District News
വടക്കഞ്ചേരി: എക്സൈസ് ആലത്തൂർ റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്തി മിഷന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹരണത്തോടെ കണ്ണമ്പ്രയിൽ ആരംഭിച്ച റിലാക്സ് പദ്ധതി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിമുക്തി മിഷൻ മാനേജർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.സി. ചന്ദ്രബോസ്, കെ. പ്രസന്നകുമാരി, എ. ഉഷാകുമാരി, എക്സൈസ് ആലത്തൂർ സിഐ എസ്. സമീർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ജയചന്ദ്രൻ പ്രസംഗിച്ചു.
District News
തത്തമംഗലം: വെള്ളപ്പനയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം തുടങ്ങി ഒൻപത് വർഷം കഴിഞ്ഞിട്ടും പൂർത്തീകരിച്ച് അർഹതപ്പെട്ടവർക്ക് കൈമാറാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പല തവണ നിർത്തിവച്ച നിർമാണ ജോലികൾ ഭാഗികമായി നടന്നിരുന്നു പൂർണാവസ്ഥയിലെത്തിയിട്ടില്ല.
വെള്ളപ്പനയിലെ 14 കുടുംബങ്ങളെ കെട്ടിട സമുച്ചയത്തിൽ പാർപ്പിട സൗകര്യം വാഗ്ദാനം നൽകിയാണ് സ്വന്തം വീടുകളിൽനിന്ന് പുറത്തിറക്കിയത്. ഇവരിൽ പ്രായാധിക്യം മൂലം പലരും മരണപ്പെട്ടു.
ഇവരുടെ ആശ്രിതരാകട്ടെ മുഖ്യുള്ള പലരും വഴിയോരത്ത് താത്കാലിക ഷെഡുകളിലും വാടകവീട്ടിലുമാണ് താമസം. ഇക്കാലയളവിൽ നഗരസഭയിൽ മാറിവന്ന ഭരണസമിതികൾ വിഷയത്തിൽ ഒരുനടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. വെള്ളപ്പനയിൽ കുടിയൊഴുപ്പിക്കപ്പെട്ട 14 കുടുംബങ്ങൾ ഉൾപ്പെടെ 41 കുടുംബങ്ങൾക്കായാണ് ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്. നാലുനില കെട്ടിടത്തിൽ അങ്കണവാടി ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും വാഗ്ദാനപ്പട്ടികയിലുണ്ടായിരുന്നു. നിലവിൽ പണിത ഫ്ലാറ്റുകൾ താമസയോഗ്യമല്ലെന്നാണ് ജനപ്രത്രിനിധികൾ അടക്കമുള്ളവർ ആരോപിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് എന്നാണ് വീട് യാഥാർഥ്യമാകുക എന്നതാണ് ഉയരുന്ന ചോദ്യം.
District News
വടക്കഞ്ചേരി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആലത്തൂർ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദ്വിതീയ സോപാൻ ദ്വിദിന ടെസ്റ്റിംഗ് ക്യാമ്പ് വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. അസോസിയേഷനു കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി 50 സ്കൗട്ട്സും 121 ഗൈഡ്സും ഉൾപ്പെടെ ആകെ 171 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി ഷിനു വി. ദേവ്, ആലത്തൂർ എഇഒയും ലോക്കൽ അസോസിയേഷൻ ചെയർമാനുമായ എം.പി. ബാലഗോപാൽ, ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് പി.എം. നൂർ മുഹമ്മദ്, പ്രിൻസിപ്പൽ സി.വൈ. ബാബു, ഹെഡ്മിസ്ട്രസ് അനുപമ, എൽഒസി (സ്കൗട്ട്) പി.കെ. കലാധരൻ, എൽഒസി(ഗൈഡ്) സി. കമലാക്ഷി എന്നിവർ പ്രസംഗിച്ചു.
District News
മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടിരൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടത്തിലാണ് പുതിയ ഡയാലിസിസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. മണ്ണാർക്കാട് നഗരസഭ 15 ലക്ഷം ചെലവഴിച്ച് മെഷിനുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കി. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന അധ്യക്ഷയായി.
വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, മറ്റു നഗരസഭാ കൗൺസിലർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
District News
പാലക്കാട്: ഇടവിട്ടുവന്ന ചൂടിനും മഴയ്ക്കും പറളിയുടെ കുതിപ്പിനെ തടയാനായില്ല. ഇത്തവണയും പറളി ഉപജില്ല റവന്യൂ ജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടം നിലനിർത്തി. ഉപജില്ല വിഭാഗത്തിൽ പറളി ഉപജില്ലയും സ്കൂൾ വിഭാഗത്തിൽ പറളി എച്ച്എസ് സ്കൂളും കിരീടം നേടിയപ്പോൾ ചരിത്രനേട്ടം ഒരിക്കൽകൂടി ആവർത്തിച്ചു. 234 പോയിന്റുമായാണ് പറളി സുവർണ കുതിപ്പ് നടത്തിയത്.
25 സ്വർണവും 25 വെള്ളിയും 16 വെങ്കലവുമാണ് പറളി ഉപജില്ല കരസ്ഥമാക്കിയത്. 132 പോയിന്റുമായി കൊല്ലങ്കോട് ഉപജില്ല രണ്ടാംസ്ഥാനവും 109 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും നേടി. പട്ടാമ്പി -94, കുഴൽമന്ദം -89, ഒറ്റപ്പാലം-65, മണ്ണാർക്കാട്- 59, തൃത്താല-57, ചിറ്റൂർ-45, ചെർപ്പുളശേരി- 40, ആലത്തൂർ-17, ഷൊർണൂർ-13 എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങൾ. സ്കൂൾ വിഭാഗത്തിൽ 96 പോയിന്റുമായി എച്ച്എസ്എസ്പറളി ഒന്നാമതെത്തി. 95 പോയിന്റുമായി എച്ച്എസ്എസ് മുണ്ടൂർ തൊട്ടുപിന്നിലുണ്ട്.
58 പോയിന്റുമായി പാലക്കാട് ബിഇഎംഎച്ച്എസ്എസ് മൂന്നാംസ്ഥാനം നേടി. 14 സ്വർണവും ഏഴുവെള്ളിയും അഞ്ചു വെങ്കലവുമാണ് പറളി സ്കൂളിലെ കായികതാരങ്ങൾ നേടിയത്. വടവന്നൂർ വിഎംഎച്ച്എസ്എസ്- 57, മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസ്- 52 എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. പട്ടാമ്പി സെന്റ് പോൾസ് എച്ച്എസ്എസ് 35 പോയിന്റുമായി ആറാംസ്ഥാനവും മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ് 30 പോയിന്റുമായി ഏഴാം സ്ഥാനവും നേടി.
District News
തൃശൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന്റെയും ആൽഫ പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ വേൾഡ് ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എടമുട്ടം ആൽഫ ഹോസ്പീസിൽ നടക്കുന്ന ത്രിദിന കോണ്‍ഫറൻസ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
ആൽഫ ചെയർമാൻ കെ.എം. നൂർദീൻ, മണപ്പുറം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും കോണ്‍ഫറൻസിന്റെ മുഖ്യ രക്ഷാധികാരിയുമായ വി.പി. നന്ദകുമാർ, കെ.കെ. വത്സരാജ് എംഎൽഎ, മുൻ എംഎൽഎ കെ.വി. അബ്ദുൾഖാദർ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഡോ. ഗീത ജോഷി, സെക്രട്ടറി ഡോ. സംഗമിത്ര ബോറ, കാൻസർ റിലീഫ് ഇന്ത്യ ഫൗണ്ടർ ഡയറക്ടർ ജില്ലി ബേണ്‍, ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രഫസർ ഡോ. രഘു എസ്. തോട്ട, ആൽഫ ട്രസ്റ്റിമാരായ ഡോ. സണ്ണി കുര്യൻ, താഹിറ നൂർദീൻ, രവി കണ്ണന്‍പിള്ളിൽ, ഡയറക്ടർമാരായ വി.പി. ദേവാനന്ദൻ, ഗിരീഷ് മേനോൻ, ഡോ. സിറാജുദ്ദീൻ, ഓവർസീസ് കൗണ്‍സിൽ സെക്രട്ടറി ജനറൽ ടി.വി. രമേഷ്, ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ബാബു, ഹോസ്പീസ് ക്ലിനിക്കൽ ഡയറക്ടർ ഡോ. നീൽ ഡെക്കർ, ഗോഹട്ടി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. ദിനേശ് ചന്ദ്ര ഗോസ്വാമി, ജമ്മു ഗവണ്മെന്റ് ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ മേധാവി ഡോ. രോഹിത് ലഹോരി, വി.എസ്. സുഗുണൻ, പ്രഫ. കുസുമം ജോസഫ്, റഷീദ് ആതിര, ആൽഫ ഗവേണിംഗ് കൗണ്‍സിൽ കണ്‍വീനർ കെ.എ. കദീജാബി, മെംബർമാരായ വി.ജെ, തോംസണ്‍, ഷെഫീർ കാരുമാത്ര, ചന്ദ്രമോഹൻ നായർ, ഒബ്റോണ്‍ എഡിഫൈസ് എസ്റ്റേറ്റ് എസ്റ്റേറ്റ്സ് ചെയർമാൻ എം.എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ സംഘടിപ്പിച്ച ഫാമിലി ഫെസ്റ്റ് ആഘോഷമായി. ആർട്ടിസ്റ്റ് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ജനറൽ കണ്‍വീനർ ഡോ. ജോർജ് അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ് എന്നിവർ പ്രസംഗിച്ചു.
ഓസ്റ്റിൻ ഷോബി, അന്ന ബാബു, ഫാജി വർഗീസ്, സുബി ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. സംഘഗാനം, നിമിഷപ്രസംഗം, പുത്തൻപാന, കഥാരചന, കവിതാരചന, ലേഖനം, വചനമെഴുത്ത് എന്നിവ നടത്തി. 16 ഫൊറോനകളിൽനിന്നുള്ളവർ പങ്കെടുത്തു.
സ്കിറ്റ് മത്സരം 18ന് ഉച്ചയ്ക്കു രണ്ടിനു ഫാമിലി അപ്പസ്തോലേറ്റിൽ നടക്കും.
District News
അരിപ്പാലം: പടിയൂര്‍ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിനെയും പെരിഞ്ഞനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചക്കരപ്പാടം നടപ്പാലം തകര്‍ന്നു വീണു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് 1972ല്‍ പണിതീര്‍ത്ത ഈ പാലം തകര്‍ന്നുവീണത്. മഴുവഞ്ചേരി തുരുത്തിലെ 120 കുടുംബങ്ങള്‍ക്ക് അക്കരെയെത്താനുള്ള ഏക ആശ്രയമായിരുന്നു ഈ നടപ്പാലം.
പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂള്‍, ചക്കരപ്പാടം സര്‍ക്കാര്‍ ഡിസ്പെന്‍സറി, പെരിഞ്ഞനം കുറ്റിലക്കടവ് രാമന് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തുന്നതിനും പാലം പ്രധാന ആശ്രയമായിരുന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത്, മതിലകം പോലീസ് സ്റ്റേഷന്, പോസ്റ്റ് ഓഫീസ്, മതിലകം ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും തുരുത്തുനിവാസികള്‍ പാലത്തെയാണ് ആശ്രയിച്ചിരുന്നത്.
28 പടികളുള്ള പാലം ജലസേചന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കരാര്‍ അടിസ്ഥാനത്തിലാണ് നിര്‍മിച്ചത്. ചക്കരപ്പാടം സ്വദേശി പാമ്പിനെഴത്ത് പി.കെ. അബ്ദുള്‍ ഹമീദായിരുന്നു കരാറുകാരന്. പാലത്തിന്റെ തൂണുകളും നടപ്പാതയിലെ പടികളില്‍ പലതും ദ്രവിച്ചിരുന്നു. തൂണുകള്‍ക്കിടയില്‍നിന്ന് മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് പാലം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലുമായിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ ബജറ്റില്‍ ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിനായി 10 കോടി രൂപ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
നിരവധി ജനപ്രതിനിധികള്‍ പാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ട്കണ്ട് ബോധ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് ആശ്യപ്പെട്ടു. വിഷയം രണ്ട് നിയോജകമണ്ഡലങ്ങളിലേയും എംഎല്‍എമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം ബീന ജെയിംസ് പാലം ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു.
District News
ചാലക്കുടി: പട്ടണത്തിൽ ഇന്നുമുതൽ ഗതാഗതപരിഷ്കാരം നടപ്പാക്കും. അടിപ്പാതയിലെ ഗതാഗതതടസം കുറയ്ക്കുന്നതിനാണു പ്രധാനമായും ഉൗന്നൽ നൽകിയിരിക്കുന്നത്.
സർവീസ് റോഡ് മുനിസിപ്പൽ ജംഗ്ഷൻ മുതൽ അടിപ്പാത വരെ തൃശൂർ ഭാഗത്തേക്കു ഗതാഗതം നിരോധിക്കും.സൗത്ത് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാള റോഡ് വഴി തിരിഞ്ഞ് ട്രാംവേ റോഡ് വഴി കടന്നുപോകണം. റെസ്റ്റ് ഹൗസിനുമുന്നിൽനിന്ന് അടിപ്പാതയുടെ ഭാഗത്ത് സർവീസ് റോഡിലേക്കു ഗതാഗതം നിരോധിക്കും.
തൃശൂർ ഭാഗത്തുനിന്നു സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിൽ വലത്തോട്ടു പ്രവേശനമുണ്ടാകില്ല. ഈ വാഹനങ്ങൾ സർവീസ് റോഡ് വഴി സൗത്ത് ഫ്ലൈ ഓവറിന് അടിയിലൂടെ തിരിഞ്ഞുപോകണം. മാർക്കറ്റ് റോഡിൽ വണ്‍വേ നടപ്പാക്കും. ആനമല ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പഴയ എൻഎച്ച് താല്‍ക്കാലിക മീഡിയൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും.
District News
കൊരട്ടി: വിശ്വാസത്തിന്റെയും പ്രാർഥനയുടെയും നിറവിൽ അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ആഘോഷിച്ച് പതിനായിരങ്ങൾ. ഐതിഹ്യപ്പെരുമയേറിയ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾദിനമായ ഇന്നലെ പുലർച്ചെമുതൽ ദർശനപുണ്യംതേടി വിശ്വാസികളുടെ പ്രവാഹമായിരുന്നു. നാനാജാതിമതസ്ഥരായ ഭക്തരും ഒഴുകിയെത്തിയതോടെ ദേവാലയവും പള്ളിമുറ്റവും ജനസാഗരമായി.
