡ് നി​​​യോ​​​ഗി​​​ച്ചു.

ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് എം​​​എ​​​ല്‍എ​​​മാ​​​ര്‍ ഡ​​​ല്‍ഹി​​​യി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​ത്. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്‍.​​​ ബി​​​രേ​​​ന്‍ സിം​​​ഗ്, സ്പീ​​​ക്ക​​​ര്‍ സ​​​ത്യ​​​ബ്ര​​​ത സിം​​​ഗ്, മു​​​ന്‍മ​​​ന്ത്രി വൈ.​​​ ഖേം​​​ച​​​ന്ദ് സിം​​​ഗ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ എ.​​​ ശാര​​​ദാ​​​ദേ​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്.

60 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് 2027 വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ക​​​ലാ​​​പം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭ മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി ഒ​​​മ്പ​​​തി​​​നാ​​​ണ് എ​​​ൻ.​​​ ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ത്. ഫെ​​​ബ്രു​​​വ​​​രി 13ന് ​​​ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്ക് ആ​​​ദ്യം രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി ദീ​​​ര്‍ഘി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ മെ​​​യ്‌​​​തേയ്, കു​​​ക്കി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട എം​​​എ​​​ല്‍എ​​​മാ​​​രു​​​മാ​​​യി ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം പ​​​ല​​​ത​​​വ​​​ണ ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​യ നാ​​​ഷ​​​ണ​​​ല്‍ പീ​​​പ്പി​​​ള്‍സ് പാ​​​ര്‍ട്ടി (എ​​​ന്‍പി​​​പി) നാ​​​ഗ പീ​​​പ്പി​​​ള്‍സ് ഫ്ര​​​ണ്ട് (എ​​​ന്‍പി​​​എ​​​ഫ്) എം​​​എ​​​ല്‍എ​​​മാ​​​രെ​​​യും ക​​​ണ്ടു. കു​​​ക്കി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള എം​​​എ​​​ല്‍എ​​​മാ​​​ര്‍ സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ധാ​​​ന​​​ത​​​ട​​​സം.

National

മണിപ്പൂരില്‍ ക്രൂരത: കുക്കി വംശജയായ ഭാര്യയെ കാണാനെത്തിയ മെയ്‌തേയ് യുവാവിനെ വെടിവച്ചു കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഇംഫാല്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷം തുടരുന്നതിനിടെ, കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്‌തേയ് യുവാവിനെ ആയുധധാരികള്‍ വെടിവച്ചു കൊന്നു. ചുരാചന്ദ്പൂര്‍ ജില്ലയിലെ നഥ്ജാംഗ് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് അതിഭീകരമായ ഈ സംഭവം നടന്നത്. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്‌ലാംബം റിഷികാന്ത സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേപ്പാളിലാണ് ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ഒരു മാസമായി യുവാവ് ചുരാചന്ദ്പൂരിലെ ഗ്രാമത്തില്‍ കുക്കി വംശജയായ ഭാര്യ ചിംഗു ഹാവോക്കിപ്പിനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ അവിടെയുള്ള കാര്യം കുക്കി ഗ്രാമവാസികള്‍ക്കും അധികൃതര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം പുറത്തുനിന്ന് ഗ്രാമത്തിലെത്തിയ ചില ആയുധധാരികള്‍ ഇയാളെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു.

പുറത്തുവന്ന വീഡിയോയില്‍, യുവാവ് നിലത്തിരുന്നു കൈകൂപ്പി അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നതായി ചുരാചന്ദ്പൂര്‍ എസ്പി ഗൗരവ് ഡോഗ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധധാരികളായ അക്രമികളാണ് ഇതിനു പിന്നിലെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇതുവരെ ആരും കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

 കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

National

മണിപ്പുർ: കൂട്ടബലാത്സംഗ കേസിലെ ഇരയുടെ മരണത്തിൽ വൻ പ്രതിഷേധം


ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​ർ ക​​​ലാ​​​പ​​​ത്തി​​​നി​​​ടെ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി മ​​​രി​​​ച്ച യു​​​വ​​​തി​​​ക്കു നീ​​​തി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കു​​​ക്കി സം​​​ഘ​​​ട​​​ന​​​ക​​​ൾ. മെ​​​യ്തെ​​​യ്ക​​​ളു​​​ടെ ക്രൂ​​​ര​​​മാ​​​യ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നും ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് ഇ​​​ര​​​യാ​​​യ ഇ​​​രു​​​പ​​​തു​​​കാ​​​രി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ​​​തി​​​ൽ കു​​​ക്കി ജ​​​ന​​​ത രോ​​​ഷ​​​ത്തി​​​ലാ​​​ണ്. മെ​​​യ്തെ​​​യ്ക​​​ളു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത​​​ര​​​ല്ലെ​​​ന്നും കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം വേ​​​ണ​​​മെ​​​ന്നും കു​​​ക്കി ഗ്രൂ​​​പ്പു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ലാ​​​പം തു​​​ട​​​ങ്ങി​​​യ 2023 മേ​​​യി​​​ൽ മ​​​ണി​​​പ്പു​​​ർ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇം​​​ഫാ​​​ലി​​​ൽ​​​നി​​​ന്നു മെ​​​യ്തെ​​​യ്ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 20 വ​​​യ​​​സു​​​ള്ള കു​​​ക്കി പെ​​​ണ്‍കു​​​ട്ടി​​​യാ​​​ണ് ബ​​​ലാ​​​ത്സം​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള രോ​​​ഗാ​​​വ​​​സ്ഥ​​​യി​​​ൽ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. ഇം​​​ഫാ​​​ലി​​​ൽ ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റി​​​ൽ ജോലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ന്നു പെ​​​ണ്‍കു​​​ട്ടി. പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു പെ​​​ണ്‍കു​​​ട്ടി​​​ക്ക് മു​​​ക്തി നേ​​​ടാ​​​നാ​​​യി​​​ല്ല. വി​​​ഷാ​​​ദ​​​രോ​​​ഗ​​​ത്തി​​​ന് അ​​​ടി​​​മ​​​യാ​​​യി​​​രു​​​ന്നു. ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ലെ വീ​​​ട്ടി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് യു​​​വ​​​തി ക​​​ഴി​​​ഞ്ഞ 11ന് ​​​മ​​​രി​​​ച്ച​​​ത്.

ഇം​​​ഫാ​​​ലി​​​ലെ ന്യൂ ​​​ചെ​​​ക്കോ​​​ണി​​​ലു​​​ള്ള എ​​​ടി​​​എ​​​മ്മി​​​നു മു​​​ന്നി​​​ൽ​​​നി​​​ന്നു മെ​​​യ്തെ​​​യ്ക​​​ളാ​​​യ നാ​​​ലു​​​പേ​​​രാ​​​ണ് പെ​​​ണ്‍കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. 2023 മേ​​​യ് 15ന് ​​​വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പെ​​​ണ്‍കു​​​ട്ടി​​​യെ ബ​​​ല​​​മാ​​​യി കാ​​​റി​​​ൽ കൊ​​​ണ്ടു​​​പോ​​​യി പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ച്ച് ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​ശേ​​​ഷം ഒ​​​രു കു​​​ന്നി​​​ൻ​​​മു​​​ക​​​ളി​​​ൽ കൊ​​​ണ്ടു​​​പോ​​​യാ​​​ണു കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ത്. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ​​​യാ​​​ണ് പെ​​​ണ്‍കു​​​ട്ടി അ​​​ക്ര​​​മി​​​ക​​​ളി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. കു​​​ക്കി സം​​​ഘ​​​ട​​​നക​​​ൾ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് ആ​​​സാം, നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, മ​​​ണി​​​പ്പു​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഗ​​​ർ​​​ഭാ​​​ശ​​​യ ഫൈ​​​ബ്രോ​​​സി​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സ ന​​​ൽ​​​കി.

യു​​​വ​​​തി​​​യു​​​ടെ മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ് ഗോ​​​ഹ​​​ട്ടി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഇ​​​നി​​​യും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണ​​​ പു​​​രോ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് കു​​​ടും​​​ബ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​മി​​​ല്ലെ​​​ന്ന് മ​​​രി​​​ച്ച യു​​​വ​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ഗു​​​രു​​​ത​​​ര കേ​​​സാ​​​യി​​​ട്ടും പ്ര​​​തി​​​ക​​​ളെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ല.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വ​​​വും സാ​​​മൂ​​​ഹ്യ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ർ​​​ഥ​​​വ​​​ത്താ​​​യ ന​​​ട​​​പ​​​ടി​​​യൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലെ കു​​​ക്കി സ്റ്റു​​​ഡ​​​ന്‍റ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (കെഎസ്് ഒ) ആ​​​രോ​​​പി​​​ച്ചു. മ​​​രി​​​ച്ച യു​​​വ​​​തി​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി വി​​​വി​​​ധ കു​​​ക്കി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ൽ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മെ​​​ഴു​​​കു​​​തി​​​രിയാ​​​ത്ര ന​​​ട​​​ത്തി.

കു​​​ക്കി സോ ​​​ജ​​​ന​​​ത​​​യെ ല​​​ക്ഷ്യം​​​വ​​​ച്ച ക്രൂ​​​ര​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ മ​​​റ്റൊ​​​രു സാ​​​ക്ഷ്യ​​​മാ​​​ണ് യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണ​​​മെ​​​ന്ന് ത​​​ദ്ദേ​​​ശീ​​​യ കു​​​ക്കി ഗോ​​​ത്രനേ​​​താ​​​ക്ക​​​ളു​​​ടെ ഫോ​​​റം (ഐ​​​ടി​​​എ​​​ൽ​​​എ​​​ഫ്) പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. കു​​​ക്കി ആ​​​ദി​​​വാ​​​സി​​​ഗോ​​​ത്ര​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും അ​​​ന്ത​​​സി​​​നും നി​​​ല​​​നി​​​ല്പി​​​നുമായി പ്ര​​​ത്യേ​​​ക ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യ​​​ല്ലാ​​​തെ കു​​​ക്കി സോ ​​​ജ​​​ന​​​ത​​​യ്ക്ക് ഇ​​​പ്പോ​​​ൾ മ​​​റ്റു മാ​​​ർ​​​ഗ​​​മി​​​ല്ലെ​​​ന്ന് ഐ​​​ടി​​​എ​​​ൽ​​​എ​​​ഫ് പ​​​റ​​​ഞ്ഞു.

