x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ഫ്സി വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ പി.​വി. അ​ൻ​വ​റി​ന് വീ​ണ്ടും തി​രി​ച്ച​ടി; വി​ജി​ല​ൻ​സ് കേ​സ് റ​ദ്ദാ​ക്ക​ണം എ​ന്ന ഹ​ർ​ജി ത​ള്ളി

വെബ് ഡെസ്‌ക്
Published: October 8, 2026 02:05 PM IST | Updated: October 8, 2026 03:04 PM IST

പി.വി. അ​ന്‍​വ​ർ

കൊ​ച്ചി: കെ​എ​ഫ്സി വാ​യ്പാ ത​ട്ടി​പ്പി​ലെ വി​ജി​ല​ന്‍​സ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ എം​എ​ല്‍​എ പി.വി. അ​ന്‍​വ​ർ ന​ൽ​കി​യ ഹ‍​ർ​ജി വീ​ണ്ടും ത​ള്ളി ഹൈ​ക്കോ​ട​തി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളു​ന്ന​ത്. ഇ​രു​പ​ത്തി​ര​ണ്ട​ര​ക്കോ​ടി​യു​ടെ ക്ര​മ​ക്കേ​ടി​ലാ​ണ് അ​ൻ​വ​റി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​തി​യാ​ക്കി വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​ത്.

വാ​യ്പ ക്ര​മ​ക്കേ​ടി​ൽ 22.30 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ വി​ജി​ല​ൻ​സ് കേ​സി​ന് പി​ന്നാ​ലെ ഇ​ഡി​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കു​ന്ന​ത് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ മു​രു​ഗേ​ഷ് ന​രേ​ന്ദ്ര​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​ൻ​വ​റി​നെ​തി​രാ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി.

ഇ​തോ​ടെ​യാ​ണ് ഹ‍​ർ‍​ജി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്നി​ല്ലെ​ന്ന് അ​ൻ​വ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ക്കു​ക​യും ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലും സ​മാ​ന ആ​വ​ശ്യ​വു​മാ​യി അ​ൻ​വ​ർ എ​ത്തി​യെ​ങ്കി​ലും കേ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

 

Tags : setback P. V. Anwar KFC loan fraud case petition

Recent News

Corehub Up