x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​നത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വില കു​​​റ​​​ച്ചേ​​​ക്കും


Published: June 12, 2026 03:25 AM IST | Updated: June 12, 2026 03:25 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പി​​​രി​​​ക്കു​​​ന്ന സെ​​​സ് ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ലി​​​റ്റ​​​റി​​​ന് മൂ​​​ന്നു രൂ​​​പ​​​യു​​​ടെ കു​​​റ​​​വു വ​​​രും.

പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി​​​ക്കു പു​​​റ​​​മേ ഇ​​​ന്ധ​​​ന സെ​​​സും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ സെ​​​സ് ഇ​​​ന​​​ത്തി​​​ൽ ര​​​ണ്ടു രൂ​​​പ​​​യും വി​​​ൽ​​​പ​​​ന നി​​​കു​​​തി​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം ഇ​​​ന്ധ​​​ന സെ​​​സ് ഇ​​​ന​​​ത്തി​​​ലു​​​മാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ന്ധ​​​ന വി​​​ല ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​ത് ഒ​​​രു രൂ​​​പ​​​യാ​​​യി ക്ര​​​മ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു രൂ​​​പ​​​യാ​​​ണ് സെ​​​സ് ഇ​​​ന​​​ത്തി​​​ൽ പി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്ക് അ​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​യ​​​ർ​​​ന്ന നി​​​കു​​​തി​​​യു​​​ടെ അ​​​ധി​​​ക ഭാ​​​രം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും അ​​​ധി​​​ക നി​​​കു​​​തി​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രി​​​ക്കേ നി​​​ര​​​ന്ത​​​രം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി ഇ​​​ന്ധ​​​നം നി​​​റ​​​ച്ചാ​​​ണ് തി​​​രി​​​ച്ചെ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​ൽ, സം​​​സ്ഥാ​​​ന​​​ത്ത് ഡീ​​​സ​​​ലി​​​ന്‍റെ വി​​​ൽ​​​പ​​​ന വ​​​ൻ​​​തോ​​​തി​​​ൽ ഇ​​​ടി​​​ഞ്ഞ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും ക​​​ണ​​​ക്കു​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Tags : Petrol diesel prices reduced Keralam

Recent News

Corehub Up