മുത്തിയുടെ അത്ഭുതരൂപം മദ്ബഹയിൽനിന്നു താഴെയിറക്കിയപ്പോൾ ഇരുകൈകളും ഉയർത്തി വിശ്വാസികൾ സ്വീകരിച്ചു. നിറമിഴികളോടെ പ്രാർഥനകളിൽ മുഴുകിയ വിശ്വാസികൾ മുത്തിയുടെ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുകയും തങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പള്ളിമുറ്റത്ത് നാലിടങ്ങളിൽ എൽഇഡി വാളുകൾ സ്ഥാപിച്ചിരുന്നു. വികാരി ഫാ. ജോണ്സണ് കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകളും വിശുദ്ധ കുർബാനയും നടന്നു. തുടർന്ന് അത്ഭുതരൂപം രൂപപ്പുരയിലേക്കു മാറ്റി. ഭക്തർക്കു രൂപം വണങ്ങുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
രാവിലെ 10.30നു നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ടോണി കല്ലംപറന്പിൽ കാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫാ. ജെയിംസ് അൻതുവാൻ ദാസിന്റെ നേതൃത്വത്തിൽ തമിഴ് ദിവ്യബലി നടന്നു. ഉച്ചയ്ക്കുശേഷം 2.30ന് ഫാ. ജാക്സണ് മാടശേരിയുടെ കാർമികത്വത്തിൽ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയിലും വൻ ജനപങ്കാളിത്തമുണ്ടായി. തുടർന്ന് നാല് അങ്ങാടികൾചുറ്റി നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു. രാവിലെ മുതൽ രാത്രി 10 വരെ തുടർച്ചയായി ദിവ്യബലി ഉണ്ടായിരുന്നു. രാത്രി 11.30ഓടെയാണ് അത്ഭുതരൂപം മദ്ബഹയിലേക്കു തിരികെ കയറ്റിവച്ചത്.
വികാരി ഫാ. ജോണ്സണ് കക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിജോ കുരിയേടൻ, ഫാ. അമൽ ഒളാട്ട്, ഫാ. ആന്റണി പുതുകുളങ്ങര, ഫാ. ജോമോൻ കൈപ്രന്‍പാടൻ, കൈക്കാരൻമാരായ ജോമോൻ ജോസ്, റിജോ റാഫേൽ, തിരുനാൾ ജനറൽ കണ്‍വീനർ ഡോ. ജോജോ നാൽപ്പാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
ഇന്നുമുതൽ 16 വരെ ദിവസവും രാവിലെ 5.30, 7, 9, 10.30 സമയങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.
വൈകീട്ട് ആറിനു ജപമാലപ്രദക്ഷിണവും തുടർന്നു ദിവ്യബലിയും നടക്കും. രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിക്കുശേഷം വാഹനങ്ങളുടെ വെഞ്ചരിപ്പിനും രാവിലെ 10.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾക്കു ചോറൂട്ടിനും എഴുത്തിനിരുത്തിനും സൗകര്യമുണ്ടാകും. 16ന് കുഞ്ഞിപ്പൈതങ്ങളുടെ സമർപ്പണം. 17, 18 തീയതികളിൽ എട്ടാമിടവും 24, 25 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.
District News
തൃപ്രയാർ: നാട്ടിക ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് നിർത്തിവച്ചു. വിദഗ്ധസംഘം റിപ്പോർട്ട് നൽകുന്നതുവരെയാണ് നടപടി. റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ടോൾ പാടില്ലെന്ന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. അന്തിമ തീരുമാനം കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സ്വീകരിക്കുക.
കഴിഞ്ഞ എട്ടിന് ആരംഭിച്ച ടോൾ പിരിവ് പ്രതിഷേധത്തെ തുടർന്ന് നിർത്തിയെങ്കിലും കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ പുനരാരംഭിച്ചിരുന്നു. ഇതോടെയാണ് എൽഡിഎഫ്, യുഡിഎഫ്, വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.
ഇന്നലെ ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് ബഹുജന മാർച്ചും നടത്തി. ദേശീയപാതയിൽ സർവീസ് റോഡ്, മേൽപാലം, സ്ട്രീറ്റ് ലൈറ്റ്, സിഗ്നൽ എന്നിവ പൂർത്തിയാക്കാതെ ടോൾ ഈടാക്കുന്നതാണ് പ്രതിഷേധത്തിന് വഴിവച്ചത്.
എൽഡിഎഫ് പ്രതിഷേധം
തൃപ്രയാർ: നാട്ടിക ടോൾ പ്ലാസയിലേക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധം. ഇന്നലെ രാവിലെ കോട്ടൺ മിൽ പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകൾ ഉൾപ്പടെ വൻജനാവലി പങ്കെടുത്തു. സമരത്തെ നേരിടാൻ രാവിലെ മുതൽ ടോൾ ബൂത്തിനു മുന്നിൽ ശക്തമായ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ എട്ടു മുതൽ ടോൾ പിരിവ് നടത്താൻ എൻഎച്ച്ഐഎ അധികാരികൾ തീരുമാനിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ മുതൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുകയായിരുന്നു.
തുടർപ്രക്ഷോഭത്തിന്റെ ഭാഗമായാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്നലെ വീണ്ടും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പി. സന്ദീപ് അധ്യക്ഷനായി.
District News
പൊടിമറ്റം: ഡിസിഎംഎസ് സെന്റ് ജോസഫ്സ് ചര്‍ച്ച് യൂണിറ്റ് ആരംഭിച്ച കനിവ് മെഡിക്കല്‍ സഹായ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. പ്രഫ. റോണി കെ. ബേബി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നേടിയെടുത്ത് നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധതയുള്ള സര്‍ക്കാരാണ് നിലവിലുള്ളത്. അവകാശങ്ങള്‍ക്കായി പോരാടുന്നവര്ക്കൊപ്പമുണ്ടാകുമെന്നും റോണി കെ. ബേബി എംഎല്‍എ പറഞ്ഞു. ഡിസിഎംഎസ് യൂണിറ്റ് പ്രസിഡന്റ് രാജു കൊണ്ടുമല അധ്യക്ഷത വഹിച്ചു. കനിവ് മെഡിക്കല്‍ സഹായക പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡംഗം ജാക്വിലിന് സെബാസ്റ്റ്യന്‍ നടത്തി.
യൂണിറ്റ് ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട് അനുഗ്രഹപ്രഭാഷണവും ഡിസിഎംഎസ് വിജയപുരം രൂപത പ്രസിഡന്റ് ഷിബു ജോസഫ് കാഞ്ഞിരപ്പാറ മുഖ്യപ്രഭാഷണവും നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, ഇടവക സമിതി സെക്രട്ടറി ജയിംസ് പറപ്പള്ളി, ഡിസിഎംഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം ടോമി പൂവത്തോലില്‍, മുണ്ടക്കയം മേഖല പ്രസിഡന്റ് സണ്ണി പാമ്പാടിയിൽ, യൂണിറ്റ് സെക്രട്ടറി സിജോ ജോസഫ്, സാബു നന്ദികാടന് എന്നിവര്‍ പ്രസംഗിച്ചു.
ഇടവകയില്‍ നിന്നുള്ള ആദ്യ പ്രഥമാധ്യാപകന് ഇ.എ. ജോണ്സണ് ഇടത്തുപറമ്പലിനെ റോണി കെ. ബേബി എംഎല്‍എയും ഫാ. സജി പൂവത്തുകാടും ചേര്‍ന്ന് ആദരിച്ചു. കെസിബിസിയുടെ വിദ്യാഭ്യാസ അവാര്‍ഡും യൂണിറ്റിന്റെ വിദ്യാഭ്യാസ അവാര്‍ഡും കാഷ് പ്രൈസും ഇടവകയിലെ മികച്ച വിജയം നേടിയ 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
District News
പൊൻകുന്നം: ഓട്ടോമൊബൈൽ മേഖലയില്‍ ജോലി ചെയ്യുന്നയാളുകളുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. എംപ്ലോയിസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ആർ. അജയ് അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ബൈജു, എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. രജീഷ് ബാബു, സംസ്ഥാന ട്രഷറര്‍ സന്തോഷ് കുമാർ, മോന്‍സി പോള്‍, ഐ. എസ്. രാമചന്ദ്രന്, ബി. ഗൗതം, വി.ഡി. റെജി കുമാർ, നിഖില്‍ കെ. ബാലന് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ആർ. അജയ് - പ്രസിഡന്റ്, നിഖില്‍ കെ. ബാലൻ, കെ.എസ്. റെജി മോൻ, അഫിന് സലിം - വൈസ് പ്രസിഡന്റ്, അനൂപ് ചന്ദ്രന് - സെക്രട്ടറി, ടി.ആർ. അഭിലാഷ്, അമല്‍ സലിം, കെ.ആര്. സിനീഷ് - ജോയിന്റ് സെക്രട്ടറി, എ. കിങ്ങിണി - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
District News
എലിക്കുളം: പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തെ രണ്ടാം വിളയായ മുണ്ടകൻ കൃഷിക്കായി ഒരുക്കുന്ന തിരക്കിലാണ് പ്രദേശത്തെ നെൽ കർഷകർ. തൊട്ടടുത്ത പാടശേഖരമായ കോക്കാട്ട് പാടത്ത് വിത പൂർത്തിയാക്കിക്കഴിഞ്ഞു.
കാപ്പുകയം പാടശേഖരം വിതയ്ക്കൊരുക്കാൻ പത്തുദിവസത്തെ ജോലി കൂടെ വേണ്ടി വരുമെന്ന് പഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ എന്നിവർ പറഞ്ഞു.
നിലമൊരുക്കലും കൊയ്ത്തുമെല്ലാം പൂർണമായും യന്ത്രസഹായത്തോടെയായതിനാൽ നെൽകൃഷി ഉറപ്പായും ലാഭകരമായി ചെയ്യാവുന്ന ഒന്നാണെന്ന് കർഷകർ പറയുന്നു. ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് വിതയ്ക്കുക. രോഗകീടങ്ങൾ, വരൾച്ച എന്നിവയെ പ്രതിരോധിക്കുന്ന ഉമ കിഴക്കൻ മേഖലയിൽ നല്ല വിളവാണ് നൽകുക. ഒന്നരയേക്കറിൽ നിന്നു കാഞ്ഞിരപ്പള്ളി താലൂക്കിലെ നെൽകൃഷിയെ നാൽപ്പത്തിരണ്ടേക്കറിൽ എത്തിച്ചതിന്റെ
ചാരിതാർഥ്യത്തിലാണ് പാടശേഖര സമിതി. എലിക്കുളം കൃഷി ഭവനും പഞ്ചായത്തും നൽകുന്ന സഹായങ്ങളും ഉറച്ച പിന്തുണയുമാണ് വിജയത്തിന് പിന്നിലെന്ന് കർഷകർ പറയുന്നു.
District News
എരുമേലി: വീണ്ടും റിപ്പോർട്ട് റവന്യു വകുപ്പിൽ എത്തുന്നതോടെ എരുമേലി തെക്ക് വില്ലേജ് വിഭജിക്കുന്നത് സംബന്ധിച്ച് നടപടികൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2024 ജൂലൈയിൽ തിരുവനന്തപുരത്ത് റവന്യു മന്ത്രി നടത്തിയ കോട്ടയം ജില്ലയുടെ റവന്യു അസംബ്ലിയിലാണ് എരുമേലി തെക്ക് വില്ലേജ് വിഭജനത്തിന് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. ഇത് പ്രകാരം നൽകിയ റിപ്പോർട്ടിൽ തുടർ നടപടികളുണ്ടായില്ല.
ഇപ്പോൾ വീണ്ടും കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇത്തവണ എം.ജെ. സെബാസ്റ്റ്യന്‍ എംഎൽഎയുടെ നിർദേശപ്രകാരമാണ് എരുമേലി തെക്ക് വില്ലേജ് വിഭജനത്തിന് പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. എരുമേലി തെക്ക് വില്ലേജ് ഓഫീസർ തയാറാക്കിയ റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി തഹസീൽദാർക്ക് സമർപ്പിച്ചു.
ഇനി ഇത് റവന്യു വകുപ്പിൽ നടപടികളിലേക്ക് എത്തുകയും സർക്കാർ അംഗീകരിക്കുകയും ചെയ്താൽ വിഭജനത്തിനുള്ള നടപടികൾക്ക് ഉത്തരവാകുമെന്ന് പ്രതീക്ഷിക്കാം. പുതിയ വില്ലേജുകൾ രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് എതിർപ്പ് ഉന്നയിച്ചാൽ നടപടികൾ നീണ്ടേക്കാം. വില്ലേജ് ഓഫീസർ നൽകിയ പുതിയ റിപ്പോർട്ട് പ്രകാരം നിലവിലുള്ള എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ അധികാര പരിധി കുറച്ചു കൊണ്ട് മുക്കൂട്ടുതറയിൽ ഒരു വില്ലേജ് ഓഫീസ് അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് വിശദീകരിച്ചിട്ടുണ്ട്.
വിഭജിക്കുമ്പോൾ എരുമേലി തെക്ക് വില്ലേജിൽ പഴയിടം, ചേനപ്പാടി, കിഴക്കേക്കര, ഒഴക്കനാട്, വാഴക്കാല, നേർച്ചപ്പാറ, പ്രപ്പോസ്, എരുമേലി ടൗൺ, മണിപ്പുഴ, ശ്രീനിപുരം, പൊരിയന്മല, കനകപ്പലം, ചെറുവള്ളി എസ്റ്റേറ്റ് എന്നിങ്ങനെ 13 വാർഡുകൾ മാത്രമായി ചുരുങ്ങും.
മുക്കൂട്ടുതറയിൽ പുതിയ വില്ലേജ് ഓഫീസ് രൂപീകരിക്കുന്നതിന്റെ പരിധിയിൽ കാരിശേരി (പാക്കാനം), ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര, മുട്ടപ്പള്ളി, മുക്കൂട്ടുതറ, ഉമ്മിക്കുപ്പ, കണമല, മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി എന്നിങ്ങനെ 11 വാർഡുകളാണ് ഉൾപ്പെടുകയെങ്കിലും കാരിശേരി (പാക്കാനം) വാർഡിനെ എരുമേലി വടക്ക് വില്ലേജിൽ ഉൾപ്പെടുത്തുന്നതാണ് ജനങ്ങൾക്ക് സൗകര്യപ്രദമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.