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഇം​​​ഫാ​​​ലി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന കു​​​ക്കി കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ണ്‍കു​​​ട്ടി. മെ​​​യ്തെ​​​യ്ക​​​ളും സ​​​ർ​​​ക്കാ​​​രും ചേ​​​ർ​​​ന്നു പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തെ പി​​​ന്നീ​​​ട് ഇം​​​ഫാ​​​ലി​​​ൽ​​​നി​​​ന്ന് നാ​​​ടു​​​ക​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ യു​​​വ​​​തി​​​യെ ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം കാം​​​ഗ്പോ​​​ക്പി​​​യി​​​ലെ ഒ​​​രു വ​​​സ​​​തി​​​യി​​​ൽ കു​​​ക്കി​​​ക​​​ൾ സം​​​ര​​​ക്ഷി​​​ച്ചു. ചു​​​രാ​​​ച​​​ന്ദ്പു​​​ർ ജി​​​ല്ല​​​യി​​​ലെ സിം​​​ഗാ​​​ട്ടി​​​ലേ​​​ക്ക് പി​​​ന്നീ​​​ടാ​​​ണു താ​​​മ​​​സം മാ​​​റ്റി​​​യ​​​ത്.

National

മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി മ​രി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ 20 വ​യ​സു​കാ​രി മ​രി​ച്ചു. പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി.

2023 മെ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തി​നി​ടെ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളാ​ണ് ക്രൂ​ര​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ അ​പ​മാ​നി​ത​രാ​യി ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇം​ഫാ​ലി​ൽ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തി​ലാ​ണ് 20 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. മെ​യ്തി തീ​വ്ര​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നാ​ല് പേ​രു​ടെ സം​ഘ​മാ​ണ് കു​ന്നി​ൻ​മു​ക​ളി​ലേ​യ്ക്ക് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​യി ഒ​രു രാ​ത്രി മു​ഴു​വ​ൻ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.
അ​വി​ടെ നി​ന്ന് എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെ​ട്ട യു​വ​തി വി​വ​സ്ത്ര​യാ​യി​ട്ടാ​ണ് ന​ഗ​ര​ത്തി​ലേ​യ്ക്ക് എ​ത്തി​യ​ത്.

പി​ന്നീ​ട് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​യി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കൊ​ഹി​മ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മാ​ന​സി​കാ​ഘാ​ത​ത്തി​ൽ നി​ന്ന് മോ​ചി​ത​യാ​യി​രു​ന്നി​ല്ല. ശ​രീ​ര​ത്തി​ൽ ശ്വാ​സ​കോ​ശ​ത്തി​ല​ട​ക്കം അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന​ട​ക്കം ഇ​ട​പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വ​തി​ക്ക് നീ​തി കി​ട്ടി​യി​രു​ന്നി​ല്ല.

National

മണിപ്പുർ: ചർച്ചകൾക്കായി ബിരേൻ സിംഗ് ഡൽഹിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പവത്​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​ എ. ​​​ശാ​​​ര​​​ദാ​​​ദേ​​​വി​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​ങ്ങി. ഏ​​​ഴു ബി​​​ജെ​​​പി​​​ക്കാ​​​ര​​​ട​​​ക്കം പ​​​ത്ത് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രും ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തും. എ​​​ന്നാ​​​ൽ ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ഡ​​​ൽ​​​ഹി​​​യി​​​ൽ ഒ​​​രു​​​മി​​​ച്ചു ച​​​ർ​​​ച്ച ഉ​​​ണ്ടാ​​​യേ​​​ക്കി​​​ല്ല.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മ​​​ല​​​യോ​​​ര ​​​ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന് രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പു​​​ല​​​ഭി​​​ച്ചാ​​​ൽ മ​​​ണി​​​പ്പു​​​രി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​വ​​​സാ​​​നം കാ​​​ണാ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ മാ​​​ത്ര​​​മേ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​നാ​​​കൂ​​​ എ​​​ന്ന് കാം​​​ഗ്പോ​​​ക്പി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ക്കി നേ​​​താ​​​വും മു​​​ൻ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഹ​​​ക്കോ​​​ല​​​ത്ത് കി​​​പ്ഗെ​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളോ​​​ടു വി​​​മു​​​ഖ​​​ത​​​യി​​​ല്ല. എ​​​ന്നാ​​​ൽ, കു​​​ക്കി സോ ​​​ഗോ​​​ത്ര​​​ജ​​​ന​​​ത​​​യു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള കി​​​പ്ഗെ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ണി​​​പ്പു​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള വ​​​ഴി​​​ക​​​ളാ​​​ണു ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് മെ​​​യ്തെ​​​യ് എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ബി​​​രേ​​​ൻ സിം​​​ഗും ശാ​​​ര​​​ദാ​​​ദേ​​​വി​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ. അ​​​ടു​​​ത്ത വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കും.

National

കേന്ദ്രഭരണ പ്രദേശം കിട്ടാതെ പിന്നോട്ടില്ലെന്ന് കുക്കികൾ


ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ലെ കു​​​ക്കി- സോ ​​​ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പു​​​ കി​​​ട്ടി​​​യ​​​ശേ​​​ഷ​​​മേ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ഏ​​​ഴു ബി​​​ജെ​​​പി​​​ക്കാ​​​ര​​​ട​​​ക്കം പ​​​ത്ത് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ. അ​​​ടു​​​ത്ത വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കും.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മ​​​ല​​​യോ​​​ര ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ലും മോ​​​റെ​​​യി​​​ലും തെം​​​ഗ്നോ​​​പാ​​​ലി​​​ലു​​​മ​​​ട​​​ക്കം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന റാ​​​ലി​​​ക​​​ളി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രും ഗോ​​​ത്ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ കു​​​ക്കി സോ ​​​കൗ​​​ണ്‍സി​​​ലും ഇ​​​ൻ​​​ഡി​​​ജി​​​ന​​​സ് ട്രൈ​​​ബ​​​ൽ ലീ​​​ഡേ​​​ഴ്സ് ഫോ​​​റം നേ​​​താ​​​ക്ക​​​ളും വീ​​​ട്ട​​​മ്മ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത റാ​​​ലി​​​യി​​​ൽ പ്ര​​​ത്യേ​​​ക ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളും മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മു​​​ണ്ടാ​​​യി.

ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​മാ​​​യ ചു​​​രാ​​​ച​​​ന്ദ്പു​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ണ്ട ശ​​​ക്തി​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കു​​​ക്കി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പാ​​​യി കു​​​ക്കി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മെ​​​ന്ന ആ​​​വ​​​ശ്യം കേ​​​ന്ദ്രം നി​​​റ​​​വേ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​മേ​​​യം ഗോ​​​ ഹ​​​ട്ടി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന കു​​​ക്കി ഗോ​​​ത്ര​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​ മാ​​​രു​​​ടെ​​​യും യോ​​​ഗം പാ​​​സാ​​​ക്കി. വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തു​​​വ​​​രെ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പവത്ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കു​​​ക്കി-​​​സോ നേ​​​താ​​​ക്ക​​​ളും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് (എ​​​സ്ഒ​​​ഒ) ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട ഗ്രൂ​​​പ്പു​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. മെ​​​യ്തെ​​​യ് ഭൂ​​​രി​​​പ​​​ക്ഷ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം കി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തി​​​നാ​​​ൽ കു​​​ക്കി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം വേ​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി​​​ക്കാ​​​രാ​​​യ ഏ​​​ഴു പേ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് കു​​​ക്കി-​​​സോ എം​​​എ​​​ൽ​​​എ​​​മാ​​​ർ 2023 മേ​​​യ് 12ന് ​​​ആ​​​ദ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

2023 മേ​​​യ് മൂ​​​ന്നി​​​ന് മ​​​ണി​​​പ്പു​​​രി​​​ൽ വം​​​ശീ​​​യ ക​​​ലാ​​​പം തു​​​ട​​​ങ്ങി ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ ഒ​​​പ്പു​​​വ​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യു​​​ണ്ടാ​​​യ​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇം​​​ഫാ​​​ലി​​​ൽ പി​​​ന്നീ​​​ട് ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ പ​​​ത്തു​​​പേ​​​രും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.2024 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ണി​​​പ്പു​​​രി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 30ന് ​​​കു​​​ക്കി ഗോ​​​ത്ര​​​നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യു​​​ള്ള കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്തി​​​നാ​​​യു​​​ള്ള ആ​​​വ​​​ശ്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മ​​​ണി​​​പ്പു​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ ചേ​​​രു​​​ന്ന​​​തി​​​ൽ യു​​​ക്തി​​​യി​​​ല്ലെ​​​ന്ന് ഇ​​​ൻ​​​ഡി​​​ജി​​​ന​​​സ് ട്രൈ​​​ബ​​​ൽ ലീ​​​ഡേ​​​ഴ്സ് ഫോ​​​റം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം മാ​​​ത്ര​​​മാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ലെ അ​​​ശാ​​​ന്തി​​​ക്കു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ​​​പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന് കു​​​ക്കി ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ക​​​രു​​​തു​​​ന്നു.

