National
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷൻ നടപ്പിലാക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തെക്കുറിച്ച് (എസ്ഐആർ) സ്വതന്ത്രമായി അന്വേഷിക്കാൻ വിരമിച്ച ജഡ്ജിമാരുടെ അഞ്ചംഗ അന്വേഷണ കമ്മിഷൻ രൂപീകരിച്ചു ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ.
സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. പട്നായിക്, ജസ്റ്റീസ് മദൻ ബി. ലോകൂർ എന്നിവരുൾപ്പടെയുള്ള വിരമിച്ച പ്രമുഖ ന്യായാധിപന്മാരാണു കമ്മിഷനിലുള്ളത്.
ജമ്മു കാഷ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ബദർ ദുറെസ് അഹമ്മദ്, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് രേഖ ശർമ, പാറ്റ്ന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് അഞ്ജന പ്രകാശ് എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ. എസ്ഐആർ നടപടികളുടെ ഭരണഘടനാസാധുതയും വോട്ടർപട്ടികയിൽനിന്നു വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയതും കമ്മിഷൻ വിശദമായി പരിശോധിക്കും.
അടുത്ത ഡിസംബറിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണു തീരുമാനം. രാജ്യത്തിലുടനീളം പൊതുജനങ്ങളിൽനിന്നും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽനിന്നും കമ്മിഷൻ തെളിവെടുപ്പ് നടത്തും. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ ഉൾപ്പടെയുള്ള പ്രമുഖ അഭിഭാഷകർ കമ്മിഷന്റെ ലീഗൽ അഡ്വൈസർമാരായി പ്രവർത്തിക്കും.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിനു (എസ്ഐആർ) പിന്നാലെ രാജ്യത്തുടനീളം 13 കോടിയോളം പേർ പുറത്തായതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ തിരുത്തൽ നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ.
ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പരിശോധനായജ്ഞം നടത്താൻ കമ്മിഷൻ നിർദേശം നൽകി.
എസ്ഐആർ നടപടികൾ പൂർത്തിയായ കേരളമുൾപ്പടെയുള്ള 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് ഈ നിർദേശം ലഭിച്ചത്.
സെപ്റ്റംബർ 29ന് പുറപ്പെടുവിച്ച ഉത്തരവിനു പുറമെ, വ്യാഴാഴ്ച ഇലക്ടറൽ ഓഫിസർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശങ്ങൾ നൽകി. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
വിവാദ കോളം ഒഴിവാക്കി പഴയ ഫോം 6
അപേക്ഷകനോ മാതാപിതാക്കളോ കഴിഞ്ഞ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ചോദിക്കുന്ന വിവാദ ചോദ്യം ഒഴിവാക്കി, സാധാരണ ഫോം-6 ഉപയോഗിച്ചായിരിക്കും അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുക.
വീടുതോറുമുള്ള പരിശോധന
പട്ടികയിൽനിന്ന് വിട്ടുപോയവരെ കണ്ടെത്തുന്നതിനായി വീടുകൾ സന്ദർശിച്ചു വിവരങ്ങളും രേഖകളും ശേഖരിക്കും. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ സഹകരണവും ഉറപ്പാക്കും.
ഒഴിവാക്കപ്പെട്ടവരുടെ പ്രത്യേക പട്ടിക
എസ്ഐആറിനു മുമ്പും ശേഷവുമുള്ള പട്ടികകൾ താരതമ്യം ചെയ്ത് പുറത്തായവരുടെ പ്രത്യേക പട്ടിക തയാറാക്കുകയും അതിൽനിന്ന് അർഹരായവരെ വീണ്ടും വോട്ടർപട്ടികയിലേക്ക് ചേർക്കുകയും ചെയ്യും.
യുവ വോട്ടർമാർക്ക് അവസരം
പരിഷ്കരണ നടപടികൾ കാരണം പേര് ചേർക്കാൻ കഴിയാതെ പോയ യോഗ്യരായ പുതിയ യുവ വോട്ടർമാർക്ക് ഇതിലൂടെ അവസരം ലഭിക്കും.
നിലവിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്ന മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർമാരെ തിടുക്കപ്പെട്ട് ഒഴിവാക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു.