കാരിശേരി (പാക്കാനം) വാർഡിലുള്ളവർ മുക്കൂട്ടുതറയിൽ എത്താൻ 13 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. അതേസമയം മുണ്ടക്കയത്തിന് അടുത്തുള്ള എരുമേലി വടക്ക് വില്ലേജ് ഓഫീസിൽ നിന്നു പാക്കാനം വാർഡിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമുള്ളത്. ഈ ശിപാർശ അംഗീകരിച്ചാൽ നിർദിഷ്ട മുക്കൂട്ടുതറ വില്ലേജിൽ 10 വാർഡുകളായി മാറും.
District News
മുണ്ടക്കയം ഈസ്റ്റ്: വർഷങ്ങളായി ടാപ്പിംഗ് നടക്കാത്തതിനെ തുടർന്ന് കാടുകയറി മൂടിയ റബർ തോട്ടങ്ങളിൽ വന്യമൃഗങ്ങളും ഇഴജന്തുക്കളും പെറ്റു പെരുകുന്നു. സമീപ ജനവാസ മേഖലയിൽ വന്യമൃഗ ഇഴചന്തുശല്യം രൂക്ഷമായി. മരുതുംമൂട് 36ാം മൈൽ ഭാഗത്ത് ദേശീയപാതയോട് ചേർന്നുള്ള എസ്റ്റേറ്റിന്റെ റബർ തോട്ടങ്ങൾ വർഷങ്ങളായി ടാപ്പിംഗ് നിലച്ച് കാടുമൂടിക്കിടക്കുകയാണ്.
ജനവാസ മേഖലയ്ക്കും ആരാധനാലയങ്ങൾക്കും സ്കൂളിനും സമീപത്തുള്ള ഈ പ്രദേശം ഇപ്പോൾ കാട്ടുപന്നികളുടെയും കുറുക്കന്മാരുടെയും പെരുമ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെയും താവളമായി മാറിക്കഴിഞ്ഞു.
റബർ തോട്ടം കാടുമൂടിയതോടെ പെറ്റുപെരുകുന്ന കാട്ടുമൃഗങ്ങൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് ദേശീയപാത മുറിച്ചുകടന്ന് ജനവാസ മേഖലകളിലേക്ക് എത്തുന്നത്. രാത്രികാലങ്ങളിൽ പെട്ടെന്ന് റോഡിലേക്ക് ചാടുന്ന മൃഗങ്ങളിൽ തട്ടി വാഹന അപകടങ്ങൾ ഉണ്ടാകുന്നത് ഈ മേഖലയിൽ പതിവായിട്ടുണ്ട്. മരുതുംമൂട്, 36ാം മൈൽ എന്നിവിടങ്ങളിലെ പ്രദേശവാസികൾ ഭയത്തോടെയാണ് വീടിന് പുറത്തിറങ്ങുന്നത്.
റബർ തോട്ടത്തിൽ വളർന്നു പന്തലിച്ച കാട്ടുപയർ വള്ളികളും മറ്റ് വള്ളിപ്പടർപ്പുകളും ദേശീയപാതയുടെ നടപ്പാതകളിലേക്ക് വളർന്നു കയറിയ നിലയിലാണ്. ഇതുമൂലം കാൽനടയാത്രക്കാർക്ക് റോഡിന്റെ നടുവിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
വളവുകൾ നിറഞ്ഞ പാതയിൽ കാട് കാരണം കാഴ്ച തടസപ്പെടുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.
കൂടാതെ എസ്റ്റേറ്റിൽ നിന്ന് ഉയർന്നു പൊങ്ങിയ കാട്ടുവള്ളികൾ ദേശീയപാതയോരത്തെ ഇലക്ട്രിക് ലൈനുകളിലേക്ക് പടർന്നുകയറുന്നതിനെ തുടർന്ന് പ്രദേശത്ത് അടിക്കടി വൈദ്യുതി തടസവും അനുഭവപ്പെടുന്നുണ്ട്. അടിയന്തരമായി കാടുമൂടിയ റബർ തോട്ടങ്ങൾ വെട്ടിത്തെളിച്ച് പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കടനാട്: പോഷകസമൃദ്ധിയുടെ പുത്തന്‍പാഠം. മില്ലറ്റ് ഭക്ഷ്യപ്രദര്ശനവുമായി കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും പരമ്പരാഗത ധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി കടനാട് സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മില്ലറ്റ് ഭക്ഷ്യപ്രദര്‍ശനം സംഘടിപ്പിച്ചു. റാഗി, ചാമ, തിന, ചോളം തുടങ്ങിയ വിവിധയിനം മില്ലറ്റുകള് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
നാരുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകഘടകങ്ങളാല്‍ സമ്പന്നമായ മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ പരിപാടിയിലൂടെ സാധിച്ചു. ഹെഡ്മാസ്റ്റര് അജി വി. ജെ,അധ്യാപകരായ ഫാ. നോബിള്‍ പോളച്ചിറകുന്നുംപുറം, സിസ്റ്റര്‍ ആല്ഫിൻ, ബിനോറാണി, ജൂലി ജോസഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
District News
പാലാ: കത്തോലിക്കാ കോണ്‍ഗ്രസിന്റെ റോമില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനോട് അനുബന്ധിച്ചുള്ള പതാക പ്രയാണത്തിന് പാലാ ബിഷപ് ഹൗസില്‍ സ്വീകരണം നല്കി. നാല്പതിലേറെ രാജ്യങ്ങളില്‍ കൂടിയും കേരളത്തിലെ വിവിധ രൂപതകളില്‍ കൂടിയും പ്രയാണം നടത്തി ഇന്നലെ പാലായില്‍ എത്തിയ പതാക ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കത്തോലിക്കാ സമുദായത്തിന്റെയും സമൂഹത്തിന്റെയും ശക്തി കേന്ദ്രമാണ് കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയൊന്‍പതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം മുന്‍കാല നേതാക്കളെ അനുസ്മരിച്ചു.
സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി റോമില്‍ പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന് അദ്ദേഹം ആശംസകള്‍ അറിയിച്ചു. സമ്മേളനത്തിനായി പാലാ രൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അദ്ദേഹം യാത്ര മംഗളങ്ങള്‍ നേര്‍ന്നു. സിഗ്നേച്ചര്‍ കാമ്പയിന്റെ ഭാഗമായി പതാകയില്‍ ഒപ്പ് രേഖപ്പെടുത്തി. രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു.
ഈ പതാകയാണ് റോമിലെ സമ്മേളനത്തില്‍ ഉയര്‍ത്തുന്നത്. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേൽ, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, രൂപതാ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: കോഴാ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ കൊയ്ത്ത് ഉത്സവം നടത്തി. പുറംബണ്ട് സുരക്ഷിതമല്ലാതിരുന്നതു പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള15ലക്ഷം രൂപ വിനിയോഗിച്ച് പുറംബണ്ട് ബലപ്പെടുത്തിയ ശേഷമുള്ള കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.
ഫാമിലെ എ ബ്ലോക്കില്‍ കൃഷി സ്ഥലത്തേക്ക് അമിതമായി വെള്ളം കയറി നെല്‍കൃഷി നശിക്കുന്നത് തടയുന്നതിന് പുറംബണ്ട് ബലപ്പെടുത്തിയതിലൂടെ സാധിച്ചു. നടീല്‍ യന്ത്രമുപയോഗിച്ചാണ് എ ബ്ലോക്കില്‍ ഞാര്‍ നട്ടതെന്നതും പ്രത്യേകതയായിരുന്നു.
സൂക്ഷ്മമൂലകപ്രയോഗം നടത്തിയത് ഡ്രോണ്‍ ഉപയോഗിച്ചാണ്. 30% നെല്ല് ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സാധിച്ചതായി അധികൃതർ അറിയിച്ചു.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ്, ബിജു കുര്യന്, സാം പൈനാപ്പള്ളി, ശാലിനി മോഹനന് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഉള്ളനാട്: കുട്ടികളുടെ സര്‍ഗാത്മകതയും സ്വയംപഠനശേഷിയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുന്നതിനായി സ്കൂളുകളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രത്യേകം ക്രമീകരിച്ച സോഫ്റ്റ്വെയര് സംവിധാനമാണ് ഡിജിറ്റല്‍ സ്ക്വയറിലുള്ളത്.
എജുക്കേഷന്‍ ഗെയിംസ്, ഇന്ററാക്ടീവ് ഡിജിറ്റല്‍ റിസോഴ്സുകൾ, ഡിജിറ്റല്‍ വര്‍ക്ക് ഷീറ്റുകൾ, ലാംഗ്വേജ് ലാബ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കുകൾ, ക്രിയേറ്റീവ് സോഫ്റ്റ്വെയറുകള് തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്താം.
പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ടാസ്കുകൾ, അടിസ്ഥാന പഠനശേഷിയും പ്രശ്നപരിഹാരശേഷിയും വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾ, സംഗീതം, ചിത്രം, ആനിമേഷന്‍ തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട്.
പുതിയ കാലത്തെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ പരിഗണിച്ച് പാഠപുസ്തകത്തിനപ്പുറമുള്ള പഠനാനുഭവങ്ങള്‍ നല്‍കുക, സാങ്കേതികവിദ്യയുമായി പരിചയപ്പെടുത്തുക, സ്വയം പഠിക്കാനുള്ള അവസരം ഒരുക്കുക, സര്‍ഗാത്മകവും പ്രശ്നപരിഹാരപരവുമായ കഴിവുകള്‍ വളര്‍ത്തുക എന്നിവയാണ് ഡിജിറ്റല്‍ സ്ക്വയറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഉള്ളനാട് എസ്എച്ച് യുപി സ്കൂളിലെ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പൊന്നുംവരിക്കയില് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് വിന്‍സന്റ് മാത്യുസ്, ഡിജിറ്റല്‍ സ്ക്വയര്‍ കോ-ഓർഡിനേറ്റര്‍ ജിജോ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് രാമപുരം ഡിവിഷന് മെംബർ ജോസഫ് സെബാസ്റ്റ്യന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റര് നെല്‍സണ്‍ അലക്സ്, അധ്യാപകരായ എബി ജോര്‍ജ്, റോജിന്‍ തോമസ്, ജോസ് പി. ജോബി, ആല്ബിന് സണ്ണി, വിഷ്ണുപ്രിയ വിജയൻ, ആന്‍ ട്രീസ സെബാസ്റ്റ്യന്‍, ഡോണി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: നൂറ്റാണ്ടുകൾക്ക് മുമ്പ് കുറവിലങ്ങാട് ഇടവകയുടെ ഭാഗമായിരുന്ന രാമപുരത്തേക്ക് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാധ്യസ്ഥ്യം തേടി കുറവിലങ്ങാട് ഇടവക തീർഥാടനം നടത്തി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് കുറവിലങ്ങാട് ഇടവക വർഷങ്ങളായി തീർഥാടനം നടത്തുന്നത്.
എട്ടു നോമ്പാചരണ ദിനങ്ങളിൽ രാമപുരം ഇടവകയിൽനിന്ന് കുറവിലങ്ങാട് മുത്തിയമ്മയുടെ സവിധത്തിലേക്കു തീർത്ഥാടനം നടത്തുന്നതും ഇപ്പോൾ പതിവാണ്. രാമപുരത്ത് ദേവാലയം ഉണ്ടാകുന്നതിന് മുമ്പ് ആ പ്രദേശത്തുള്ളവർ കുറവിലങ്ങാട് പള്ളിയിലാണ് ആത്മീയ കാര്യങ്ങൾക്ക് എത്തിയിരുന്നത്. തറവാട്ടിൽനിന്ന് എത്തുന്നവരോട് എന്നപോൽ വലിയ ആവേശത്തോടെയാണ് കുറവിലങ്ങാട് തീർത്ഥാടക സംഘത്തെ രാമപുരം ഇടവക വരവേറ്റത്. രാമപുരം ക്ഷേത്രം ജംഗ്ഷനിൽ നിന്ന് പദയാത്രയായാണ് നൂറുകണക്കായ് കുറവിലങ്ങാട് ഇടവകാംഗങ്ങൾ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സവിധത്തിൽ എത്തിയത്.
ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
രാമപുരം ഫൊറോന വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നാമകരണം നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ ഫാ.ഡോ. ജയിംസ് പുലിയുറമ്പിൽ എന്നിവർ സന്ദേശം നൽകി.
കുറവിലങ്ങാട് ഇടവക സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയംചിറ, അസിസ്റ്റന്റ് വികാരി ഫാ. ജോവാനി കുറുവാച്ചിറ എന്നിവരുടെ നേതൃത്വത്തിൽ പള്ളി യോഗം അംഗങ്ങളും കുടുംബ കൂട്ടായ്മ ഭാരവാഹികളും തീർഥാടനത്തിൽ പങ്കാളികളായി.