National

മണിപ്പുരിൽ കുക്കികളുടെ ബഹുജന റാലി ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കു​​​ക്കി- സോ ​​​ഗോ​​​ത്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്നു ബ​​​ഹു​​​ജ​​​ന​​​റാ​​​ലി ന​​​ട​​​ക്കും. കു​​​ക്കി-​​​സോ ഗോ​​​ത്ര​​​ക്കാ​​​ർ​​​ക്കു മേ​​​ധാ​​​വി​​​ത്ത​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​മെ​​​ന്ന് കു​​​ക്കി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ണി​​​പ്പു​​​രി​​​ൽ മെ​​​യ്തെ​​​യ്ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്ര​​​നീ​​​ക്കം ശ​​​ക്ത​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കു​​​ക്കി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ ശ​​​ക്തി​​​പ്ര​​​ക​​​ട​​​നം. രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​ഹാ​​​രം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കു​​​ക്കി-​​​സോ കൗ​​​ണ്‍സി​​​ൽ മു​​​ഴു​​​വ​​​ൻ ഗോ​​​ത്ര​​​ജ​​​ന​​​ങ്ങ​​​ളോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്തു. ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ലെ റാ​​​ലി ഗോ​​​ത്ര നേ​​​താ​​​ക്ക​​​ളു​​​ടെ ഫോ​​​റ​​​മാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ച്ചി​​​ടാ​​​ൻ സം​​​ഘാ​​​ട​​​ക​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ര​​​ട​​​ക്കം മെ​​​യ്തെ​​​യ്ക​​​ൾ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇം​​​ഫാ​​​ലി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ത്തി​​​യ റാ​​​ലി​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് കു​​​ക്കി​​​ക​​​ളു​​​ടെ ബ​​​ഹു​​​ജ​​​ന​​​റാ​​​ലി. മെ​​​യ്തെ​​​യ്ക​​​ളു​​​ടെ മ​​​ണി​​​പ്പു​​​ർ ഇ​​​ന്‍റ​​​ഗ്രി​​​റ്റി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും (കൊ​​​ക്കോ​​​മി) കു​​​ടി​​​യി​​​റ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ലോ​​​ക്ഭ​​​വ​​​നി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ അ​​​ജ​​​യ് കു​​​മാ​​​ർ ഭ​​​ല്ല​​​യെ ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

2023 മേ​​​യ് മൂ​​​ന്നി​​​ന് തു​​​ട​​​ങ്ങി​​​യ ക​​​ലാ​​​പ​​​ത്തി​​​ലെ ഭ​​​യാ​​​ന​​​ക​​​വും ക്രൂ​​​ര​​​വു​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കു​​​ക്കി-​​​സോ ജ​​​ന​​​ത​​​യ്ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ള്ള കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം വേ​​​ണ​​​മെ​​​ന്ന് കു​​​ക്കി ഗോ​​​ത്ര കൗ​​​ണ്‍സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​രേ ഭ​​​ര​​​ണ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ക അ​​​സാ​​​ധ്യ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ ഔ​​​പ​​​ചാ​​​രി​​​ക​​​മാ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യും പ്ര​​​ത്യേ​​​ക സ്വ​​​യം​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മോ കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മോ വേ​​​ണ​​​മെ​​​ന്ന് കു​​​ക്കി നേ​​​താ​​​ക്ക​​​ൾ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മം ഊ​​​ർ​​​ജി​​​തം

ബി​​​ജെ​​​പി​​​ക്കാ​​​ര​​​ട​​​ക്കം പ​​​ത്തു കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ചി​​​ല​​​രെ കൂ​​​ടെ​​​ക്കൂ​​​ട്ടി മ​​​ണി​​​പ്പു​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും ശ​​​മം ശ​​​ക്ത​​​മാ​​​ക്കി. ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഏ​​​താ​​​നും കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി കേ​​​ന്ദ്ര​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി മെ​​​യ്തെ​​​യ്ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രെ വ​​​ശ​​​ത്താ​​​ക്കാ​​​ൻ കേ​​​ന്ദ്രം ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

പു​​​തി​​​യ മ​​​ണി​​​പ്പു​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ കു​​​ക്കി-​​​സോ എം​​​എ​​​ൽ​​​എ​​​മാ​​​ർ ചേ​​​ർ​​​ന്നാ​​​ൽ അ​​​രാ​​​ജ​​​ക​​​ത്വം സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്ന് കു​​​ക്കി-​​​സോ ഗോ​​​ത്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കു​​​ക്കി- സോ ​​​കൗ​​​ണ്‍സി​​​ൽ ത​​​ല​​​വ​​​ൻ ഹെ​​​ൻ​​​ലി​​​യാ​​​ന്താം​​​ഗ് താം​​​ഗ്ലെ​​​റ്റ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. പ്ര​​​ത്യേ​​​ക ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ആ​​​ദ്യം ക​​​ത്തെ​​​ഴു​​​തി​​​യ​​​ത് പ​​​ത്തു കു​​​ക്കി-​​​സോ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​ത്തു കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഏ​​​ഴു പേ​​​ർ ബി​​​ജെ​​​പി​​​ക്കാ​​​രാ​​​ണ്.

National

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്: കുറ്റപത്രം സമർപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ വം​​​ശീ​​​യ ക​​​ലാ​​​പ​​​ത്തെ തു​​​ട​​​ർ​​​ന്ന് മൂ​​​ന്ന് സ്ത്രീ​​​ക​​​ളെ ന​​​ഗ്ന​​​രാ​​​ക്കി തെ​​​രു​​​വി​​​ലൂ​​​ടെ ന​​​ട​​​ത്തി മ​​​നഃ​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ച്ച കേ​​​സി​​​ൽ ആ​​​റ് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തി ഗു​​​വാ​​​ഹ​​​ത്തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി.

മൂ​​​ന്ന് സ്ത്രീ​​​ക​​​ളി​​​ൽ ര​​​ണ്ട് പേ​​​രെ കൂ​​​ട്ട ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യു​​​ക​​​യും അ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ കൊ​​​ല്ലു​​​ക​​​യും ചെ​​​യ്ത​​​ത് ഉ​​​ൾ​​​പ്പെ​​​ടെ 15 കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ ഈ ​​​മാ​​​സം 16ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ന്നേ ദി​​​വ​​​സം ആ​​​റ് പ്ര​​​തി​​​ക​​​ളും നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​ത്യേ​​​ക ജ​​​ഡ്ജി ഛത്ര ​​​ഭു​​​കാ​​​ൻ ഗോ​​​ഗോ​​​യ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

സാ​​​ക്ഷി മൊ​​​ഴി​​​ക​​​ളു​​​ടെ​​​യും മ​​​റ്റ് രേ​​​ഖ​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ​​​പ്ര​​​തി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. 2023 മേ​​​യ് നാ​​​ലി​​​നാ​​​ണ് മ​​​നഃ​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ച്ച സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.

 

National

മണിപ്പുരിൽ വീണ്ടും അശാന്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം മ​​​ണി​​​പ്പു​​​രി​​​ൽ വീ​​​ണ്ടും അ​​​ശാ​​​ന്തി. മെ​​​യ്തെ​​​യ് ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ ബി​​​ഷ്ണു​​​പു​​​രി​​​ലു​​​ണ്ടാ​​​യ മൂ​​​ന്നു ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​യു​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു​​​ പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മെ​​​യ്തെ​​​യ്ക​​​ൾ പ​​​ല​​​യി​​​ട​​​ത്തും സു​​​ര​​​ക്ഷാ​​​സേ​​​ന​​​ക​​​ളു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി. മെ​​​യ്തെ​​​യ് സം​​​ഘ​​​ട​​​ന​​​ക​​​ൾ 24 മ​​​ണി​​​ക്കൂ​​​ർ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ബി​​​ഷ്ണു​​​പു​​​രി​​​നും കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ​​​ജി​​​ല്ല​​​യാ​​​യ ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​നും മ​​​ധ്യേ​​​യു​​​ള്ള ബ​​​ഫ​​​ർ സോ​​​ണി​​​ലു​​​ള്ള ടോ​​​ർ​​​ബം​​​ഗി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ലും ഏ​​​താ​​​നും പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

ടോ​​​ർ​​​ബം​​​ഗി​​​ൽ കു​​​ക്കി തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണു വി​​​വേ​​​ച​​​ന​​​ര​​​ഹി​​​ത​​​മാ​​​യി വെ​​​ടി​​​വ​​​ച്ച​​​തെ​​​ന്ന് മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ക​​​ണ്ടെ​​​ത്തി​​​യ ഐ​​​ഇ​​​ഡി ബോം​​​ബ് പോ​​​ലീ​​​സ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തും പ​​​രി​​​സ​​​ര​​​ത്തും സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി.കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് എ​​​ക്സി​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ണി​​​പ്പു​​​രി​​​ൽ ക​​​ലാ​​​പം തു​​​ട​​​ങ്ങി ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും സ​​​മാ​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു ക്ഷീ​​​ണ​​​മാ​​​യി.

വെ​​​ടി​​​വ​​​യ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​ര​​​ക്ഷാ​​​സേ​​​ന ന​​​ട​​​ത്തി​​​യ റെ​​​യ്ഡു​​​ക​​​ളി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നി​​​ർ​​​മി​​​ച്ച ആ​​​റ് ലോം​​​ഗ്, മീ​​​ഡി​​​യം റേ​​​ഞ്ച് ഇം​​​പ്രൊ​​​വൈ​​​സ്ഡ് പീ​​​ര​​​ങ്കി​​​ക​​​ൾ (മ​​​ണി​​​പ്പു​​​രി​​​ൽ പ​​​ന്പി​​​ക​​​ൾ എ​​​ന്നാ​​​ണ് ഇ​​​വ​​​യു​​​ടെ പേ​​​ര്), മൂ​​​ന്നു കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള ഐ​​​ഇ​​​ഡി ബോം​​​ബ്, സിം​​​ഗി​​​ൾ ബാ​​​ര​​​ൽ തോ​​​ക്ക്, വെ​​​ടി​​​യു​​​ണ്ട​​​ക​​​ളു​​​ടെ 17 ഒ​​​ഴി​​​ഞ്ഞ കേ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ണ്ടെ​​​ടു​​​ത്തു.

