അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: കേന്ദ്രത്തിന്റെ എഥനോൾ മിശ്രിത ഇന്ധന (ഇ20) നയത്തിനെതിരേ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.
നൂറുപേർ പങ്കെടുക്കുന്ന മാർച്ചിൽ ഇ20 ഇന്ധനത്തിനെതിരേ രണ്ടു ലക്ഷത്തിലേറെ പേർ ഒപ്പിട്ട ഹർജി പ്രധാനമന്ത്രിക്കു കൈമാറുമെന്ന് കേജരിവാൾ അറിയിച്ചു.
എഥനോൾ കലർത്തിയ പെട്രോൾ പദ്ധതി കൊണ്ടുവരുന്നതിനുപിന്നിൽ കേന്ദ്രത്തിന്റെ അജൻഡയുണ്ടെന്ന് കേജരിവാൾ ചൂണ്ടിക്കാട്ടി. അമേരിക്കയിൽനിന്ന് എഥനോൾ വാങ്ങാൻ ഇന്ത്യ ഡോണൾഡ് ട്രംപിന് വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
Tags : E20 PrimeMinisters Deepika DeepikaNewspaper BreakingNews NewsUpdate Headlines