District News
പാലാ: വൈകുന്നേരങ്ങളില്‍ അല്‍പ്പസമയം വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കഴിയുന്ന മനോഹരമായൊരു ഇടം മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളിയില്‍ ഒരുങ്ങുന്നു. കോട്ടയത്തെ പ്രശസ്തമായ നാലുമണിക്കാറ്റിന്റെ മാതൃകയില്‍ പാറപ്പള്ളിയില്‍ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. തരംഗിണി കാറ്റും വിശ്രമ കേന്ദ്രവും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പാറപ്പള്ളി കിഴപറയാര് അര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പാടശേഖരത്തിന്റെ കാടുകയറി കിടക്കുന്ന റോഡ് സൈഡിലുള്ള ഭാഗങ്ങള്വെട്ടിമാറ്റി സ്ഥലം വൃത്തിയാക്കി മനോഹരമായ ചെടികള്‍ നട്ടുപിടിപ്പിക്കുകയും നാട്ടുകാര്‍ക്കും ദൂരത്തു നിന്നു വരുന്നവര്‍ക്കും ഇരിക്കുന്നതിനായി ബെഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. വിശ്രമകേന്ദ്രത്തിന്റെ പരിസരത്തുണ്ടായിരുന്ന പുല്ലും കാടും അനാവശ്യ ചെടികളും വെട്ടിമാറ്റി സ്ഥലം വൃത്തിയാക്കി. വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ക്ക് ഒത്തുകൂടാനും സൗഹൃദം പങ്കിടാനും അല്‍പ്പസമയം ചെലവഴിക്കാനും കഴിയുന്ന പൊതുഇടമായി ഈ സ്ഥലം മാറുമെന്നാണ് പ്രതീക്ഷ. തരംഗിണി ക്ലബ്ബിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പഞ്ചായത്ത് മെംബർ സതീഷ് കുമാര്‍ തരംഗിണി സെക്രട്ടറി ജോയി. കളരിക്കല്‍, ട്രഷറര്‍, ലൂയിസ് മൂക്കന്‍തോട്ടം, കമ്മിറ്റി അംഗങ്ങളായ ബേബി പുരയിടം, സജീവ് നിരപ്പേല്‍, കൊച്ചുറാണി, ലൈലമ്മ, മാക്കുന്നേല്‍, പഞ്ചായത്ത് മെംബർ അഞ്ജന തെരേസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു പുളിക്കകണ്ടം,ബ്ലോക്ക് മെംബർ മേരി ജോസഫ് മുന്‍ മെംബർ അമ്പിളി അജി, ശോഭ അശോകന്, ലാലിബാബു, പ്രവീണ്‍ ഹരിദാസ്, ഗോപി കടുതോടില്‍, എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ട്.
നാട്ടുകാരുടെ കൂട്ടായ്മയും ജനപ്രതിനിധികളുടെ പിന്തുണയും കൈകോര്‍ക്കുമ്പോള്‍ പാറപ്പള്ളിക്ക് സ്വന്തമാകുന്നത് മനോഹരമായൊരു വിശ്രമകേന്ദ്രമാണ്. നാടിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം നാട്ടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുകൂടാനും വിശ്രമിക്കാനും കഴിയുന്ന ഈ ഇടം പാറപ്പള്ളിയുടെ പുതിയൊരു ആകര്‍ഷണമായി മാറുമെന്ന പ്രതീക്ഷയിലാണ്നാട്ടുകാർ.
District News
കോട്ടയം: ഗാര്‍ഹിക പീഡനം തടയുന്നതിനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പൊലിസ് ആവിഷ്കരിച്ച സ്പീക്ക് അപ്പ് പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. ലഹരിമാഫിയയുടെ വേരറക്കുന്ന ഓപ്പറേഷന് തൂഫാന് പിന്നാലെയാണ് സ്പീക്ക് അപ്പുമായി ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്.
ഗാര്‍ഹിക അതിക്രമം തടയുക, അതിജീവിതകള്‍ക്ക് നിയമസഹായവും കൗണ്‍സലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പീഡനങ്ങള്‍ക്കെതിരേ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുന്നതോടൊപ്പം, പരാതി നല്കാന് കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.
ജില്ലയില്‍ ഓരോ പൊലിസ് സ്റ്റേഷനിലും രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്പീക്ക് അപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടംഗ സംഘത്തില്‍ ഒരാള്‍ വനിത ഉദ്യോഗസ്ഥയാണ്. പരാതി എങ്ങനെ നല്‍കണം, ലഭ്യമായ നിയമസഹായം എന്തൊക്കെയാണ്, തുടര്‍നടപടികള്‍ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളില്‍ സ്റ്റേഷനുകളിലെ സ്പീക്ക് അപ്പ് സംഘം പരാതിക്കാര്‍ക്ക് സഹായം നല്‍കും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികള്‍ പങ്കുവയ്ക്കാനുള്ള സാഹചര്യമാണ് സ്പീക്ക് അപ്പിലുള്ളത്.
സ്വകാര്യതയ്ക്ക് മുന്‍ഗണന
പരമ്പരാഗത പൊലിസ് നടപടികളില്‍നിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂര്‍ണമായ മുന്‍ഗണന നല്കുന്ന രീതിയിലായിരിക്കും ഉദ്യോഗസ്ഥര്‍ ഇടപെടുന്നത്. രഹസ്യവിവരം ലഭിച്ചാല്‍ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലിസ് ഉദ്യോഗസ്ഥര്‍ അതിജീവിതയെ നേരില്‍ക്കണ്ടു വിവരങ്ങള്‍ ശേഖരിക്കും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫിസര്‍മാര്‍ കേസിന്റെ പുരോഗതി, കൗണ്‍സലിംഗ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വ്യക്തിപരമായി വിലയിരുത്തും.
ഡിജിറ്റല്‍ ഹെല്പ്പ്ലൈന്, വാട്സാപ്പ്, പ്രത്യേക മൊബൈല്‍ ആപ്പ് എന്നിവ വഴി പരാതികള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാന്‍ഡ് സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യുവിന്റെ മേല്‍നോട്ടത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ് പദ്ധതിയുടെ ജില്ലയിലെ നോഡല്‍ ഓഫിസര്‍
District News
കോട്ടയം: സംസ്ഥാനത്തെ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ആശ്വാസം. പന്നി ഫാമുകള്‍ ഒഴികെയുള്ള ലൈവ് സ്റ്റോക്ക് ഫാമുകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി കുറച്ചത്, 5000 കോഴികളില്‍ താഴെ വളര്‍ത്തുന്ന ഫാമുകള്‍ക്കു കേരള സ്റ്റേറ്റ് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടതില്ല തുടങ്ങിയ ഭേദഗതികളാണു ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത്.
നിലവില്‍ 500 ഇറച്ചിക്കോഴികളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കുവരെ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഇത്തരത്തില്‍ ലൈസന്‍സ് എടുക്കുന്നതു കര്‍ഷകരെ സംബന്ധിച്ചു വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. ഏതാനും നാളുകളായി ഇറച്ചി കോഴിക്കര്‍ഷകര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന കാര്യമായിരുന്നു 5000 കോഴികളെ വരെ വളര്‍ത്തുന്നവര്‍ക്കു പിസിബിയുടെ ലൈസന്‍സ് ഒഴിവാക്കണമെന്നുള്ളത്.
മറ്റ് അനുമതികളെല്ലാം വാങ്ങിയശേഷം പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ ഫാമുകള്‍ ആരംഭിക്കാത്ത നിരവധി കർഷകരുണ്ട്. ഇതിനു പുറമെയാണ് ഫാമുകളില്‍നിന്നു വീടുകളിലേക്കും മറ്റുസ്ഥാപനങ്ങളിലേക്കുമുള്ള ദൂരപരിധി കുറച്ചിരിക്കുന്നത്. 501 മുതല്‍ 5000 കോഴികളെ വളര്‍ത്തുന്ന ഫാമുകളും വീടുകളും തമ്മിലുള്ള ദൂരപരിധി ഇപ്പോള്‍ 25 മീറ്ററാക്കി. മുമ്പു ഇത് 50 മീറ്ററായിരുന്നു. 5000നു മുകളില്‍ കോഴികളെ വളര്‍ത്തുന്ന ഫാമുകള്‍ക്കുള്ള ദൂരപരിധി 100 മീറ്ററായിരുന്നത് 50 മീറ്ററാക്കിയും കുറച്ചു.
500 കോഴികളെ വരെ വളര്‍ത്തുന്ന ഫാമുകള്‍ക്കു പ്രത്യേകിച്ച് ദൂരപരിധികളില്ലെങ്കിലും മലിനീകരണം ഉണ്ടാവാതെയും മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടില്ലാതെയും വളര്‍ത്തണമെന്ന നിബന്ധനയില്‍ വിട്ടുവീഴ്ചയില്ല. പുതിയ ഭേദഗതി അനുസരിച്ചു നിലവില്‍ 15-20 വരെ കന്നുകാലികളെ വളര്‍ത്തുന്ന ഫാമുകള്‍ക്കു വീടുകളുമായുള്ള ദൂരപരിധി 10 മീറ്ററാണ്. 21-200 കന്നുകാലികള്‍, 51-500 ആടുകള്‍, 51-400 മുയലുകള്‍ എന്നീ ഫാമുകളുടെ ദൂരപരിധി 25 മീറ്ററാണ്. 200ല്‍ കൂടുതല്‍ കന്നുകാലികള്‍, 500ല്‍ കൂടുതല്‍ ആടുകള്‍, 400ല്‍ കൂടുതല്‍ മുയലുകള്‍ എന്നീ ഫാമുകള്‍ക്ക് 50 മീറ്ററുമാണ് ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യം പരിഗണിക്കണമെന്നു കാണിച്ചു കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ക്കണ്ടു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 100ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്.
District News
കോട്ടയം: ഡല്‍ഹിയിലെ തെരുവുകളില്‍ നടക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്ന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് -എം ജില്ലാ നേതൃയോഗവും മെംബര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 15ന് മുമ്പായി ജില്ലയിലെ അംഗത്വ വിതരണം പൂര്‍ത്തിയാക്കും. യൂത്ത് ഫ്രണ്ടിന്റെയും വനിതാ കോണ്‍ഗ്രസിന്റെയും ജില്ലാ നേതൃയോഗങ്ങള്‍ 30ന് വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടന്, ഡോ. എന്‍. ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോര്‍ജ്കുട്ടി ആഗസ്തി, വിജി എം. തോമസ്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സിറിയക് ചാഴികാടന്, പെണ്ണമ്മ ജോസഫ്, ജോസ് പുത്തന്‍കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: ഏകവിള കൃഷിക്ക് പകരം സമ്മിശ്രകൃഷിയിലൂടെ വരുമാനവും വിളവിന്റെ വൈവിധ്യവും ഉറപ്പാക്കുകയാണ് എലിക്കുളം ചെങ്ങളം ആനിത്തോട്ടത്തിൽ ജൂബിച്ചൻ ആന്റണിയും കുടുംബവും. ഒന്പതേക്കർ പുരയിടത്തിൽ ഭക്ഷ്യവിളകൾക്ക് മുൻഗണന നൽകി ഒരുക്കിയിരിക്കുന്ന കൃഷിയിടം സമ്മിശ്രകൃഷിയുടെ മികച്ച മാതൃകയാണ്.
നാടൻ തെങ്ങുകൃഷിക്കാണ് പ്രാധാന്യം നൽകുന്നത്. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള ശാസ്ത്രീയ കൃഷിരീതികളാണ് പിന്തുടരുന്നത്. മികച്ച തെങ്ങുകളിൽനിന്ന് വിത്ത് ശേഖരിച്ച് തൈകൾ ഉത്പാദിപ്പിച്ച് മറ്റു കർഷകർക്ക് നൽകുന്നതും ജൂബിച്ചന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്.
350ലധികം ചേന, ഇരുനൂറോളം ചേന്പ്, എണ്ണൂറോളം വാഴ, 1500 കപ്പ എന്നിവയും കൃഷിയിടത്തിലുണ്ട്. നൂറോളം ജാതിമരങ്ങൾ, മുന്നൂറോളം കുരുമുളക് ചെടികൾ, ഇഞ്ചി, മഞ്ഞൾ, പ്ലാവുകൾ, വിവിധയിനം മാവുകൾ, നൂറ്റമ്പതിലധികം റമ്പൂട്ടാൻ ചെടികൾ, മൂന്നേക്കറിലെ പൈനാപ്പിൾ കൃഷി എന്നിവയും ആനിത്തോട്ടത്തിന്റെ പ്രത്യേകതകളാണ്.
മുന്നൂറിലധികം മൊഹിത് നഗർ കവുങ്ങുകളും 250 കൊക്കോച്ചെടികളും കൃഷിയിടത്തിന് സമൃദ്ധിയേകുന്നു. അയ്യായിരത്തോളം ഇറച്ചിക്കോഴികൾ, കറവപ്പശുക്കൾ, മീൻകുളം എന്നിവയ്ക്കൊപ്പം മഴമറയിലെ പച്ചക്കറിക്കൃഷിയും ബയോഗ്യാസ് പ്ലാന്റുമുണ്ട്. പാറമടയിലെ മീൻകുളത്തിൽ ചെറിയ ഉല്ലാസയാത്രയ്ക്കുള്ള സൗകര്യവുമുണ്ട്.
വിളകൾക്ക് മികച്ച വില ലഭിക്കുന്ന രീതിയിൽ മൂല്യവർധനയ്ക്കും വിപണനത്തിനും ജൂബിച്ചനും കുടുംബവും പ്രാധാന്യം നൽകുന്നു. മണ്ണൊലിപ്പ് തടയാൻ കല്ലുകയ്യാലകളും ജലസംരക്ഷണത്തിനായി മഴക്കുഴികളും പുതയിടലും തോട്ടത്തിലുണ്ട്. കൃഷിവകുപ്പിന്റെയും മറ്റു സർക്കാർ ഏജൻസികളുടെയും അംഗീകൃത നഴ്സറിയായ ആനിത്തോട്ടം ഫാംസിൽ തെങ്ങ്, കുരുമുളക്, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ നടീൽവസ്തുക്കളും ലഭ്യമാണ്.
കൃഷിരീതികൾ പഠിക്കാനും മാതൃകകൾ നേരിൽ കാണാനുമായി നിരവധി കർഷകർ ഇവിടെ എത്തുന്നുണ്ട്. കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയുടെ പഠനപരിപാടികൾക്കും ഫാം വേദിയാകാറുണ്ട്. ഫാം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം എലിക്കുളം പഞ്ചായത്തിലെ ഫാം ടൂറിസം ക്ലബിന്റെ പ്രവർത്തനങ്ങളിലും ജൂബിച്ചൻ സജീവമാണ്. കൃഷിവകുപ്പിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മാതാവ് അന്നമ്മ ആന്റണി, ഭാര്യ സിൻസി, മക്കളായ അനിറ്റ്, മെറിൻ, നെവിൻ എന്നിവരും ജൂബിച്ചനൊപ്പം കൃഷിയിൽ സജീവമാണ്.
District News
കോട്ടയം: സ്മാര്‍ട്ട് പിഡിഎസ്, കാര്‍ഡ് റദ്ദാക്കല്‍ തുടങ്ങിയവ റേഷന്‍ കടകളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ. റേഷന്‍ കടകളില്‍നിന്നു ലഭിക്കുന്ന സാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങാവുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് സ്മാര്‍ട്ട് പിഡിഎസ്. ആറുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പോടെയാണ് ഇത്തവണത്തെ റേഷന്‍ വിതരണ വിവരങ്ങള്‍ പുറത്തുവന്നത്.
