Business
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കരുത്താർജിക്കുന്ന പശ്ചാത്തലത്തിൽ, വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവുമായി പ്രമുഖ ടെക് ഭീമന്മാർ രംഗത്ത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ എന്നിവരുൾപ്പെടെ നൂറിലധികം മുൻനിര സാങ്കേതിക കമ്പനികളാണ് സൈബർ പ്രതിരോധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന കാരണത്താൽ മുൻനിര എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് തങ്ങളുടെ ശക്തമായ 'മിഥോസ്' മോഡലിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കുന്ന കമ്പനികൾ സൈബർ പ്രതിരോധത്തിനൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി ടെക് കമ്പനികൾ രംഗത്തെത്തിയത്. നിർണായക പശ്ചാത്തല സൗകര്യങ്ങൾ സംരക്ഷിക്കുന്ന സുരക്ഷാ വിഭാഗങ്ങൾക്ക് ആവശ്യമായ ഫണ്ടിംഗ്, പരിശീലനം, മോഡലുകളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം എന്നിവ ഉറപ്പാക്കണമെന്ന് സംയുക്ത കത്തിൽ കമ്പനികൾ ആവശ്യപ്പെടുന്നു.
"അഭൂതപൂർവമായ ഹാക്കിംഗ് തരംഗം വരുന്നു'
എഐ ഉപയോഗിച്ചുള്ള വലിയൊരു സൈബർ ആക്രമണ പരമ്പരയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടെക്നോളജി നിരീക്ഷണ സംഘടനയായ "സിവ് എഐ' (CivAI) ഗവേഷണ വിഭാഗം തലവൻ ആൻഡ്രൂ യൂൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ പൂർണ ഉത്തരവാദിത്വം പ്രസ്താവനയിൽ ഒപ്പുവച്ച കമ്പനികൾക്കു കൂടിയുണ്ടെന്നും, പ്രതിരോധ നടപടികൾക്കായി പ്രഖ്യാപിച്ച വൻ ഫണ്ടിംഗ് ലഭ്യമാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹാക്കിംഗ് നടത്താൻ ശേഷിയുള്ള എഐ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളൊന്നും ഈ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാരുകളും സൈബർ സുരക്ഷാ വിദഗ്ധരും സാങ്കേതിക കമ്പനികളും ഒത്തുചേർന്ന് അത്യാധുനിക എഐ മോഡലുകളുടെ ശേഷിക്ക് അനുസൃതമായി സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
നിയന്ത്രണങ്ങൾക്ക് നീക്കം
സൈബർ ഭീഷണികൾ തടയാൻ അമേരിക്കയിൽ ജനപ്രതിനിധികൾ പുതിയ നിയമനിർമാണത്തിനൊരുങ്ങുകയാണ്. അപകടകരമായ എഐ സംവിധാനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ അധികാരികൾക്ക് അധികാരം നൽകുന്ന "കിൽ സ്വിച്ച് ആക്റ്റ്' ആണ് യുഎസ് സെനറ്റർമാർ നിർദേശിച്ചിരിക്കുന്നത്.
മനുഷ്യരേക്കാൾ ബുദ്ധിശാലികളായി എഐ വളരുന്ന സാഹചര്യം വന്നാൽ മനുഷ്യരാശി വൻ അപകടത്തിലാകുമെന്ന് എഐ രംഗത്തെ മുൻനിര ഗവേഷകനും നോബൽ പുരസ്കാര ജേതാവുമായ ജെഫ്രി ഹിന്റൺ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. ഗൂഗിളിലെ തന്റെ ദീർഘകാല എഐ ഗവേഷണങ്ങൾക്കു ശേഷമാണ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെക്കുറിച്ച് ഹിന്റൺ ആശങ്ക പങ്കുവച്ചത്.
Business
ആഭ്യന്തര ഫണ്ടുകൾ കനത്ത നിക്ഷേപകരായെങ്കിലും വിദേശ ഓപ്പറേറ്റർമാരുടെ വിൽപനയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ മൂന്നാം വാരവും വിപണിക്കായില്ല. അതേസമയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ പകരാൻ തിരിച്ചുവരവിനു ശ്രമങ്ങൾ തെളിയുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ താത്പര്യം രൂപയ്ക്ക് താങ്ങായ സാഹചര്യത്തിൽ ഓഹരി സൂചിക നേട്ടത്തിലേക്കു ചുവടുവയ്ക്കാം.
സെൻസെക്സ് 276 പോയിന്റും നിഫ്റ്റി 76 പോയിന്റും നഷ്ടത്തിലാണ്. ഒരു കൺസോളിഡേഷൻ അരങ്ങേറുന്നതായി അടിയോഴുക്കുകൾ വ്യക്തമാക്കുന്നു. വാരാന്ത്യം ടെക്നോളജി വിഭാഗം ഓഹരികളിലെ വാങ്ങൽ താത്പര്യം ദിശയിൽ മാറ്റങ്ങൾക്കുള്ള സൂചനയാവാം.
വിദേശ നിക്ഷേപകർ മൊത്തം 5338.06 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ 3277.82 കോടി രൂപയുടെ വാങ്ങലും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 19,309.93 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഓഗസ്റ്റിൽ ആഭ്യന്തര ഫണ്ടുകൾ 53,680 കോടി രൂപയുടെ വാങ്ങൽ നടത്തി.
നിഫ്റ്റിക്ക് ഒരു നിശ്ചിത ടാർജിറ്റിൽനിന്ന് ഇനിയും പുറത്തുകടക്കാനായില്ല. മുൻവാരം വ്യക്തമാക്കിയ 24,399ലെ പ്രതിരോധത്തിലേക്ക് അടുക്കാനുള്ള ശ്രമം 24,373 പോയിന്റിൽ അവസാനിച്ചു. ഇതിനിടയിൽ വിപണി 24,082 പോയിന്റിലേക്ക് താഴ്ന്നു, ഈ അവസരത്തിൽ 24,064ൽ കഴിഞ്ഞവാരം സൂചിപ്പിച്ച സപ്പോർട്ട് നിഫ്റ്റി നിലനിർത്തി, വ്യാപാരാന്ത്യം 24,175ലാണ്.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 24,047ൽ ആദ്യ സപ്പോർട്ട്, ഇത് നഷ്ടപ്പെട്ടാൽ 23,919-23,628ലേക്കു തളരാം. മുന്നേറിയാൽ 24,338-24,501ൽ പ്രതിരോധമുണ്ട്. വിപണിയുടെ 20 ഡിഎംഎ ആയ 24,375നും 50 ഡിഎംഎ ആയ 24,208നും താഴെ ക്ലോസ് ചെയ്തത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,391ൽനിന്നു വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വാരാന്ത്യം 24,342ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 67 ലക്ഷം കരാറുകളിൽനിന്ന് ഏകദേശം ഇരട്ടിയോളമുയർന്ന് 155 ലക്ഷമായി. നിരക്ക് താഴുകയും ഓപ്പൺ ഇന്ററസ്റ്റ് ഉയരുകയും ചെയ്ത പശ്ചാതലത്തിൽ വിൽപനക്കാർ പിടിമുറുക്കിയെന്നു വിലയിരുത്താം. എന്നാൽ ഓഗസ്റ്റ് കരാറിൽനിന്ന് സെപ്റ്റംബറിലേക്കുള്ള റോൾ ഓവർ കണക്കിലെടുത്താൽ ഓപ്പൺ ഇന്ററസ്റ്റിലെ മുഴുവനും പുതിയ ഷോർട്ട് പൊസിഷനാവില്ല.
സെൻസെക്സ് 77,540 പോയിന്റിൽനിന്ന് 77,966ലേക്കു മുന്നേറിയ ഘട്ടത്തിലെ വിൽപന സമ്മർദത്തിൽ 76,931ലേക്ക് ഇടിഞ്ഞു. കഴിഞ്ഞവാരം സൂചിപ്പിച്ച 76,892 പോയിന്റിലെ താങ്ങ് നിലനിർത്തി വ്യാപാരാന്ത്യം സെൻസെക്സ് 77,264 പോയിന്റിലാണ്. ഈ വാരം 77,843ലെ പ്രതിരോധ മേഖലയിലേക്കു ചുവടുവയ്ക്കാനായാൽ 78,422നെ തുടർന്നുള്ള ദിവസങ്ങളിൽ കൈപ്പിടിയിലൊതുക്കാം. മുൻനിര ഓഹരികളിലെ വിൽപന സമ്മർദം തുടർന്നാൽ 76,808-76,3524ലേക്കു തിരുത്തൽ സാധ്യത.
പ്രത്യേക വിദേശനാണയ നിക്ഷേപ പദ്ധതിയുടെ കാലാവധി അവസാനിക്കും മുമ്പ് ഡോളർ ലഭ്യത വർധിച്ചത് രൂപയ്ക്കു നേട്ടമായി. രൂപയുടെ മൂല്യം 95.68ൽനിന്നു 95.74ലേക്കു ദുർബലമായ ശേഷമുള്ള തിരിച്ചുവരവിൽ 95.33ലേക്കു ശക്തിപ്രാപിച്ചു, ക്ലോസിംഗിൽ 95.36ലാണ്.
റിസർവ് ബാങ്കിന്റെ പ്രത്യേക നിക്ഷേപ ജാലകം ഇന്നവസാനിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം ലഭിച്ചതിനാൽ സെപ്റ്റംബർ 30ന് അവസാനിക്കേണ്ട പദ്ധതി ഓഗസ്റ്റ് 31 ആക്കി. ഓഗസ്റ്റ് മധ്യം വരെ നിക്ഷേപങ്ങൾ വഴി 52.30 ബില്യൺ ഡോളറെത്തി. മറ്റു വിദേശ നാണയ വായ്പകൾ ഉൾപ്പെടെ പദ്ധതിയിൽ മൊത്തം വരവ് 56.85 ബില്യൺ ഡോളറാണ്. ഈ ശക്തമായ വരവ് ഇന്ത്യയുടെ വിദേശനാണയ ശേഖരം ഉയർത്തി. തൊട്ട് മുൻ വാരം വിദേശനാണയ കരുതൽശേഖരം 12.422 ബില്യൺ ഡോളർ ഉയർന്ന് 729.328 ബില്യൺ ഡോളറായി. ആർബിഐയുടെ പദ്ധതി അവസാനിക്കുന്നതോടെ രൂപ 95-97 റേഞ്ചിൽ വരും മാസങ്ങളിൽ സഞ്ചരിക്കാം.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ബിബിബിയിൽ നിലനിർത്തി. എസ് ആൻഡ് പി ഗ്ലോബൽ പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025 ഓഗസ്റ്റിലാണ് നമ്മുടെ ഔട്ട്ലുക്ക് ‘സ്റ്റേബിൾ’ ആയി പ്രഖ്യാപിച്ചത്. ഒരു വർഷത്തിനു ശേഷം വീണ്ടും അതേ റേറ്റിംഗിൽ നിലനിർത്തി. വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച ശരാശരി ഏകദേശം ഏഴു ശതമാനത്തിൽ തുടരാം. എൽ നിനോ പ്രതിഭാസത്തിൽ കാർഷിക മേഖലയ്ക്ക് തിരിച്ചടി നേരിട്ടാൽ സാമ്പത്തിക വളർച്ചയിൽ ചെറിയ വിള്ളലിന് ഇടയുണ്ട്.
അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് 4700 ഡോളറിലേക്ക് ഉയരാനായില്ല. ഔൺസിന് 4602 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ സ്വർണം 4696 ഡോളർ വരെ ഉയർന്ന വേളയിൽ അമേരിക്ക നാണയപ്പെരുപ്പ ഭീഷണിയിലെന്ന വിവരം നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു.
ഇതിനിടയിൽ പലിശ നിരക്കിൽ കടുത്ത നടപടികൾ ആവശ്യമെന്ന സൂചന ഫെഡ് ചെയർമാനിൽനിന്നും പുറത്തുവന്നത് വിൽപന സമ്മർദത്തിന് ഇടയാക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4446 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 4453 ഡോളറിലാണ്. 4356 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം മഞ്ഞലോഹം ബുള്ളിഷായി നിലകൊള്ളും.
Business
തിരുവനന്തപുരം: പ്രതിരോധം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ഡീപ്ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് ടെറിട്ടോറിയല്‍ ആര്‍മിയുമായി ധാരണാപത്രം ഒപ്പിട്ടു. കോല്‍ക്കത്തയില്‍ നടന്ന ‘കൈറ്റ ആൻഡ് ടിഎ 2.0’ സിമ്പോസിയത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും (എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
റോബോട്ടിക്സ് ഗവേഷണം, സാങ്കേതികവിദ്യയുടെ വിലയിരുത്തല്‍, പരിശീലനം, സാങ്കേതികശേഷി വര്‍ധിപ്പിക്കല്‍ എന്നിവയിലാണ് ഇരുവിഭാഗവും പ്രധാനമായും സഹകരിക്കുക. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളിലെ പരിശോധനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍, നിര്‍മിതബുദ്ധി അധിഷ്ഠിത റിമോട്ട് സെന്‍സിംഗ്, തദ്ദേശീയ ഗവേഷണം തുടങ്ങിയവയില്‍ സഹകരിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.
ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. നിലവില്‍ ശുചിത്വം, ആരോഗ്യസംരംക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിഫന്‍സ് ആൻഡ് സ്പേസ് എന്നിവ ഉള്‍പ്പെടെ അഞ്ചു മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന സിമ്പോസിയത്തില്‍ ജെന്‍ റോബോട്ടിക്സ് തങ്ങളുടെ അത്യാധുനിക പ്രതിരോധ റോബോട്ടിക് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു. ജി-ബോട്ട്, ജെന്‍ബോട്ട്, റോബോട്ടിക് റോവര്‍, ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണു പ്രദര്‍ശിപ്പിച്ചത്.
പ്രതിരോധ-ബഹിരാകാശ മേഖലകളിലെ ഉത്പാദനവും ഗവേഷണവും ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ തുമ്പയില്‍ ജെന്‍ റോബോട്ടിക്സിന്റെ പുതിയ ഉത്പാദന കേന്ദ്രം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പുറമേ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സൈന്യം എന്നിവിടങ്ങളില്‍നിന്നു വിരമിച്ച വിദഗ്ധരെയും മുതിര്‍ന്ന എൻജിനിയര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തി പ്രതിരോധ സാങ്കേതികവിദ്യാ രംഗത്തു വലിയ ചുവടുവയ്പ്പുകള്ക്കാണ് ജെന്‍ റോബോട്ടിക്സ് ഒരുങ്ങുന്നത്.
Business
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സദ്യയിലെ വ്യത്യസ്ത രുചികളും ഭക്ഷണഘടനകളും തമ്മിലുള്ള വൈവിധ്യത്തെ അടിസ്ഥാനമാക്കി ബ്രിട്ടാനിയ 50-50 ചീസ് ഡിപ്ഡ് അവതരിപ്പിച്ചു.
പപ്പടം, വാഴക്കായ ചിപ്സ് തുടങ്ങിയവയുടെ ക്രഞ്ചിനെസും പായസം, പരിപ്പ് തുടങ്ങിയവയുടെ മൃദുത്വവും ഒരേ സദ്യയിൽ ഒന്നിക്കുന്നതിനെ 50-50 ചീസ് ഡിപ്ഡിലെ ക്രഞ്ചിയായ ബിസ്കറ്റും മൃദുവായ ചീസ് ഡിപ്പും തമ്മിലുള്ള സംയോജനവുമായി ബന്ധപ്പെടുത്തിയാണ് ആശയം അവതരിപ്പിച്ചത്. 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെൽറ്റിയും ചേർന്നതാണ് ബിസ്കറ്റിന്റെ നിർമാണം.
Business
കൊച്ചി: കൊച്ചി പോലുള്ള വലിയ നഗരത്തിൽ ഐടി രംഗത്തുൾപ്പടെയുള്ള കന്പനികൾക്ക് ആവശ്യമായ മികച്ച വർക്ക് സ്പേസ് ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകൾക്കുമെല്ലാം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് വർക്ക് സ്പേസ് ഓപ്പറേറ്ററായ സ്പേസ് വൺ കൊച്ചിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കും.
കാക്കനാട് കേന്ദ്രീകരിച്ചാണു പുതിയ വികസനപദ്ധതികൾക്ക് കമ്പനി തുടക്കമിടുന്നത്. ഇൻഫോപാർക്കിൽ പുതിയ സെന്റർ തുറക്കുന്നതിനൊപ്പം നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാംഘട്ട വികസനവും നടപ്പാക്കും. ഇതോടെ കാക്കനാട് മേഖലയിൽ മാത്രം സ്പേസ് വണ്ണിന് നാലു പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും.
ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടവർ, ജെ ടവർ, റിറ്റ്സ് പ്ലാസ, സീപോർട്ട്-എയർപോർട്ട് റോഡിലെ ഇൻഫ്രാ ഫ്യൂച്ചറ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾക്കുവരെ എപ്പോൾ വേണമെങ്കിലും പ്രവർത്തനം തുടങ്ങാവുന്ന റെഡി-ടു-മൂവ് സൗകര്യങ്ങൾക്കുപുറമെ, കസ്റ്റം-ബിൽറ്റ് ഓഫീസുകളും നൽകാനാകുമെന്ന് സ്പേസ് വൺ കോ-ഫൗണ്ടർ ആൻഡ് അക്വിസിഷൻസ് ഡയറക്ടർ സിജോ ജോസ് പറഞ്ഞു.
കൊച്ചിക്കു പുറമേ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്പേസ് വൺ. കോയമ്പത്തൂരിൽ നിലവിൽ ആറു കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തനമാരംഭിച്ചു. മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിനൊരുങ്ങുകയാണെന്ന് സ്പേസ് വൺ കോ-ഫൗണ്ടറും മാർക്കറ്റിംഗ് ഡയറക്ടറുമായ ജയിംസ് തോമസ് പറഞ്ഞു.