ബി​​​ഷ്ണു​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ സൈ​​​റ്റോ​​​ണ്‍ ഗ്രാ​​​മ​​​ത്തി​​​ലെ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട വീ​​​ടി​​​നു​​​ള്ളി​​​ലും 200 മീ​​​റ്റ​​​ർ അ​​​ക​​​ലെ മ​​​റ്റൊ​​​രി​​​ട​​​ത്തു​​​മു​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ര​​​ണ്ടു​​​ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇം​​​ഫാ​​​ലി​​​ൽ​​​നി​​​ന്ന് 55 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് സൈ​​​റ്റോ​​​ണ്‍ ഗ്രാ​​​മം.

ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പി​​​ൽ ക​​​ഴി​​​യു​​​ന്ന മെ​​​യ്തെ​​​യ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വീ​​​ടി​​​ന​​​ടു​​​ത്ത് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ഇം​​​പ്രൊ​​​വൈ​​​സ്ഡ് സ്ഫോ​​​ട​​​ക​​​വ​​​സ്തു (ഐ​​​ഇ​​​ഡി) ആ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ഞ്ചി​​​നു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. 70 വ​​​യ​​​സു​​​ള്ള സ​​​ലാം മ​​​ണി സിം​​​ഗ് എ​​​ന്ന​​​യാ​​​ളു​​​ടേ​​​താ​​​ണു വീ​​​ട്. പി​​​ന്നാ​​​ലെ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം 200 മീ​​​റ്റ​​​ർ അ​​​ക​​​ലെ വീ​​​ണ്ടും ബോം​​​ബ് പൊ​​​ട്ടി. ഈ ​​​സ്ഫോ​​​ട​​​ന​​​ത്തി​​​ലാ​​​ണ് സ്ത്രീ​​​ക്കും പു​​​രു​​​ഷ​​​നും പ​​​രി​​​ക്കേ​​​റ്റ​​​ത്.

സൈ​​​ന്യ​​​വും പോ​​​ലീ​​​സും നി​​​ഷ്ക്രി​​​യ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണു മെ​​​യ്തെ​​​യ്ക​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​തേ​​​സ​​​മ​​​യം, ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​യ മെ​​​യ്തെ​​​യ്ക​​​ൾ മാ​​​ത്രം പോ​​​ലീ​​​സ് സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​ട​​​ങ്ങി​​​യെ​​​ത്തി വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​ൻ ആം​​​ര​​​ഭി​​​ച്ച​​​താ​​​ണ് കു​​​ക്കി​​​ക​​​ളെ പ്ര​​​കോ​​​പി​​​പ്പിച്ച​​​ത്.

ആ​​​യി​​​ര​​​ണ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ക്കി കു​​​ടും​​​ബ​​​ങ്ങ​​​ൾ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി തു​​​ട​​​രു​​​ന്പോ​​​ഴാ​​​ണ് മെ​​​യ്തെ​​​യ്ക​​​ളെ മാ​​​ത്രം പോ​​​ലീ​​​സ് സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് കു​​​ക്കി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. 2023 മേ​​​യ് മൂ​​​ന്നി​​​നു ക​​​ലാ​​​പം തു​​​ട​​​ങ്ങി​​​യ മ​​​ണി​​​പ്പു​​​രി​​​ൽ 2025 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണ​​​മാ​​​ണ്.

National

മണിപ്പുർ ബിജെപി എംഎൽഎമാർ ഡൽഹിയിൽ

ഇം​​​ഫാ​​​ൽ: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗും സ്പീ​​​ക്ക​​​ർ സ​​​ത്യ​​​ബ്ര​​​ത സിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടെ മ​​​ണി​​​പ്പുരി​​​ലെ പ​​​ത്ത് എം​​​എ​​​ൽ​​​എ​​​മാ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തെ കാ​​​ണാ​​​നെ​​​ത്തി.

ഇ​​​ന്നു നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഏ​​​താ​​​നും ന​​​ല്ല തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ബി​​​രേ​​​ൻ സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന​​​തു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മേ അ​​​റി​​​യാ​​​നാ​​​വൂ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

 

 

National

രാഷ്‌ട്രപതി ദ്രൗപദി മുർമു മണിപ്പുരിൽ

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ സ്വാ​​തന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​ക​​ളെ അ​​നു​​സ്മ​​രി​​ച്ച് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു.

ബ്ര​​ട്ടീ​​ഷു​​കാ​​ർ​​ക്കെ​​തി​​രേ പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച ര​​ണ്ടു വ​​നി​​താ​​ നേ​​താ​​ക്ക​​ളെ അ​​നു​​സ്മ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള നൂ​​പി​​ലാ​​ൽ ദി​​ന​​ത്തി​​ൽ ഇം​​ഫാ​​ലി​​ലെ സ്മാ​​ര​​ക​​ത്തി​​ൽ രാ​​ഷ്‌​​ട്ര​​പ​​തി പു​​ഷ്പ​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ചു. രാ​​ഷ്‌​​ട്ര​​പ​​തി​​യെ അ​​നു​​ഗ​​മി​​ച്ച ഗ​​വ​​ർ​​ണ​​ർ അ​​ജ​​യ് കു​​മാ​​ർ ഭ​​ല്ല​​യും പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി.

ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി സം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഇം​​ഫാ​​ലി​​ലെ പാ​​ല​​സ് കോ​​ന്പൗ​​ണ്ടി​​ലു​​ള്ള ശ്രീ ​​ഗോ​​വി​​ന്ദ്ജി ക്ഷേ​​ത്ര​​വും സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് സേ​​നാ​​പ​​തി ജി​​ല്ല​​യി​​ലെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഗോ​​ത്ര​​വ​​ർ​​ഗ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി.

2023 മേ​​യി​​ൽ ക​​ലാ​​പം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ടശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു മ​​ണി​​പ്പു​​രി​​ൽ രാ​​ഷ്‌​​ട്ര​​പ​​തി എ​​ത്തു​​ന്ന​​ത്. 260ല​​ധി​​കം ആ​​ളു​​ക​​ൾ ക​​ലാ​​പ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യാ​​ണു ക​​ണ​​ക്കു​​ക​​ൾ.

National

മണിപ്പുരിൽ പുനരധിവാസത്തിനു സമിതികൾ

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​രെ തി​​രി​​ച്ച​​യയ്​​ക്കു​​ന്ന​​തി​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു.

ചി​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡെ​​​പ്യൂ​​​ട്ടി കമ്മീഷ​​​ണ​​​ർ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​കും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക. സ​​​മാ​​​ധാ​​​നം തി​​​രി​​​കെ​​​യെ​​​ത്തി​​​യ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ സ്വ​​​ന്തം സ്ഥ​​​ല​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ത​​​ട​​​ഞ്ഞ​​​ത് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​ത്യേ​​​ക സ​​​മി​​​തി.

2023 മേ​​​യ് മു​​​ത​​​ൽ തു​​​ട​​​ങ്ങി​​​യ വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 260 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ.

National

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ടം സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​കാ​​​​ര​​​​ണം.

മേ​​​​യ് 2023നു ​​​​തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലാ​​​​യി ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു​​​​സം​​​​ഘം ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റി​​​​ലെ ഗ്വാ​​​​ൽ​​​​താ​​​​ബി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ യാ​​​​യ്ൻ​​​​ഗാം​​​​ഗ്പോ​​​​ക്പി​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ത​​​​ട​​​ഞ്ഞ​​​തോ​​​ടെ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​​മ​​​​ര​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്ത് ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം പു​​​​ന​​​​ഃസ്ഥാ​​​​പി​​​​ച്ചു​​​​വെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ​​​​ത​​​​ന്നെ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന​​​​തി​​​​ൽ എ​​​​ന്താ​​​​ണു കു​​​​ഴ​​​​പ്പ​​​​മെ​​​​ന്നാണ് പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ ചോ​​​ദി​​​ക്കു​​​ന്നത്. സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​​മാ​​​​ന​​​​മാ​​​​യ സം​​​​ഘ​​​​ർ​​​ഷ​​​ങ്ങ​​​ൾ പ​​​ല​​​യി​​​ട​​​ത്തും ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു.

National

ആര്‍എസ്എസ് തലവന്‍ മണിപ്പൂരില്‍

ഇം​​​​ഫാ​​​​ല്‍: ത്രി​​​​ദി​​​​ന സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​ര്‍എ​​​​സ്എ​​​​സ് ത​​​​ല​​​​വ​​​​ന്‍ മോ​​​​ഹ​​​​ന്‍ ഭ​​​​ഗ​​​​വ​​​​ത് മ​​​​ണി​​​​പ്പൂ​​​​ര് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇം​​​​ഫാ​​​​ലി​​​​ലെ​​​​ത്തി.

വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ള്‍, ആ​​​​ദി​​​​വാ​​​​സി നേ​​​​താ​​​​ക്ക​​​​ള്‍, പൗ​​​​ര​​​​പ്ര​​​​മു​​​​ഖ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി അ​​​ദ്ദേ​​​ഹം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. 2023 മേ​​​​യ് മാ​​​സ​​​ത്തി​​​ൽ വം​​​​ശീ​​​​യ​​​​സം​​​​ഘ​​​​ര്‍ഷം തു​​​​ട​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ആ​​​ർ​​​എ​​​സ്എ​​​സ് ത​​​ല​​​വ​​​ൻ മ​​​ണി​​​പ്പു​​​ർ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

National

മണിപ്പുരിൽ നാല് കുക്കി തീവ്രവാദികളെ വധിച്ചു

ഇം​​​ഫാ​​​ൽ: മ​​ണി​​പ്പു​​രി​​ലെ നി​​​രോ​​​ധി​​​ത​ കു​​ക്കി ഭീ​​ക​​ര​​സം​​ഘ​​ന​​യി​​ലെ നാ​​ല് അം​​ഗ​​ങ്ങ​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച​​ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ യു​​​ണൈ​​​റ്റ​​​ഡ് കു​​​ക്കി നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി (യു​​​കെ​​​എ​​​ൻ​​​എ) അം​​​ഗ​​​ങ്ങ​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ‌​​​ക്കാ​​​രു​​​മാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ന് വി​​സ​​മ്മ​​തി​​ച്ച സം​​ഘ​​ട​​ന​​യാ​​ണി​​ത്. ഇ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യം ​​​സം​​​ബ​​​ന്ധി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​ര​​​ക്ഷാ​​​സേ​​​ന തെ​​ര​​ച്ചി​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സം​​ഘാം​​ഗ​​ങ്ങ​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മണ​​​ത്തി​​​ലാ​​​ണു നാ​​​ലു കു​​ക്കി​​ക​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഏ​​താ​​നും പ്ര​​വ​​ർ​​ത്ത​​ക​​ർ ഓ​​ടി​​ ര​​ക്ഷ​​പെ​​ടു​​ക​​യും ചെ​​യ്തു.