ജില്ലയില്‍ ആകെ 5,61,963 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ സെപ്റ്റംബര്‍ മാസത്തില്‍ 4,12,836 കാര്‍ഡുകളില്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.
1,49,127 കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങാത്തവരാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. വിദേശത്ത് കുടുംബസമേതം താമസിക്കുന്നവരുടെയും ആറുമാസത്തിനുള്ളില്‍ നാട്ടിലെത്താത്തവരുടെയും റേഷന്‍ കാര്‍ഡ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
ഏകദേശം 80,000 കാർഡ് ഉടമകളുടെ റേഷന്‍ നഷ്ടമാകുമെന്നാണ് റേഷന്‍ വ്യാപാരികളുടെ നിഗമനം. സ്മാര്‍ട്ട് പിഡിഎസ് നടപ്പാക്കുന്നതോടെ റേഷന്‍ മേഖലയിലേക്ക് കോര്‍പറേറ്റുകള്‍ കടന്നുവരികയും റേഷന്‍വ്യാപാരികള്‍ക്ക് വന്‍തോതില്‍ വരുമാന ചോര്‍ച്ചയുണ്ടാകുകയും ചെയ്യും. ഫലത്തില്‍ റേഷന്‍കടകളുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ് സ്മാര്‍ട്ട് പിഡിഎസ് പരിഷ്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം നാമമാത്രമാകുമെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഇ-പോസിനു പകരം മൊബൈല്‍ ആപ്പ്
സ്മാര്‍ട്ട് പിഡിഎസ് അടുത്ത ഏപ്രിലില്‍ പ്രാബല്യത്തിലാകും. ഇതിന്റെ രണ്ടാംഘട്ടത്തിലാണു റേഷന്‍കടകള്‍ക്ക് പുറത്തും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നത്. സബ്സിഡി കാര്‍ഡുകള്‍ക്കാകും ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക. ഇ-പോസ് മെഷീനുകള്‍ക്കു പകരം മൊബൈല്‍ ആപ്പ് വരും.
സര്‍ക്കാരുമായി കരാറിലേര്‍പ്പെടുന്ന കടകള്‍ക്ക് എഫ്സിഐ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കും. റേഷന്‍ ആപ്പ് വ്യാപാരകേന്ദ്രങ്ങള്‍ക്കും നല്‍കും. സബ്സിഡി തുക കേന്ദ്ര സര്‍ക്കാര്‍ വ്യാപാരികളുടെ അക്കൗണ്ടിലിടും. സംസ്ഥാന സര്‍ക്കാരിന് സമ്മതമെങ്കില്‍, സപ്ലൈകോയില്‍ ലഭ്യമാകുന്ന മറ്റ് സബ്സിഡി സാധനങ്ങളും സ്വകാര്യ കടകളില്‍ അനുവദിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കു സബ്സിഡിയും സൗജന്യവും ഉറപ്പാക്കാന്‍ ഇ വാലറ്റും വരും. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി (സിബിഡിസി) കേന്ദ്ര സര്‍ക്കാര്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കു ലഭ്യമാക്കും.
റേഷന്‍ സബ്സിഡി അല്ലെങ്കില്‍ സൗജന്യ ധാന്യങ്ങള്‍ക്കുള്ള പണം ഇ റുപ്പി ടോക്കണുകളായി ഫോണിലെ ഇ റുപ്പി വാലറ്റിലെത്തും. തുക, ഇനം എന്നിവയ്ക്ക് തുല്യമായ ടോക്കണുകളാണ് എത്തുക. ടോക്കണുകള്‍ കൈമാറാന്‍ കഴിയില്ല. യഥാര്‍ഥ ഗുണഭോക്താവിനേ ഉപയോഗിക്കാനാവൂ. സംസ്ഥാനത്ത് ഇ വാലറ്റ് മുഖേനയുള്ള റേഷന്‍ വാങ്ങല്‍ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാകും ആദ്യം നടപ്പാക്കുക.
തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടുന്നത് ഈ മാസം മുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇ-കെവൈസി അപ്ഡേഷന് പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിട്ടുള്ളതിനാല്‍, ഇതുവരെ പൂര്‍ത്തിയാക്കാത്ത ഉപയോക്താക്കള്‍ ഇതുകൂടി ശ്രദ്ധിക്കണം. അധികമായി ലഭിക്കുന്ന അരി, ആട്ട, ഗോതമ്പ് വിഹിതങ്ങള്‍ അതത് താലൂക്കുകളിലെയും, കടകളിലെയും സ്റ്റോക്കിന് വിധേയമായിരിക്കും.
District News
തിരുവല്ല: തുഫാന്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈഎംസിഎ സെന്‍ട്രല്‍ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുഫാന്‍ ലഹരി വിരുദ്ധ നടത്തം സംഘടിപ്പിച്ചു. എസ്സിഎസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച തുഫാന്‍ നടത്തം ടൗണ്‍ ചുറ്റി സമാപിച്ചു. തുഫാന്‍ നടത്തം മലങ്കര മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. ഡാനിയല്‍ വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.
വൈഎംസിഎ മധ്യമേഖല ചെയര്മാന് കുര്യന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടില്‍, യൂത്ത് വര്‍ക്ക് കമ്മിറ്റി ചെയര്മാന് ലിനോജ് ചാക്കോ, സബ് റീജണല്‍ ചെയര്മാന്മാരായ ജോജി പി. തോമസ്, ഒ.വി. ജോസഫ്, സനു വര്‍ഗീസ്, കെ. വി. രാജു, ദേശീയ സെക്രട്ടറി ഷാജി ജെയിംസ്, റീജണല്‍ സെക്രട്ടറി പ്രിന്‍സിലി വിബിന്, സെക്രട്ടറിമാരായ അജുന് ഈപ്പന്, ജിന്സണ് ബേബി, ഉജ്വല്‍ വര്‍ഗീസ്, പീറ്റര്‍ കുര്യന് എന്നിവര്‍ നേതൃത്വം നല്കി.
District News
മല്ലപ്പള്ളി: ലഹരിക്കെതിരേ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആഭ്യന്തര-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന തൂഫാന് 2.0 പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുതുശേരി എംജിഡി ഹൈസ്കൂളുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മെക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് പി.എച്ച്. അന്‍സിം കുട്ടികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി. യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈലാ അലക്സാണ്ടര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ മുഹമ്മദ് ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി. മാത്യു, എ.ഡി ജോണ്‍, കൃഷ്ണന്‍കുട്ടി മുള്ളന്‍കുഴി, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ അനില്‍ ഏബ്രഹാം, സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷൈനി സാമുവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
അടൂര്‍: തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഓരോ കാര്യവും നടപ്പാക്കി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് മറിയം ഉമ്മന്‍. കോണ്‍ഗ്രസ് ബ്ലോക്ക് പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മറിയം ഉമ്മന്‍.
നൂറുദിന കര്‍മപരിപാടികള്‍ കൃത്യമായി നടപ്പിലാക്കുന്നതിനൊപ്പം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ക്ക് നല്കിയ വികസനവും കരുതലും സതീശന് സര്‍ക്കാരും ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീം അധ്യക്ഷത വഹിച്ചു. തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, ഏഴംകുളം അജു, ബിജിലി ജോസഫ്, ബിജു വര്‍ഗീസ്, മണ്ണടി പരമേശ്വരന്, റീന സാമുവല്‍, ഇ.എ. ലത്തീഫ്, ജിനു കളീക്കല്‍, സി. കൃഷ്ണകുമാര്‍, ഷിബു ചിറക്കരോട്ട്, ജി. മനോജ്, റെജി മാമ്മന്‍, സജി ദേവി, അനിത കീഴൂട്ട്, എന്‍. രാജേന്ദ്രന് പിള്ള മോളേത്ത്, സുധ നായര്‍, ജോബോയ് ജോസഫ്, രാഹുല്‍ കൈതയ്ക്കല്‍, ശ്രീദേവി ബാലകൃഷ്ണന്, വഴുവേലില്‍ രാധാകൃഷ്ണന്, വി. ഹരി ശങ്കര്‍, ചന്ദിനി മോഹന്‍, വിമല മധു എന്നിവര്‍ പ്രസംഗിച്ചു.
District News
ഇരവിപേരൂര്‍: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവണ്മെന്റ് യുപി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സ തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ബിജിമോള്‍ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല മാത്യൂസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി. മുരളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനുരാധ ജി. പിള്ള, കെ.വി. രശ്മിമോള്, ബ്ലോക്ക് എഇ ജോര്‍ജ് എം. വര്‍ഗീസ്, സ്കൂള്‍ ഹെഡ്മാസ്റ്റര് മനോജ് ഇ. തോമസ്, പിടിഎ പ്രസിഡന്റ് ജോര്‍ജി ജോണ്‍, എസ്എംസി ചെയര്മാന് മനു മോഹന്‍, എംപിടിഎ പ്രസിഡന്റ് സുമി തങ്കച്ചന്, മുന്‍ എച്ച്എം ജോളിമോള്‍ ജോര്‍ജ്, പ്രകാശ് വള്ളംകുളം, അനീഷ് ചെറിയാന്, എബി പ്രയാറ്റുമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവനും നോക്കുമ്പോള്‍ സീറോമലബാര്‍ സഭ വിശ്വാസത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും നല്കിയ സംഭാവനകള്‍ അഭിമാനാര്‍ഹമാണെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ 19 മുതല്‍ 23 വരെ റോമില്‍ നടക്കുന്ന ആഗോള സംഗമത്തിനു മുന്നോടിയായി ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍ നയിക്കുന്ന പതാക പ്രയാണത്തിന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. കത്തോലിക്ക കോണ്‍ഗ്രസ് എന്ന സമുദായ പ്രസ്ഥാനത്തിന് കഴിഞ്ഞ 108 വര്‍ഷങ്ങളായി വലിയ സംഭാവനകള്‍ സഭയോടു ചേര്‍ന്ന് ചെയ്യാന്‍ സാധിച്ചുവെന്നത് വിസ്മരിക്കാനാവാത്ത വസ്തുതയാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
മാര്‍ ജോസഫ് പെരുന്തോട്ടം പതാക ഏറ്റുവാങ്ങി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൈമാറി. സമ്മേളനത്തിൽ ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ വിഷയാനുബന്ധ സന്ദേശവും വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യ സന്ദേശവും നല്കി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ പതാകപ്രയാണ വിശദീകരണ സന്ദേശവും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി മറുപടി പ്രസംഗവും നടത്തി.
അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട്, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, അഡ്വ. ജോജി ചിറയില്‍, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, അഡ്വ. മനു ജെ വരാപ്പള്ളി, ബാബു വള്ളപ്പുര, ലിസി ജോസ്, സി. ടി. തോമസ്, റോസിലിന് കുരുവിള, പി.സി കുഞ്ഞപ്പന്, കെ.എസ്. ആന്റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, സൈബി അക്കര, ജെസി ആന്റണി, സിസി അമ്പാട്ട്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, പി.പി. ജോസഫ്, മിനി പാലത്തിങ്കല്‍, ലാലി ഇളപ്പുങ്കല്‍, ബോബി മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പത്തനംതിട്ട: നാടിനു മാതൃകയാകുന്ന ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്ന യുവജനങ്ങളാണ് ഇന്ന് ആവശ്യമെന്ന് യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത.
മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ കോന്നി എലിയറക്കല്‍ രാജന് അച്ചന് ഫൗണ്ടേഷനില്‍ നടത്തിയ ഏകദിന നേതൃസമ്മേളനം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഇടപെടേണ്ട വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും നാടിന് മാതൃക ആകുകയും ചെയ്യുന്ന നേതൃത്വമുള്ളപ്പോഴാണ് നല്ല യുവജന സംഘടനകളും കൂട്ടായ്മകളും രൂപപ്പെടുന്നതെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന് സി. മാത്യു അധ്യക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറര്‍ രെഞ്ചു എം. ജോയ്, തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ലുക്ക് ബാബു, ഫാ. ഷൈജു കുര്യന്, ഫാ. റിജോഷ് ജി. ജോര്‍ജ്, നിതിന്‍ മണക്കാട്ട്മണ്ണില്‍, ഗീവിസ് മാര്‍ക്കൊസ്, നിബിന് നല്ലവീട്ടില്‍, അബു ഏബ്രഹാം വീരപ്പള്ളി, റീജന്‍ യോഹന്നാന്, ജിന്‍സ് തടത്തില്‍, ഡോ നിതിന്‍ എ. കുര്യാക്കോസ്, സോബിന്‍ സാമുവല്‍, അനീഷ് ജേക്കബ്, റോബിന് ജോ വര്‍ഗീസ്, ജോമിലിനു എന്നിവര്‍ പ്രസംഗിച്ചു.
പരുമല പെരുന്നാളിനോടനുബന്ധിച്ച് ഏറ്റവും അധികം വിശ്വാസികള്‍ കടന്നുപോകുന്ന കാര്‍ത്തികപ്പള്ളി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകള്‍ക്കു കൂടി പൊതു അവധി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സമിതി ആവിശ്യപ്പെട്ടു.
District News
മല്ലപ്പള്ളി: മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വായ്പൂര് പുത്തന്‍പുരയ്ക്കല്‍ അഖില്‍ അനില്‍കുമാര്‍ (29) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30ഓടെ മാതാപിതാക്കളോട് വഴക്കിട്ട ശേഷം അനില്‍ കുമാര്‍ മണിമലയാറ്റിലേക്ക് ചാടുകയായിരുന്നുവെന്നു പറയുന്നു. ശനിയാഴ്ച രാത്രി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ സ്കൂബ സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു.
പിതാവ്: വായ്പൂര് അഞ്ജുസ് ഫാഷന്‍സ് ഉടമ പുത്തന്‍ പുരയക്കല്‍ അനില്‍കുമാര്‍. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പില്‍. അവിവാഹിതനാണ്. അഖില്‍ വിദേശത്ത് ജോലി ചെയ്തിരുന്നു. മാതാവ്: രാജി. സഹോദരി: അഞ്ജലി.
District News
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ ഭവനരഹിതരായ കുടിലുകളില്‍ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നല്കുന്ന 387 മത് സ്നേഹഭവനം സുനില്‍ സ്റ്റാന്‍ലിയുടെയും ബിനു സുനിലിന്റെയും സഹായത്താല്‍ ആദിവാസി കുടുംബത്തിനു നിര്‍മിച്ചു നല്കി.