എന്തുകൊണ്ട് മാനേജ്ഡ് വർക്ക് സ്പേസ്?
സ്റ്റാർട്ടപ്പുകളുടെ അതിവേഗ വളർച്ചയും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) വരവും വ്യാപകമായതോടെയാണ് നഗരങ്ങളിൽ മാനേജ്ഡ് വർക്ക് സ്പേസുകൾക്കായുള്ള അന്വേഷണങ്ങൾ ഊർജിതമായത്. വർക്ക് സ്പേസ് സ്വന്തമായി കണ്ടെത്തുന്നതും അതിനുള്ള ദീർഘകാല പാട്ടക്കരാറുകളും ഉയർന്ന മൂലധനച്ചെലവും ഒഴിവാക്കുന്നതിനാണ് മാനേജ്ഡ് ഓഫീസുകളിലേക്കു കന്പനികൾ മാറുന്നത്.
തങ്ങൾക്ക് ആവശ്യമുള്ള കാലഘട്ടത്തിലേക്കു മതിയായ സൗകര്യങ്ങളോടെ ഓഫീസ് ലഭിക്കുന്നുവെന്നത് കന്പനികളെ ആകർഷിക്കുന്നതാണ്. പ്രവർത്തനച്ചെലവും കുറയ്ക്കാം. കൊച്ചിയിലുൾപ്പടെ ജിസിസികൾ, ഐടി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എന്റർപ്രൈസുകൾ എന്നിവയിൽനിന്ന് മാനേജ്ഡ് വർക്ക്സ്പേസുകൾക്ക് ആവശ്യക്കാർ കൂടുന്നുണ്ട്.
Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർ ദേശീയ കായികദിനം ആചരിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ലളിത് ത്യാഗി, സഞ്ജയ് വിനായക് മുതല്യാർ, ലാൽ സിംഗ്, ബീന വാഹീദ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. ടേബിൾ ടെന്നീസ്, കാരംസ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
Business
കൊച്ചി: കേരളത്തിലെ നിക്ഷേപകർക്കും വ്യവസായികൾക്കും കയറ്റുമതിക്കാർക്കും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്) ഒമാനിലേക്കു പ്രത്യേക ബിസിനസ് ഡെലിഗേഷൻ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഒമാനിൽ നടക്കുന്ന ഒമാൻ-ഇന്ത്യ ബിസിനസ് ഫോറം, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ടി (ഒസിസിഐ) യുടെ നേതൃത്വത്തിൽ ഇൻമെക്ക് ഒമാൻ ചാപ്റ്ററിന്റെ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
സിഇപിഎയുടെ ഭാഗമായി വ്യാപാരം, നിക്ഷേപം, ജോയിന്റ് വെഞ്ച്വേഴ്സ്, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, ഫ്രീ സോൺസ്, ഫുഡ് പ്രോസസിംഗ്, മൈനിംഗ്, റിന്യൂവബിൾ എനർജി, ഐസിടി, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ മനസിലാക്കാനും ഒമാനി ബിസിനസ് സ്ഥാപനങ്ങളുമായി നേരിട്ടു ബന്ധപ്പെടാനും ബി2 ബി മീറ്റിംഗ്, നെറ്റ്വർക്കിംഗ് സെഷൻസ്, ഇൻഡസ്ട്രിയൽ വിസിറ്റ്സ് എന്നിവയിൽ പങ്കെടുക്കാനും ഡെലിഗേഷൻ അവസരമൊരുക്കും.താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: +91 96453 73417, +91 90482 22417.
Business
കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ ഉയരങ്ങൾ അടയാളപ്പെടുത്തിയ അക്കാദമിക് മികവിന്റെ രാജഗിരിപ്പെരുമയ്ക്ക് രജതശോഭ. സ്വാശ്രയ എൻജിനിയറിംഗ് കോളജുകളുടെ നിരയിൽ കേരളത്തിന്റെ പതാകവാഹകയായി മുൻനിരയിലുള്ള കൊച്ചി കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി (ആർഎസ്ഇടി) മികവിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു.
സിഎംഐ സഭയുടെ കൊച്ചി സേക്രഡ് ഹാർട്ട് പ്രോവിൻസിനു കീഴിൽ 2001ലാണ് ആർഎസ്ഇടി ആരംഭിച്ചത്. യുജിസിയുടെ സ്വയംഭരണ പദവി ലഭിച്ച (2020) കേരളത്തിലെ ആദ്യകാല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.
സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കോളജിന് എൻബിഎ ടിയർ വൺ അക്രഡിറ്റേഷനും നാക് എ ഗ്രേഡ് അംഗീകാരവും സ്വന്തം. 2025ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെഐആർഎഫ്) പ്രകാരം എൻജിനിയറിംഗ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും സ്വകാര്യ എൻജിനിയറിംഗ് കോളജുകൾക്കിടയിൽ ഒന്നാം സ്ഥാനവും രാജഗിരിക്കാണ്.
ബിടെക് മുതൽ പിഎച്ച്ഡി വരെ
ഒന്‍പതു വിഭാഗങ്ങളിൽ നാലുവർഷ ബിടെക് പ്രോഗ്രാമുകൾ രാജഗിരിയിലുണ്ട്. സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് എന്നിവയാണു നാലു വർഷ ബിടെക് പ്രോഗ്രാമുകൾ.
ഏഴു ബിടെക് പ്രോഗ്രാമുകൾക്ക് എൻബിഎ ടിയർ വൺ അക്രഡിറ്റേഷനുണ്ട്.
വിഎൽഎസ്ഐ ഡിസൈൻ ആൻഡ് എംബെഡഡ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്, കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇൻഡസ്ട്രിയൽ ഡ്രൈവ്സ് ആൻഡ് കൺട്രോൾ, നെറ്റ്വർക്ക് എൻജിനിയറിംഗ്, സിഗ്നൽ പ്രോസസിംഗ് എന്നീ മേഖലകളിലായി രണ്ടുവർഷ എംടെക് പ്രോഗ്രാമുകളിലും വിദ്യാർഥികൾ പഠിക്കുന്നു.
കോഴ്സുകൾക്ക് കീം, ജെഇഇ മെയിൻ സ്കോറുകളും ഗേറ്റ് സ്കോറും അടിസ്ഥാനമാക്കിയാണു പ്രവേശനം. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്ഡി ഗവേഷണ പ്രോഗ്രാമുകളും ആർഎസ്ഇടിയിലുണ്ട്.
4000 വിദ്യാർഥികൾ
വിശാലവും ഹരിതസൗഹൃദവുമായ കാന്പസ് രാജഗിരിയുടെ സവിശേഷതയാണ്. 80 ഏക്കറിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാന്പസിൽ 4,000 ഓളം വിദ്യാർഥികളും 80 ഗവേഷകരുമുണ്ട്. ജർമനി, ഓസ്ട്രേലിയ, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളുമായുള്ള രാജഗിരിയുടെ സഹകരണം വിദ്യാർഥികൾക്ക് ഉന്നതപഠനരംഗത്ത് പുതിയ സാധ്യതകൾ തുറന്നുനൽകുന്നതാണ്. ഈ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളും കോളജുകളുമായി ഇന്റേൺഷിപ്പിലുൾപ്പെടെ രാജഗിരി കൈകോർക്കുന്നു.
പ്ലേസ്മെന്റിൽ മുന്നിൽ
യുഎസ്ടി ഗ്ലോബൽ, ആക്സഞ്ചർ, ആമസോൺ, ഡെലോയിറ്റ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികൾ സ്ഥിരമായി രാജഗിരിയിൽ കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. കേരളത്തിൽ ഏറ്റവും മികച്ച ശമ്പള പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന കോളജ് എന്നതും മികച്ച പ്ലേസ്മെന്റ് റിക്കാർഡും ഇവിടുത്തെ പ്രത്യേകതയാണ്. മികച്ച സംരംഭകത്വ അന്തരീക്ഷവും അത്യാധുനിക ഇന്നൊവേഷൻ ലാബുകളും ഇവിടെയുണ്ട്.
വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യം
കേവലം സാങ്കേതിക വിദ്യാഭ്യാസത്തിനപ്പുറം ഈ രംഗത്തെ സാരഥികളാകാനുള്ള പരിശീലനവും പ്രചോദനവുമാണ് രാജഗിരി വിദ്യാർഥികൾക്കു നൽകുന്നത്. സാങ്കേതികവിദ്യയുടെ വെറും ഉപയോക്താക്കൾ എന്നതിനപ്പുറം അതിന്റെ സ്രഷ്ടാക്കളായി വിദ്യാർഥികളെ വളർത്തിയെടുക്കുകയാണ് ആർഎസ്ഇടിയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ പോൾ മുളേരിക്കലും ഡയറക്ടർ ഫാ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിയും പറഞ്ഞു.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ദർശനങ്ങളിൽ അധിഷ്ഠിതമായി, സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരെ വാർത്തെടുക്കുകയെന്ന ദൗത്യമാണ് സ്ഥാപനത്തിനുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും സെന്റ് ചാവറ എഡ്യുക്കേഷണൽ സപ്പോർട്ട് പ്രോഗ്രാമും വിദ്യാർഥികൾക്കു നേട്ടമാണ്.
Business
ന്യൂഡൽഹി: അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾക്കുമുന്നിൽ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ ഭക്ഷ്യസുരക്ഷാ അഥോറിറ്റി (എഫ്എസ്എസ്എഐ) തീരുമാനം. ഇതുസംബന്ധിച്ചുള്ള സത്യവാങ്മൂലം വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേരളം ആസ്ഥാനമായുള്ള ത്രീഎസ് ആൻഡ് ഔർ ഹെൽത്ത് സൊസൈറ്റി എന്ന സന്നദ്ധസംഘടന നൽകിയ ഹർജിയിലാണ് ഭക്ഷ്യസുരക്ഷാ അഥോറിറ്റി സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ഭക്ഷണത്തിലെ ആരോഗ്യകരമല്ലാത്ത ഘടകങ്ങളെക്കുറിച്ച് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്നതിനാണ് ഈ നീക്കം.
രണ്ടു ഘട്ടം
നിർദിഷ്ട പരിധിയേക്കാൾ കൂടുതൽ അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷണങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ചുവന്ന ലേബൽ നിർബന്ധമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിൽ ഏതെങ്കിലും ഒരുഘടകം മാത്രം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളിലേക്കും ചുവപ്പ് ലേബലിംഗ് വ്യാപിപ്പിക്കും.
കൃത്യമായ പരിശോധന
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെയും മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ലേബലിംഗ് തീരുമാനിക്കുന്നത്. പാക്കറ്റിന്റെ മുൻഭാഗത്ത് നൽകുന്ന ലേബലുകളിൽ അളവിൽ കൂടുതൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ വ്യക്തമായി രേഖപ്പെടുത്തും.
ഒഴിവാക്കപ്പെട്ടവ
ഒറ്റചേരുവ മാത്രം അടങ്ങിയ ഭക്ഷണങ്ങൾ, പ്രകൃതിദത്തമായി തന്നെ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ള നെയ്യ്, ഭക്ഷ്യ എണ്ണ, പഞ്ചസാര, ശർക്കര, തേൻ തുടങ്ങിയ ഉത്പന്നങ്ങളെ തത്കാലം ലേബലിംഗിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Business
കൊച്ചി: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ കൊച്ചി എംജി റോഡിലെ ഷോറൂമിന്റെ ഉദ്ഘാടന ആഘോഷത്തിന്റെ ഭാഗമായി കൊച്ചി, കോട്ടയം, ചങ്ങനാശേരി ബ്രാഞ്ചുകളില്‍ -കല്യാണ സമ്മാനം- വെഡ്ഡിംഗ് ഓഫര്‍ ആരംഭിച്ചു.
ഈ ഓഫറില്‍ ഡയമണ്ട് കാരറ്റിന് 20,000 രൂപ കുറവും, സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ അമ്പതു ശതമാനം ഫ്ളാറ്റ് ഡിസ്കൗണ്ടും ലഭിക്കും. വെഡിംഗ് ഓർണമെന്റ്സിൽ ഇടിമണ്ണിക്കലിന്റെ വൈറലായ പൈറിംഗ് നെക്ലേസുകളുടെ ഏറ്റവും പുതുമയുള്ള ഡിസൈനർ ശേഖരവും ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണാഭരണ രംഗത്ത് നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇടിമണ്ണിക്കലില് ഒരു പവന് മുതല്‍ നാലു പവന് വരെയുള്ള എക്സ്ക്ലൂസീവ് വെഡിംഗ് സെറ്റും, ഒരു ലക്ഷം രൂപ വരുന്ന ഡയമണ്ട് വെഡിംഗ് സെറ്റുകളുടെ പുതിയ കളക്ഷനുകളും ലഭ്യമാണ്.
റോയൽ ആന്റിക്, റോസ് ഗോള്‍ഡ്, ചെട്ടിനാട്, കേരള ട്രെഡീഷണല്‍, ടെംപിൾ കളക്ഷൻ തുടങ്ങിയവയുടെ മാലകള്‍, കമ്മലുകള്‍, നെക്ലേസുകള്‍, ഫ്ളവര്‍ ബാംഗിൾ, ഫ്ളെക്സി ബാംഗിള്‍ എന്നിവയുടെ പുതുപുത്തന്‍ കളക്ഷനുകളും ധാരാളം എത്തിച്ചേര്‍ന്നിരിക്കുന്നു.
ലൈറ്റ് വെയ്റ്റ് വെഡിംഗ് ഓർണമെന്റസിൽ ഇറ്റാലിയന്‍, സിംഗപ്പുർ, ടർക്കിഷ് തുടങ്ങിയ സ്റ്റൈലിൽ ലോകോത്തര ഡിസൈനുകളും പുതിയ ട്രെന്‍ഡുകളും ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍നിന്ന് ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 97459 00917, 97450 27777.
Business
കോട്ടയം: ഓണത്തോടനുബന്ധിച്ച് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍നിന്നും പകുതിയിലധികം വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം.
ഇന്നും നാളെയും ഓക്സിജന്‍ ഷോറൂമുകളില്‍ നടക്കുന്ന രാപകല്‍ സെയിലില്‍ വന്‍വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വാങ്ങാം. സെയിലിനോടനുബന്ധിച്ച് രാത്രി 12 വരെ ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
55,555 രൂപയ്ക്ക് ഐഫോണ്‍-15 സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍ 8,999 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,900 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ടമുള്ള ഗാഡ്ജെറ്റുകള്‍ തെരഞ്ഞെടുക്കാം.
32 ഇഞ്ച് എല്‍ഇഡി ടിവികള്‍ 7999 രൂപ മുതല്‍ ലഭ്യമാണ്. 15,000 രൂപ വരെ കാഷ് ബാക്ക് ഓഫറും പ്രത്യേക എക്സ്ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വാഷിംഗ് മെഷീന് 7499 രൂപ മുതല്‍ ലഭിക്കും. എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകള്‍ക്ക് അഞ്ചു വര്‍ഷം വരെ വാറന്റിയും നല്‍കുന്നുണ്ട്. സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതല്‍ 48 മണിക്കൂര്‍ സെയിലില്‍ ലഭിക്കും. ഫ്രിഡ്ജുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. 18,990 രൂപ മുതല്‍ എസികള്‍ ലഭ്യമാണ്. അഞ്ചു വര്‍ഷം വരെ വാറന്റിയും ലഭിക്കും. 3000 രൂപ വരെ കാഷ് ബാക്കും 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
750 വാട്ടിന്റെ 3 ജാര് മിക്സര്‍ ഗ്രൈന്‍ഡര്‍ 3499 രൂപ മുതല്‍ ലഭ്യമാണ്. ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാനും എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും സൗജന്യമാണ്.29,990 രൂപ മുതല്‍ ലാപ്ടോപ്പ് സ്വന്തമാക്കാം. ഐ 3 ലാപ്ടോപ്പുകള് 44,990 രൂപ മുതല സെയിലില്‍ ലഭിക്കും. കൂടാതെ 96,000 രൂപയുടെ എഐ സബ്സ്ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് സ്വന്തമാക്കാം.
ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷല്‍ ഓഫറാണുള്ളത്. 12,896 രൂപ വില മതിക്കുന്ന ബ്ലുടൂത്ത് സ്പീക്കർ, ടിഡബ്ല്യുഎസ്, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച് എന്നീ നാല് ഗാഡ്ജെറ്റുകള്‍ കോമ്പോ ഓഫറില്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം.
ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും.
ഓണം കാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലേസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.
Business
ചെമ്പേരി (കണ്ണൂർ): നായ്ക്കുരണയുടെ പരിപ്പ് പാലിൽ പുഴുങ്ങിയുണക്കി പൊടിച്ചെടുത്ത ‘സക്സസ് പ്ലസ് ’ഫുഡ് സപ്ലിമെന്റിന് വിജയഗാഥയുടെ പതിനൊന്നാം വർഷം. ‘സക്സസ് പ്ലസ് ’ കണ്ണൂർ ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗമായ കുരികിലാംകാട്ടിൽ ജോയിയുടെ നീണ്ട പഠനപരീക്ഷണങ്ങളുടെ ഫലമാണ് .