കൊ​​ല​​പാ​​ത​​ക​​ത്തെ കു​​ക്കി സം​​ഘ​​ട​​ന​​ക​​ൾ അ​​തി​​രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ൾ ന​​ട​​ത്തു​​ന്ന​​ദി​​വ​​സം ചു​​​രാ​​​ച​​​ന്ദ്പു​​​രി​​ൽ ബ​​ന്ദി​​നും ആ​​ഹ്വാ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Leader Page

മണിപ്പുരിൽ സമാധാനവഴി തെളിഞ്ഞില്ല

മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​പ്പോ​​​​​ഴും ശ്ര​​​​​ദ്ധി​​​​​ക്കുന്ന​​​​​ത് പു​​​​​തു​​​​​മ​​​​​യു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും, വി​​​​​ശേ​​​​​ഷി​​​​​ച്ച് മ​​​​​ണി​​​​​പ്പു​​​​​രി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും ആ​​​​​ർ​​​​​ജ​​​​​വ​​​​​ത്തോ​​​​​ടെ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​ന്‍റെ സ​​​​​മീ​​​​​പ ഭൂ​​​​​ത​​​​​കാ​​​​​ല​​​​​ത്തേ​​​​​ക്ക് തി​​​​​രി​​​​​ഞ്ഞു​​​​​നോ​​​​​ക്കാ​​​​​തെ വ​​​​​യ്യ. 2023ൽ ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ൽ നി​​​​​റ​​​​​ഞ്ഞ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ് (Human Quotient). കൂ​​​​​ടാ​​​​​തെ, ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​ത്വ​​​​​വും ഭൂ​​​​​മി​​​​​യും പ്ര​​​​​ധാ​​​​​ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളാ​​​​​ണ്.

മ​​​​​ണി​​​​​പ്പു​​​​​രി​​​​​ലെ അ​​​​​ക്ര​​​​​മം ഉ​​​​​ച്ച​​​​​സ്ഥാ​​​​​യി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത് മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള കു​​​​​ക്കി ഗോ​​​​​ത്ര​​​​​വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​രു​​​​​ടെ വ​​​​​ര​​​​​വി​​​​​നെ​​​​​യാ​​​​​ണ്. കു​​​​​ക്കി​​​​​ക​​​​​ളു​​​​​ടെ വ​​​​​ര​​​​​വ് മെ​​​​​യ്തെ​​​​​യ്ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​ര​​​​​ക്ഷി​​​​​താ​​​​​വ​​​​​സ്ഥ സൃ​​​​​ഷ്‌​​​​​ടി​​​​​ച്ച​​​​​താ​​​​​യി 2023 ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്പ​​​​​തി​​​​​ന് അ​​​​​ദ്ദേ​​​​​ഹം ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. കു​​​​​ക്കി​​​​​ക​​​​​ളും സോ ​​​​​വം​​​​​ശ​​​​​ജ​​​​​രും ക്രൈ​​​​​സ്ത​​​​​വ​​​​​രാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, മ​​​​​ണി​​​​​പ്പൂ​​​​​രി​​​​​ന​​​​​ക​​​​​ത്തും പു​​​​​റ​​​​​ത്തു​​​​​മു​​​​​ള്ള മെ​​​​​യ്തെ​​​​​യ് വം​​​​​ശ​​​​​ജ​​​​​രി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും ഹി​​​​​ന്ദു​​​​​ക്ക​​​​​ളാ​​​​​ണ്.

കു​ക്കി-​മെ​യ്തെ​യ് വം​ശീ​യ​സം​ഘ​ർ​ഷ​ത്തി​ൽ ഹി​ന്ദു-​ക്രി​സ്ത്യ​ൻ ഘ​ട​ക​ങ്ങ​ളും പ​ങ്കു വ​ഹി​ച്ചെ​ന്ന് പ​ല​രും മു​ൻ​കാ​ല​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ള്ളി​ക​ൾ ക​ത്തി​ക്കു​ക​പോ​ലും ചെ​യ്തു.

വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ, നാ​ഗാ​ലാ​ൻ​ഡി​ലും മി​സോ​റ​മി​ലും 87 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ ക്രൈ​സ്ത​വ​രാ​ണ്. മ​ണി​പ്പു​രി​ൽ 41 ശ​ത​മാ​നം, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ 30 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യു​മാ​ണ് ക്രൈ​സ്ത​വ​രു​ള്ള​ത്. 2023 മേ​യി​ൽ മ​ണി​പ്പു​രി​ൽ അ​ക്ര​മം തു​ട​ങ്ങി​യ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രു​ന്ന മു​ഖ്യ​മ​ന്ത്രി മെ​യ്തെ​യ് ഹി​ന്ദു​വാ​യി​രു​ന്നു- എ​ൻ. ബി​രെ​ൻ സിം​ഗ്.

മ്യാ​​​​​ൻ​​​​​മ​​​​​റു​​​​​മാ​​​​​യു​​​​​ള്ള അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ വേ​​​​​ലി കെ​​​​​ട്ട​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്രെ. ഇ​​​​​ത് ആ​​​​​ഭ്യ​​​​​ന്ത​​​​​രമ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. നാ​​​​​ഗാ​​​​​ലാ​​​​​ൻ​​​​​ഡും മി​​​​​സോ​​​​​റ​​​​​മും ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ രോ​​​​​ഷാ​​​​​കു​​​​​ല​​​​​രാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ മി​​​​​സോ നാ​​​​​ഷ​​​​​ണ​​​​​ൽ ഫ്ര​​​​​ണ്ട് 2023 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ണി​​​​​പ്പു​​​​​ർ‌ ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ലെ കു​​​​​ക്കി​​​​​ക​​​​​ളു​​​​​ടെ യാ​​​​​ത​​​​​ന​​​​​യ്ക്ക് വി​​​​​ല കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. കു​​​​​ക്കി​​​​​ക​​​​​ളും മി​​​​​സോ​​​​​ക​​​​​ളും ത​​​​​മ്മി​​​​​ൽ വം​​​​​ശീ​​​​​യ​​​​​ബ​​​​​ന്ധ​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

2023ലെ ​​​​​മി​​​​​സോ​​​​​റം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യി​​​​​ല്ല. അ​​​​​തു​​​​​പോ​​​​​ലെ 2024 ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ണി​​​​​പ്പു​​​​​രി​​​​​ലും മി​​​​​സോ​​​​​റ​​​​​മി​​​​​ലും അ​​​​​ദ്ദേ​​​​​ഹം വ​​​​​ന്നി​​​​​ല്ലെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യി. കു​​​​​ക്കി​​​​​ക​​​​​ൾ​​​​​ക്കും സോ ​​​​​വം​​​​​ശ​​​​​ജ​​​​​ർ​​​​​ക്കും മി​​​​​സോ​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള വം​​​​​ശീ​​​​​യ​​​​​ബ​​​​​ന്ധം അ​​​​​ത്ര​​​​​യും ശ​​​​​ക്ത​​​​​മാ​​​​​ണെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക‌്ഷ​​​​​ന്‍ മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​ർ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യോ​​​​​ട് മി​​​​​സോ​​​​​റ​​​​​മി​​​​​ൽ പോ​​​​​കേ​​​​​ണ്ടെ​​​​​ന്ന് ഉ​​​​​പ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത്.

യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ, 2023 മേ​​​​​യി​​​​​ൽ ക​​​​​ലാ​​​​​പം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​ൽ​​​​​പ്പി​​​​​ന്നെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മ​​​​​ണി​​​​​പ്പു​​​​​ർ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഒടുവിൽ ഈ ​​​​​മാ​​​​​സം 13നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം മ​​​​​ണി​​​​​പ്പു​​​​​രി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. സ​​​​​മാ​​​​​ശ്വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന്തേ​​​​​വാ​​​​​സി​​​​​ക​​​​​ളെ ക​​​​​ണ്ട അ​​​​​ദ്ദേ​​​​​ഹം ചി​​​​​ല പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യും ര​​​​​ണ്ടു റാ​​​​​ലി​​​​​ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​​​ക​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി. ഈ ​​​​​റാ​​​​​ലി​​​​​ക​​​​​ളി​​​​​ലൊ​​​​​ന്ന് കു​​​​​ക്കി ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ ചു​​​​​രാ​​​​​ച​​​​​ന്ദ്പു​​​​​രി​​​​​ലും മ​​​​​റ്റൊ​​​​​ന്ന് മെ​​​​​യ്തെ​​​​​യ് കോ​​​​​ട്ട​​​​​യും ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​വു​​​​​മാ​​​​​യ ഇം​​​​​ഫാ​​​​​ലി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഹ്ര​​​​​സ്വ​​​​​സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യൊ​​​​​ന്നും ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നാ​​​​​ണ് മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വും മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ഓ​​​​​ക്രം ഇ​​​​​ബോ​​​​​ബി സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞ​​​​​ത്.

