പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടർ പട്ടികയിൽനിന്നു വോട്ടുകൾ കൂട്ടത്തോടെ വെട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൗനം പാലിച്ചെന്നാരോപിച്ച് ഡിഎംകെ രംഗത്ത്. വിഷയത്തിൽ രാഹുലിന്റെ നിലപാടിനെ ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദ്യം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധത്തിന് ലഭിച്ച അതേ ശ്രദ്ധ എന്തുകൊണ്ട് തമിഴ്നാട്ടിലെ സംഭവവികാസങ്ങൾക്കു ലഭിച്ചില്ലെന്ന് അണ്ണാദുരൈ ചോദിച്ചു. "എസ്ഐആർ നടപടികൾക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടിനെ രാഹുൽ ഗാന്ധി എന്തുകൊണ്ട് പിന്തുണച്ചില്ല.
ഖാർഗെയുടെ നിലാപാടിനെ പരസ്യമായി പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ വ്യക്തതമാക്കണം. വിജയ്യെ ഭയന്നാണോ കോൺഗ്രസ് നേതാവ് ഇക്കാര്യം ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ രാഹുലിന് ഇരട്ടത്താപ്പാണ്’- അണ്ണാദുരൈ ആരോപിച്ചു.
Tags : Rahul DMK SIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash