അപകടത്തിൽപ്പെട്ട സൈനിക വാഹനം
ഇംഫാല്‍: മണിപ്പൂരിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം. മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലാണ് സംഭവം. ക്യാപ്റ്റൻ ഹനുമാന് റാം (29)ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും പൊലിസ് അറിയിച്ചു.
എട്ടാം ബിഹാര്‍ റെജിമെന്റിലെ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെ ലാംലൈ ചല്ലോവിലാണ് അപകടം നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ബാബിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാലി ജയേഷ് ഹിമ്മത്ത് (24), രാകേഷ് സര്പേറ്റ് (37), അഗ്നിവീര്‍ അഖിലേഷ് കുമാര്‍ ഷാ (19) എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.