എ​​​​​ന്നാ​​​​​ൽ, സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​രേ​​​​​ഖ​​​​​യൊ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​ങ്കു​​​​​വ​​​​​ച്ചി​​​​​ല്ലെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്കാ​​​​​നും വാ​​​​​ദി​​​​​ക്കാ​​​​​നും എ​​​​​ളു​​​​​പ്പ​​​​​മാ​​​​​ണ്. മ​​​​​ണി​​​​​പ്പു​​​​​ർ പോ​​​​​ലൊ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഏ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​രു ദേ​​​​​ശീ​​​​​യ​​​​​നേ​​​​​താ​​​​​വി​​​​​ന് എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ലൊ​​​​​രു പ​​​​​രി​​​​​ഹാ​​​​​ര​​​​​വും സ​​​​​മാ​​​​​ധാ​​​​​ന​​​​​വും സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ക​​​​​രു​​​​​തു​​​​​ക അ​​​​​സാ​​​​​ധ്യം ത​​​​​ന്നെ​​​​​യാ​​​​​ണ്.

‘ന​​​​​മ്മ​​​​​ളും അ​​​​​വ​​​​​രും’ മ​​​​​നോ​​​​​ഭാ​​​​​വം എ​​​​​ല്ലാ വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും പൊ​​​​​തു​​​​​വാ​​​​​യു​​​​​ള്ള​​​​​താ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഒ​​​​​രു പ​​​​​റ​​​​​ക്ക​​​​​ൽകൊ​​​​​ണ്ട് സ​​​​​മാ​​​​​ധാ​​​​​ന​​​​​വ​​​​​ഴി​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കാ​​​​​മെ​​​​​ന്ന​​​​​ത് വ​​​​​ന്യ​​​​​ഭാ​​​​​വ​​​​​ന മാ​​​​​ത്ര​​​​​മാ​​​​​ണ്.

അ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ങ്ങേ​​​​​യ​​​​​റ്റം ചെ​​​​​യ്യാ​​​​​നാ​​​​​കു​​​​​ന്ന​​​​​ത് വി​​​​​ക​​​​​സ​​​​​ന​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്; എ​​​​​ന്നി​​​​​ട്ട​​​​​തി​​​​​നെ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളൂ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ക്കു​​​​​ക. 2023 മേ​​​​​യി​​​​​ലെ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ന്പു​​​​​ത​​​​​ന്നെ ഈ ​​​​​വി​​​​​ക​​​​​സ​​​​​ന​​​​​പ്ര​​​​​തി​​​​​ഭാ​​​​​സം സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ബാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഒ​​​​​ന്നി​​​​​ലേ​​​​​റെ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ അ​​​​​തി​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി. കു​​​​​റ​​​​​ച്ചു​​​​​കാ​​​​​ല​​​​​മാ​​​​​യി ‘സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ ദ്വീ​​​​​പ്’ ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്ന മ​​​​​ണി​​​​​പ്പു​​​​​ർ, ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ‘ഇ​​​​​ര​​​​​ട്ട എ​​​​​ൻ​​​​​ജി​​​​​ൻ’ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു കീ​​​​​ഴി​​​​​ൽ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ പു​​​​​തു​​​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു ന​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. ഒ​​​​​ട്ടേ​​​​​റെ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ണ്ടാ​​​​​യി. എ​​​​​ന്നാ​​​​​ൽ, ആ ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പാ​​​​​ഴാ​​​​​യി. യാ​​​​​ത്ര പാ​​​​​ളം​​​​​തെ​​​​​റ്റു​​​​​ക​​​​​യും ചെ​​​​​യ്തു.

നാ​​​​ഗ​​​​ന്മാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ

മ​​​​ണി​​​​പ്പു​​​​രി​​​​ലെ നാ​​​​ഗ​​​​ന്മാ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടേ​​​​താ​​​​യി പ​​​​രാ​​​​തി​​​​ക്ക​​​​ഥ​​​​ക​​​​ളു​​​​ണ്ട്. കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ട നാ​​​​ഗാ സ​​​​മാ​​​​ധാ​​​​ന​​​​ച​​​​ർ​​​​ച്ച തി​​​​ക​​​​ഞ്ഞ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​ണ്. നാ​​​​ഗാ​​​​ ക​​​​ലാ​​​​പം തീ​​​​ർ​​​​ക്കാ​​​​ൻ എ​​​​ന്താ​​​​ണു കൈ​​​​യി​​​​ലു​​​​ള്ള​​​​തെ​​​​ന്ന് ആ​​​​ർ​​​​ക്കു​​​​മ​​​​റി​​​​യി​​​​ല്ല. ശ​​​​ക്ത​​​​മാ​​​​യ ഒ​​​​രു നാ​​​​ഗാ​​​​ തീ​​​​വ്ര​​​​വാ​​​​ദി സം​​​​ഘം തൊ​​​​ണ്ണൂ​​​​റു​​​​ക​​​​ളി​​​​ലെ പ​​​​ഴ​​​​യ ക​​​​ലാ​​​​പ​​​​ത്തെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് സു​​​​ര​​​​ക്ഷാ​​​​ സേ​​​​ന​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട്. നാ​​​​ഗാ​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടു ചേ​​​​ർ​​​​ന്ന​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ‘അ​​​​ഖ​​​​ണ്ഡ​​​​ത’ വേ​​​​ണ​​​​മെ​​​​ന്ന് നാ​​​​ഗാ ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​മ​​​​ത സാ​​​​യു​​​​ധഗ്രൂ​​​​പ്പാ​​​​യ എ​​​​ൻ​​​​എ​​​​സ്‌​​​​സി​​​​എ​​​​ൻ-ഐ​​​​എം പ​​​​റ​​​​യു​​​​ന്പോ​​​​ൾ, നാ​​​​ഗ​​​​ന്മാ​​​​രും മെ​​​​യ്തെയ്ക​​​​ളും പ​​​​ര​​​​സ്പ​​​​രം അ​​​​വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു.

രാ​​​ജ്യാ​​​ന്ത​​​ര അ​​​തി​​​ർ​​​ത്തി പ​​​രി​​​പാ​​​ല​​​നം

‘രാ​​​ജ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും മ്യാ​​​ൻ​​​മ​​​റു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​സം​​​ഖ്യാ​​​ ഘ​​​ട​​​ന നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി’ ഇ​​​ന്ത്യ​​​യും മ്യാ​​​ൻ​​​മ​​​റും ത​​​മ്മി​​​ലു​​​ള്ള എ​​​ഫ്എം​​​ആ​​​ർ (Free Movement Regime) റ​​​ദ്ദാ​​​ക്കാ​​​ൻ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം 2024 ജ​​​നു​​​വ​​​രി​​​യി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ന്ത്യ​​​യു മ്യാ​​​ൻ​​​മ​​​റും ത​​​മ്മി​​​ലു​​​ള്ള 1643 കി.​​​മീ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​ക്കാ​​​രെ പ​​​ര​​​സ്പ​​​രം വീ​​​സ​​​യി​​​ല്ലാ​​​തെ യാ​​​ത്ര​​​ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു എ​​​ഫ്എം​​​ആ​​​ർ. അ​​​തി​​​ർ​​​ത്തി​​​ക്കി​​​രു​​​വ​​​ശ​​​വു​​​മു​​​ള്ള സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​വും സാം​​​സ്കാ​​​രി​​​ക​​​വും കു​​​ടും​​​ബ​​​പ​​​ര​​​വു​​​മാ​​​യ ബ​​​ന്ധം നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണ് ഇ​​​താ​​​രം​​​ഭി​​​ച്ച​​​ത്.

എ​​​ഫ്എം​​​ആ​​​ർ റ​​​ദ്ദാ​​​ക്ക​​​ലി​​​നെ നാ​​​ഗ​​​ന്മാ​​​രും മോ​​​സോ​​​ക​​​ളും ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തു. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഭ​​​ര​​​ണ​​​ക്കാ​​​ർ അ​​​തി​​​ർ​​​ത്തി​​​ക​​​ളിൽ കു​​​ടും​​​ബ​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ഫ്എം​​​ആ​​​ർ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ സു​​​ര​​​ക്ഷ​​​യെ കൂ​​​ട്ടു​​​പി​​​ടി​​​ക്കു​​​ന്നു.

ചു​​​രു​​​ക്ക​​​ത്തി​​​ൽ

മ​​​ണി​​​പ്പു​​​ർ നി​​​ല​​​വി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഭ​​​ര​​​ണ​​​ത്തി​​​ലാ​​​ണ്. കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​മെ​​​ന്തെ​​​ന്ന​​​റി​​​യാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കെ​​​ല്ലാം ക്ഷ​​​മ, ക​​​ഠി​​​നാ​​​ധ്വാ​​​നം, ശ​​​രി​​​യാ​​​യ ന്യാ​​​യ​​​ബോ​​​ധം എ​​​ന്നീ മൂ​​​ന്നു ഗു​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ശ​​​രി​​​യാ​​​യ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും വാ​​​ക്ചാ​​​തു​​​ര്യ​​​വും വെ​​​റും വാ​​​ച​​​ക​​​ക്ക​​​സ​​​ർ​​​ത്തു മാ​​​ത്ര​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കു​​​മെ​​​ന്ന് നി​​​രീ​​​ക്ഷ​​​ക​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്നു.

കു​​​ക്കി​​​ക​​​ൾ​​​ക്കും മെ​​​യ്തെ​​​യ്ക​​​ൾ​​​ക്കും പ​​​ര​​​സ്പ​​​രം വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല. മെ​​​യ്തെ​​​യ് നി​​​യ​​​ന്ത്രി​​​ത ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ങ്ങ​​​ളോ​​​ട് വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി കു​​​ക്കി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ കേ​​​ന്ദ്രം അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി മെ​​​യ്തെ​​​യ്ക​​​ളും പ​​​റ​​​യു​​​ന്നു.