അദ്ദേഹംതന്നെ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന നായ്ക്കുരണ കായകളിൽനിന്ന് ഇരിക്കൂർ പെരുവളത്ത്പറമ്പ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജെ.ജെ. ഹെർബൽസ് എന്ന സ്വന്തം ഹൈജീനിക് ഫാക്ടറിയിലാണ് സക്സസ് പ്ലസ് തയാറാക്കുന്നത്. ഇതിന്റെ ഉപയോഗം ശരീരകോശങ്ങളെ പുനർജനിപ്പിച്ച് രക്തശുദ്ധിയും രക്തചംക്രമണവും കാര്യക്ഷമമാക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് മറ്റെല്ലാ ഗ്രന്ഥികളേയും ഊർജസ്വലമാക്കുന്നതിനൊപ്പം മസ്തിഷ്കത്തിലെ ഡോപമിൻ അളവ് ക്രമീകരിച്ച് ബുദ്ധിശക്തി, ഓർമശക്തി, കായികശക്തി, ഉന്മേഷം എന്നിവ വർധിപ്പിക്കുകയും ചെയ്യും.
പാൻക്രിയാസിലെ ബീറ്റാകോശങ്ങൾക്ക് ഉത്തേജനം നൽകി പ്രമേഹം നിയന്ത്രിച്ച് അനുബന്ധ പ്രശ്നങ്ങൾക്ക് ആശ്വാസവും പകരുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
അമിത രക്തസമ്മർദം, കൊളസ്ട്രോൾ, ദഹനക്കുറവ്, പൈൽസ്, ഉറക്കക്കുറവ്, അൽഷിമേഴ്സ്, പാർക്കിൻസൺസ്, വെരിക്കോസ് വെയിൻ എന്നിവയടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുമെന്നും അവകാശവാദമുണ്ട്. ഇവയ്ക്കെല്ലാം ഉപരിയായി പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ, ബീജാണുക്കൾ എന്നിവയെ വർധിപ്പിച്ച് യൗവനാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുണ്ട്.
സ്ത്രീകളിൽ അണ്ഡോത്പാദനം പരിപോഷിപ്പിച്ച് വന്ധ്യതാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സക്സസ് പ്ലസിന് കഴിവുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. സക്സസ് പ്ലസ് ആവശ്യക്കാർക്ക് കൊറിയർ മുഖേനയും ലഭ്യമാണ്. ഫോൺ: 9656614930.
Business
തിരുവനന്തപുരം: കേരള സംസ്ഥാന ഊർജസംരക്ഷണ പുരസ്കാരം - 2026 നൽകുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ-കേരള അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും വിശദമായ മാർഗനിർദേശങ്ങളും www.keralaenergy.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക്: എനർജി മാനേജ്മെന്റ് സെന്റർ-കേരള, ശ്രീകൃഷ്ണ നഗർ, ശ്രീകാര്യം പിഒ, തിരുവനന്തപുരം – 695017. ഫോൺ: 0471-2594922.
Business
കണ്ണൂര്‍: സഹകരണ സ്ഥാപനമായ റെയ്ഡ്കോ കേരള ലിമിറ്റഡിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ജീവനക്കാരുടെ നിസഹകരണമാണെന്ന് ചെയര്മാന് എം. സുരേന്ദ്രന്.
ട്രേഡിംഗ് വിഭാഗം, കറിപൗഡര്‍ യൂണിറ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് റെയ്ഡ്കോയ്ക്കുള്ളത്. ഇതില്‍ ട്രേഡിംഗ് വിഭാഗം വര്‍ഷങ്ങളായി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെയർമാൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി 18 കോടിയില്‍പരം രൂപ സ്ഥാപനത്തിന് കുടിശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുണ്ട്. പ്രസ്തുത തുക പിരിച്ചെടുക്കാൻ ജീവനക്കാര്‍ക്ക് കൃത്യമായ ടാര്‍ജറ്റ് നല്കി. എന്നാല്‍ ജീവനക്കാരില്‍നിന്നും തീര്‍ത്തും നിസഹകരണ മനോഭാവമാണുണ്ടായത്.
2025-26 വര്‍ഷം ആകെ 200 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് എല്ലാ ജില്ലകള്‍ക്കും ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ നിസഹകരണം കാരണം ആകെ 38 കോടി രൂപ മാത്രമാണ് നേടാനായത്.
സ്ഥാപനത്തില്‍ സിഐടിയു, ഐഎൻടിയുസി സംയുക്തമായാണ് സമരം നടത്തുന്നത്. ടെന്‍ഡര്‍ ഇല്ലാതെ സാധനം വാങ്ങണമെന്നാണ് തൊഴിലാളികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ബേബി റീന, വാസു തോട്ടത്തില്‍, ഒ. നാരായണന്, മിന്നൂഷ് ആര്. രമേഷ് എന്നിവരും പങ്കെടുത്തു.
Business
ന്യൂഡൽഹി: ആഗോള സ്മാർട്ട് ഫോൺ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. മെമ്മറി ചിപ്പുകളുടെ ക്ഷാമവും വിലക്കയറ്റവും മൂലം 2026ൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 16.7 ശതമാനത്തിന്റെ റിക്കാർഡ് ഇടിവുണ്ടാകുമെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി വ്യക്തമാക്കി. സ്മാർട്ട് ഫോൺ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ഇടിവാണിത്.
കയറ്റുമതി ഏകദേശം 100 കോടി യൂണിറ്റുകളിലേക്കു ചുരുങ്ങുമെങ്കിലും, ഫോണുകളുടെ ശരാശരി വില കുത്തനെ ഉയർന്നതോടെ ആകെ വിപണിമൂല്യം 6.3 ശതമാനം വർധിച്ച് 61,300 കോടി ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്.
വിലക്കയറ്റത്തിനു കാരണം ചിപ്പ് ക്ഷാമം
2025 അവസാനത്തോടെ ആരംഭിച്ച മെമ്മറി ചിപ്പ് ക്ഷാമം 2026ന്റെ രണ്ടാം പകുതിയോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. നാൻഡ് (NAND), ഡിറാം (DRAM) ചിപ്പുകളുടെ വിലയിൽ 300 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിർമാണച്ചെലവു കുതിച്ചുയർന്നതോടെ കമ്പനികൾ ഇതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്കു മാറ്റാൻ തുടങ്ങി. ചിപ്പ് വിലക്കയറ്റം 2028 വരെയെങ്കിലും തുടരാനാണു സാധ്യത.
ഇതോടെ 2026ൽ ഒരു സ്മാർട്ട്ഫോണിന്റെ ശരാശരി വില 27.6 ശതമാനം ഉയർന്ന് 581 ഡോളറിലെത്തും (ഏകദേശം 48,000 ത്തിലധികം). മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി 147 ഡോളറിലധികമാണ് ഫോൺ വിലയിൽ വന്നിരിക്കുന്ന വർധന.
ബജറ്റ് ഫോണുകൾ അപ്രത്യക്ഷമാകുന്നു
100 ഡോളറിന് (ഏകദേശം 8,500 രൂപ) താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണുകളുടെ ഉത്പാദനം കമ്പനികൾ കൂട്ടത്തോടെ നിർത്തലാക്കുകയാണ്. ലാഭവിഹിതം തീരെ കുറഞ്ഞ ഈ വിഭാഗത്തിൽ രണ്ടാം പാദത്തിൽ മാത്രം 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിൽ സ്മാർട്ട്ഫോൺ വിൽപന 20 ശതമാനത്തിലധികം കുറയാൻ ഇതു കാരണമാകും. വിലക്കയറ്റം മൂലം ഉപയോക്താക്കൾ പുതിയ ഫോണുകൾ വാങ്ങുന്നത് നീട്ടിവയ്ക്കാനും പഴയവ കൂടുതൽ കാലം ഉപയോഗിക്കാനും നിർബന്ധിതരാകും.
ആൻഡ്രോയിഡിന് തിരിച്ചടി; നേട്ടമുണ്ടാക്കി ആപ്പിളും ഹുവാവേയും
►ആൻഡ്രോയിഡ്:
വിലകുറഞ്ഞ ഫോണുകളുടെ വിൽപന നിലച്ചതോടെ ആൻഡ്രോയിഡ് ഫോൺ കയറ്റുമതിയിൽ 24.3 ശതമാനത്തിന്റെ കനത്ത ഇടിവുണ്ടായി. വിപണിവിഹിതത്തിൽ ഏഴ് ശതമാനത്തിന്റെ നഷ്ടമാണ് ഒറ്റ വർഷംകൊണ്ടുണ്ടായത്.
►ആപ്പിൾ:
പ്രീമിയം വിഭാഗത്തിൽ ആപ്പിൾ തങ്ങളുടെ മേധാവിത്വം നിലനിർത്തി. കയറ്റുമതിയിൽ 1.3 ശതമാനത്തിന്റെ നേരിയ കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. വിപണിവിഹിതം സർവകാല റിക്കാർഡായ 23.6 ശതമാനത്തിലേക്ക് ഉയർന്നു.
►ഹുവാവേ:
ചൈനീസ് വിപണിയിലെ നേട്ടത്തോടെ ഹുവാവേയുടെ വിഹിതം മൂന്നിരട്ടിയോളം വർധിച്ച് 5.1 കോടി യൂണിറ്റുകളിലെത്തി.
ഫോൾഡബിൾ ഫോണുകൾക്ക് മുന്നേറ്റം
വിപണി പൊതുവെ മാന്ദ്യത്തിലാണെങ്കിലും മടക്കാവുന്ന (Foldable) ഫോണുകളുടെ വിൽപനയിൽ വൻ വളർച്ചയാണ് പ്രവചിക്കുന്നത്.
അടുത്തമാസത്തോടെ വിപണിയിലവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺകൂടി എത്തുന്നതോടെ ഈ വിഭാഗം 12.6 ശതമാനം വളർച്ച കൈവരിക്കും.
ചുരുക്കത്തിൽ, കുറഞ്ഞ നിരക്കിലുള്ള ഫോണുകളുടെ കാലഘട്ടം അവസാനിക്കുകയാണെന്നും വരും വർഷങ്ങളിൽ ആപ്പിൾ, സാംസംഗ്, ഹുവാവേ തുടങ്ങിയ വൻകിട കമ്പനികൾ മാത്രമായിരിക്കും വിപണി അടക്കിവാഴുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Business
രാജ്യത്ത് സ്മാർട്ട്ഫോണുകളുടെ വിൽപനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, മൊബൈൽ ഫോണുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 18 ശതമാനം ചരക്ക് സേവനനികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നു.
അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പരിഗണനയ്ക്ക് വന്നേക്കും. ആഭ്യന്തരവിപണിയിൽ ഫോണുകളുടെ ഡിമാൻഡ് വർധിപ്പിക്കാനും ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനുമാണ് നീക്കം.
കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി നേരിട്ടത്. കൗണ്ടർ പോയിന്റ് റിസർച്ച്, ഐഡിസി എന്നിവയുടെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് മൊബൈൽ ഫോൺ കയറ്റുമതിയിൽ 10 മുതൽ 11 ശതമാനം വരെ ഇടിവാണുണ്ടായത്.
2025-26 സാമ്പത്തികവർഷത്തിൽ രാജ്യത്തെ മൊത്തം ഇലക്ട്രോണിക്സ് ഉത്പാദനമായ 13.11 ലക്ഷം കോടിയിൽ 6.27 ലക്ഷം കോടിയും സംഭാവന ചെയ്തത് മൊബൈൽ ഫോൺ നിർമാണ മേഖലയായിരുന്നു.
നിലവിലെ ഉയർന്ന നികുതി നിരക്ക് രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പാദന ലക്ഷ്യങ്ങളെ ബാധിക്കാതിരിക്കാനാണ് നിരക്ക് ഇളവ് നൽകാൻ ആലോചിക്കുന്നത്.
മൊബൈൽ നിർമാണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2026-27 മുതൽ 2030-31 വരെയുള്ള അഞ്ചു വർഷത്തേക്ക് 62,500 കോടിയുടെ പുതിയ മൊബൈൽ നിർമാണ പദ്ധതി കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നികുതി ഇളവും കൗൺസിലിന്റെ പരിഗണനയിലേക്കു വരുന്നത്.
Business
കൊച്ചി: ഓണനാളുകളിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും വിൽപനയിൽ കുതിപ്പ്. ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളില്‍ മാത്രം 1.45 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളര്‍ച്ചയാണിത്. തൈരിന്റെ മൊത്തം വില്പന 18 ലക്ഷം കിലോഗ്രാമാണ്. 9.68 ശതമാനമാണ് വളര്‍ച്ച.
എറണാകുളം റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് (ഇആര്‍സിഎംപിയു) ഈ മാസം 20നും 25നുമിടെ പാൽ വില്പനയില് 4.62 ശതമാനവും തൈര് വില്പനയില് 16.44 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഈ മാസം 25 വരെ മാത്രം 172.58 ടണ്‍ നെയ്യാണ് വിറ്റത്.
തിരുവനന്തപുരം മേഖലയിൽ പാലിന്റെ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വര്‍ധനയുണ്ടായി. 297.85 ടണ്‍ നെയ്യാണ് ഓണക്കാലത്തു വിറ്റത്. മലബാര്‍ മേഖലയിൽ ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളിൽ 6.03 ശതമാനം അധികം പാൽ വിൽപനയുണ്ടായി. തൈരിന്റെ വില്പനയിലുണ്ടായത് 8.7 ശതമാനം വർധന. 358.35 ടണ്‍ നെയ്യ് ഓണക്കാലത്തു വിറ്റഴിച്ചു.
ഓണവിപണി മുന്നില്‍ക്കണ്ട് മില്‍മ നടത്തിയ വിപുലമായ തയാറെടുപ്പുകളും കാര്യക്ഷമമായ വിതരണ ശൃംഖലയുമാണ് വില്പനയിലെ വര്‍ധനയ്ക്കു സഹായിച്ചതെന്ന് മിൽമ ഫെഡറേഷൻ ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
Business
തിരുവനന്തപുരം: ഡിജിറ്റൽ വിനോദരംഗത്ത് ചുവടുറപ്പിച്ച് കെഫോൺ ഒടിടി. സേവനം ആരംഭിച്ച് പത്തുമാസം പൂർത്തിയാകുമ്പോൾ പ്ലാറ്റ്ഫോമിലെ ഉപഭോക്താക്കളുടെ എണ്ണം 5,028 ആയി. നിരവധി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളും ഡിജിറ്റൽ ടിവി ചാനലുകളും ഒരൊറ്റ സേവനത്തിലൂടെ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ് കെ ഫോൺ ഒടിടിയെ ശ്രദ്ധേയമാക്കുന്നത്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, ഫാൻകോഡ്, സീ5, ജിയോ സാവൻ, ട്രാവൽ എക്സ്പി തുടങ്ങിയവ ഉൾപ്പെടെ 29 ഒടിടി പ്ലാറ്റ്ഫോമുകളാണ് കെ ഫോൺ ഒടിടിയിലൂടെ ലഭ്യമാകുന്നത്.
ഇതിനു പുറമെ 350ലധികം ഡിജിറ്റൽ ടിവി ചാനലുകളും സിനിമകൾ, വെബ് സീരീസുകൾ, വിനോദ പരിപാടികൾ, കുട്ടികൾക്കായുള്ള ഉള്ളടക്കങ്ങൾ, സംഗീതം, കായിക പരിപാടികൾ തുടങ്ങിയവയും പ്ലാറ്റ്ഫോമിലുണ്ട്. വിവിധ പ്രായക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള വൈവിധ്യമാർന്ന ഉള്ളടക്കമാണ് കെ ഫോൺ ഒടിടിയുടെ പ്രധാന സവിശേഷത.
ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ മാത്രം ഒതുങ്ങാതെ ഡിജിറ്റൽ വിനോദ സേവന മേഖലയിലേക്കും കെ ഫോണിന്റെ സേവനശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
Business
തിരുവനന്തപുരം: കുവൈറ്റിലേക്കുള്ള ആഴ്ചയിലെ ആറു സർവീസുകൾ ഓഗസ്റ്റ് എട്ടിനു പുനരാരംഭിച്ചതോടെ ശ്രീലങ്കൻ എയർലൈൻസ് മിഡിൽ ഈസ്റ്റിലെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിച്ചു.
റിയാദ്, ദമാം, ദുബായ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്ന ശൃംഖല പുനരാരംഭിച്ചത് ദക്ഷിണേന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് കൊളംബോ വഴി കൂടുതൽ സൗകര്യപ്രദമായ കണക്ഷൻ സാധ്യതകൾ നൽകും. തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 90 മിനിറ്റിൽ താഴെയുള്ള കണക്ഷൻ സൗകര്യവും ലഭ്യമാണ്.
40 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്ന വിമാനക്കമ്പനി എന്ന നിലയിൽ, ഈ മേഖലയിലേക്കുള്ള ഞങ്ങളുടെ പൂർണ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ശ്രീലങ്കൻ എയർലൈൻസിന്റെ വാണിജ്യ വിഭാഗം മേധാവി ദിമുത്തു തെന്നകൂൺ പറഞ്ഞു.
Business
കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരളയുടെ (ഇൻജാക്) 2026-28 കാലയളവിലേക്കുള്ള ഓണററി പ്രസിഡന്റായി ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് സിഎംഡി സി.ജെ. ജോർജിനെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അലക്സ് കെ. നൈനാൻ (പാർട്ണർ, ബേബി മറൈൻ ഇന്റർനാഷണൽ ഗ്രൂപ്പ്)-വൈസ് പ്രസിഡന്റ്, ഡോ. വിജു ജേക്കബ് (ചെയർമാൻ, സിന്തൈറ്റ് ഗ്രൂപ്പ്)-ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്, ബേബി മാത്യു (സിഎംഡി, മാത്യുസൺസ് ഗ്രൂപ്പ്)-സെക്രട്ടറി, ഡോ. ജീവൻ (സമുദ്ര ഷിപ്പ് യാർഡ്)-ജോയിന്റ് സെക്രട്ടറി , സി.എ. ജേക്കബ് കൂവൂർ (കൂവൂർ കൺസൾട്ടന്റ്സ്)-ട്രഷറർ, ഡോ. എസ്. രത്നകുമാരൻ, ജോസഫ് ഫിലിപ്പ്, സുരജ് മൂത്തേടത്ത്, പോൾ പി. തോമസ്, ഡേവിസ് സെബാസ്റ്റ്യൻ, രമേഷ് രംഗനാഥ്, ഹരികൃഷ്ണൻ നായർ, നോബിൾ എം. ജേക്കബ്-കൗൺസിൽ അംഗങ്ങൾ. ടി. ബാലകൃഷ്ണൻ, സജീവ് മേനോൻ, മധു എസ്. നായർ എന്നിവർ ഉപദേശകരായി തുടരും.
