കുറ്റ്യാടി ചുരത്തിൽ ഒന്നാം വളവിനടുത്തായി അപകടത്തിൽപ്പെട്ട വാൻ.
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ഒന്നാം വളവിനടുത്തായി പച്ചക്കറിയുമായി ചുരം ഇറങ്ങിവന്ന വാൻ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. പൂതംപാറ എത്തുന്നതിന്
മുൻപുള്ള വളവിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വാൻ മരത്തിൽ കുടുങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി.ചിക്ക്മംഗളൂർ സ്വദേശി ഡ്രൈവർ പ്രകാശൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ചീക്ക് മംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പച്ചക്കറി കയറ്റിവന്ന വാനാണ് ചുരം ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് ഡൗണായി അപകടത്തിൽപ്പെട്ടത്.
Tags : Van overturns accident NattuVishesham DistrictNews