മതിയായ സമയവും പരിശോധനകൾക്കുള്ള അവസരവും നൽകിയശേഷമേ അന്തിമതീരുമാനമെടുക്കാവൂ എന്ന് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: എസ്ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളിൽ എസ്ഐആർ പട്ടികയിൽനിന്ന് ഒഴിവായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താനുള്ള നടപടിക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. അർഹരായ ആരെയും ഒഴിവാക്കരുതെന്ന് സംസ്ഥാന ഇലക്ടറൽ ഉദ്യോഗസ്ഥരെ കമ്മീഷൻ അറിയിച്ചു.
പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിർദേശത്തിൽ പറയുന്നു. ഇവരുടെ വീടുകളിൽ ഉൾപ്പെടെ പോയി ഫോം സിക്സ് വഴി വോട്ടർ പട്ടികയിൽ ചേർക്കണം. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ ഫോം സിക്സ് ആകും ഉപയോഗിക്കുക. എസ്ഐആർ നടക്കുന്ന മഹാരാഷ്ട്രയിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുതെന്ന് ഉദ്യോഗസ്ഥരോട് കമ്മീഷൻ അറിയിച്ചു.
സംശയത്തിന്റെ പേരിൽ മാത്രം ലിസ്റ്റിൽനിന്ന് ആരെയും ഒഴിവാക്കി നിർത്തരുതെന്നാണ് നിർദേശം. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്ന പാർലമെന്ററി സമിതി സുപ്രീംകോടതിയിലേക്കുള്ള സന്ദർശനം മാറ്റിവച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദർശനമാണ് സമിതി മാറ്റിയത്.
National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ (എസ്ഐആർ), ഇസിഐ നെറ്റ് പോർട്ടൽ ഉപയോഗം എന്നിവയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന് പ്രമുഖരുടെ തുറന്ന കത്ത്.
രാജ്യത്തെ 2000ത്തിലധികം മുതിർന്ന പൗരന്മാരും സാമൂഹിക-സാംസ്കാരിക പ്രമുഖരും ഒപ്പിട്ട കത്താണ് പരമോന്നത കോടതിക്കു മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്.നിയമപരമായ പ്രക്രിയകളുടെ സുതാര്യതയും സാധുതയും സ്വതന്ത്രമായ ജുഡീഷൽ അവലോകനത്തിലൂടെ ഉറപ്പുവരുത്തുന്നതുവരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കുന്ന എസ്ഐആർ പ്രക്രിയകൾ ഉടനടി നിർത്തിവയ്ക്കാനും റദ്ദാക്കാനും കത്തിൽ ആവശ്യപ്പെടുന്നു.
റിട്ട. നാവികസേന മേധാവി അഡ്മിറൽ വിഷ്ണു ഭഗവത്, സാമൂഹിക പ്രവർത്തകരായ പ്രശാന്ത് ഭൂഷൺ, അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്രി, സിനിമാതാരം പ്രകാശ് രാജ്, ചരിത്രകാരന്മാരായ ആദിത്യ മുഖർജി, മൃദുല മുഖർജി, റിട്ട. ഐഎഎസ് ഓഫീസർ അദിതി മേത്ത, പ്രഫ. നിവേദിത മേനോൻ, ചലച്ചിത്രകാരൻ ആദിത്യ സേഥ് തുടങ്ങി സാംസ്കാരിക, നിയമ, വിദ്യാഭ്യാസ, മാധ്യമരംഗത്തെ പ്രമുഖരാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.
കർണാടകയിൽ 43 ലക്ഷത്തോളം വോട്ടർമാർക്കു നോട്ടീസ്
ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ പ്രക്രിയ (എസ്ഐആർ)യുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉന്നയിക്കാനുള്ള സമയപരിധി അവസാനിക്കാറായിരിക്കെ കർണാടകയിൽ വോട്ടർമാർക്ക് നോട്ടീസ് പ്രഹരം. സംസ്ഥാനത്തുടനീളം ഇതിനോടകം 43 ലക്ഷത്തിലധികം വോട്ടർമാർക്ക് വോട്ടർപട്ടികയിൽനിന്നു പേര് നീക്കം ചെയ്യാതിരിക്കാൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചതായി വിവരങ്ങൾ പുറത്തുവന്നു.
പേരുകൾ കൂട്ടത്തോടെ ഒഴിവാക്കപ്പെടുന്നതിനെതിരേ പരാതിപ്പെടാനും അപാകതകൾ തിരുത്താനും നൽകിയിരിക്കുന്ന സമയപരിധി അവസാനിക്കാറായിട്ടും ലക്ഷക്കണക്കിന് ആളുകൾക്കു ലഭിച്ച നോട്ടീസുകൾക്ക് മറുപടി നൽകാൻ സാധിച്ചിട്ടില്ല.
വോട്ടർപട്ടികയിൽ വിവരങ്ങൾ വിട്ടുപോയെന്നോ വിലാസം മാറിയെന്നോ അതല്ലെങ്കിൽ ഫോം 7 വഴി മറ്റാരെങ്കിലും എതിർപ്പ് ഉന്നയിച്ചുവെന്നോ ചൂണ്ടിക്കാട്ടിയാണ് തപാൽ വഴിയും നേരിട്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് രേഖകൾ ഹാജരാക്കാനും വോട്ടർപട്ടികയിലെ പേര് നിലനിർത്താനുമായി താലൂക്ക് ഓഫിസുകളിലും ഇ-സേവന കേന്ദ്രങ്ങളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. കൃത്യമായ അന്വേഷണം കൂടാതെ കൂട്ടത്തോടെ നോട്ടീസ് അയയ്ക്കുന്നത് ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യമിട്ടാണെന്ന് വിവിധ ജനകീയ കൂട്ടായ്മകളും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.
കോൺഗ്രസ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതിനിധീകരിക്കുന്ന ബിദറിലെ ഭാൽക്കി, മന്ത്രി എം.ബി. പാട്ടീൽ പ്രതിനിധീകരിക്കുന്ന ബബലേശ്വർ എന്നീ മണ്ഡലങ്ങളിലാണ് വ്യാജ പരാതികൾ ഉന്നയിച്ച് വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിച്ചുരുക്കാൻ ശ്രമം നടക്കുന്നത്.
തലമുറകളായി ഒരേ സ്ഥലത്തു താമസിക്കുന്നവരും വ്യാപാരികളുമായ വോട്ടർമാരെ ‘സ്ഥലത്തില്ലാത്തവർ’ എന്നാരോപിച്ച്, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള ‘ഫോം 7’ സമർപ്പിച്ചാണ് ഈ വേട്ടയാടൽ നടക്കുന്നത്. കഴിഞ്ഞ 24ന് അവസാനിച്ച പരാതികൾ സമർപ്പിക്കാനുള്ള സമയപരിധിക്ക് തൊട്ടുമുമ്പുള്ള 48 മണിക്കൂറിലാണ് ഭൂരിഭാഗം അപേക്ഷകളും സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഭാൽക്കി, ബബലേശ്വർ മണ്ഡലങ്ങളിലായി 3,900ലേറെ വോട്ടർമാരുടെ പേരുകൾക്കെതിരേ എതിർപ്പ് ഉന്നയിക്കപ്പെട്ടു. ഇതിൽ മഹാഭൂരിഭാഗവും മുസ്ലിം വോട്ടർമാരാണ്.ഒക്ടോബർ 27നാണ് കർണാടകയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനിരിക്കുന്നത്.
National
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്ത ഫുൾ കമ്മിഷൻ യോഗത്തിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കി.
എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
എസ്ഐആറിനൊപ്പമുള്ള ഫോം 6 ൽ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഫോം 6-ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീംകോടതി ശരിവച്ചതാണെന്നാണ് കമ്മിഷന്റെ വിശദീകരണം.
എന്നാൽ എസ്ഐആർ കാലയളവിന് പുറത്ത് 1960-ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്ന് കമ്മിഷൻ വിശദമാക്കി.
National
ന്യൂഡൽഹി: പതിനെട്ട് വയസ് തികയുന്ന യുവ വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി പട്ടിക പുതുക്കുന്ന തെരഞ്ഞെടുപ്പുകമ്മിഷന്റെ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടി സ്തംഭനാവസ്ഥയിലെന്ന് റിപ്പോർട്ട്.
1958 മുതൽ പിന്തുടരുന്ന പതിവ് രീതി 2024ൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ആരംഭിച്ചതുമുതൽ നടപ്പാക്കിയിട്ടില്ല. എസ്ഐആർ നടപ്പാക്കിയാലും എസ്എസ്ആർ പതിവുപോലെ പിന്തുടരണമെന്ന് സഹകമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ആവശ്യപ്പെട്ടെങ്കിലും 2025-26 കാലയളവിൽ നടപടിയുണ്ടായില്ല.