കേരളവും ജപ്പാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ, സാങ്കേതിക പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പുതിയ ഗവേണിംഗ് കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
2027ലെ ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ച്, 20 അംഗ ജാപ്പനീസ് ബിസിനസ് പ്രതിനിധി സംഘം നവംബർ നാല്, അഞ്ച് തീയതികളിൽ കൊച്ചി സന്ദർശിക്കും.
Business
കൊച്ചി: സീഷെൽസിലെ ഫിഷറീസ്, കൃഷിമന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രതിനിധിസംഘം ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ-സിഫ്റ്റ്) സന്ദർശിച്ചു.
മത്സ്യബന്ധന സാങ്കേതികവിദ്യ, മത്സ്യസംസ്കരണം, ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഐസിഎആർ-സിഫ്റ്റിലെ ഡയറക്ടറുമായും മുതിർന്ന ശാസ്ത്രജ്ഞരുമായും പ്രതിനിധിസംഘം ചർച്ച നടത്തി.
മത്സ്യബന്ധന സംവിധാനങ്ങളുടെ രൂപകൽപനയും വികസനവും, മത്സ്യസംസ്കരണം, മാലിന്യങ്ങളുടെ പ്രയോജനപ്പെടുത്തൽ, ഗുണനിലവാരം ഉറപ്പാക്കൽ, വിളവെടുപ്പനന്തര പരിപാലനം തുടങ്ങിയ മേഖലകളിലെ ഐസിഎആർ-സിഫ്റ്റിന്റെ വൈദഗ്ധ്യവും സാങ്കേതിക ശേഷികളും ഡയറക്ടർ ഡോ. ജോർജ് നൈനാൻ വിശദീകരിച്ചു.
മത്സ്യമേഖലയിൽ ഇരു രാജ്യങ്ങൾക്കും ഗുണകരമായ സഹകരണത്തിനു വലിയ സാധ്യതകളുണ്ടെന്നും വാലസ് കോസ്ഗ്രോ പറഞ്ഞു.
Business
കൊച്ചി: വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലി, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയവ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. എന്‍ടിഎല്‍ എന്ന പേരിലുള്ള വ്യാജ ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴിയാണ് തട്ടിപ്പ്.
തട്ടിപ്പു രീതി
വ്യാജപരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പുകാരെ സമീപിക്കുന്നവരെ തന്ത്രപരമായി എന്‍ടിഎല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുന്നു. തുടര്‍ന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനും ആപ്പിലൂടെ വിവിധ ഓണ്‍ലൈന്‍ ജോലികളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിലുള്ള വിവിധ ടാസ്ക്, കമ്മീഷന്, നിക്ഷേപ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നു. ഇതുകണ്ടു ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കു കമ്മീഷന് ലഭിക്കുന്നതായി വ്യാജമായി പ്രദര്‍ശിപ്പിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ ചെറിയ തുക പിന്‍വലിക്കാനും നിക്ഷേപകര്‍ക്ക് അവസരം നല്‍കും.
നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്ത് തുടരെത്തുടരെ ഉയര്‍ന്ന തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് നിക്ഷേപകര്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പെന്‍ഡിംഗ് ഫോര്‍ റിവ്യൂ, പ്രോസസിംഗ്, ഹോളിഡേ തുടങ്ങിയ കാരണങ്ങള്‍ കാണിക്കും.
പണം പിന്‍വലിക്കാനായി അധിക ഫീസ്, നികുതി, വെരിഫിക്കേഷന് ഫീസ് തുടങ്ങിയ പേരുകളില്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളില്‍ വ്യാജ ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുകയോ അക്കൗണ്ട് ബ്ലോക്ക് ആകുകയോ ചെയ്യും.
Business
വാഷിംഗ്ടൺ: നിർമിതബുദ്ധിയുടെയും (എഐ) ഓട്ടോമേഷന്റെയും കടന്നുകയറ്റം മൂലം മനുഷ്യരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.
തന്റെ ഔദ്യോഗിക ബ്ലോഗായ "ഗേറ്റ്സ് നോട്ട്സിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചില തൊഴിൽ മേഖലകൾ മനുഷ്യർക്കായി മാത്രം സംവരണം ചെയ്യണമെന്നും റോബോട്ടുകൾക്കും എഐ ടോക്കണുകൾക്കും പ്രത്യേക നികുതി ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.
മനുഷ്യരുടെ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ തുടക്ക-ഇടത്തരം തലങ്ങളിലുള്ള നിരവധി തൊഴിലുകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ സർക്കാരുകളുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ പൊതുഭരണ സംവിധാനങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും രൂപീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളെപ്പോലെ ചില മേഖലകൾ നിർബന്ധമായും മനുഷ്യർക്കായി മാത്രം മാറ്റിവയ്ക്കുന്ന ‘ഹ്യൂമൻ റിസർവ്ഡ്' രീതിയാണ് ഗേറ്റ്സ് നിർദേശിക്കുന്നത്. വിദ്യാഭ്യാസം, മാനസികാരോഗ്യം, രോഗികൾക്ക് അതീവ ഗുരുതരമായ വിവരങ്ങൾ കൈമാറൽ തുടങ്ങിയ മാനുഷിക സഹാനുഭൂതി ആവശ്യമുള്ള മേഖലകളിൽ എപ്പോഴും മനുഷ്യർതന്നെ പ്രധാന സ്ഥാനങ്ങളിൽ തുടരണം. മറ്റ് ജോലികളിലേക്കു വേഗത്തിൽ മാറാൻ സാധിക്കാത്ത സാധാരണ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സംവരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യ തൊഴിലാളികളെ നിയമിക്കുമ്പോൾ ഉയർന്ന പേ റോൾ നികുതി നൽകേണ്ടിവരുമ്പോൾ, റോബോട്ടുകളെ ബിസിനസ് ചെലവായി കമ്പനികൾക്ക് എഴുതിത്തള്ളാൻ സാധിക്കുന്നത് മനുഷ്യരെ ഒഴിവാക്കാൻ പ്രോത്സാഹനമാകുന്നുണ്ടെന്ന് ഗേറ്റ്സ് നിരീക്ഷിച്ചു. ഇതിനു പരിഹാരമായി എഐ ടോക്കണുകൾക്കും റോബോട്ടുകൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തണം. ഇതുവഴി ലഭിക്കുന്ന വരുമാനം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുനർപരിശീലനം നൽകാനും സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കാനും വിനിയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സോഫ്റ്റ്വേർ എൻജിനിയറിംഗ്, സെയിൽസ്, കസ്റ്റമർ സപ്പോർട്ട്, പാരാലീഗൽ തുടങ്ങിയ വൈറ്റ് കോളർ ജോലികളെയാണ് എഐ ആദ്യം ബാധിക്കുകയെന്നും ഈ ദശകത്തിന്റെ അവസാനത്തോടെ നിർമാണ, ഹോസ്പിറ്റാലിറ്റി മേഖലകളിലും യന്ത്രവത്കരണം വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
പ്രത്യേകിച്ച് കരിയർ ആരംഭിക്കുന്ന ചെറുപ്പക്കാർക്ക് എൻട്രി-ലെവൽ തൊഴിലവസരങ്ങൾ കുറയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഈ അഭൂതപൂർവമായ സാങ്കേതിക വെല്ലുവിളിയെ കൃത്യമായ ആസൂത്രണത്തോടെ നേരിട്ടാൽ മാത്രമേ ലോകത്ത് സമത്വം ഉറപ്പാക്കാൻ സാധിക്കൂവെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.
Business
കൊച്ചി: സംസ്ഥാനത്ത് ഓണക്കാല ഇടിവ് തുടർന്ന് സ്വർണവില. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,650 രൂപയിലും പവന് 1,17,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9375 രൂപയിലും, ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,045 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിരുവോണ ദിനത്തിൽ നിശ്ചലമായ സ്വർണവില വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കുമായി താഴേക്കുപോയിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. തൊട്ടുപിന്നാലെ, ഉച്ചയ്ക്ക് ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയും താഴ്ന്ന് 1.18 ലക്ഷത്തിനു താഴെയെത്തി. ഒരു ദിവസം കൊണ്ട് ഗ്രാമിന് 285 രൂപയും പവന് 2,280 രൂപയുമാണ് ഇടിഞ്ഞത്.
തിങ്കളാഴ്ച വരെ വൻ കുതിപ്പിലായിരുന്ന സ്വർണവില പവന് 1.20 ലക്ഷം പിന്നിട്ട് കഴിഞ്ഞ 103 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവോണത്തിന്റെ തലേന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വർധിച്ചത് 14,600 രൂപയാണ്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 27 ഡോളർ താഴ്ന്ന് 4,583 ഡോളറിലെത്തി.
അതേസമയം, വെള്ളിവിലയും ഇന്നും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി 2014 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ)12 വർഷങ്ങൾ പിന്നിട്ടു. പിഎംജെഡിവൈ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. സമസ്ത ജനവിഭാഗങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി പിഎംജെഡിവൈ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വികാസം
സമൂഹത്തിലെ ദരിദ്രർക്കും പിന്നാക്കം നിൽക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാക്കാൻ ധനകാര്യ മന്ത്രാലയം മുൻകൈയെുടക്കുന്നു. പ്രധാൻ മന്ത്രി ജൻ ധൻ യോജന വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഏതൊരു പൗരനും ഇപ്പോൾ എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസോ അക്കൗണ്ട് നിലനിർത്തുന്നതിന് പരിപാലന ഫീസോ ഇടാക്കുന്നില്ല.
എല്ലാ അക്കൗണ്ടിലും സൗജന്യ റുപേ ഡെബിറ്റ് കാർഡ് ലഭ്യമാണ്. അക്കൗണ്ട് ഉടമകൾക്ക് രണ്ടു ലക്ഷം രൂപ അപകട ഇൻഷ്വറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപവരെ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നു.
സാമൂഹിക സുരക്ഷാ പദ്ധതികൾ
പിഎം ജീവൻ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന തുടങ്ങിയ ജൻ സുരക്ഷാ പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ലൈഫ്, അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽ പിഎംജെഡിവൈ അക്കൗണ്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.
പിഎംജെഡിവൈ അക്കൗണ്ടുകളിൽ 78% അക്കൗണ്ടുകളും ഗ്രാമീണ/ അർധ നഗര മേഖലകളിലാണ്. അക്കൗണ്ട് ഉടമകളിൽ 56 ശതമാനത്തോളം വനിതകളുടേതാണ്. രാജ്യത്തിന്റെ വിദൂര, പിന്നാക്ക പ്രദേശങ്ങളിലെ ആളുകളെക്കൂടി സാന്പത്തികവ്യവസ്ഥയിലേക്ക് ആനയിക്കുന്നതിനുള്ള പദ്ധതിയുടെ മുൻഗണനയാണ് ഇത് വ്യക്തമാക്കുന്നത്.
ജാം ത്രിത്വം: വിപ്ലവകരമായ പരിവർത്തനം
ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ കോർത്തിണക്കിയുള്ള ജാം ത്രിത്വം സംവിധാനം ആനുകൂല്യ കൈമാറ്റം സുഗമവും സുരക്ഷിതവുമാക്കി. ഇതിലൂടെ ഫണ്ടുകളുടെ ദുരുപയോഗവും വകമാറ്റലും കാലതാമസവും ഒഴിവായി.
2026 ഓഗസ്റ്റ് 19 വരെയുള്ള നേട്ടങ്ങൾ
അക്കൗണ്ടുകൾ: അക്കൗണ്ടുകളുടെ ആകെ എണ്ണം 59.09 കോടിയിലെത്തി. ആകെയുള്ള അക്കൗണ്ട് ഉടമകളിൽ 55.7 % (32.92 കോടി) വനിതകളാണ്. ഭൂരിഭാഗം അക്കൗണ്ടുകളും (77.8 %) ഏകദേശം 45.95 കോടി ഗ്രാമീണ/ അർധനഗരപ്രദേശങ്ങളിലുമാണ്.
* നിക്ഷേപം വളർന്നു: നിക്ഷേപം 3.17 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 12 വർഷത്തിനിടെ നിക്ഷേപം 12.8 മടങ്ങ് വർധിച്ചു. അക്കൗണ്ടുകളുടെ എണ്ണം 2.3 മടങ്ങ് വളർന്നു.
* ശരാശരി നിക്ഷേപം: 5,356 രൂപയാണ് ശരാശരി നിക്ഷേപം. കഴിഞ്ഞ 12 വർഷത്തിനിടെ ഇത് 3.4 മടങ്ങ് വർധിച്ചു.
* അക്കൗണ്ട് ഉടമകൾക്ക് 41.29 കോടി റുപേ കാർഡുകൾ നല്കി. ഇവയുടെ എണ്ണവും ഉപയോഗവും വർധിച്ചു.
വിജയത്തിനു കാരണങ്ങൾ
ദൗത്യരൂപേണയുള്ള സമീപനം, നിയന്ത്രണ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം, ബയോമെട്രിക് പരിശോധനയ്ക്കായി ആധാർ പോലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സമന്വയം എന്നിവയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ വിജയത്തിന് ആധാരം. മുമ്പ് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്ന സാധാരണക്കാരെ സാമ്പത്തിക സേവനങ്ങളിലേക്ക് ആനയിക്കുന്നതിനും സാമ്പത്തിക ശക്തീകരണത്തിനുമുള്ള ആദ്യപടിയായി ഈ പദ്ധതി മാറി.
സന്പാദ്യം വർധിപ്പിക്കലും വായ്പാ സൗകര്യങ്ങളും
ബാങ്ക് അക്കൗണ്ടുകൾ തുറന്ന ശേഷം, സമ്പാദ്യം വർധിപ്പിക്കുന്നതിലും വായ്പകൾ പ്രാപ്യമാക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാനായി. പതിവ് സമ്പാദ്യവും ബാങ്ക് അക്കൗണ്ടുകളുടെ ശരിയായ ഉപയോഗവും മുദ്ര വായ്പകൾ അടക്കമുള്ള വായ്പകൾക്ക് യോഗ്യരാക്കുന്നു. ഇത് ചെറുകിട ബിസിനസുകൾ ആരംഭിക്കാനും വിപുലീകരിക്കാനും ഇതിലുടെ വരുമാനം വർധിപ്പിച്ച് സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും സഹായിക്കുന്നു.പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ഡിജിറ്റൽ നൂതനാശയങ്ങളുടെയും സാമ്പത്തിക ശക്തീകരണത്തിന്റെയും ദീപസ്തംഭമായി പ്രധാൻ മന്ത്രി ജൻ ധൻ യോജന തുടരുന്നു.
Business
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഡ്വാന്‍സ്ഡ് ബാറ്ററി സെല്‍ ഘടക നിര്‍മാതാക്കള്‍ക്കായി ഏകദേശം 13,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പുതിയ ഇന്‍സന്റീവ് പ്രോഗ്രാം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നു. ചൈനീസ് നിര്‍മാതാക്കളുമായുള്ള ഉത്പാദനച്ചെലവിലെ വലിയ വിടവ് കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
വൈദ്യുത വാഹനങ്ങളിലും ഊര്‍ജ സംഭരണ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യ നിലവില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, രാജ്യത്തെആദ്യഘട്ട ബാറ്ററി നിര്‍മാതാക്കള്‍ വിതരണ ശൃംഖലയല് വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സെല്ലുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഈ നിര്‍ദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെന്‍ഡിചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിക്കും.
പ്രാദേശികമായി ബാറ്ററി വിതരണ ശൃംഖല ശക്തമാക്കുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ സാമ്പത്തിക സഹായ പദ്ധതിയുടെ ലക്ഷ്യം. ഇതിനെ ഒരു തന്ത്രപ്രധാന മുന്ഗണനയായാണ് സര്‍ക്കാര്‍ കാണുന്നത്. ആഗോളതലത്തില്‍ ബാറ്ററി ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ബാറ്ററികളോട് മത്സരിക്കാന്‍ ആഭ്യന്തര വ്യവസായ മേഖല നിലവില്‍ പ്രയാസം നേരിടുന്നുണ്ട്.
ഇന്‍സന്റീവ് അഞ്ചു ഘടകങ്ങള്‍ക്ക്
ആനോഡ്, കാഥോഡ് ആക്ടീവ് സാമഗ്രികള്‍, ഇലക്ട്രോലൈറ്റുകള്‍, സെപ്പറേറ്റര്‍ ഫിലിം, കോപ്പര്‍ ഫോയില്‍ എന്നീ അഞ്ച് പ്രധാന ബാറ്ററി ഘടകങ്ങള്‍ക്കാണ് നിര്‍ദിഷ്ട പ്രോത്സാഹന ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇന്ത്യയിലെ ഭൂരിഭാഗം ബാറ്ററി നിര്‍മാതാക്കളും നിലവില്‍ ഈ ഘടകങ്ങള്‍ ചൈനീസ് വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നത്. ഇത് സാമ്പത്തികമായും ഭൗമരാഷ്ട്രീയപരവുമായ എതിരാളിയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്.ഈ വിഷയത്തില്‍ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വൈകുന്ന നാഴികക്കല്ലുകള്‍
ഗിഗാ സ്കെയില്‍ സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യം നല്കുന്ന നിലവിലുള്ള 50 ഗിഗാവാട്ട്-അവര്‍ (GWh) അഡ്വാന്‍സ്ഡ് ബാറ്ററി ഇന്‍സന്റീവ് പ്രോഗ്രാമിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. ഘന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് വരെ, മുകേഷ് അംബാനിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗം, ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവരുള്‍പ്പെടെയുള്ള അപേക്ഷകര്‍ക്കായി 40 GWh ശേഷി മാത്രമാണ് അനുവദിച്ചത്.