അ​​​വ​​​സാ​​​ന​​​മാ​​​യി ന​​​മു​​​ക്കൊ​​​ന്നു പ​​​റ​​​യാം. ജ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​ര​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന ന​​​ല്ലൊ​​​രു നേ​​​തൃ​​​ത്വം മ​​​ണി​​​പ്പു​​​രി​​​ന് ആ​​​വ​​​ശ്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ പ​​​കു​​​തി വി​​​ശു​​​ദ്ധ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഭ​​​ര​​​ണ​​​കൂ​​​ടം തെ​​​റ്റു ചെ​​​യ്യു​​​ന്ന​​​വ​​​രോ​​​ട് നി​​​ർ​​​ദാ​​​ക്ഷി​​​ണ്യം പെ​​​രു​​​മാ​​​റ​​​ണം. നി​​​യ​​​മ​​​വാ​​​ഴ്ച തി​​​രി​​​ച്ചു​​​വ​​​ര​​​ണം.

വം​ശീ​യ അ​ക​ൽ​ച്ച പ​ഴ​യ​പ​ടി​ത​ന്നെ

സ​മാ​ധാ​ന​ത്തി​നു​ള്ള ഏ​തെ​ങ്കി​ലും മാ​ന്ത്രി​ക സൂ​ത്ര​വാ​ക്യ​വു​മാ​യി മോ​ദി വ​രു​മെ​ന്ന പ്ര​തീ​ക്ഷ ത​ക​ർ​ന്നു​വെ​ന്ന​ത് വ​സ്തു​ത​യാ​ണ്. കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട് 28 മാ​സ​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന മെ​യ്തെ​യ്, കു​ക്കി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട മ​നു​ഷ്യ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​ന്നും കൊ​ണ്ടു​വ​ന്നി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഇ​ബോ​ബി പ​റ​ഞ്ഞു. നി​ര​വ​ധി കു​ക്കി​ക​ൾ മി​സോ​റ​മി​ൽ അ​ഭ​യം തേ​ടി​യി​ട്ടു​ണ്ട്.

പ​ഴ​യ​തും വി​വാ​ദ​വി​ഷ​യ​വു​മാ​യ ഒ​രാ​വ​ശ്യം വീ​ണ്ടും ഉ​യ​ർ​ന്നു​വ​ന്നു എ​ന്ന​ത് സ്ഥി​തി അ​തി​ലും വ​ഷ​ളാ​ക്കി. മ​ണി​പ്പു​ർ വി​ഭ​ജി​ച്ച് പു​തി​യ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി​യു​ടേ​ത​ട​ക്ക​മു​ള്ള കു​ക്കി എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ, ഈ ​മാ​സം 19ന്, ​പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​സാം റൈ​ഫി​ൾ​സി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തെ മെ​യ്തെ​യ് തീ​വ്ര​വാ​ദി​ക​ളെ​ന്നു ക​രു​തു​ന്ന​വ​ർ ആ​ക്ര​മി​ച്ചു. ര​ണ്ട് സൈ​നി​ക​ർ ജീ​വ​ത്യാ​ഗം ചെ​യ്തു. മ​റ്റു നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. വി​ദ​ഗ്ധ വി​ശ​ക​ല​ന​മ​നു​സ​രി​ച്ച്, ഇ​ത് ഒ​രു പ​ട്ടാ​ള​വ്യൂ​ഹ​ത്തി​നു നേ​രേ മാ​ത്ര​മു​ള്ള ആ​ക്ര​മ​ണ​മ​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലും അ​ദ്ദേ​ഹം കു​ക്കി​ക​ൾ​ക്കു ന​ല്കി​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന പ്രാ​ധാ​ന്യ​ത്തി​ലും താ​ഴ്‌​വ​ര​യി​ലെ ചി​ല​ർ സ​ന്തു​ഷ്‌​ട​ര​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ​തു ന​ല്കു​ന്ന​ത്.

ഭാ​ഗ്യ​മെ​ന്നു പ​റ​യ​ട്ടെ, സ​മൂ​ഹം പൊ​തു​വെ​യും മ​ണി​പ്പു​രി​ലെ മ​റ്റു ജ​ന​ങ്ങ​ളും സ​ന്ദ​ർ​ഭ​ത്തി​നൊ​ത്തു​യ​ർ​ന്നു. അ​ടു​ത്ത ദി​വ​സം, ആ​സാം റൈ​ഫി​ൾ​സി​നെ​തി​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

(വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ന​​യ​​ത​​ന്ത്ര​​ത്തെ​​ക്കു​​റി​​ച്ചും എ​​ഴു​​തു​​ന്ന, ഡ​​ൽ​​ഹി കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജേ​​ർണ​​ലി​​സ്റ്റാ​​ണ് ലേ​​ഖ​​ക​​ൻ)

Leader Page

പറക്കട്ടെ, വെള്ളരിപ്രാവുകൾ

നീ​തി വൈ​കു​ന്ന​തു നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന അ​ർ​ഥ​​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ വി​ഖ്യാ​ത​മാ​യൊ​രു ചൊ​ല്ലു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ൾ വ​ള​രെ​യ​ധി​കം സ​മ​യ​മെ​ടു​ക്കു​ന്പോ​ൾ, ആ​ത്യ​ന്തി​ക​മാ​യി ഫ​ലം അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ​പോ​ലും, നീ​തി തേ​ടു​ന്ന​യാ​ൾ​ക്ക് അ​തി​ന്‍റെ മൂ​ല്യ​വും അ​ർ​ഥ​വും ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നു ചു​രു​ക്കം. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലെ വ​ലി​യ കാ​ല​താ​മ​സം നീ​തി​യു​ടെ പൂ​ർ​ണ​മാ​യ നി​ഷേ​ധം പോ​ലെ ദോ​ഷ​ക​ര​മാ​യി​രി​ക്കും. മു​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വി​ല്യം ഗ്ലാ​ഡ്സ്റ്റോ​ണ്‍ 1800ക​ളി​ൽ പ​റ​ഞ്ഞ കാ​ര്യം ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​ണ്.

വൈ​കി​യെ​ങ്കി​ലും സ്വാ​ഗ​താ​ർ​ഹം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കു​ക​യാ​ണ്. 2023 മേ​യ് മൂ​ന്നി​ന് മ​ണി​പ്പു​രി​ൽ ക​ലാ​പം തു​ട​ങ്ങി​യ​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ സ​ന്ദ​ർ​ശ​നം. വെ​റും മൂ​ന്നു മ​ണി​ക്കൂ​റാ​ണ് മോ​ദി​യു​ടെ മ​ണി​പ്പു​രി​ലെ സ​ന്ദ​ർ​ശ​നം. മൂ​ന്നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ങ്ങ​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും 70,000ലേ​റെ പേ​ർ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്ത ക​ലാ​പം തു​ട​ങ്ങി 27 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം വ​ള​രെ വൈ​കി. എ​ങ്കി​ലും സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ഏ​തൊ​രു നീ​ക്ക​വും സു​പ്ര​ധാ​ന​മാ​കും. ര​ണ്ടേ​കാ​ൽ വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന അ​ശാ​ന്തി​ക്ക് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യാ​ണു പ്ര​ധാ​നം.

ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ത്ത​ല​വ​ന്‍റെ മ​ണി​പ്പു​ർ സ​ന്ദ​ർ​ശ​നം പ​ല​തു​കൊ​ണ്ടും സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും മ​ണി​പ്പു​രി​ലെ കു​ക്കി സം​ഘ​ട​ന​ക​ളും മോ​ദി​യു​ടെ മ​ണി​പ്പു​ർ സ​ന്ദ​ർ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​മു​ണ്ട്.

കു​ന്നു​ക​ളി​ലും താ​ഴ്‌വ​ര​യി​ലും

സം​സ്ഥാ​ന ത​ല​സ്ഥാ​ന​വും മെ​യ്തെ​യ്ക​ളു​ടെ കേ​ന്ദ്ര​വു​മാ​യ ഇം​ഫാ​ലി​ലും കു​ക്കി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ചു​രാ​ച​ന്ദ്പു​രി​ലും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​തു ന​ല്ല കാ​ര്യ​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​രു​പ​ക്ഷ​ത്തെ​യും ക​ലാ​പ​ബാ​ധി​ത​രെ മോ​ദി സ​ന്ദ​ർ​ശി​ക്കും. ചു​രാ​ച​ന്ദ്പു​രി​ലെ പീ​സ് ഗ്രൗ​ണ്ടി​ലും ഇം​ഫാ​ലി​ലെ കാം​ഗ്ല കോ​ട്ട​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ക്കും.

മ​ണി​പ്പു​രി​ലെ വി​വി​ധ​ജി​ല്ല​ക​ളി​ലാ​യു​ള്ള 280ല​ധി​കം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ഏ​ക​ദേ​ശം 57,000 ആ​ളു​ക​ൾ ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്നു​വെ​ന്നാ​ണു സ​ർ​ക്കാ​ർ ക​ണ​ക്ക്. ദു​രി​ത​ബാ​ധി​ത​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും കു​ക്കി സോ ​വം​ശ​ജ​രാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും കൂ​ടു​ത​ൽ മെ​യ്തെ​യ് കു​ന്നു​ക​ളി​ലാ​ണ്. ഭൂ​രി​പ​ക്ഷ മെ​യ്തെ​യ്ക​ളി​ലും ഇ​ര​ക​ളേ​റെ​യു​ണ്ട്. മെ​യ്തെ​യ്ക​ൾ​ക്കു സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പി​ന്തു​ണ ഉ​ണ്ടാ​യെ​ന്ന​തു വ​ലി​യ ര​ഹ​സ്യ​മ​ല്ല.

