സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (File photo)
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി. വാസു,103) അന്തരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത സോഷ്യോ വാസു ബ്രിട്ടീഷ് പൊലിസിന്‍റെ ക്രൂരമർദനത്തിന് ഇരയായിരുന്നു. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
Tags : FreedomFighter SocioVasu National