എന്നാല്‍, സാങ്കേതികവിദ്യയുടെ അഭാവം, വിദഗ്ധ തൊഴിലാളികളുടെ കുറവ്, ഇറക്കുമതി ചെയ്യേണ്ട നിര്‍ണായക ഉപകരണങ്ങളുടെ തടസം അല്ലെങ്കില്‍ ഘടകങ്ങളുടെ ലഭ്യതയില്ലായ്മ എന്നിവ കാരണം പദ്ധതിയില്‍ സബ്സിഡി ലഭിച്ചവര്‍ക്ക് ഉത്പാദന നാഴികക്കല്ലുകള്‍ കൈവരിക്കുന്നതില്‍ താമസം നേരിട്ടതായി ഫെബ്രുവരി 10-ലെ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.
ഒല ഇലക്ട്രിക് അടുത്തിടെയാണ് പരിമിതമായ തോതില്‍ സെല്‍ നിര്‍മാണം ആരംഭിച്ചത്. ഇത് ഏകദേശം ഏകദേശം 6 GWh ശേഷിയിലേക്ക് ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, ബാറ്ററി നിര്‍മാണ രംഗത്തെ പരിചയസമ്പന്നരായ എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അമര രാജ എനര്‍ജി & മൊബിലിറ്റി ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഭാവിയിലെ ആവശ്യകത മുന്‍നിര്‍ത്തി സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നുണ്ട്, എങ്കിലും ഇവര്‍ സര്‍ക്കാര്‍ സഹായ പദ്ധതിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്.
Business
കൊച്ചി: ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോ കിരീടം ചൂടിയപ്പോൾ വേദിയിൽ താരമായി മാറിയത് ശീമാട്ടിയും ബീന കണ്ണൻ കോട്ട്യൂറും.
ഇന്ത്യൻ പരമ്പരാഗത നെയ്ത്തുരീതികളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി ഒരുമിപ്പിക്കുന്ന ബീന കണ്ണൻ കോട്ട്യൂറിന്റെ എക്സ്ക്ലൂസീവ് ഡിസൈനുകളാണ് വേദിയിൽ കെസിയയുടെ ആത്മവിശ്വാസത്തിനും റോയൽ ലുക്കിനും തിളക്കമേകിയത്.
ഓരോ റൗണ്ടിലും കെസിയയുടെ വ്യക്തിത്വത്തിനും പേഴ്സണൽ സ്റ്റൈലിനും അനുയോജ്യമായ രീതിയിൽ ഹെഡ് ഡിസൈനർ ജോബിനും ശീമാട്ടി സിഇഒ ബീന കണ്ണനും ചേർന്ന് പ്രത്യേകം തയാറാക്കിയ ഈ ഡിസൈനർ വസ്ത്രങ്ങൾ മിസ് യൂണിവേഴ്സ് വേദിയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിന്റെയും ശീമാട്ടിയുടെയും പെരുമ ആഗോള തലത്തിൽ തിളങ്ങുന്നതിന്റെ സാക്ഷ്യപത്രമായി ഇത്തവണത്തെ മിസ് യൂണിവേഴ്സ് വേദി മാറിയെന്ന് ബീന കണ്ണൻ പറഞ്ഞു.
Business
കൊച്ചി: തിരുവോണനാളിലെ വിശ്രമത്തിനു ശേഷം അവിട്ടംദിനത്തിൽ വീണ്ടും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയിലും പവന് 1,19,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,275 രൂപയിലെത്തി.
തിങ്കളാഴ്ച വരെ വൻ കുതിപ്പിലായിരുന്ന സ്വർണവില പവന് 1.20 ലക്ഷം പിന്നിട്ട് കഴിഞ്ഞ 103 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവോണത്തിന്റെ തലേന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വർധിച്ചത് 14,600 രൂപയാണ്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 4,642 ഡോളറിൽ നിന്ന് 4,625 ഡോളറിലേക്ക് താഴ്ന്നത് ഇന്ന് കേരളത്തിലും വില കുറയാൻ വഴിയൊരുക്കി.
അതേസമയം, വെള്ളിവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: പുതിയ തലമുറയ്ക്ക് പഴമയെ പകർന്നുനൽകി ഈ ഓണം ആഘോഷിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേദെമന്യേ ഓണം ആഘോഷിക്കുന്നു.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണം. ഓണക്കാലത്ത് കേരളം കടന്നുപോകുന്ന പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനാകുമെന്നും യൂസഫലി ഓണസന്ദേശത്തിൽ പറഞ്ഞു.
Business
കൊച്ചി: കടപ്പത്രങ്ങള്‍ക്ക് (എന്‍സിഡി) 250 കോടിയുടെ അടിസ്ഥാന ഇഷ്യു ഉള്‍പ്പടെ 500 കോടി രൂപയുടെ ലക്ഷ്യം ആദ്യദിനത്തിൽ നേടി ഇന്‍ഡെല്‍ മണി ലിമിറ്റഡ്. കന്പനി പുറത്തിറക്കിയ റെഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാനാകാത്തതുമായ കടപ്പത്രങ്ങളുടെ ഇഷ്യു ആരംഭിച്ച് നാലു മണിക്കൂറിനകം ലക്ഷ്യത്തിലെത്തി. ഇതേത്തുടര്‍ന്ന്, നേരത്തേ പ്രഖ്യാപിച്ച തീയതിക്കുമുമ്പ് ഇഷ്യു അവസാനിപ്പിച്ചു.
1759 കോടി രൂപയ്ക്കുള്ള അപേക്ഷകള്‍ കമ്പനിക്ക് ലഭിച്ചു. ലക്ഷ്യമിട്ട അടിസ്ഥാന ഇഷ്യു തുകയേക്കാള്‍ 704 ശതമാനം കൂടുതലാണിത്. ആയിരം രൂപ മുഖവിലയുള്ള, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഈ കടപ്പത്രങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി 12.5 ശതമാനം വരെ ലാഭം ലഭിച്ചേക്കും.
ഇന്‍ഡെല്‍ മണിയിലും അതിന്റെ വളര്ച്ചാപദ്ധതികളിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ആവേശകരമായ ഈ പ്രതികരണത്തിനു കാരണമെന്ന് കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായ ഉമേഷ് മോഹനന് പറഞ്ഞു. 2026 സാമ്പത്തികവര്‍ഷം ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്തിരുന്ന ആസ്തികള്‍ 4103.90 കോടി രൂപയുടേതായിരുന്നു.
Business
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ കേരളത്തില്‍ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ 300ലധികം കാറുകള്‍ ഒരേ ദിവസം ഉപഭോക്താക്കള്‍ക്കു കൈമാറി.
സംസ്ഥാനത്ത് സ്കോഡ നടത്തുന്ന ഏറ്റവും വലിയ ഉത്സവകാല വാഹന വിതരണങ്ങളിലൊന്നാണിത്. കൊഡിയാക്ക്, കൈലാക്ക്, കുഷാക്ക് എന്നീ എസ്യുവി ത്രയങ്ങളും സ്ലാവിയ സെഡാനും ഉള്‍പ്പടെയുള്ള പുതിയ സ്കോഡ വാഹനങ്ങളാണ് ചിങ്ങം ഒന്നിനു കൈമാറിയത്.
ഓഗസ്റ്റ് അവസാനം വരെ കേരള വിപണിക്കായി സ്കോഡ ഓട്ടോ ഇന്ത്യ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ 16 നഗരങ്ങളിലായി ഇവിഎം മോട്ടോഴ്സ്, പിപിഎസ് മോട്ടോഴ്സ്, ജെം ഫീനിക്സ് എന്നിവയുടെയുള്പ്പെടെ 24 ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രങ്ങൾ സ്കോഡയ്ക്കുണ്ട്.
Business
2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് ഇന്ത്യയുടെ ഡിജിറ്റൽ സാന്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി. 2016 ഓഗസ്റ്റ് 25-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ സേവനത്തിന് തുടക്കമിട്ടത്.
രാജ്യത്തെ ഡിജിറ്റൽ പേമെന്റ് ആവാസ വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ യുപിഐ സാന്പത്തിക ഉൾച്ചേർക്കലിന്റെ നിർണായകമായ ഒരു ചാലകശക്തി കൂടിയാണ്. റിയൽടൈം പേമെന്റുകൾക്കുള്ള ഒരു ആഗോള മാതൃകയായും യുപിഐ ഉയർന്നിട്ടുണ്ട്. തെരുവ് കച്ചവടക്കാർ മുതൽ വൻകിട മാളുകൾ വരെ ഒരു ക്യൂആർ കോഡിലൂടെ പണമിടപാട് നടത്താൻ പ്രാപ്തമാക്കിയതോടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയായി യുപിഐ മാറി.
ഇടപാടുകളും മൂല്യവും കുതിച്ചു
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു ദശകത്തിൽ, യുപിഐ വഴി നടന്ന വാർഷിക ഇടപാടുകളുടെ എണ്ണം 2016-17 സാന്പത്തിക വർഷത്തിലെ 1.78 കോടിയിൽ നിന്ന് 2025-26 സാന്പത്തിക വർഷത്തിൽ 24,162 കോടിയിലധികമായി ഉയർന്നു. ഇത് ഇടപാടുകളുടെ എണ്ണത്തിൽ ഉണ്ടായ 13,000 ഇരട്ടി വർധനവിനെയാണ് കാണിക്കുന്നത്.
അതുപോലെ, ഇടപാടുകളുടെ ആകെ മൂല്യം 2016-17 സാന്പത്തിക വർഷത്തിലെ 0.07 ലക്ഷം കോടി രൂപയിൽനിന്ന് 2025-26 സാന്പത്തിക വർഷത്തിൽ ഏകദേശം 314 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. തുകയുടെ കാര്യത്തിൽ 4,000ത്തിലധികം മടങ്ങ് വർധനയാണുണ്ടായിരിക്കുന്നത്.
2026 നാഴികക്കല്ലുകളുടെ വർഷം
2026 എന്ന വർഷം യുപിഐയുടെ വളർച്ചാ പാതയിൽ നിർണായകമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിയതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മേയിൽ പ്രതിമാസ ഇടപാടുകളുടെ എണ്ണം ആദ്യമായി 2,300 കോടി കടന്ന് 2,320 കോടിയിൽ എത്തിച്ചേർന്നു. ഇത് യുപിഐ ഉപയോഗത്തിലുണ്ടായ പുതിയ തലത്തിലുള്ള ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നത്.
ഈ മുന്നേറ്റം വർഷത്തിലുടനീളം തുടർന്നു. ജൂലൈ 2,366 കോടി ഇടപാടുകളാണ് രേഖപ്പെടുത്തിയത്. യുപിഐയുടെ പത്ത് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഇടപാട് നിരക്കാണിത്.
യുപിഐ ആരംഭിച്ചതുമുതൽ ധനകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ ക്രമാനുഗതവും വ്യാപകവുമായ വർധനയുണ്ടായിട്ടുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ വർഷമായ 2016-17ൽ യുപിഐയിൽ സജീവമായിരുന്ന ബാങ്കുകളുടെ എണ്ണം 44 ആയിരുന്നത് 2025-26ലെത്തിയപ്പോഴേക്കും 703 ആയി ഉയർന്നു.
ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം, 2025-ൽ ആഗോള തലത്തിലെ റിയൽ-ടൈം ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 49 ശതമാനവും യുപിഐ വഴിയാണ് നടന്നത്.
പ്രതിദിനം 66 കോടിയിലധികം ഇടപാടുകൾ നടത്തുന്ന യുപിഐ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്േമെന്റ് നെറ്റ്വർക്കായി മാറിയിരിക്കുന്നു. ഇത് തത്ക്ഷണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ പേമെന്റുകളിൽ ഇന്ത്യയുടെ ആഗോള നേതൃസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്നു.
രാജ്യത്തിനുള്ളിലെ ഒരു പേയ്മെന്റ് ഇന്നൊവേഷനായി തുടങ്ങിയ യുപിഐ, ഇന്ന് അതിർത്തി കടന്നുള്ള (അന്താരാഷ്ട്ര) ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഒരു പ്ലാറ്റ്ഫോമായി വളർന്നിട്ടുണ്ട്.
രാജ്യാതിർത്തിയും കടന്നു
ഒരു ആഭ്യന്തര പേമെന്റ് സംവിധാനമായി ആരംഭിച്ച യുപിഐ ഇന്ന് രാജ്യാതിർത്തിയും കടന്നുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഒരു പ്ലാറ്റ്ഫോമായി വളർന്നു. നിലവിൽ ഭൂട്ടാൻ, കംബോഡിയ, ഫ്രാൻസ്, ഗ്രീസ്, മൗറീഷ്യസ്, മാലദ്വീപ്, നേപ്പാൾ, ഖത്തർ, സിംഗപ്പുർ, ശ്രീലങ്ക, യുഎഇ എന്നീ 11 രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
Business
കൊച്ചി: ആക്സിസ് അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ (ആക്സിസ് എഎംസി) പെൻഷൻ ഫണ്ട് മാനേജ്മെന്റ് വിഭാഗമായ ആക്സിസ് പെൻഷൻ ഫണ്ടിന്റെ ആസ്തി 20,000 കോടി രൂപ പിന്നിട്ടു.
2025 ജൂൺ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള 15 മാസം കൊണ്ടാണു കമ്പനിയുടെ ആസ്തിയിൽ 10,000 കോടി രൂപ കൂട്ടിച്ചേർത്തതെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: ബജാജ് ഫിന്‍സെര്‍വ് മ്യൂച്വല്‍ ഫണ്ടിന്റെ ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ക്യാപ് ഫണ്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി.
പദ്ധതിയുടെ ഡയറക്ട് പ്ലാന്‍–ഗ്രോത്ത് ഓപ്ഷന് 18.21 ശതമാനം വാര്‍ഷികവളര്‍ച്ചയും റഗുലര്‍ പ്ലാന്‍–ഗ്രോത്ത് ഓപ്ഷന് 16.59 ശതമാനം വാര്‍ഷികവളര്‍ച്ചയും രേഖപ്പെടുത്തി.
പദ്ധതിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 8,149.81 കോടി രൂപയിലെത്തുകയും 3,22,231 നിക്ഷേപക ഫോളിയോകള്‍ രേഖപ്പെടുത്തുകയും ചെയ്തു.
Business
കൊച്ചി: ഫാബ് ഇന്ത്യ പുതിയ ഓണം കളക്ഷന്‍ അവതരിപ്പിച്ചു. ഓരോ നിമിഷവും സ്വര്‍ണം എന്ന കാന്പയിന്റെ ഭാഗമായി അവതരിപ്പിച്ച കളക്ഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കുമുള്ള ഉത്സവകാല വസ്ത്രങ്ങള്‍ക്കൊപ്പം ഹോം ഡെക്കര്‍ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ തനത് കസവുസാരിയില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വനിതകളുടെ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്. തുന്നല്പ്പണികളോടെയുള്ള കുര്‍ത്ത സെറ്റുകള്‍, സില്‍ക്ക് സ്റ്റോളുകള്‍, കോട്ടണ്‍ കോര്‍ഡിനേറ്റുകള്‍ എന്നിവയും ശ്രേണിയിലുണ്ട്.
Business
കൊച്ചി: ദുബായും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി ദുബായ് ചേംബേഴ്സ് രണ്ടു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
ദുബായ് ചേംബേഴ്സ് പ്രസിഡന്റും സിഇഒയുമായ എച്ച്.ഇ. മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ നേതൃത്വത്തിലുള്ള സംഘം ഏജന്റിക് എഐ പ്രോത്സാഹനം ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് സോഫ്റ്റ്വേര്‍ കമ്പനികളുടെ അസോസിയേഷനായ നാസ്കോം, ഫെഡറേഷന് ഓഫ് കര്‍ണാടക ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി സഹകരണ കരാറുകളില്‍ ഒപ്പുവച്ചത്.
സംഘം പ്രമുഖ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളുമായും ബഹുരാഷ്ട്ര കമ്പനികളുമായും എട്ടു യോഗങ്ങള്‍ നടത്തി.
Business
എറണാകുളം: റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ആഭരണശേഖരമായ ‘ഇളക്കത്താലി ട്രഡീഷൻ ഇവോൾവ്ഡ്’ ഇടപ്പള്ളി എൻഎച്ച് ബൈപാസിലെ ഷോറൂമിൽ നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു.
ഓണം സ്പെഷലായി അവതരിപ്പിക്കുന്ന ആഭരണശേഖരം കേരളീയ പാരന്പര്യവും ആധുനിക ഡിസൈൻ സങ്കൽപ്പങ്ങളും സമന്വയിപ്പിക്കുന്നതാണെന്ന് റീഗൽ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ പല്ലവി നാംദേവ് പറഞ്ഞു. കേരളത്തിലെ റീഗൽ ജ്വല്ലേഴ്സിന്റെ എല്ലാ സ്റ്റോറിലും ലഭ്യമാണ്.
National
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കനത്ത മഴയെത്തുടർന്ന് വിതരണം തടസപ്പെട്ടതോടെ ഡൽഹിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളിൽ ഉള്ളിയുടെ വില ഇരട്ടിയായി.
ആവശ്യത്തിനു സ്റ്റോക്ക് ഇല്ലാത്തതും വിലക്കയറ്റത്തെ സ്വാധീനിച്ചു. ഏതാനുംദിവസം മുന്‍പ് കിലോക്ക് 25 രൂപയായിരുന്നതാണ് 50 ആയത്. ഇതോടെ കടകളിൽ ഉള്ളിവില കിലോയ്ക്ക് 60 രൂപയ്ക്കും 70 രൂപയ്ക്കും ഇടയിലായി.
ആൽവാറിൽ നിന്നും തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളി എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ ഇത് പര്യാപ്തമല്ല.
ഡൽഹിക്കു പുറമേ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിതരണവും തടസപ്പെട്ടത് രാജ്യത്തെ മറ്റു ഭാഗങ്ങളിലും വിലക്കയറ്റത്തിന് കാരണമാകും.
Business
കൊച്ചി: എൻഎസ്ഇ 500 പട്ടികയിൽ ഉൾപ്പെട്ട പ്രമുഖ വെൽത്ത് സൊലൂഷൻസ് കമ്പനിയായ ആനന്ദ് റാഠി വെൽത്ത് ലിമിറ്റഡ് കൊച്ചിയിൽ പുതിയ ശാഖ ആരംഭിച്ചു.
പുതിയ ശാഖയിലൂടെ സ്വകാര്യ സമ്പത്ത് മാനേജ്മെന്റ് സേവനങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഘടനാപരമായ നിക്ഷേപ ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കും.
ആനന്ദ് റാഠി വെൽത്ത് ലിമിറ്റഡിലെ ഡയറക്ടറും യൂണിറ്റ് ഹെഡുമായ കൃഷ്ണാനു ചൗധരിയും അസോസിയേറ്റ് ഡയറക്ടർ പായൽ മഹേശ്വരിയുമാണ് കൊച്ചി ശാഖയ്ക്ക് നേതൃത്വം നൽകുന്നത്.
Business
കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം കാമ്പയിന്റെ ഭാഗമായയുള്ള അഞ്ച് ദിന ഓണം മഹാവില്പന ആരംഭിച്ചു. ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്സസ്, ഹോം അപ്ലൈയന്സസ് തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഉപയോക്താക്കള്‍ക്കായി ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.
മൊബൈൽ ഫോണുകൾക്ക് വിലക്കുറവ്
ഐ ഫോണ്‍ 15, 53500 രൂപയ്ക്ക് ലഭിക്കും. മൊബൈല്‍ ഫോണ്‍ 8888 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,777 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ടമുള്ള ഗാഡ്ജറ്റുകള്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
എല്‍ഇഡി ടിവികൾ വാങ്ങുന്പോൾ സമ്മാനം
എല്‍ഇഡി ടിവികള്‍ 7999 രൂപ മുതല്‍ ലഭ്യമാണ്. 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പ്രത്യേക എക്സ്ചേഞ്ച് ബോണസുകളും ഒരുക്കിയിട്ടുണ്ട്. 65 ഇഞ്ച് ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍ വാങ്ങുമ്പോള്‍ ട്രോളി ബാഗ് സൗജന്യം. അല്ലെങ്കില്‍ ഓക്സിജന്‍ നല്കുന്ന 5,000 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കും.
വാഷിംഗ് മെഷീന് 7499 രൂപ മുതൽ
വാഷിംഗ് മെഷീന് 7499 രൂപ മുതല്‍ ലഭിക്കും. എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും നല്‍കുന്നുണ്ട്. സെമിഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ വലിയ ശേഖരമാണ് ഓക്സിജനിലുള്ളത്. സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതല്‍ അഞ്ച്ദിന ഓണം മഹാവില്പനയില് ലഭിക്കും. ഫ്രിഡ്ജുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. 18,990 രൂപ മുതല്‍ എസികള്‍ ലഭ്യമാണ്. അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭിക്കും. 3000 രൂപ വരെ ക്യാഷ് ബാക്കും 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
മിക്സര്‍ ഗ്രൈന്‍ഡറുകളുടെ വലിയ ശേഖരം
ബ്രാന്‍ഡുകളുടെ മിക്സര്‍ ഗ്രൈന്‍ഡറുകളുടെ വലിയ ശേഖരമാണ് ഓക്സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. 750 വാട്ടിന്റെ ത്രി ജാര് മിക്സര്‍ ഗ്രൈന്‍ഡര്‍ 3499 രൂപ മുതല്‍ ലഭ്യമാണ്. ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. റോബോട്ടിക് വാക്വം ക്ലീനറിനോടൊപ്പം എയര്‍ഫ്രയറും എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും സൗജന്യമാണ്. 31,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ പ്രാരംഭവില. മറ്റു ലാപ്ടോപ്പുകള് വാങ്ങുമ്പോള്‍ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. കൂടാതെ 96,000 രൂപയുടെ എഐ സബ്സ്ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് സ്വന്തമാക്കാം. ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷല്‍ ഓഫറാണ് അഞ്ച്ദിന ഓണം മഹാവില്പന സെയിലിയുള്ളത്. 12,896 രൂപ വിലയുള്ള ബ്ലുടൂത്ത് സ്പീക്കര്‍, ടിഡബ്ല്യുഎസ്, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച് എന്നീ നാല് ഗാഡ്ജെറ്റുകള്‍ കോമ്പോ ഓഫറില്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം.
ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും. 9020100100.
Business
ന്യൂഡൽഹി: പഞ്ചസാരയ്ക്കു പിന്നാലെ രാജ്യത്ത് സവാളവിലയും കുതിക്കുന്നു. കേരളം, ഡൽഹി, തമിഴ്നാട്, ആസാം എന്നിവിടങ്ങളിലെല്ലാം സവാളവിലയിൽ വൻ വർധനയാണുണ്ടായത്. കിലോയ്ക്ക് 43.53 രൂപയാണ് ഇന്നലെ രാജ്യത്തെ ശരാശരി ചില്ലറവില്പന വില.
കഴിഞ്ഞ വർഷം ഇതേ ദിവസം 27.37 രൂപയായിരുന്നു ശരാശരി ചില്ലറവില്പന വില. 59 ശതമാനം വർധനയാണുണ്ടായത്. ഹോൾസെയിൽ വില കിലോയ്ക്ക് 35.58 ആയി. കഴിഞ്ഞ വർഷം 21.23 രൂപ ആയിരുന്നു.
ചെന്നൈയിൽ ഇന്നലെ സവാള വില കിലോയ്ക്ക് 60 രൂപയായി. 33 രൂപയായിരുന്നു ഒരു വർഷം മുന്‍പത്തെ വില. ഡൽഹിയിൽ 55 രൂപയും കോൽക്കത്തയിൽ 53 രൂപയുമായിരുന്നു ഇന്നലത്തെ വില. സവാള വില പിടിച്ചുനിർത്താൻ സർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സവാള ഉത്പാദന കേന്ദ്രമായ നാസിക്കിൽനിന്ന് ട്രെയിനിൽ വിവിധ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും. കാന്ദ എക്സ്പ്രസിൽ കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിൽ ഇന്നു സവാള എത്തിക്കും.
Business
ന്യൂഡൽഹി: ഗോതന്പ് മാവ് (ആട്ട), മൈദ, റവ, ഹോൾ വീറ്റ് ആട്ട, റിസൾട്ടന്റ് ആട്ട എന്നിവയുൾപ്പെടെയുള്ള ഗോതന്പ് ഉത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണം കേന്ദ്ര സർക്കാർ ഉടനടി പ്രാബല്യത്തോടെ ഇന്നലെ പിൻവലിച്ചു.
ഗോതന്പ് പൊടിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി നയത്തിൽ സർക്കാർ ഭേദഗതി വരുത്തുകയും ഇവയുടെ വിദേശ കയറ്റുമതിക്കുമേൽ മുൻപ് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും ചെയ്തതായി ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
2022 ജൂലൈ 12-നാണ് കേന്ദ്ര സർക്കാർ ഗോതന്പ് കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിനുശേഷമുള്ള പ്രധാന ഇളവാണിത്. മുൻപുണ്ടായിരുന്ന നിരോധനത്തിന് പകരം ഇവ സൗജന്യമായി കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ സർക്കാർ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തി.
കയറ്റുമതി
നിയന്ത്രണങ്ങളിൽ ഇളവ്
ഗോതന്പിന്റെയും ഗോതന്പ് അധിഷ്ഠിത ഉത്പന്നങ്ങളുടെയും മേലുള്ള കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 50 ലക്ഷം ടണ്‍ വരെ കയറ്റുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് സർക്കാർഈ വർഷം ആദ്യം ഭാഗികമായി ഇളവുകൾ നൽകിയിരുന്നു.
പുതിയ ഭേദഗതിയോടെ ഈ പരിധിയും ഒഴിവാക്കി. ഇത് വഴി കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത അനുസരിച്ച് കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കും. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കാനും ഭക്ഷ്യവിലക്കയറ്റം തടയാനുമായി കുറച്ചു വർഷങ്ങളായി തുടർന്നുവന്ന നിയന്ത്രണങ്ങൾക്കാണ് ഇതോടെ മാറ്റമാകുന്നത്.
ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചത് എന്തുകൊണ്ട്?
ആഭ്യന്തര വിപണിയിൽ ഗോതന്പിന്റെയും ആട്ടയുടെയും വില കുത്തനെ ഉയർന്നതിനെ തുടർന്ന് 2022ൽ ഇന്ത്യ ഗോതന്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇന്ത്യ ഗോതന്പ് കയറ്റുമതി വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ വിതരണ തടസങ്ങൾ കാരണം ആഗോളതലത്തിൽ ഗോതന്പ് വില ഏകദേശം 40 % വരെ ഉയർന്നിരുന്നു. ലോകത്തിലെ ഗോതന്പ് വ്യാപാരത്തിന്റെ 25 % കൈകാര്യം ചെയ്തിരുന്ന കരിങ്കടൽ മേഖലയിലെ വിതരണം തടസപ്പെട്ടതാണ് ആഗോള വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ഈ സമയത്ത് ഇന്ത്യ കൂടുതൽ കയറ്റുമതി നടത്തുകയും അന്താരാഷ്ട്ര വിപണിയിലെ ക്ഷാമത്തിന് ഒരു പരിധി വരെ ആശ്വാസമാകുകയും ചെയ്തു. എന്നാൽ, രാജ്യത്തിനകത്ത് വില ഉയരുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുകയും ചെയ്തതോടെ ഇന്ത്യ ആഭ്യന്തര വിപണിയിലെ ലഭ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കയറ്റുമതി നിയന്ത്രിക്കുകയായിരുന്നു.
പുതിയ തീരുമാനത്തോടെ ഇന്ത്യ വീണ്ടും ഗോതന്പ് ഉത്പന്നങ്ങളുടെ ആഗോള വ്യാപാരത്തിലേക്ക് സജീവമായി തിരിച്ചെത്തുകയാണ്. ഈ നിയന്ത്രണങ്ങൾ നീക്കിയതിലൂടെ തദ്ദേശീയ മാവ് മില്ലുകൾക്കും കയറ്റുമതിക്കാർക്കും വിദേശ വിപണിയിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
Business
കൊച്ചി: ഓണം പ്രമാണിച്ച് സവിശേഷ ഫെസ്റ്റിവല്‍ കളക്ഷനുമായി രാജ്യത്തെ മുന്‍നിര ഫുട്വെയര് ബ്രാന്‍ഡായ ബാറ്റ ഇന്ത്യ.
ട്രെന്‍ഡിംഗ് ഫാഷനും കംഫര്‍ട്ട് ഡിസൈനും ഒത്തിണങ്ങിയ കളക്ഷനാണ് ഓണവിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ബാറ്റാ ഇന്ത്യ ചീഫ് സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ബദ്രി ബെറിവാള് പറഞ്ഞു.
799 രൂപ മുതലാണ് വിലനിലവാരം. യുവതാരം അനുഷ്മ അനില്‍കുമാറുമായി ചേര്‍ന്നുള്ള ഓണം കാന്പയിനും തുടക്കമായിട്ടുണ്ട്.
Business
കോട്ടയം: ജോസ്കോ ജുവല്ലേഴ്സ് കൊച്ചി ഷോറൂമുകളില്‍ ഓണം ഫെസ്റ്റ് സംഘടിപ്പിക്കും. 28 വരെ നടക്കുന്ന ഫെസ്റ്റില്‍ സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55ശതമാനം കിഴിവ് ലഭിക്കും.
ഉപയോക്താക്കള്‍ക്കായി നിരവധി ആകര്‍ഷക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 75,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് ഓണപ്പുടവ സമ്മാനമായി ലഭിക്കും. എല്ലാ പര്‍ച്ചേസുകള്‍ക്കും ഓണ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കും. പഴയ സ്വര്‍ണാഭരണങ്ങള്‍ എക്സ്ചേഞ്ച് ഓഫറിലൂടെ ഉയര്‍ന്ന മൂല്യത്തില്‍ മാറ്റിയെടുക്കുവാനുള്ള അവസരമുണ്ട്.
ഓണത്തോടനുബന്ധിച്ച് കുടുംബസമേതം എത്തുന്ന ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവവും ആകര്‍ഷക സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Business
തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശികക്കാര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി.
നേരത്തേ 2026 ഓഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണ വകുപ്പിന്റെ സുപ്രധാന തീരുമാനമുണ്ടായത്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇളവുകള്‍ നല്കി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിഷ്ക്രിയ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആശ്വാസ് 2026’എന്ന പേരില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കിവരുന്നത്.
എന്നാല്‍, മണ്‍സൂണ്‍ കാലത്തുണ്ടായ തീവ്രമായ മഴക്കെടുതി, ഓഗസ്റ്റ് മാസത്തിലെ തുടര്‍ച്ചയായ ഓണാവധി തുടങ്ങിയ കാരണങ്ങളാല്‍ സഹകാരികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും സമയം നീട്ടിനല്‍കണമെന്നുമുള്ള വ്യാപകമായ ആവശ്യം ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് സഹകരണ എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിര്‍ദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Business
തിരുവനന്തപുരം : ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് 150 സ്കോഡ വാഹനങ്ങൾ കൈമാറിയതായി പിപിഎസ് സ്കോഡ അറിയിച്ചു. ഇതിൽ 100 കൈലാഖ്, 30 കുഷാഖ്, 18 സ്ലാവിയ, 2 കൊഡിയാഖ് മോഡലുകൾ ഉൾപ്പെടുന്നു.
തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങിൽ ഉപഭോക്തൃ കുടുംബങ്ങളുടെ സാന്നിദ്ധ്യത്തിലാണ് വാഹനങ്ങളുടെ താക്കോൽ കൈമാറിയത്. ചടങ്ങിൽ സ്കോഡ കൈലാഖിന്റെ പുതിയ സ്പോർട്ലൈൻ പതിപ്പും പുറത്തിറക്കി.
Business
കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈൻ, ഡിജിറ്റൽ, ഫിലിം, കണ്ടന്റ് തുടങ്ങി വിവിധ മേഖലകളിലെ സർഗാത്മക മികവിനെ ആദരിക്കുന്ന ശ്രദ്ധേയ പുരസ്കാര വേദികളിലൊന്നായ പെപ്പർ അവാർഡ്സിന്റെ ഇരുപതാം മൈൽസ്റ്റോൺ പതിപ്പിന് ഒരുക്കങ്ങളായി.
പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇക്കുറി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർഗാത്മക സൃഷ്ടികൾക്ക് എൻട്രി നൽകാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്രിയേറ്റീവ് പ്രഫഷണലുകൾ എന്നിവരിൽനിന്നായി 1,000ത്തിലധികം എൻട്രികൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമുഖ ക്രിയേറ്റീവ് പ്രഫഷണലുകൾ ഉൾപ്പെടുന്ന ശക്തമായ ജൂറിയാണ് 20-ാം പതിപ്പിന്റെ പ്രത്യേകതയെന്ന് പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ പറഞ്ഞു. കൊച്ചിയിൽ നടന്ന കോൾ ഫോർ എൻട്രി ചടങ്ങിൽ ബിബിഡിഒ ഇന്ത്യ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ, ബാംഗ് ഇൻ ദ മിഡിൽ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
പെപ്പർ അവാർഡ്സ് 2026-ന്റെ പുരസ്കാരദാന ചടങ്ങ് നവംബറിൽ കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിലാണ് നടക്കുക. എൻട്രി, കാറ്റഗറി, എന്നിവയെക്കുറച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 98460 50589, 75599 50909 എന്നീ നന്പറുകളിൽ വിളിക്കണം. വെബ്സൈറ്റ്: www.pepperawards.com
Business
കൊച്ചി: ആഗോള എഐ സേവന കമ്പനിയായ വണ്‍ പോയിന്റ് വണ്‍ സൊലൂഷന്‍സിന് സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ മികച്ച നേട്ടം.
2026 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 158.32 കോടി രൂപയാണ്.
പോയ വര്‍ഷം ഇതേ കാലയളവില്‍ 69.01 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 129.4 ശതമാനവും പാദാടിസ്ഥാനത്തില്‍ 64.6 ശതമാനവും വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 9.44 കോടി രൂപയില്‍നിന്ന് ലാഭം 72.8 ശതമാനം ഉയര്‍ന്ന് 16.31 കോടി രൂപയായി.
Kerala
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്ത് ആഭരണപ്രേമികളുടെ നെഞ്ചിൽ തീകോരിയിട്ട് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,030 രൂപയിലും പവന് 1,20,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ വര്‍ധിച്ച് 12,350 രൂപയിലെത്തി.
