x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂട്ടറിനു പിന്നിൽ കാറിടിച്ചു; റോഡിൽ വീണ യാത്രക്കാരി കാറിനടിയിൽ പെട്ടു

കൊച്ചി ബ്യൂറോ
Published: October 8, 2026 11:15 AM IST | Updated: October 8, 2026 11:15 AM IST

Image for representation

വൈപ്പിൻ: സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ച് റോഡിൽ തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തു കൂടി കാർ കയറി ഗുരുതര പരിക്കേറ്റു. നായരമ്പലം പഴയത്ത് വീട്ടിൽ ബിജുവിന്‍റെ ഭാര്യ സിനുവിനാണ് (50) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി മാലിപ്പുറം പാലത്തിന് തെക്കുഭാഗത്ത് വച്ചായിരുന്നു അപകടം.

എറണാകുളം ഭാഗത്ത് നിന്നും നായരമ്പലത്തുള്ള വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു വീട്ടമ്മ. ഈ സമയം, അതേദിശയിൽ അലക്ഷ്യമായി ഓടിച്ചു വന്ന കാറാണ് പിന്നിൽ ഇടിച്ചതത്രേ. തെറിച്ചു വീണ് കാറിനടിയിൽപ്പെട്ട സിനുവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗത്തെ തൊലി മൊത്തം പോവുകയും പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വീട്ടമ്മ. ഞാറക്കൽ പൊലിസ് കേസ് എടുത്തിട്ടുണ്ട്.

Tags : Car Scooter Accident Women

Recent News

Corehub Up