മൂ​ന്നു മ​ണി​ക്കൂ​റി​നു നീ​ള​മേ​റെ

അ​യ​ൽ​സം​സ്ഥാ​ന​മാ​യ മി​സോ​റാ​മി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഐ​സ്വാ​ളി​ൽ​നി​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​കു​ക്കി സോ ​ഭൂ​രി​പ​ക്ഷ ജി​ല്ല​യാ​യ ചു​രാ​ച​ന്ദ്പു​രി​ലേ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യ​മെ​ത്തു​ക. ചു​രാ​ച​ന്ദ്പു​രി​ൽ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ മെ​യ്തെ​യ്ക​ളു​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കും. ഇം​ഫാ​ലി​ൽ 1,200 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും 7,300 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കു ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്യു​മെ​ന്നാ​ണ് മ​ണി​പ്പു​ർ ചീ​ഫ് സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​ർ ഗോ​യ​ൽ അ​റി​യി​ച്ച​ത്. കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന​താ​ണ് മ​ണി​പ്പു​രി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

രാ​ഷ്‌​ട്ര​പ​തി ഭ​ര​ണം പാ​ഴാ​ക​രു​ത്

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13 മു​ത​ൽ രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​ത്തി​ലു​ള്ള മ​ണി​പ്പു​രി​ൽ കേ​ന്ദ്രം നേ​രി​ട്ടാ​ണു ഭ​ര​ണം ന​ട​ത്തു​ന്ന​ത്. രാ​ഷ്‌​ട്ര​പ​തി ഭ​ര​ണം നി​ല​വി​ൽ​വ​ന്ന ശേ​ഷ​വും മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന​താ​ണു ഖേ​ദ​ക​രം. ബി​രേ​ൻ സിം​ഗി​ന്‍റെ റി​മോ​ട്ട് ക​ണ്‍​ട്രോ​ളാ​ണു പ്ര​ശ്ന​മെ​ന്നു കു​ക്കി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും ഇ​തി​നാ​യി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി പി.​കെ. സിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​നി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മെ​യ്തെ​യ്ക​ളും കു​ക്കി​ക​ളും ഒ​രു​പോ​ലെ പ​റ​യു​ന്നു. ഇ​ട​യ്ക്കെ​ങ്കി​ലും അ​ക്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും ഉ​ണ്ടാ​കു​ന്നു​ണ്ട്.

മു​റി​വു​ണ​ക്കു​ക പ​ര​മ​പ്ര​ധാ​നം

മെ​യ്തെ​യ്ക​ളും കു​ക്കി​ക​ളും ത​മ്മി​ലു​ണ്ടാ​യ വേ​ർ​തി​രി​വി​ന്‍റെ ആ​ഴം കു​റ​യ്ക്കാ​നും പ​ര​സ്പ​ര വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്കാ​നും ഇ​നി​യും സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ല​യോ​ര​ങ്ങ​ളും താ​ഴ‌്‌വാ​ര​ങ്ങ​ളും ര​ണ്ടു വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ൾ പോ​ലെ​യാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ക്കി സോ ​ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള മ​ല​ന്പ്ര​ദേ​ശ ജി​ല്ല​ക​ൾ​ക്കാ​യി നി​യ​മ​സ​ഭ​യോ​ടു കൂ​ടി​യ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശം വേ​ണ​മെ​ന്നാ​ണു കു​ക്കി​ക​ളു​ടെ ആ​വ​ശ്യം. ചു​രു​ങ്ങി​യ​തു പ്ര​ത്യേ​ക സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​മെ​ങ്കി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​ഗോ​ത്ര​ജ​ന​ത ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കു​ള്ളി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ സ്വ​ത​ന്ത്ര ഭ​ര​ണ​സം​വി​ധാ​നം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല സ​മാ​ധാ​നം കൈ​വ​രി​ല്ലെ​ന്ന് മ​ണി​പ്പു​രി​ലെ സെ​യ്ത്തു മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള കു​ക്കി എം​എ​ൽ​എ ഹാ​ക്കോ​ല​ത്ത് കി​പ്ഗെ​ൻ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം ഷെ​ഡ്യൂ​ളി​ൽ ഇ​തി​നു വ​കു​പ്പു​ണ്ടെ​ന്നു മ​റ്റു കു​ക്കി എം​എ​ൽ​എ​മാ​രും പ​റ​യു​ന്നു. മെ​യ്തെ​യ്ക​ളു​ടെ ഭ​ര​ണ​ത്തി​ൽ കീ​ഴി​ൽ ഗോ​ത്ര​ജ​ന​ത​യ്ക്ക് വി​ശ്വാ​സ​മി​ല്ല. മ​ണി​പ്പു​ർ സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മോ, പ്ര​ത്യേ​ക സ്വ​യം​ഭ​ര​ണ കൗ​ണ്‍​സി​ലോ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു ബി​ജെ​പി നേ​താ​ക്ക​ളും മെ​യ്തെ​യ് സം​ഘ​ട​ന​ക​ളും ത​റ​പ്പി​ച്ചു പ​റ​യു​ന്നു.

എ​സ്ഒ​ഒ ക​രാ​ർ ചെ​റു​മീ​ന​ല്ല

കു​ക്കി-​സോ സാ​യു​ധ ഗ്രൂ​പ്പു​ക​ളു​മാ​യു​ള്ള സ​സ്പെ​ൻ​ഷ​ൻ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് (എ​സ്ഒ​ഒ) ക​രാ​ർ അ​ടു​ത്തി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നീ​ട്ടി​യ​തു സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ഒ​രു ചു​വ​ടാ​കും. മെ​യ്തെ​യ്ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ചാ​ണു സെ​പ്റ്റം​ബ​ർ ര​ണ്ടി​നു വി​മ​ത കു​ക്കി ഗ്രൂ​പ്പു​ക​ളു​മാ​യി സ​ർ​ക്കാ​ർ എ​സ്ഒ​ഒ ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

സ​ങ്കീ​ർ​ണ​ത​ക​ളു​ടെ മ​ണി​പ്പു​ർ

ഗോ​ത്ര​ജ​ന​ത​യു​ടെ ഭൂ​മി​യി​ലും തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ സം​വ​ര​ണ അ​വ​കാ​ശ​ങ്ങ​ളി​ലും ക​ട​ന്നു​ക​യ​റാ​നു​ള്ള ഭൂ​രി​പ​ക്ഷ മെ​യ്തെ​യ്ക​ളു​ടെ അ​തി​മോ​ഹം തു​ട​ങ്ങി​വ​ച്ച ക​ലാ​പ​ത്തി​നു​ള്ള പ​രി​ഹാ​രം സ​മ​ഗ്ര​മാ​ക​ണം. അ​തി​നു മു​ന്നോ​ടി​യാ​യി മ​ണി​പ്പു​രി​നു രാ​ഷ്‌​ട്രീ​യ പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്.

കു​ക്കി-​സോ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു നി​യ​മ​സ​ഭ​യോ​ടു​കൂ​ടി​യ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഭാ​വി ച​ർ​ച്ച​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു എ​സ്ഒ​ഒ ക​രാ​റി​നെ തു​ട​ർ​ന്നു സാ​യു​ധ ഗ്രൂ​പ്പു​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും സ​മ്മ​തി​ച്ച​തെ​ന്നു കു​ക്കി സം​ഘ​ട​ന​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കു​ന്ന​താ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ത്ര​ക്കു​റി​പ്പെ​ന്നാ​ണ് കു​ക്കി വി​മ​ത ഗ്രൂ​പ്പു​ക​ളു​ടെ വാ​ദം. സ​ർ​ക്കാ​രി​ന്‍റെ വ്യ​തി​ച​ല​നം കു​ക്കി സോ ​ഗോ​ത്ര​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ ഗു​രു​ത​ര​മാ​യി അ​സ്വ​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് കു​ക്കി നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​എ​ൻ​ഒ), യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് (യു​പി​എ​ഫ്) എ​ന്നീ ഗ്രൂ​പ്പു​ക​ൾ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​തു വെ​റു​തെ​യാ​കി​ല്ല.

ച​ർ​ച്ച​ക​ളി​ലൂ​ടെ വ​ര​ട്ടെ, സ​മാ​ധാ​നം

മ​ണി​പ്പു​ർ നേ​രി​ടു​ന്ന രാ​ഷ്‌​ട്രീ​യ​പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​ര​മാ​കും പു​തി​യൊ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ. ബി​രേ​ൻ സിം​ഗി​നെ പോ​ലെ​യൊ​രു മു​ഖ്യ​മ​ന്ത്രി​യെ കു​ക്കി​ക​ളും മെ​യ്തെ​യ്ക​ളി​ലെ മി​ത​വാ​ദി​ക​ളും അം​ഗീ​ക​രി​ക്കി​ല്ല. എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​താ​ക​ണം പു​തി​യ സ​ർ​ക്കാ​ർ. സ​മാ​ധാ​ന​ത്തി​നു​ള്ള ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ ക​ലാ​പ​ബാ​ധി​ത​രാ​യ കു​ക്കി, മെ​യ്തെ​യ് ജ​ന​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. മ​ണി​പ്പു​രി​ൽ എ​ത്ര​യും​വേ​ഗം പൊ​തു​സ്വീ​കാ​ര്യ​നാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്കു​ക എ​ന്ന​തും പ​രി​ഹാ​ര​ങ്ങ​ളി​ലൊ​ന്നാ​കും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ മ​ണി​പ്പു​ർ സ​ന്ദ​ർ​ശ​നം ശു​ഭ​ക​ര​മാ​യ പു​തി​യ തു​ട​ക്ക​മാ​ക​ട്ടെ.

National

മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം; സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പ്പി​ൽ കു​ക്കി വ​നി​ത കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പ്പി​ൽ കു​ക്കി വ​നി​ത കൊ​ല്ല​പ്പെ​ട്ടു. ഹോ​യ്ഖോ​ൾ​ഹിം​ഗ് എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.

കു​ക്കി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് സം​ഭ​വം. ചു​രാ​ച​ന്ദ്പൂ​രി​ലെ ചിം​ഗ്ഫെ​യ് ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് കു​ക്കി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

മെ​യ്തെ​യ് ക​ർ​ഷ​ക​ർ​ക്ക് നേ​രെ കു​ക്കി സം​ഘം വെ​ടി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു. ഒ​രു ക​ർ​ഷ​ക​ന് കു​ക്കി​ക​ളു​ടെ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​താ​ണ് കു​ക്കി സം​ഘ​വും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചു.

Latest News

Corehub Up