കഴിഞ്ഞ 103 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വർധിച്ചത് 14,600 രൂപയാണ്. കഴിഞ്ഞവാരം നാലുദിവസത്തിനിടെ 6,000 രൂപ കൂടിയ ശേഷമാണ് ഇന്നു വീണ്ടും മുന്നോട്ടുപോയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ നിലവിൽ സ്വർണവില മൂന്നു മാസത്തെ ഉയർന്ന നിലയിലാണ്. ഇന്ന് രാവിലെ ഔൺസിന് 4,655 ഡോളറിലേക്ക് കയറിയ രാജ്യാന്തര സ്വർണവില നിലവിൽ 4,639 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
തന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ വൻകിട വ്യവസായികളും അന്തർസംസ്ഥാന വ്യാപാരികളും വില ഉയർത്തി കുരുമുളക് സംഭരിച്ചു. ഉത്സവ ഡിമാൻഡിൽ ഏലം സുഗന്ധം പരത്തി. സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കുറച്ചതോടെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള തമിഴ്നാട് ലോബിയുടെ എല്ലാ പഴുതുമടഞ്ഞു. റബർ ബുള്ളിഷ്, ടയർ ലോബി സമ്മർദത്തിൽ.
കുരുമുളകിനു വീണ്ടും വിലക്കയറ്റം
ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കാർഷിക മേഖല ചരക്കിറക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ കൈക്കലാക്കാനുള്ള വടക്കേ ഇന്ത്യൻ വാങ്ങലുകാരുടെ തന്ത്രം വിജയിച്ചില്ല. ഉത്പാദകർ ചരക്ക് വിൽപനയിൽ വരുത്തിയ നിയന്ത്രണങ്ങൾ ഇടപാടുകാരെ പ്രതിസന്ധിലാക്കി.
ഏതാനും ആഴ്ചകളായി അന്തർസംസ്ഥാന വ്യാപാരികൾ തണുപ്പൻ മനോഭാവം പുലർത്തി കുരുമുളക് വിലക്കയറ്റം തടയാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിനായി ചില കേന്ദ്രങ്ങളെ കൈയിലെടുത്ത് ശ്രീലങ്ക വഴി വൻതോതിൽ ചരക്ക് ഉടൻ എത്തുമെന്നു വരെ പ്രചരിപ്പിച്ച് ഉത്പാദന മേഖലയിൽ ആശങ്കപരത്താനും നീക്കംനടത്തി. അതേസമയം വിപണി തിരിച്ചുവരവ് നടത്തുമെന്ന ഒറ്റ നിലപാടിൽ ‘ദീപിക’ നിലകൊണ്ടത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
ഓണാവശ്യങ്ങൾക്കുള്ള പണത്തിനായി കാർഷിക മേഖല ഉയർന്ന വിലയ്ക്കുവേണ്ടി പിടിച്ചുനിന്നതോടെ വാങ്ങലുകാർ കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 68,800 രൂപയിൽനിന്ന് 69,500 രൂപയായി ഉയർത്തി. ഗാർബിൾഡ് 71,500 രൂപയിൽ വ്യാപാരം നടന്നു.
വിയറ്റ്നാമിൽ കയറ്റുമതി ഉയർന്നു
വിയറ്റ്നാമിൽ കുരുമുളക് വിൽപനക്കാർ കുറവാണ്, വിളവെടുപ്പ് അവസാനിച്ചതോടെ വിപണികളിൽ ചരക്കുവരവ് ചുരുങ്ങിയെങ്കിലും കയറ്റുമതിക്കാർ വിലയിൽ കാര്യമായ മാറ്റം വരുത്താതെ മുളക് സംഭരണ ശ്രമത്തിലാണ്.
വിയറ്റ്നാം മുളക് വില കിലോ 1,36,000-1,39,000 ഡോങിലാണ് നീങ്ങുന്നത്. ഇതിനിടയിൽ 1,41,000 വരെ ഉയർന്നും ഇടപാടുകൾ നടന്നിരുന്നു. സാർവദേശീയ വിപണിയിൽ ടണ്ണിന് 6200 ഡോളറാണ് വിയറ്റ്നാം മുളക് വില. ഇന്ത്യൻ 7600 ഡോളറും ഇന്തോനേഷ്യ 6500 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും ചരക്കിനാവശ്യപ്പെട്ടു.
ഓഗസ്റ്റ് ആദ്യ പകുതിയിൽ വിയറ്റ്നാം 10,514 ടൺ കുരുമുളക് കയറ്റുമതി നടത്തി. ജൂലൈ ആദ്യ പകുതിയെ അപേക്ഷിച്ച് കയറ്റുമതി ഏഴര ശതമാനം വർധിച്ചു. അവർ ഏറ്റവും കൂടുതൽ കുരുമുളക് കയറ്റുമതി നടത്തിയത് ചൈനയിലേക്കാണ്. ഓഗസ്റ്റ് ആദ്യ പകുതിയിൽ ചൈന വിയറ്റ്നാമിൽനിന്ന് ഇറക്കുമതി നടത്തിയത് 1585 ടണ്ണാണ്. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ചു. ചൈനയുടെ പ്രതിവർഷ കുരുമുളക് ഉപഭോഗം ഒരു ലക്ഷം ടണ്ണിനടുത്താണ്. എന്നാൽ, അവരുടെ മൊത്തം ഉത്പാദനം കേവലം 30,000 ടൺ മാത്രമാണ്.
ചിങ്ങപ്പിറവിയിൽ ഏലത്തിന് ഉണർവ്
ചിങ്ങം പിറന്നതോടെ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവിൽ ഉണർവ്. ഹൈറേഞ്ചിലെ കാലാവസ്ഥ ഏല ചെടികൾ പുഷ്പിക്കാനും കായ് പിടിക്കാനും അവസരം ഒത്തുവരുന്നത് കണ്ടു സ്റ്റോക്കിസ്റ്റുകൾ ചരക്കിറക്കി. കയറ്റുമതി മേഖലയിൽനിന്നുള്ള വാങ്ങലുകാർ പരമാവധി ഏലം സംഭരിക്കുന്നുണ്ട്.
ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 3200 രൂപ വരെ കയറി, മികച്ചയിനങ്ങൾ 4300 രൂപയിലേക്ക് അടുത്തു. ഗ്വാട്ടിമലയിൽ പുതിയ ചരക്ക് ഒക്ടോബറിൽ വിൽപനയ്ക്കു സജ്ജമാകുമെന്നാണ് സൂചന. കാലാവസ്ഥ അനുകൂലമായതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് വിളവ് ഉയരാൻ ഇടയുണ്ട്.
സർക്കാർ ഇടപെടലിൽ ലോബി പൂട്ടി
ഓണ വേളയിൽ വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റ സാധ്യതകൾ പൂർണമായി തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ നീക്കം തമിഴ്നാട് ലോബിയെ സമ്മർദത്തിലാക്കി. ഓണ വിൽപന മുന്നിൽക്കണ്ട് നേരത്തേ കൃത്രിമ വിലക്കയറ്റത്തിന് അവർ നടത്തിയ നീക്കം പരാജയപ്പെട്ടങ്കിലും തിരുവോണത്തിന് മുന്നേ ഒരിക്കൽക്കൂടി വിപണിയെ ഉഴുതുമറിക്കാനുള്ള തയാറെടുപ്പിലായിരുന്നു കാങ്കയത്തെ വൻകിട മില്ലുകാർ.
ഇതിനിടയിലാണ് സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കഴിഞ്ഞ ദിവസം കുറച്ചത്. സപ്ലെക്കോ ലിറ്ററിന് 229 രൂപയായും കേര ഫെഡ് 300 രൂപയായും താഴ്ത്തിയത് തമിഴ്നാട് ലോബിയെ ഞെട്ടിച്ചു. മറ്റു മാർഗമില്ലെന്നു വ്യക്തമായതോടെ ഓണത്തിനു മുന്നേ പരമാവധി സ്റ്റോക്ക് വിറ്റുമാറാനുള്ള തത്രപ്പാടിലാണവർ. 23,500ൽ വിൽപനയ്ക്കു തുടക്കം കുറിച്ച കാങ്കയം മാർക്കറ്റ് വാരാന്ത്യം 22,850ലേക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 25,500 രൂപയിൽ സ്റ്റെഡിയാണ്.
റബറിന് ആഗോളതലത്തിൽ മുന്നേറ്റം
ജപ്പാൻ ഒസാക്കയിൽ റബർ പുതിയ ദിശകണ്ടെത്തിയ ആവേശത്തിലാണ്. ഒരു മാസമായി കിലോ 403-436 യെന്നിൽ നിലകൊണ്ട റബർ പിന്നിട്ട വാരം 436ലെ നിർണായക പ്രതിരോധം തകർത്ത് 439 യെൻ വരെ കയറി. റബറിന് 445-452 യെന്നിൽ പ്രതിരോധമുണ്ട്. തിരുത്തലിനു ശ്രമം നടന്നാൽ 430ൽ ആദ്യ താങ്ങുണ്ട്. 419ൽ പിടിച്ചുനിൽക്കാനായില്ലങ്കിൽ സെപ്റ്റബർ രണ്ടാം പകുതിയിൽ 396 യെന്നിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത് ക്രൂഡ് ഓയിൽ വില വർധിപ്പിച്ചതോടെ സിന്തറ്റിക്ക് റബർ വിലയുമുയർന്നു. ഇതിനിടയിൽ തായ്ലൻഡിന് അവരുടെ പ്രതീക്ഷയ്ക്കെത്ത് റബർ ഉത്പാദനം ഉയർത്താനാകാത്തത് വിപണിയുടെ അടിത്തറ ശക്തമാക്കി. വാരാന്ത്യം ബാങ്കോക്കിൽ റബർ കിലോ 267 രൂപയിലാണ്.
സംസ്ഥാനത്ത് റബർ ഉത്പാദനം പിന്നിട്ട മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് ആദ്യ പകുതിയിൽ വർധിച്ചു. തെളിഞ്ഞ കാലാവസ്ഥ കണ്ട് കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചതിനിടയിൽ സ്റ്റോക്കിസ്റ്റുകൾ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിൽപനയ്ക്കു നീക്കം നടത്തി. നാലാം ഗ്രേഡ് 27,600 രൂപയിൽനിന്ന് 27,400 രൂപയായി, അഞ്ചാം ഗ്രേഡിന് 27,100 രൂപയിൽനിന്ന് 26,900 രൂപയായി. ഒട്ടുപാൽ 18,300 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.
Business
ഉത്സവ സീസൺ മുൻ നിർത്തി ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ കനത്ത നിക്ഷേപത്തിന് ഉത്സാഹിച്ചെങ്കിലും വിദേശ ഓപറേറ്റർമാർ വിൽപനയ്ക്കുതന്നെയാണ് മുൻതൂക്കം നൽകിയത്. ഹൈവിവെയിറ്റ് ഓഹരികൾ വിറ്റുമാറാൻ അവർ നടത്തിയ നീക്കം തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ മാർക്കറ്റിന്റെ കരുത്തു ചോർത്തി. സെൻസെക്സ് 468 പോയിന്റും നിഫ്റ്റി സൂചിക 114 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്കിടയിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടു പിടിക്കുന്നത് ഇന്ത്യൻ രൂപയ്ക്കു മേൽ സമ്മർദമുളവാക്കുന്നു. നാണയപ്പെരുപ്പ സാധ്യത മുൻനിർത്തി കരുതലോടെയാണ് വിദേശ നിക്ഷേപകർ വിപണിയെ സമീപിക്കുന്നത്.
പ്രതികൂല വാർത്തകളുടെ വേലിയേറ്റം തടയാൻ ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷപകരായിരുന്നു. മൊത്തം 13,778.62 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചിട്ടും വിപണിക്കു തിരിച്ചടി നേരിട്ടു. രണ്ടു ദിവസങ്ങളിലായി 2059.52 കോടി രൂപയുടെ നിക്ഷേപം വിദേശ ഇടപാടുകാർ നടത്തി, മറ്റ് ദിവസങ്ങളിൽ അവർ വിൽപനക്കാരായി 3661.17 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റിക്ക് മുൻവാരം നൽകിയ പ്രതിരോധത്തിലേക്ക് അടുക്കാനായില്ലെങ്കിലും ആദ്യ താങ്ങ് നിലനിർത്തുന്നതിൽ കൈവരിച്ച വിജയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ സമ്മാനിച്ചു. ഈ വാരം വിപണി ഒരു കൺസോളിഡേഷനു ശ്രമം നടത്താം. 24,366 പോയിന്റിൽനിന്നു കൂടുതൽ മികവിന് അവസരം ലഭിക്കാതെ വാരമധ്യം 24,025ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 24,072ലെ താങ്ങ് തകർത്തെങ്കിലും 24,001ലേക്കുള്ള പരീക്ഷണങ്ങളുടെ ഭാഗമായി 24,025 വരെ സൂചിക സഞ്ചരിച്ചു. ഈ റേഞ്ചിലെ വാങ്ങൽ താത്പര്യത്തിൽ 24,252ലേക്ക് ഉയർന്നു.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 24,064ലാണ് ആദ്യ സപ്പോർട്ട്. ഒരു മികവിനു മുതിർന്നാൽ 24,399-24,547നെ ലക്ഷ്യമാക്കാമെങ്കിലും ഉയർന്ന തലങ്ങളിൽ വിൽപനക്കാർ പിടിമുറുക്കാം. ആദ്യ സപ്പോർട്ട് നഷ്ടമായാൽ 23,877ലേക്കു പരീക്ഷണങ്ങൾ നടത്താം. 20 ഡിഎംഎ ആയ 24,180ന് മുകളിൽ നീങ്ങുന്നത് ചെറിയതോതിൽ ബുള്ളിഷാണ്. ക്ലോസിംഗിൽ വിപണി 100 ഡിഎംഎ ആയ 24,396നു മുകളിൽ പിടിച്ചുനിൽക്കാൻ കഴിയാത്തത് അൽപം നെഗറ്റീവ് മനോഭാവത്തിനു കാരണമാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ, ആദ്യ പകുതിയിൽ ശക്തമായ തിരിച്ചടി നേരിട്ടു. 24,450ൽനിന്നു 24,212ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 24,391ലാണ്. ഈ വാരം 24,250-24,100ലെ പ്രധാന പിന്തുണകൾ നിലനിർത്തിയാൽ ഓപറേറ്റർമാർ കൂടുതൽ താത്പര്യം കാണിക്കാം.
സെപ്റ്റംബറിന്റെ പ്രതിരോധം 24,600 റേഞ്ചിലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് ഏകദേശം 18 ലക്ഷം കരാറുകളിൽനിന്ന് 67 ലക്ഷമായി കുതിച്ചു. നിരക്കു താഴ്ന്ന അവസരത്തിൽ ഓപ്പൺ ഇന്ററസ്റ്റിലുണ്ടായ കുതിപ്പ് പുതിയ വിൽപനക്കാരുടെ വരവിനെ വ്യക്തമാക്കുന്നു. അതായത്, 24,100ലേക്കു പരീക്ഷണ സാധ്യതകൾ തള്ളികളയാനാവില്ല.
സെൻസെക്സ് മുൻവാരത്തിലെ 78,009 പോയിന്റിൽനിന്ന് 78,048ലേക്ക് ഓപ്പണിംഗിൽ ഉയർന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച പ്രതിരോധത്തിലേക്ക് അടുക്കും മുന്നേ വിപണിയിൽ വിൽപനക്കാർ പിടിമുറുക്കി. ഇതോടെ സെൻസെക്സിന് 77,000ലെ താങ്ങ് നഷ്ടപ്പെട്ട് 76,822ലേക്ക് ഇടിഞ്ഞു.
വ്യാപാരാന്ത്യം കരുത്ത് അൽപം തിരിച്ചുപിടിച്ച് 77,540 പോയിന്റിലാണ്. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ 78,118ലെ പ്രതിരോധം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാം. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികൾ ഒരിക്കൽകൂടി വിൽപനയ്ക്കിറങ്ങിയാൽ സൂചിക 76,892-76,244 റേഞ്ചിലേക്കു തിരുത്തലിനു നിർബന്ധിതമാവും. ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ 76,662ൽ സപ്പോർട്ടുണ്ട്.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 95.41ൽനിന്നു 95.73ലേക്കു ദുർബലമായെങ്കിലും വ്യാപാരാന്ത്യം അൽപം കരുത്തു തിരിച്ചുപിടിച്ച് 95.68ലാണ്.
ക്രൂഡ് വില വീണ്ടും ഉയർന്നു. ബാരലിന് 90 ഡോളറിൽനിന്നു 94.40 ഡോളറായി. മുൻവാരം സൂചന നൽകിയതാണ് 91ലെ പ്രതിരോധം മറികടന്നാൽ 98 ഡോളറിലേക്കു മുന്നേറാനുള്ള പ്രവണത കാണിക്കുമെന്ന്. പുതിയ സാഹചര്യത്തിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ 98-101 ഡോളറിനെ ഉറ്റു നോക്കാം. വിപണിയുടെ സപ്പോർട്ട് 87 ഡോളറിലാണ്.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണത്തിലെ വാങ്ങൽ താൽപര്യം ശക്തമായി. ഫണ്ടുകൾക്കൊപ്പം വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപത്തിന് ഉത്സാഹിച്ച വിവരം പുറത്തുവന്നത് വിപണിയുടെ അടിയോഴുക്ക് ശക്തമാക്കി.
ട്രോയ് ഔൺസിന് 4376 ഡോളറിൽ ഓപ്പൺ ചെയ്ത സ്വർണം 4632 ഡോളർ വരെ കയറി, വാരാന്ത്യം നിരക്ക് 4602 ഡോളറിലാണ്. മഞ്ഞലോഹം ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനാൽ ഫണ്ടുകളുടെ സാന്നിധ്യം തുടരാം.
