ലോഗോ
കൊച്ചി: കേരളത്തില്‍ ബജാജ് ഓട്ടോ ചേതക്കിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡ് ഉടമകളുടെ എണ്ണം 50,000 കവിഞ്ഞതോടെ ഉപഭോക്തൃ ടച്ച് പോയിന്റുകള്‍103 എണ്ണമായി വികസിപ്പിച്ചു.
തുടക്കത്തില്‍ രണ്ടു കേന്ദ്രങ്ങളുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ചേതക് ഇന്ന് 18 ചേതക് എക്സ്പീരിയന്‍സ് സെന്ററുകളും ബജാജ് ഓട്ടോയുടെ 85 കേന്ദ്രങ്ങളും ഉള്‍പ്പെടെ 103 ഉപഭോക്തൃ കേന്ദ്രങ്ങളിലാണു ലഭ്യമാകുന്നത്.
ചേതക്കിന്റെ ഈ വലിയ ശൃംഖലകള്‍ ഇപ്പോള്‍ കേരളത്തിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കു വില്പന, ടെസ്റ്റ് റൈഡുകള്‍, വില്പനാനന്തര സേവനം എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കും.
Tags : BajajChetak Network expands Touchpoints Business