x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ്കു​മാ​റി​നു മുമ്പ് രാ​ഹു​ൽ​ഗാ​ന്ധി രാ​ജി​വ​യ്ക്ക​ണം: പി.​കെ. കൃ​ഷ്ണ​ദാ​സ്

വെബ് ഡെസ്ക്
Published: October 8, 2026 03:56 AM IST | Updated: October 8, 2026 03:57 AM IST

പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്

പാ​​​​ല​​​​ക്കാ​​​​ട്: എ​​​​സ്ഐ​​​​ആ​​​​ർ സം​​​​വി​​​​ധാ​​​​നം തെ​​​​റ്റാ​​​​ണെ​​​​ന്ന് വാ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ട​​​​ത് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നി​​​​ർ​​​​വാ​​​​ഹ​​​​ക​​​​സ​​​​മി​​​​തി അം​​​​ഗം പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്. പാ​​​​ല​​​​ക്കാ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണോ വേ​​​​ണ്ട​​​​യോ എ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ദ്ദേ​​​​ഹം​​​ ത​​​​ന്നെ​​​​യാ​​​​ണ്. അ​​​​തി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് യാ​​​​തൊ​​​​രു കാ​​​​ര്യ​​​​വു​​​​മി​​​​ല്ല. എ​​​​സ്ഐ​​​​ആ​​​​ർ തെ​​​​റ്റാ​​​​ണെ​​​​ന്ന് ഒ​​​​രു വാ​​​​ദ​​​​ത്തി​​​​ന് അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ​​​​പോ​​​​ലും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ വി​​​​ജ​​​​യി​​​​പ്പി​​​​ച്ച അ​​​​തേ ജ​​​​ന​​​​ങ്ങ​​​​ൾ​​​ത​​​​ന്നെ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​നെ​​​​യും വി​​​​ജ​​​​യി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും തെ​​​​റ്റ​​​​ല്ലേ​​​​യെ​​​​ന്ന് കൃ​​​​ഷ്ണ​​​​ദാ​​​​സ് ചോ​​​​ദി​​​​ച്ചു. അ​​​​തി​​​​നാ​​​​ൽ ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ രാ​​​​ജി​​​​ക്കു​​​​മു​​​​ന്പ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യാ​​​​ണ് സ്ഥാ​​​​നം ഒ​​​​ഴി​​​​യേ​​​​ണ്ട​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യി​​​​ച്ച​​​​തെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​ത​​​​ന്നെ പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണ്. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ വ്യാ​​​​പ​​​​ക​​​​മാ​​​​യ ക​​​​ള്ള​​​​വോ​​​​ട്ട് ചേ​​​​ർ​​​​ക്ക​​​​ൽ ത​​​​ട​​​​യാ​​​​നാ​​​​യ​​​​ത് എ​​​​സ്ഐ​​​​ആ​​​​ർ സം​​​​വി​​​​ധാ​​​​നം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ വാ​​​​ദം.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ സം​​​​വി​​​​ധാ​​​​നം തെ​​​​റ്റാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന രാ​​​​ഹു​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത രീ​​​​തി​​​​യും തെ​​​​റ്റാ​​​​ണെ​​​​ന്നു തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ് രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മോ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തോ​​​​റ്റ​​​​ന്പി​​​​യ​​​​വ​​​​രു​​​​ടെ വെ​​​​റും കൂ​​​​ട്ടാ​​​​യ്മ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും കൃ​ഷ്ണ​ദാ​സ് പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

Tags : RahulGandhi GyaneshKumar PKKrishnadas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up