Business
മുംബൈ: ഇന്ത്യയിലെ പഞ്ചസാരക്ഷാമം മുതലാക്കാൻ പാക് മില്ലുടമകൾ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുമതി നൽകണമെന്ന് പഞ്ചസാര മില്ലുടമകൾ പാക് സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ആഭ്യന്തരവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പത്തു ലക്ഷം മെട്രിക് ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഒക്ടോബർ 31 വരെയുള്ള ഈ ഇളവ് മുതലാക്കാനാണ് പാക് മില്ലുടമകളുടെ നീക്കം.
എഥനോൾ ഉത്പാദനത്തിനായി കരിമ്പ് വൻതോതിൽ മാറ്റിയതും മഴക്കുറവുമാണ് ഇന്ത്യയിൽ പഞ്ചസാര ലഭ്യത കുറയാനും വില ഉയരാനും കാരണമായത്. അതേസമയം, പാക്കിസ്ഥാനിൽ നിലവിൽ 12 ലക്ഷം ടണ്ണിലധികം പഞ്ചസാര അധികമായി കെട്ടിക്കിടക്കുകയാണ്. അടുത്ത വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കെ ഈ അധിക സ്റ്റോക്ക് വിറ്റഴിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ ഷുഗർ മിൽസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ക്ഷാമവും അയൽരാജ്യമെന്ന നിലയിലുള്ള കുറഞ്ഞ ഗതാഗതച്ചെലവും പാക്കിസ്ഥാന് അനുകൂല ഘടകമാണ്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര-വ്യാപാര ബന്ധങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ സർക്കാരുകൾ തമ്മിൽ പ്രത്യേക ധാരണയിലെത്തിയാൽ മാത്രമേ ഈ വ്യാപാരം സാധ്യമാകൂ.
പഞ്ചസാര ഇറക്കുമതി പത്തു വർഷത്തിനിടെ ആദ്യം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര ഇറക്കുമതിക്കു തയാറാകുന്നത്. ഇറക്കുമതി തീരുമാനത്തിനുപുറമെ, പൂഴ്ത്തിവയ്പും കൃത്രിമ വിലക്കയറ്റവും തടയാൻ വ്യാപാരികൾക്കും ബൾക്ക് ഉപഭോക്താക്കൾക്കും സർക്കാർ കർശനമായ സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.
മാസം പത്തു ടണ്ണിൽ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്ക് 15 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ.
എഥനോൾ ഉത്പാദനത്തിനായി വൻ തോതിൽ കരിന്പ് മാറ്റുന്നതിനുപുറമെ മുൻവർഷങ്ങളെ അപേക്ഷിച്ച് പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
ഇതോടെ റീട്ടെയിൽ വിപണിയിൽ വില കിലോഗ്രാമിന് 65 രൂപവരെയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തോളം വർധനവാണിത്.
Business
കൊച്ചി: മാധ്യമരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ആദരമര്‍പ്പിക്കുന്ന ടിഎന്‍ഐടി മീഡിയ അവാര്‍ഡ്സിന്റെ ഒന്‍പതാമത് പതിപ്പ് ഒക്ടോബര്‍ 24ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ബംഗളൂരു ആസ്ഥാനമായ ദ ന്യൂ ഇന്ത്യന്‍ ടൈംസ് ആണ് സംഘാടകര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.
ചടങ്ങില്‍ മലയാള മാധ്യമരംഗത്തു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ മാധ്യമപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തന മേഖലയിലെ പ്രഫഷണലുകൾ, കലാകാരന്മാര് എന്നിവരെ ആദരിക്കും. പരിപാടിയുടെ ഒരുക്കത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ എയു മൂവീസ് ഓടിടി പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു.
മുഹമ്മദ് ഷിയാസ് എംഎല്‍എ, സിനിമാതാരം ഗോപിക അനില്‍, ദ ന്യൂ ഇന്ത്യന്‍ ടൈംസ് സിഇഒ എ രഘു ഭട്ട്, സിനിമാസംവിധായകന് സന്തോഷ് മാഡ, എയു മൂവീസ് ഓടിടി സ്ഥാപകന്‍ സന്തോഷ്, മാധ്യമപ്രവര്‍ത്തകരായ ബാലകൃഷ്ണന് പെരിയ, ആര്. ഗോപകുമാര്‍, ഷജില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Business
കൊച്ചി: മുടിയിഴകൾക്ക് മിനുസവും തിളക്കവും നൽകുന്നതിനൊപ്പം ചുരുണ്ടുപോകുന്നതും പറന്നുനിൽക്കുന്നതുമായ മുടിയിഴകളും നിയന്ത്രിക്കാൻ സഹായിക്കുന്ന സ്ട്രീക്സ് ഷൈൻ ഹെയർ സേറം അവതരിപ്പിച്ചു.
വാൽനട്ട് ഓയിലും വൈറ്റമിൻ ഇയും അടങ്ങിയ സേറം മുടിക്ക് ഭാരമോ എണ്ണമയമോ തോന്നിക്കാതെ മൃദുവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
Business
കോഴിക്കോട്: കല്യാണ്‍ സിൽക്സ് സംഘടിപ്പിക്കുന്ന ‘ഓണക്കോടിക്കൊപ്പം രണ്ടു കോടിയും’ സമ്മാനപദ്ധതിയുടെ മൂന്നാംഘട്ട നറുക്കെടുപ്പ് കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലെ കല്യാണ്‍ സിൽക്സ് ആൻഡ് ഹൈപ്പർ മാർക്കറ്റിൽ നടന്നു. എംഎൽഎമാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ. ജയന്ത്, വി.ടി. സൂരജ്, അഡ്വ. വിദ്യ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണു നറുക്കെടുത്തത്.
മൂന്നാംഘട്ട നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ അഞ്ചു ടൊയോട്ട ഗ്ലാൻസ കാറുകൾക്ക് നവീൻ കൃഷ്ണ ബി (കൂപ്പണ്‍ നന്പർ: 0652812) ആറ്റിങ്ങൽ, വി.എ. ആരോണ്‍ (കൂപ്പണ്‍ നന്പർ: 0795450) ഇരിങ്ങാലക്കുട, കെ. വിനോദ് (കൂപ്പണ്‍ നന്പർ: 0373940) തിരുവനന്തപുരം, ഹിത (കൂപ്പണ്‍ നന്പർ: 0101558) പട്ടാന്പി, കെ.വി. ഇന്ദിര (കൂപ്പണ്‍ നന്പർ : 0102279) പട്ടാന്പി എന്നിവർ അർഹരായി.
ഏഴു ഹോണ്ട ആക്റ്റീവ സ്കൂട്ടറുകൾ മെഡിട്രിന (കൂപ്പണ്‍ നമ്പർ : 0504184) കൊല്ലം, സി.വി. അക്ഷയ് (കൂപ്പണ്‍ നമ്പർ : 0268555) ചാലക്കുടി, ആഹിൽ അഹമ്മദ് (കൂപ്പണ്‍ നമ്പർ: 0115869) കോഴിക്കോട്, വി. പ്രേമജ (കൂപ്പണ്‍ നമ്പർ : 0964946) കുന്നംകുളം, ശിവദാസകുറുപ്പ് (കൂപ്പണ്‍ നമ്പർ: 0663782) ആറ്റിങ്ങൽ, ഡെന്യു മാത്യു (കൂപ്പണ്‍ നമ്പർ: 0087910) കാസർഗോഡ്, എ. എഫാഹ് സിർമിൻ (കൂപ്പണ്‍ നമ്പർ: 0819864) കോഴിക്കോട് എന്നിവർക്കു ലഭിച്ചു.
നാലാം സമ്മാനമായ ഗോദ്റെജ് എയർ കണ്ടീഷണറുകൾ നേടിയ ഏഴും അഞ്ചാം സമ്മാനമായ ഹോംഅപ്ലയൻസ് കോംബോ പാക്കുകൾ നേടിയ ഏഴും ആറാം സമ്മാനമായ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ നേടിയ അമ്പതും ഭാഗ്യശാലികളുടെ പേരുകൾ കല്യാണ്‍ സിൽക്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
ബമ്പർ സമ്മാനമായ 25 ലക്ഷം രൂപയുടെ സ്വർണനാണയ വിജയിയെ കണ്ടെത്തുന്ന അവസാനഘട്ട നറുക്കെടുപ്പ് 30നു തൃശൂർ പാലസ് റോഡ് കല്യാണ്‍ സിൽക്സ് ഷോറൂമിൽ നടക്കും.
Business
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടി (കെടിഎം 2026)ന് ഇക്കുറി റിക്കാര്‍ഡ് രജിസ്ട്രേഷന്. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന് 3000 കടന്നു. ഇതിൽ 790 രാജ്യാന്തര ബയർമാരും 2,210 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു.
സെപ്റ്റംബർ 24ന് കൊച്ചി ലുലു ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലാണ് കെടിഎമ്മിന്റെ ഉദ്ഘാടനം. മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ 25 മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവൻഷൻ സെന്ററുകളിലാണ് നടക്കുക. ടൂറിസം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലും മികച്ച പുരോഗതിയാണു രേഖപ്പെടുത്തിയിരിക്കുന്നത്. മേളയിൽ 382 സെല്ലര്‍മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്.
വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്നു ദിവസത്തെ മാർട്ടിലുണ്ടാകും.
28 മുതൽ ഒക്ടോബർ മൂന്നുവരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 12 മേഖലകളിലായാണ് ഇത്തവണത്തെ ടൂറുകൾ. ദേശീയ-അന്തർദേശീയ തലങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ സവിശേഷതയാണ്.
Business
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന പദ്ധതിയുടെ ഭാഗമായി തമിഴ്നാട് 1.28 ലക്ഷം മോതിരങ്ങൾക്ക് ഓർഡറുകൾ നൽകി.
ഏകദേശം 220 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണകക്ഷിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതി.
നാലുമാസം പദ്ധതി നടപ്പാക്കാൻ ഒരു ലക്ഷത്തിനു മുകളിൽ മോതിരങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആകെ തയാറാക്കുന്ന 1,28,499 മോതിരങ്ങളിൽ 70 ശതമാനവും തയാറാക്കുന്നത് ജോയ് ആലുക്കാസാണ്.
30 ശതമാനം മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സും ഒരുക്കും. ദ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷനാണ് ജോയ് ആലുക്കാസിനും കല്യാണിനുമായി കരാർ നൽകിയിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യൻ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം ലഭിക്കും. പ്രതിവർഷം 4,41,661 മോതിരങ്ങൾ വേണ്ടിവരുമെന്നു കണക്കാക്കുന്ന പദ്ധതിക്കായി 755.83 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.
Business
ന്യൂഡല്‍ഹി: ഇന്ധനവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി 1800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എല്‍പിജി പൈപ്പ്ലൈന് പദ്ധതിക്ക് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) അനുമതി നല്കി. ഇതോടെ രാജ്യത്തെ പൊതു എല്‍പിജി പൈപ്പ്ലൈന് ശൃംഖല 25 ശതമാനത്തിലേക്കെത്തും.
തെലുങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ഗോവ എന്നീ ആറ് സംസ്ഥാനങ്ങളിലായി മൂന്ന് എല്‍പിജി പൈപ്പ്ലൈന് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഈ പദ്ധതികള്‍ക്ക് ഏകദേശം 7,000 കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ വാതക വിതരണ കമ്പനിയായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡായിരിക്കും ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൊത്തം എല്‍പിജി പൈപ്പ്ലൈന് ശൃംഖല നിലവിലുള്ള 7,700 കിലോമീറ്ററില്‍നിന്ന് ഏകദേശം 9,500 കിലോമീറ്ററിലേക്ക് വര്‍ധിക്കും. ഏകദേശം 24 ശതമാനം വളര്ച്ചയാണുണ്ടാകുക.
അനുമതി ലഭിച്ച പുതിയ മൂന്നു പൈപ്പ്ലൈന് പദ്ധതികള്‍: തെലുങ്കാനയിലെ ചെര്ലാപ്പള്ളിയില്നിന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിലേക്കുള്ള 556 കിലോമീറ്റര്‍, ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്ന് ഉത്തരാഖണ്ഡിലെ സിതാര്ഗഞ്ചിലേക്കുള്ള 611 കിലോമീറ്റര്‍ പൈപ്പ്ലൈന്, മഹാരാഷ്ട്രയിലെ ഷിക്രാപുരില്നിന്ന് ഗോവ, കര്‍ണാടകയിലെ ഹൂബ്ലി എന്നിവിടങ്ങളിലേക്കുള്ള 633 കിലോമീറ്റര്‍ പാത എന്നിവ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ പ്രധാന പങ്കും തീരദേശ കേന്ദ്രങ്ങള്‍ വഴിയാണ് എത്തിക്കുന്നത്. തുടര്‍ന്നാണ് ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പൈപ്പ്ലൈന് ശൃംഖല വികസിക്കുന്നതിലൂടെ രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് എല്‍പിജി എത്തിക്കുന്നതിന്റെ കാര്യക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ഏറ്റവും നീളമേറിയ എല്‍പിജി പൈപ്പ്ലൈനായ 2757 കിലോമീറ്ററിന്റെ കണ്ട്ല-ഗോരഖ്പുര്‍ പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതികള്‍ വരുന്നത്.
എല്‍പിജി റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് പകരം പൈപ്പ്ലൈനുകളിലൂടെ എത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നത് വേഗത്തിലാക്കാന്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ സഹായിക്കുമെന്ന് പിഎന്‍ജിആര്‍ബി പറഞ്ഞു. ഇത് എല്‍പിജി ടാങ്കറുകളുടെ ഗതാഗതം കുറയ്ക്കുകയും, റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ലോജിസ്റ്റിക്സ് ചെലവുകള്‍, ഗതാഗതക്കുരുക്ക്, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കാനും ഇതു സഹായിക്കും.
ദീര്‍ഘദൂരത്തിലേക്ക് എല്‍പിജി കൊണ്ടുപോകുന്നതിന് പൈപ്പ്ലൈന് ഗതാഗതമാണ് കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമായി കണക്കാക്കപ്പെടുന്നത്. റോഡില്‍നിന്ന് പൈപ്പ്ലൈനിലേക്കുള്ള ഈ മാറ്റം, ടാങ്ക് ട്രക്കുകളില്‍ അപകടകരമായ ഇന്ധനങ്ങള്‍ കൊണ്ടുപോകുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതകളും കുറയ്ക്കുന്നു.
Business
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ വമ്പന്‍ ഓഫറുകളോടെയുള്ള ത്രീഡെയ്സ് ഉത്രാടം സെയില്‍ ആരംഭിച്ചു.
എല്‍ഇഡി ടിവി, എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, എയര്‍ഫ്രയര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗവ്, ഫാന്‍, ഇലക്ട്രിക് കെറ്റില്‍, അപ്പച്ചട്ടി, അയണ്‍ ബോക്സ്, ക്രോക്കറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളടങ്ങിയ കോമ്പോ 77,777 രൂപയില്‍ തവണവ്യവസ്ഥയില്‍ സ്വന്തമാക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ 13,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിക്കും. 5,000 രൂപയ്ക്കു മുകളില്‍ പര്‍ച്ചേസിന് വണ്ടര്‍ലാ തീം പാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും.
ഓണത്തോടനുബന്ധിച്ച് കേരളത്തിലെ 87 പിട്ടാപ്പിള്ളില്‍ ഷോറൂമുകളിലും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിട്ടാപ്പിള്ളിലിന്റെ ഈ വര്‍ഷത്തെ ഓണം സമ്മാന പദ്ധതിയിലൂടെ വിജയികളാകുന്ന 5,000ത്തിലധികം ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഇലക്ട്രിക് സ്കൂട്ടറുകളടക്കമുള്ള സമ്മാനങ്ങള്‍ എത്തും.
ചെറിയ ഉത്പന്നങ്ങള്‍ക്ക് ദിവസം 19 രൂപ മുതല്‍ തവണവ്യവസ്ഥ, 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം, 30000 രൂപ വരെ കാഷ്ബാക്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ, ഫിക്സഡ് ഇഎംഐ, 36 മാസം വരെ ദീര്‍ഘകാല ഇഎംഐ, ട്രിപ്പിള്‍ സീറോ സ്കീം, ഒരു ഇഎംഐ സൗജന്യം തുടങ്ങിയ വിവിധ ഫിനാന്‍സ് ഓപ്ഷനുകള്‍ ലഭ്യമാണ്. കൂടാതെ, പിട്ടാപ്പിള്ളില്‍ വീ-കെയര്‍ പ്രോഗ്രാമിലൂടെ അധിക വാറന്റി സൗകര്യവും പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ ഷോപ്പിംഗിന് www.pittappillilonline.com വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034088999.
Business
കോട്ടയം: ഓണക്കാലത്ത് ജോസ്കോ ജ്വല്ലേഴ്സ് ഗോള്‍ഡന്‍ ഓണം ഫെസ്റ്റ് അവതരിപ്പിക്കുന്നു.
28 വരെ എല്ലാ ജോസ്കോ ഷോറൂമുകളിലും നടക്കുന്ന ഫെസ്റ്റില്‍ സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55 ശതമാനം കിഴിവ് ലഭ്യമാണ്. കൂടാതെ 75,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണപ്പുടവ സമ്മാനമായും ലഭിക്കും.
നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പഴയ സ്വര്‍ണാഭരണങ്ങള്‍ ഉയര്‍ന്ന മൂല്യത്തില്‍ മാറ്റിയെടുക്കുവാനുള്ള എക്സ്ചേഞ്ച് ഓഫറും ഫെസ്റ്റിന്റെ ഭാഗമായുണ്ട്.