വഴിയിടം പദ്ധതിക്കു വേണ്ടി നിര്‍മിച്ച കെട്ടിടം.
കരുവാരകുണ്ട്: പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് 2022-ല്‍ ഇക്കോ വില്ലേജിന് സമീപം നടപ്പാക്കിയ വഴിയിടം പദ്ധതി വെറുതെയായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ അടഞ്ഞുകിടക്കുകയാണ് പദ്ധതി കെട്ടിടം.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം നാളിതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. പകല്വീടിനും ജലസ്രോതസിനും സമീപമുള്ള ഇടുങ്ങിയ സ്ഥലത്ത് വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി നടപ്പാക്കിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പദ്ധതിയുടെ പേരില്‍ പൊതുഫണ്ട് ചെലവഴിച്ചിട്ടും കെട്ടിടം അടച്ചിട്ട നിലയില്‍ തുടരുന്നത് ജനങ്ങളുടെ പണം പാഴാക്കുന്നതിന് തുല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Tags : Nattuvishesham District News Lakhs wasted