x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ  ജി​​എ​​സ്ടി കു​​റ​​ച്ചേ​​ക്കും

വെബ്ഡെസ്ക്
Published: August 28, 2026 11:17 PM IST | Updated: August 28, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

രാ​​ജ്യ​​ത്ത് സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ൽ വ​​ലി​​യ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള 18 ശ​​ത​​മാ​​നം ച​​ര​​ക്ക് സേ​​വ​​നനി​​കു​​തി കു​​റ​​യ്ക്കാ​​ൻ ജി​​എ​​സ്ടി കൗ​​ൺ​​സി​​ൽ ആ​​ലോ​​ചി​​ക്കു​​ന്നു.

അ​​ടു​​ത്ത മാ​​സം ചേ​​രു​​ന്ന ജി​​എ​​സ്ടി കൗ​​ൺ​​സി​​ൽ യോ​​ഗ​​ത്തി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച നി​​ർ​​ദേ​​ശം പ​​രി​​ഗ​​ണ​​ന​​യ്ക്ക് വ​​ന്നേ​​ക്കും. ആ​​ഭ്യ​​ന്ത​​രവി​​പ​​ണി​​യി​​ൽ ഫോ​​ണു​​ക​​ളു​​ടെ ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​പ്പി​​ക്കാ​​നും ഇ​​ന്ത്യ​​യു​​ടെ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഉപകരണ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് ആ​​ക്കം കൂ​​ട്ടാ​​നു​​മാ​​ണ് നീ​​ക്കം.

ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വാ​​ണ് ഏ​​പ്രി​​ൽ-​​ജൂ​​ൺ പാ​​ദ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ്മാ​​ർ​​ട്ട്ഫോ​​ൺ വി​​പ​​ണി നേ​​രി​​ട്ട​​ത്. കൗ​​ണ്ട​​ർ പോ​​യി​​ന്‍റ് റി​​സ​​ർ​​ച്ച്, ഐ​​ഡി​​സി എ​​ന്നി​​വ​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മു​​ൻ ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് മൊ​​ബൈ​​ൽ ഫോ​​ൺ ക​​യ​​റ്റു​​മ​​തി​​യി​​ൽ 10 മു​​ത​​ൽ 11 ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്.

2025-26 സാ​​മ്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ രാ​​ജ്യ​​ത്തെ മൊ​​ത്തം ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഉ​​ത്പാ​​ദ​​ന​​മാ​​യ 13.11 ല​​ക്ഷം കോ​​ടി​​യി​​ൽ 6.27 ല​​ക്ഷം കോ​​ടി​​യും സം​​ഭാ​​വ​​ന ചെ​​യ്ത​​ത് മൊ​​ബൈ​​ൽ ഫോ​​ൺ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യാ​​യി​​രു​​ന്നു.

നി​​ല​​വി​​ലെ ഉ​​യ​​ർ​​ന്ന നി​​കു​​തി നി​​ര​​ക്ക് രാ​​ജ്യ​​ത്തെ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഉ​​ത്പാ​​ദ​​ന ല​​ക്ഷ്യ​​ങ്ങ​​ളെ ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​നാ​​ണ് നി​​ര​​ക്ക് ഇ​​ള​​വ് ന​​ൽ​​കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്.

മൊ​​ബൈ​​ൽ നി​​ർ​​മാ​​ണം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി 2026-27 മു​​ത​​ൽ 2030-31 വ​​രെ​​യു​​ള്ള അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് 62,500 കോ​​ടി​​യു​​ടെ പു​​തി​​യ മൊ​​ബൈ​​ൽ നി​​ർ​​മാ​​ണ പ​​ദ്ധ​​തി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞയാ​​ഴ്ച പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് നി​​കു​​തി ഇ​​ള​​വും കൗ​​ൺ​​സി​​ലി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലേ​​ക്കു വ​​രു​​ന്ന​​ത്.

Tags : MobilePhones Reduced GSTCouncil SmartphoneSales Business

Recent News

Corehub Up