സുനിലിന്റെ മാതാപിതാക്കളായ സാലമ്മയുടെയും, സ്റ്റാന്‍ലിയുടെയും സ്മരണയ്ക്കായി ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയില്‍ രാജകുമാരന്റെ ഒമ്പതംഗ കുടുംബത്തിനാണ് വീട് നൽകിയത്. വീടിന്റെ താക്കോല്‍ദാന ചടങ്ങ് പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്വന്തമായി കുടിലുകള്‍ പോലും ഇല്ലാതെ ഉള്‍വനങ്ങളില്‍ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തില്‍പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് മഞ്ഞത്തോട് വനമേഖലയില്‍ അനുവദിച്ച ഭൂമിയിൽ നിര്‍മിച്ചു നല്കുന്ന മൂന്നാമത്തെ വീടാണ് ഇവര്‍ക്കായി നല്‍കിയത്. പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആനി വര്‍ഗീസ്, പ്രോജക്ട് കോ-ഓർഡിനേറ്റര്‍ കെ.പി. ജയലാല്‍, പി.എസ്. സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
തിരുവല്ല: മിതത്വവും മാന്യതയും പുലര്‍ത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്ന് വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് കുര്യന് ജോസഫ്. വൈഎംസിഎ കേരള റീജിയന് ലീഡേഴ്സ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നേതൃത്വത്തിലൂടെ പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കാനും പിന്‍തലമുറയ്ക്ക് വഴികാട്ടികളാകാനും നേതാക്കള്‍ക്ക് കഴിയണം. അനുയായികളെ സൃഷ്ടിക്കുന്നതിലുപരി ഭാവിയില്‍ നേതൃത്വം ഏറ്റെടുക്കാന്‍ കഴിവുള്ളവരെ വാര്‍ത്തെടുക്കുന്നതിലാണ് യഥാര്‍ഥ നേതൃത്വത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
മധ്യമഖല ചെയര്മാന് കുര്യന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, ദേശീയ പ്രൊപ്പര്‍ട്ടി കമ്മിറ്റി ചെയര്മാന് പ്രഫ. ജോയി സി. ജോര്‍ജ്, ദേശീയ ഉപദേശക സമിതി വൈസ് ചെയര്മാന് റെജി ജോര്‍ജ്, വിമന്‍സ് ഫോറം റീജണല്‍ ചെയര്‍പേഴ്സണ്‍ ജൂലി അനില്‍, ജനറല്‍ കണ്‍വീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, കോ-ഓര്‍ഡിനേറ്റര്‍ എബി ജേക്കബ്, ദേശീയ സെക്രട്ടറി ഷാജി ജെയിംസ്, റീജണല്‍ സെക്രട്ടറി പ്രിന്‍സിലി വിബിന്, രാജന് ജോര്‍ജ് പണിക്കര്‍, ഷൈനി തോമസ്, സബ് റീജണ്‍ ചെയര്മാന്മാരായ ഒ.വി ജോസഫ്, റവ. ജോസ് കരിക്കം, ഉജ്ജ്വല്‍ പി. അജി, പീറ്റര്‍ കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി.സി അനിയന്‍കുഞ്ഞ്, കെ.ജി ശാമുവേല്‍, ജിന്സണ് ബേബി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
District News
ചേർത്തല: കായികമേളകൾ സംഘടിപ്പിക്കാൻ ജില്ലയിൽ സ്റ്റേഡിയമില്ലാത്തത് കായിക പ്രേമികളെ വലയ്ക്കുന്നു. സർക്കാരിന്റെ അധീനതയിൽ സ്റ്റേഡിയങ്ങൾ ഇല്ലാത്തതിനാൽ സ്കൂൾ കായികമേള ആയാലും മറ്റു കായികമേള ഏതായാലും സംഘടിപ്പിക്കാൻ സ്റ്റേഡിയമില്ലാതെ അധികൃതർ ദുരിതം അനുഭവിക്കുകയാണ്.
ജില്ലാ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത് ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിലാണ്. കോളജിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടായാൽ കായികമേള സംഘടിപ്പിക്കാൻ ബുദ്ധിമുട്ടിലാവും. കായംകുളവും മുഹമ്മയുമാണ് മറ്റ് ചെറിയ സ്റ്റേഡിയങ്ങളുള്ള സ്ഥലം. എന്നാൽ, ഇവിടെയും പലവിധ പരിമിതികളുണ്ട്.
അതുകൊണ്ടുതന്നെ ആദ്യ പരിഗണന സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിനാണ് അധികൃതർ നൽകുന്നത്. കോളജ് അധികൃതരുടെ സമയവും മാനിച്ചുവേണം ഇവിടെ കായികമേള സംഘടിപ്പിക്കാൻ.
ദേശീയപാതയോരത്ത് ആയതിനാൽ സ്കൂളുകൾക്ക് എളുപ്പം എത്താൻ സാധിക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി സെന്റ് മൈക്കിൾസ് കോളജിലെ ഗ്രൗണ്ടിലെ സ്ഥലം ഏറ്റെടുത്തിരുന്നു. അതിനാൽ ഗ്രൗണ്ടിന്റെ വീതി കുറയുകയും ചെയ്തിട്ടുണ്ട്. ഇത് അല്പം പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും കായിക പ്രേമികളുടെ ഇഷ്ട ഗ്രൗണ്ടാണ് സെന്റ് മൈക്കിൾസ് കോളജ്.
District News
ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മിന്നും പ്രകടനം കാഴ്ചവച്ച സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താരങ്ങൾക്ക് വിദ്യാലയത്തിൽ ഊഷ്മള സ്വീകരണം നൽകി.
അണ്ടർ 14, 17, 19 വിഭാഗങ്ങളിലാണ് സ്കൂളിലെ താരങ്ങൾ കേരള ടീമിനായി കളത്തിലിറങ്ങിയത്.
ചാമ്പ്യൻഷിപ്പിലെ പ്രകടനം
ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയാണ് കേരള ടീമുകൾ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയതെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ ബെന്നൻ പറഞ്ഞു. കേരള ടീം കോച്ചുകളായ അക്ഷയ് കുമാറിന്റെയും സുബിന്റെയും ശിക്ഷണത്തിലാണ് താരങ്ങൾ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
തിരികെ എത്തിയ താരങ്ങളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആശ ബെന്നൻ, സ്കൂൾ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ചേർന്ന് ആദരിച്ചു.
അണ്ടർ-14 ടീം: ജോഷ്വാ, അഗ്നിവേശ്, ബ്രീജേഷ്, റയാൻ, അണ്ടർ-17 ടീം: ഏബൽ, ആദി, അഭിരാം, അണ്ടർ-19 ടീം: പ്രണവ് എന്നിവരാണ് തിളങ്ങിയത്.
District News
മുഹമ്മ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മുഹമ്മ ചിറയിൽ സാബുവിന്റെ മകൾ അരുന്ധതി സാബു (മിന്നു-16) ആണ് മരിച്ചത്. ആര്യാട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ വിദ്യാർഥിനിയാണ്. കഴിഞ്ഞ എട്ടിന് വൈകിട്ട് നാലരയോടെ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ റോഡുമുക്ക് ജംഗ്ഷന് സമീപമായിരുന്നു അപകടം.
സ്കൂൾ വിട്ടശേഷം വീട്ടിലേക്ക് അമ്മ സരിത ഓടിച്ചിരുന്ന സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ മിനി വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
റോഡിൽ വീണു ഇരുവർക്കും പരുക്കേറ്റിരുന്നു. ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അരുന്ധതി സാബു ഇന്നലെ രാവിലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: ഹരിനാരായണൻ.
District News
ചേര്‍ത്തല: ഹൗസ്ബോട്ട് നിർമാണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് തിരുനല്ലൂർ കല്ലയിൽ സോമൻ (71) ആണ് മരിച്ചത്.
അഞ്ചിന് ചെങ്ങണ്ടയിലായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കൾ: ജയശ്രീ, മിനു, മുത്തുകൃഷ്ണൻ. മരുമക്കൾ: അജി, രഞ്ജിത്ത്, സായൂജ്യ.
District News
ചാരുംമൂട്: ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിനോദത്തിനും വിശ്രമത്തിനുമായി സംസ്ഥാനത്ത് കൂടുതൽ റിലാക്സ് കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
താമരക്കുളം പഞ്ചായത്തിന്റെയും നൂറനാട് എക്സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി താമരക്കുളം പച്ചക്കാട് മിനി സ്റ്റേഡിയത്തിൽ സജ്ജമാക്കിയ റിലാക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ്, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ഷീജാദേവി, വൈസ് പ്രസിഡന്റ് റെനി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്. നിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എസ്. റീന, ഷീജാ അഭിലാഷ്, ശ്രീകുമാർ, അളകനന്ദ, ജി. വേണു, ജി. മധു എന്നിവർ പ്രസംഗിച്ചു.
District News
മാന്നാർ: ആരോഗ്യമേഖലയിൽ പാലിയേറ്റീവ് കെയർ സന്നദ്ധസംഘടനകൾ നടത്തുന്ന നിസ്വാർഥ സേവന പ്രവർത്തനങ്ങളെ സർക്കാർ പ്രോത്സഹിപ്പിക്കുമെന്ന് ആഭ്യന്തര വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സുകൃതം ഹരിപ്പാടിന്റെ ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഹൈ സ്കൂളിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചു നടത്തിയ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കിടപ്പുരോഗി പരിചരണം, സ്വന്തന പരിചരണം തുടങ്ങിയ മേഖലകളിൽ കേരളത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സന്നദ്ധപ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായശേഷം ആദ്യമായി എത്തിയ രമേശ് ചെന്നിത്തലയ്ക്ക് ജന്മനാടിന്റെ ഗംഭീര സ്വീകരണം നൽകി. കല്ലുമ്മൂട് ജംഗ്ഷനിൽനിന്നും കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മന്ത്രിയെ സമ്മേളനസ്ഥലത്തേക്കു സ്വീകരിച്ചു.
സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെയും മന്ത്രി ആദരിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിച്ചു. എബി കുര്യാക്കോസ്, മാന്നാർ അബ്ദുൾ ലത്തീഫ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.ആർ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഹരിപ്പാട്: തോട്ടിൽ വീണു യുവാവ് മരിച്ചു. ചിങ്ങോലി പഞ്ചായത്ത് 14-ാം വാർഡ് മഹേഷ് ഭവനത്തിൽ മോഹനന്റെയും രമയുടെയും മകൻ മഹേഷ് (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ വീടിനു സമീപം കാർത്തികപ്പള്ളി പഞ്ചായത്ത് അതിർത്തിയിലെ വീച്ചുതടത്തിൽ പാലത്തിനു ചേർന്നുള്ള തോട്ടിലായിരുന്നു അപകടം.
തോട്ടിൽ വീണുകിടന്ന മഹേഷിനെ സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കണ്ടത്. തുടർന്നു നാട്ടുകാർ ചേർന്ന് കരയ്ക്കെടുത്തു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തൃക്കുന്നപ്പുഴ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
District News
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ പുറം കടലിൽ കണ്ടെയ്നറിൽ ഉടക്കി വല നശിച്ചു. ഏകദേശം 18 ലക്ഷം രൂപയുടെ നഷ്ടം. അമ്പലപ്പുഴ സ്വദേശികളായ പ്രഭാഷ്, സന്തോഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ശബരിമല അയ്യൻ എന്ന ഡിസ്കോ വള്ളത്തിന്റെ വലയാണ് നശിച്ചത്. ഇന്നലെ രാവിലെയാണ് 28 തൊഴിലാളികളുമായി അമ്പലപ്പുഴയിൽനിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്.
നാല് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കണ്ടെയ്നറിൽ ഉടക്കി വല നശിച്ചത്. വലയിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മത്തിയും നഷ്ടപ്പെട്ടു. തൊട്ടടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികളുടെ സഹായത്താൽ വലയെടുക്കാനുള്ള ശ്രമം നടക്കുകയാണ്.
District News
കറ്റാനം: കരിമുട്ടത്ത് ജംഗ്ഷൻ-കണ്ണങ്കര ജംഗ്ഷൻ റോഡിലൂടെ നാട്ടുകാർക്ക് ദുരിതയാത്ര. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന റോഡിന്റെ ടാറിംഗ് ഇളക്കി പുനർനിർമാണത്തിനായി മെറ്റൽ വിരിച്ചിട്ട റോഡിലാണ് യാത്രാ ദുരിതം. നിർമാണത്തിനായി വിരിച്ച മെറ്റൽ ഇളകിക്കിടക്കുന്നത് ഇരുചക്രവാഹന യാത്രികർക്ക് ഇപ്പോൾ അപകടക്കെണിയായി മാറി.
ഇളകിക്കിടക്കുന്ന മെറ്റലിൽ കയറി സ്ത്രീകളടക്കം ഒട്ടേറെ ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നത്. മെറ്റൽ തുളച്ചുകയറി ഇരുചക്രവാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവാണ്. വർഷങ്ങളായി ഈ റോഡ് ടാറിംഗ് ഇളകി കുണ്ടും കുഴികളുമായി വെള്ളക്കെട്ടായ നിലയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ചാണ് റോഡ് പുനർനിർമിക്കാൻ മുൻ ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി ഇടപെട്ട് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിപ്പിച്ചത്.
നിർമാണത്തിനായി റോഡ് പൊളിച്ച് മെറ്റൽ നിരത്തിയിട്ട് എട്ടുമാസമായി. കഴിഞ്ഞ മാർച്ച് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് നിലവിലുണ്ടായിരുന്ന ടാറിംഗ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ഇളക്കിയശേഷം മെറ്റൽ വിരിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പിന്നീട് പണികളൊന്നും നടന്നില്ല.
