ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുന്നത് വാഹനങ്ങളുടെ വിഭാഗത്തിനും പഴക്കത്തിനുമനുസരിച്ച് ഇന്ധനക്ഷമതയില്‍ രണ്ടു മുതല്‍ ആറു ശതമാനം വരെ കുറവുണ്ടാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
അതേസമയം, ഇ20 കാരണം എൻജിന് തകരാറുകള്‍ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
രാജ്യത്ത് എഥനോള്‍ മിശ്രിത പെട്രോള്‍ പദ്ധതി 2001ല്‍ ആരംഭിച്ചതാണെന്നും ഘട്ടം ഘട്ടമായാണ് ഇതു നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.