കറ്റാനം-ചൂനാട് റോഡിനെയും കറ്റാനം-കണ്ണനാകുഴി വഴി നാമ്പുകുളങ്ങരയിലേക്കുള്ള റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കറ്റാനം തെക്ക്, ഇലിപ്പക്കുളം വടക്ക് വാർഡുകളിലെ ജനങ്ങൾ കറ്റാനം ജംഗ്ഷനിലേക്കു പോകാനും കെ.പി. റോഡിൽ കോയിക്കൽചന്തയിലെത്തി വിവിധ സ്ഥലങ്ങളിലേക്കു പോകാനും ഉപയോഗിക്കുന്ന ഏകമാർഗമാണിത്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തുറവൂർ: ഉയരപ്പാതയുടെ നിർമാണത്തിനിടെ രണ്ടു ജനറേറ്ററുകൾ കത്തിനശിച്ചു. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ കഴിഞ്ഞ ദിവസം രാത്രി 9.30നാണ് തീപിടിത്തമുണ്ടായത്. തുറവൂർ -അരൂർ ഉയരപ്പാതയുടെ നീളം കൂട്ടുന്ന ജോലികൾ നടക്കുന്നിടമാണിത്.
രാത്രി ജോലികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ദേശീയപാതയിലെ വാഹന യാത്രികരാണ് ജനറേറ്ററിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ ഓടിയെത്തി. പെട്ടെന്നു തന്നെ തീ തൊട്ടുത്തുവച്ചിരുന്ന മറ്റൊരു ജനറേറ്ററിലേക്ക് പടരുകയുമായിരുന്നു. ചേർത്തലയിൽനിന്ന് രണ്ടു യൂണിറ്റും അരൂരിൽനിന്ന് രണ്ടു യൂണിറ്റും അഗ്നിശമനസേനകൾ എത്തിയാണ് തീ അണച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
District News
കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജിന് പാരിസണ്‍സ് എസ്റ്റേറ്റ് മാനേജ്മെന്റ് 25 ഏക്കര്‍ ഭൂമി സൗജന്യമായി ലഭ്യമാക്കുമെന്ന മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഇ.പി. ഫിലിപ്പുകുട്ടി, മറ്റു ഭാരവാഹികളായ അഡ്വ. ടി.യു. ബാബു, അബ്ദുള്‍ ഖാദര്‍ മടക്കിമല, ഖാലിദ് കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാരിസണ്‍സ് എസ്റ്റേറ്റിന്റെ ഉടമാവകാശത്തില്‍ മാനേജ്മെന്റും സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. എന്നിരിക്കേ എസ്റ്റേറ്റ് മാനേജ്മെന്റ് മെഡിക്കല്‍ കോളജിന് ഭൂമി നല്കാന് സന്നദ്ധമാണെന്ന് മുനിസിപ്പല്‍ ചെയര്മാന് പറയുന്നതില്‍ അനൗചിത്യമുണ്ട്. സര്‍ക്കാര്‍ വയനാടിന് അനുവദിച്ച മെഡിക്കല്‍ കോളജിന് ആവശ്യമായ ഭൂമിക്കായി പാരിസണ്‍സ് മാനേജ്മെന്റുമായി ചര്‍ച്ചനടത്താന്‍ ചുമതലപ്പെടുത്തിയത് ആരെന്ന് മുനിസിപ്പല്‍ ചെയര്മാന് വ്യക്തമാക്കണം.
ഗവ.മെഡിക്കല്‍ കോളജിന് മടക്കിമലയ്ക്ക് സമീപം ചന്ദ്രപ്രഭ ട്രസ്റ്റില്‍നിന്നു മുമ്പ് സര്‍ക്കാര്‍ എറ്റെടുത്ത 50ല്‍പരം ഏക്കര്‍ ഭൂമി ഇപ്പോഴും ലഭ്യമാണ്. മെഡിക്കല്‍ കോളജിന് ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ ഭൂമിയുടെ ഉടമാവകാശം വ്യവഹാരത്തിലൂടെ ട്രസ്റ്റ് തിരികേ പിടിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പദ്ധതിക്കെങ്കില് ഭൂമി വീണ്ടും വിട്ടുകൊടുക്കാമെന്ന് ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ പറഞ്ഞാണ് ഒന്നാം പിണറായി സര്‍ക്കാര്‍ തടഞ്ഞത്. മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം മാനന്തവാടി പരിസരത്ത് ലഭ്യമാകാത്ത സാഹചര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കണം. പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥാപനം മടക്കിമലയിലേക്ക് മാറ്റി സ്ഥാപിക്കണം. മാനന്തവാടിയില്‍ ജില്ലാ ആശുപത്രി എല്ലാ സൗകര്യങ്ങളോടെയും നിലനിര്‍ത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
District News
മേപ്പാടി: നവീകരണത്തിന്റെ ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിക്കുകയും പ്രവൃത്തി അനന്തമായി നീളുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് ദുരിതമായി.
പഞ്ചായത്തിലെ മേപ്പാടി-മുട്ടില്‍, നെടുമ്പാല-പള്ളിക്കവല, പള്ളിക്കവല-ഏഴാംചിറ റോഡുകളാണ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നത്. മേപ്പാടി-മുട്ടില്‍ റോഡിന്റെ പ്രവൃത്തി 2025ല്‍ തുടങ്ങിയതാണ്. 28 കോടി രൂപയുടെ സാസ്കി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഈ റോഡില്‍ ജനം യാത്രാദുരിതം അനുഭവിക്കുന്നതിനിടൊണ് മറ്റു റോഡുകള്‍ പൊളിച്ചത്. പള്ളിക്കവല-ഏഴാംചിറ റോഡില്‍ ആഴ്ചകളായി വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതുമൂലം ബസ് സര്‍വീസ് നിലച്ചത് വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്രാദുരിതം വര്‍ധിപ്പിച്ചു. റോഡ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
District News
കോട്ടത്തറ: വെണ്ണിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ഇന്നു മുതല്‍ 18 വരെ ആഘോഷിക്കും.
ഇന്നു വൈകുന്നേരം 3.45നാണ് കൊടിയേറ്റ്. 17 വരെ ദിവസവും വൈകുന്നേരം നാലിന് ആരാധന, ജപമാല. 4.30ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ. മൈക്കിള്‍ വടക്കേമുളഞ്ഞനാല്‍, ഫാ. റോബിന് പടിഞ്ഞാറയില്‍, ഫാ. ഡോ. ജോഫ്രി പോള്‍ കളരിക്കല്‍, ഫാ. ക്ലിന്റോ പുലിക്കുന്നേല്‍, ഫാ.അഗസ്റ്റിന് ചിറയ്ക്കത്തോട്ടത്തില്‍, ഫാ. ഡോ. ജസ്റ്റിന് മൂന്നനാല്‍, ഫാ. ജോജോ കുടുക്കച്ചിറ എന്നിവര്‍ കാര്‍മികരാകും.
17ന് രാത്രി ഏഴിന് കലാപരിപാടികള്‍. തുടര്‍ന്ന് ആകാശവിസ്മയം, നേര്‍ച്ചഭക്ഷണ വിതരണം. സമാപനദിനമായ 18ന് രാവിലെ 10ന് മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.പോള്‍ മുണ്ടോളിക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം, ജപമാല പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, തിരുശേഷിപ്പുവണക്കം. 12ന് സ്നേഹവിരുന്ന്, കൊടിയിറക്കല്‍.
District News
കല്‍പ്പറ്റ: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മാര്‍ച്ചും പൊതുയോഗവും നടത്തി.
മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് ആരംഭിച്ച് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമാപനസ്ഥലത്ത് ഗ്യാനേഷ്കുമാറിന്റെ കോലം കത്തിച്ചു. നിസി അഹമ്മദ്, ശോഭനകുമാരി, ബീന ജോസ്, ഗിരീഷ് കല്‍പ്പറ്റ, ടി. മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പൊതുയോഗം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പു് കമ്മിഷണര്‍ മാന്യതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്മാന് ഇന്‍ ചാര്‍ജ് ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് മുഖ്യപ്രഭാഷണം നടത്തി.
എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന്, യുഡിഎഫ് കണ്‍വീനര്‍ എച്ച്.ബി. പ്രദീപ്, നേതാക്കളായ കെ.എല്‍. പൗലോസ്, എം.സി. സെബാസ്റ്റ്യന്‍, എന്‍.ഡി. അപ്പച്ചന്, റസാഖ് കല്‍പ്പറ്റ, പി.കെ. ജയലക്ഷ്മി, പി.പി. ആലി, ജോസഫ് കളപ്പുര, ടി.വി. രഘു, ബൈജു ഐസക്, ഒ.വി. അപ്പച്ചന് എം.എ. ജോസഫ്, എം.ജി. ബിജു, പി.കെ. അബ്ദുള്‍ റഹ്മാന്, പി.പി. അ യൂബ്, എന്‍. കെ. വര്‍ഗീസ്, ഡി.പി. രാജശേഖരന്, സലിം മേമന, പടയന്‍ അമ്മദ്, അബ്ദുള്ള മാടക്കര എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടത്തുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ, മീനങ്ങാടി, വൈത്തിരി, തരുവണ, പുല്‍പ്പള്ളി, കമ്പളക്കാട് എന്നിവിടങ്ങളില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കല്‍പ്പറ്റയില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
കല്‍പ്പറ്റയില്‍ നൈറ്റ് മാര്‍ച്ചിനുശേഷം ചേര്‍ന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അര്ജുന് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. റിയാസ് അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അപര്‍ണ ഗൗരി, ഏരിയ സെക്രട്ടറി അബിന്‍ ബാബു, കെ.ആര്. ആര്യ, മുഹമ്മദ് റാഫില്‍, പി. പ്രണവ് എന്നിവര്‍ പ്രസംഗിച്ചു. മീനങ്ങാടിയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിഷ്ണു ജനാര്ദനന് അധ്യക്ഷത വഹിച്ചു.
District News
കോഴിക്കോട് : സർഗകലയുടെ സംഗമ വേദിയെ ധന്യമാക്കി സ്പെഷ്യൽ സ്കൂൾ ജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം. ഓവറോൾ കിരീടം ശാന്തി സദൻ പുറക്കാട് ( 42 പോയിന്റ്) നേടി. നെസ്റ്റ് കൊയിലാണ്ടി (41 ) രണ്ടാം സ്ഥാനം നേടി.
രണ്ടാം ദിവസം രണ്ട് വേദികളിലായി കലാപരിപാടികൾ അരങ്ങേറി. സീനിയർ , ജൂനിയർ വിഭാഗത്തിൽ മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം ,ഉപകരണ സംഗീതം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താതെ നടത്തിയ ഒപ്പന, പ്രഛന്ന വേഷം, സിനിമാറ്റിക് ഡാൻസ് എന്നിവയും കുട്ടികൾ ആസ്വദിച്ചു.
മത്സര വിജയികൾ
പെയിന്റിംഗ് സീനിയർ-എസ്.ബി. അശ്വിൻ (നെസ്റ്റ് , കൊയിലാണ്ടി),ജൂനിയർ - ഹിന ( നെസ്റ്റ്, കൊയിലാണ്ടി),പെൻസിൽ ഡ്രോയിംഗ് സീനിയർ -എസ്.ബി. അശ്വിൻ (നെസ്റ്റ് , കൊയിലാണ്ടി),ജൂനിയർ - ഹിന ( നെസ്റ്റ് , കൊയിലാണ്ടി), മോഹിനിയാട്ടം :സീനിയർ -നന്ദന രാജീവൻ ( അഭയം സ്കൂൾ )ജൂനിയർ -നിവ്യ രാജ് ( തണൽ കരുണ , കുറ്റ്യാടി ) .നാടോടി നൃത്തം:സീനിയർ -കെ.പി. മുഹമ്മദ് അൻസിൽ ( ആഷാ കിരൺ ).ജൂനിയർ -നവ്യ എസ് രാജ് ( തണൽ കരുണ , കുറ്റ്യാടി).സംഘ നൃത്തം :സീനിയർ -തണൽ സ്കൂൾ മലാപറമ്പ്.ജൂനിയർ - ശാന്തി സദനം - പുറക്കാട്.സമാപന സമ്മേളനം കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിൽ ഉദ്ഘാടനം ചെയ്തു.ഡിഡി. ഇ- സി.എസ് .അമൃത അധ്യക്ഷത വഹിച്ചു.റോഷി സ്പെഷൽ സ്കൂൾ സെക്രട്ടറി പി.കെ.എം. സിറാജ് മുഖ്യ പ്രഭാഷണം നടത്തി.വിജയികൾക്ക് കാലിക്കട്ട് റോട്ടറി ക്ലബ് സൈബർ സിറ്റി ഏർപ്പെടുത്തിയ ട്രോഫികൾ കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിലും ഡിഡിഇസിഎസ് അമൃതയും ചേർന്ന് വിതരണം ചെയ്തു.
District News
മുക്കം: നഗരസഭയിലെ രൂക്ഷമായ കാട്ടുപന്നിശല്യത്തിന് പരിഹാരം കാണുന്നതിനായി എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ കാട്ടുപന്നി വേട്ടയ്ക്ക് ഇന്ന് തുടക്കമാകും.
കയ്യിട്ടാപൊയിൽ, കാഞ്ഞിരപ്പാറ, കൊറ്റങ്ങൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വേട്ട നടത്തുക. ഏറെക്കാലമായി കർഷകരും നാട്ടുകാരും നേരിടുന്ന കാട്ടുപന്നിശല്യത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുന്നത്. പതിനഞ്ചോളം എംപാനൽ ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും സഹായത്തോടെയാണ് കാട്ടുപന്നികളെ പിടികൂടാനുള്ള നീക്കം. രാവിലെ എട്ടിന് വേട്ട ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി പറഞ്ഞു.
വേട്ടയ്ക്ക് മുന്നോടിയായി മുക്കം കുറ്റിപ്പാലയിലെ സൗമിൻ ബംഗ്ലാവിൽ ജനകീയ കമ്മിറ്റി യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സി.എ. പ്രദീപ് കുമാർ, കൗൺസിലർമാരായ അസീസ് വാർപ്പിൽ, ബിന്ദു രാജൻ, രാജൻ കുടുക്കേങ്ങൽ, റൈനീഷ് നീലാംബരി എന്നിവർ പ്രസംഗിച്ചു.
District News
ചക്കിട്ടപാറ: ഒളിമ്പ്യൻ ജിൻസൺ ജോൺസന്റെ നാമഥേയത്വത്തിൽ ചക്കിട്ടപാറയിൽ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുമെന്ന് ഫാത്തിമ തഹ്ലിയ എംഎൽഎ. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചക്കിട്ടപാറയിൽ സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
കായികരംഗത്ത് ചക്കിട്ടപാറക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വിവിധ തലത്തിൽ ഒട്ടേറെ പേർ ഈ രംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്. ഇവരുടെ പാത പിന്തുടരുന്ന പുതു തലമുറയെ സഹായിക്കാനാണ് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുന്നത്.ചക്കിട്ടപാറ പഞ്ചായത്ത് തലത്തിൽ ഒട്ടേറെ വികസന പദ്ധതികൾ മുന്നിലുണ്ട്.
പെരുവണ്ണാമൂഴിക്ക് കേരള ടൂറിസം മാപ്പിൽ പ്രത്യേക ' സ്ഥാനമുറപ്പിക്കും. രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ പാത സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്. പൊതു ഗതാഗത രംഗത്ത് കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. കോഴിക്കോട് നിന്ന് പേരാമ്പ്ര ചക്കിട്ടപാറ വഴി ബാംഗ്ളൂർക്ക് പുതിയതായി ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസ് ഇതിന്റെ നാന്ദിയാണ്. പ്രിയദർശിനി അടക്കം കൂടുതൽ ബസുകൾ ചക്കിട്ടപാറ വഴി സർവീസിനെത്തും.
പ്ലാന്റെഷൻ കോർപറേഷൻ വക പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതിക്കും ഊന്നൽ നൽകും.യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, യുഡിഎഫ് നേതാക്കളായ ആവള ഹമീദ്, കെ. ഡി. മത്തായി, രാജൻ വർക്കി, റെജി കോച്ചേരി, ബാബു കൂനന്തടം, ഒ.സി.ജോർജ്, അഷ്റഫ് മിട്ടിലേരി എന്നിവർ പ്രസംഗിച്ചു.
District News
നിലമ്പൂര്‍: തെങ്ങും കമുകും കുരുമുളകും അടക്കമുള്ള പരമ്പരാഗത കൃഷികള്‍ തകര്‍ന്നപ്പോള്‍ പുതിയ പ്രതീക്ഷയോടെ കര്‍ഷകര്‍ തുടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയും കടുത്ത പ്രതിസന്ധിയില്‍. ഫംഗസ് ബാധയെ തുടര്‍ന്ന് ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളുടെ തണ്ടുകള്‍ ചീഞ്ഞുനശിക്കുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. പൊതുമാര്‍ക്കറ്റില്‍ മികച്ച വില ലഭിച്ചുകൊണ്ടിരിക്കെ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി രോഗം പടരുകയാണ്. ജില്ലയുടെ മലയോര മേഖലകളില്‍ നിരവധി കര്‍ഷകരാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലൂടെ വരുമാനം കണ്ടെത്തിയിരുന്നത്. 20 വര്‍ഷത്തോളം വിളവെടുക്കാന്‍ കഴിയുന്ന ചെടികളാണ് ഇപ്പോള്‍ വ്യാപകമായി നശിക്കുന്നത്. ഉത്പാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചില കൃഷിയിടങ്ങളില്‍ ചെറിയ തോതില്‍ കണ്ടുതുടങ്ങിയ ഫംഗസ് ബാധ, ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വിവിധ പ്രതിരോധ മരുന്നുകള്‍ നിര്‍ദേശിക്കുകയും പരീക്ഷിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കൂട്ടത്തോടെ ചെടികള്‍ നശിക്കുന്നതല്ലാതെ യാതൊരു പ്രതിവിധിയും കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കൃഷി വകുപ്പ് അധികൃതരും.
വരുമാനം കുത്തനെ ഇടിഞ്ഞു:ഈ കൃഷിക്കാലം ആശങ്കയുടേത്
നിലമ്പൂര്‍: കഴിഞ്ഞ ആറ് വര്‍ഷമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി നടത്തുന്ന ഇടിവണ്ണയിലെ ഇഞ്ചനാല്‍ ജോസിന്റെ അനുഭവം ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. വീടിനോട് ചേര്‍ന്ന 40 സെന്റ് സ്ഥലത്താണ് ജോസ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൃഷിയിടത്തില്‍ നിന്നും മികച്ച വരുമാനമാണ് ജോസിന് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഒന്നര ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു.
എന്നാല്‍, ഫംഗസ് രോഗബാധയെ തുടര്‍ന്ന് തണ്ടുകള്‍ ചീഞ്ഞഴുകിയതോടെ വരുമാനം കുത്തനെ ഇടിഞ്ഞ് 30,000 രൂപയായി ചുരുങ്ങി. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് വിളവെടുപ്പ് കാലം. ഡിസംബര്‍ മുതല്‍ പുതിയ തണ്ടുകള്‍ വന്നുതുടങ്ങുമെങ്കിലും ഇതും ഇപ്പോള്‍ നശിക്കുകയാണ്. കായകളുണ്ടായി പകുതി വളര്‍ച്ചയെത്തുമ്പോഴേക്കും അവയിലും ഫംഗസ് ബാധ കാണപ്പെടുന്നുണ്ട്. 14 വര്‍ഷം കൂടി വിളവ് ലഭിക്കേണ്ടിയിരുന്ന ചെടികള്‍ വെട്ടിയിട്ട് കത്തിച്ച് നശിപ്പിച്ചശേഷം, രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും കൃഷി പരീക്ഷിക്കാനാണ് ജോസിന്റെ തീരുമാനം. കുരുമുളകിലെ ദ്രുതവാട്ടം, കമുകിലെ മഞ്ഞളിപ്പ് രോഗം, തെങ്ങിന്റെ കൂന്പ് ചീയല്‍ എന്നിവയെല്ലാം തകര്‍ത്ത മലയോരത്തെ കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വേകിയ വിളയായിരുന്നു ഡ്രാഗണ്‍ ഫ്രൂട്ട്. കുറഞ്ഞ സ്ഥലത്ത് നിന്ന് മികച്ച വരുമാനം ലഭിച്ചിരുന്ന ഈ വിളയെക്കൂടി രോഗബാധ പിടികൂടിയത് കര്‍ഷകരുടെ നടുവൊടിച്ചിരിക്കുകയാണ്.
കാര്‍ഷിക സര്‍വകലാശാലകളിലെ വിദഗ്ധരുടെ സഹായത്തോടെ ഈ പുതിയ ഫംഗസ് രോഗത്തിന് ശാശ്വതമായ പ്രതിരോധ മാര്‍ഗം കണ്ടെത്താന്‍ കൃഷിവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
District News
പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയയുടെ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിന് പെരിന്തൽമണ്ണ സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിൽ വർണാഭമായ തുടക്കം. പ്രിൻസിപ്പൽ ഫാ. ജോയ് അറക്കൽ ചാന്പ്യൻഷിപ്പ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയക്കൽ അധ്യക്ഷത വഹിച്ചു. കായികക്ഷമതയും വളർന്നുവരുന്ന പ്രതിഭകളുടെ മികവും ഉന്നതിയിലെത്തിക്കാൻ ഇത്തരം ചാന്പ്യൻഷിപ്പുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ് കുമാർ മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
സഹോദയ വർക്കിംഗ് പ്രസിഡന്റ് ഫാ. ഡോ. തോമസ് ജോസഫ്, ചീഫ് അഡ്വൈസർ മുഹമ്മദ് റഫീഖ്, ഓർഗനൈസിംഗ് സെക്രട്ടറി ടി. അബ്ദുസമദ്, ഐടി സെക്രട്ടറി ശുഹൈബ് ആലുങ്ങൽ, സഹോദയ സ്പോർട്സ് ആൻഡ് ഗെയിംസ് ഡയറക്ടർ കെ.പി. ഫഹദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആദ്യദിനത്തിൽ 68 പോയിന്റ് നേടി ഐഡിയൽ കടകശേരിയാണ് മുന്നിൽ. 37 പോയിന്റോടെ നജാത്ത് സ്കൂൾ കരുവാരകുണ്ട് രണ്ടാം സ്ഥാനത്തും 34 പോയിന്റോടെ നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനത്തുമുണ്ട്.
ജില്ലയിലെ 45 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 1600 ലധികം കുട്ടി-സ്കേറ്റർമാരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. അഞ്ച് പ്രായപരിധികളിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമായി വൈവിധ്യമാർന്ന ഇനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ സർവീസ് ചാന്പ്യൻഷിപ്പ് നഗരിയിൽ ലഭ്യമാണ്. ഇന്ന് വൈകുന്നേരത്തോടെ ചാന്പ്യൻഷിപ്പ് സമാപിക്കും. ചാന്പ്യൻഷിപ്പിലെ വിജയികൾക്ക് സമാപന സമ്മേളനത്തിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
District News
എടക്കര: മുത്തേടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. കുറ്റിക്കാട് മുണ്ടോടന്‍ സുഹൈല്‍, സഹോദരി ഫാത്തിമ ഹിബ, മൂച്ചിപരത സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 ഓടെ പൂക്കോട്ടുംപാടം കാറ്റാടി മലയോര പാതയിലായിരുന്നു അപകടം. കുറ്റിക്കാട് നിന്ന് എടക്കര ഭാഗത്തേക്ക് പോകുകയായിരുന്ന സുഹൈലും സഹോദരി ഹിബയും സഞ്ചരിച്ച ബൈക്കില്‍ എതിരേ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ മൂന്നുപേരെയും എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് സുഹൈല്‍, ഹിബ എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മൂച്ചിപ്പരത സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
District News
വണ്ടൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്തും ആരോഗ്യവകുപ്പും.
രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനും അടിയന്തര കര്‍മപദ്ധതികള്‍ നടപ്പാക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അടിയന്തര നടപടികള്‍ക്ക് യോഗത്തില്‍ തീരുമാനമായി.
പഞ്ചായത്ത് പരിധിയിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളും പൊതുപൈപ്പുകളും അടിയന്തരമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി. ഹോട്ടലുകള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. ഹോട്ടലുകളില്‍ കുടിവെള്ളത്തിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും.
ആശാ വര്‍ക്കര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുകള്‍ തോറും ബോധവത്കരണം നടത്തും.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കും. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുള്ളവര്‍ യാതൊരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരരുതെന്ന് മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി കൃത്യമായ ചികിത്സ തേടണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും കര്‍ശന തുടര്‍നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
District News
പെരിന്തല്‍മണ്ണ: 11.63 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍മല പച്ചീരി സ്വദേശി റാവുത്തര്‍ വീട്ടില്‍ ജാസിര്‍ അര്‍ഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഷഹാന മിധ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ്.
പെരിന്തല്‍മണ്ണ ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണിലെ ഒരു ലോഡ്ജില്‍ പെരിന്തല്‍മണ്ണ പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ജില്ലയില്‍ ലഹരിക്കടത്തും വില്പനയും തടയുന്നതിനായി ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന് തൂഫാനിലൂടെ പരിശോധന ഊര്‍ജിതമാക്കിയത്.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്പനയ്ക്കുമായി വാഹനം വിട്ടുനല്‍കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കുമെതിരേ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാര്‍ പറഞ്ഞു. സിഐ സുമേഷ് സുധാകരന്, എസ്ഐ അന്‍വര്‍ സാദിഖ്, പൊലിസ് ഉദ്യോഗസ്ഥരായ വിനോജ്, ആമിര്‍ സുഹൈല്‍, പത്മിനി, സുമിത്ര തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
District News
എടക്കര: മലങ്കര സഭയുടെ സൂര്യതേജസും സർവമത വിശ്വാസികളെയും ഒരുപോലെ സ്നേഹിച്ച ആചാര്യനുമായിരുന്നു മാർ ഗ്രിഗോറിയോസെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ്. ആർച്ച്ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ഓർമ പെരുന്നാളും ഉപവി നീതി വർഷ ഉദ്ഘാടനവും എരുമമുണ്ട സെന്റ് മേരീസ് പള്ളിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലക്കൽ വിഷയം ഉൾപ്പെടെയുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ സമാധാനത്തിന്റെ ദൂതനായി ഓടിയെത്താനും ചാലക്കമ്പോളം കത്തിയെരിഞ്ഞ ഘട്ടത്തിൽ തിരുവനന്തപുരത്ത് എല്ലാ മതനേതാക്കളെയും അണിനിരത്തി ചരിത്രപ്രധാനമായ ശാന്തിയാത്ര നയിക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും ബിഷപ് പറഞ്ഞു.
മലങ്കര കാത്തലിക് അസോസിയേഷൻ ബത്തേരി ഭദ്രാസനം, എടക്കര മേഖല, എരുമമുണ്ട സെന്റ്മേരീസ് മലങ്കര കാത്തലിക് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എടക്കര മേഖല പ്രസിഡന്റ് ബ്ലസൻ മേക്കാട്ട് പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും ബിഷപ് ഡോ. ജോസഫ് മാർ തോമസ് മുഖ്യകാർമികത്വം വഹിച്ചു. മേഖലയിലെ വൈദികർ സഹകാർമികരായിരുന്നു.
എംസിഎ രൂപത വൈസ് പ്രസിഡന്റ് ഷിബി മനയ്ക്കത്തോട്ടം അധ്യക്ഷത വഹിച്ചു. രൂപതാ വൈദികോപദേഷ്ടാവ് ഫാ. ജെയിംസ് മലേപറമ്പിൽ ഉപവി നീതി വർഷ പ്രവർത്തന വിശദീകരണം നടത്തി. എപ്പിസ്കോപ്പൽ വികാരിയും പ്രോട്ടോ വികാരിയുമായ ഫാ. തോമസ് കല്ലൂർ ചടങ്ങിൽ സന്ദേശം നൽകി.
ബത്തേരി രൂപതാതല മാർ ഈവാനിയോസ് ഉപന്യാസരചന മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. മുൻകാല എംസിഎ ഭാരവാഹികളായ സി.പി. തോമസ്, വി.പി. മത്തായി, ഫിലിപ്പ് നൈനാൻ, തോമസ് ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.എടക്കര മേഖല വൈദികോപദേഷ്ടാവ് ഫാ. തോമസ് മേനേക്കാട്ടിൽ, എംസിഎ സഭാതല വൈസ് പ്രസിഡന്റ് ഷാജി കൊയ്ലേരി, സെന്റ്മേരീസ് പള്ളി വികാരി ഫാ. പോൾസൺ ആറ്റുപുറം, രൂപത ജനറൽ സെക്രട്ടറി ചാക്കോ നരിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ജൂബിലി ലോഗോ പ്രകാശനവും സ്നേഹവിരുന്നും നടത്തി.