2024ലാണ് എസ്എസ്ആർ അവസാനമായി നടപ്പാക്കിയത്. എസ്ഐആർ നടപടിക്കിടയിൽ എസ്എസ്ആർ ആവശ്യമാണോ എന്നറിയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും തെരഞ്ഞടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരവും എസ്എസ്ആർ പുനരാരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് രണ്ട് കമ്മിഷണർമാരും നിലപാട് എടുത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സാധാരണ നടപടിക്രമം അനുസരിച്ച് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലാണ് എസ്എസ്ആർ നടപ്പാക്കേണ്ടത്. ഇതുവരെ അത് സംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടില്ല. എസ്ഐആർ നടപടികൾ തുടരുന്ന ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനകം നടപടികൾ പൂർത്തിയാക്കിയ ഉത്തർപ്രദേശിലും ഗോവയിലും 2027ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. എസ്ഐആർ ആദ്യമായി നടപ്പാക്കിയ ബിഹാറിലും ഒരു വർഷമായി വോട്ടർപട്ടിക പരിഷ്കരണം നടന്നിട്ടില്ല.
വിമർശനവുമായി കോൺഗ്രസ്
രണ്ട് കമ്മിഷണർമാരും ശക്തമായി ആവശ്യപ്പെട്ടിട്ടും രണ്ട് വർഷമായി എസ്എസ്ആർ സംബന്ധിച്ച ഒരു നടപടിയും ഉണ്ടായില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
18 വയസ് തികഞ്ഞ യുവാക്കൾക്ക് വോട്ടവകാശം നൽകി അവരെ ശക്തീകരിച്ച ഒരു പ്രധാനമന്ത്രിയും, അത് കുതന്ത്രങ്ങളിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസമാണ് രാജ്യം ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
National
ന്യൂഡല്ഹി: വോട്ടര്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആര്) നടപടികള്ക്കിടയില് ബിഎല്ഒ (ബൂത്ത് ലെവല് ഓഫിസര്) ആപ്പില് പുതിയ ഫീച്ചര് അവതരിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്.
പ്രമുഖരായ വോട്ടര്മാരെ എളുപ്പത്തില് തിരിച്ചറിയാനും അത് രേഖപ്പെടുത്താനുമായി ‘മാര്ക്ക് വിഐപി’ എന്നൊരു അപ്ഡേറ്റാണ് ചേര്ത്തിരിക്കുന്നത്. ഡല്ഹിയിലെ എസ്ഐആര് നടപടികളുടെ ഭാഗമായി നിരവധി പ്രമുഖര്ക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ജനപ്രതിനിധികള്, ഉന്നത ഉദ്യോഗസ്ഥര്, ജഡ്ജിമാര് തുടങ്ങി മറ്റ് പ്രമുഖ വ്യക്തിത്വങ്ങള് ഒക്കെ മാര്ക്ക് വിഐപി വിഭാഗത്തില് ഉള്പ്പെടുന്നവരാണെന്ന് കമ്മിഷന്റെ നിര്ദേശത്തില് പറയുന്നു. പുതിയ ഫീച്ചറില് വീടുകള് കയറിയുള്ള പരിശോധനയ്ക്കിടെ വോട്ടര്മാരെ ബിഎല്ഒ ആപ്പില് വിഐപി വിഭാഗത്തില് മാര്ക്ക് ചെയ്യാന് ഉദ്യോഗസ്ഥര്ക്ക് കഴിയും.
ഈ വിവരങ്ങള് അസിസ്റ്റന്റ് ഇലക്ടറല് രജിസ്ട്രേഷന് ഓഫിസര്, ഇലക്ടറല് രജിസ്ട്രേഷന് ഓഫിസര് എന്നിവര് പ്രാഥമികമായി പരിശോധിക്കുകയും അതത് സംസ്ഥാനത്തെ ചീഫ് ഇലക്ടറല് ഓഫിസറുടെ കീഴിലുള്ള കാര്യാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്യും.
ലക്ഷ്യം സാങ്കേതികതടസങ്ങൾ ഒഴിവാക്കൽ
വിഐപി മാര്ക്കിലൂടെ പ്രമുഖരായ വോട്ടര്മാര് സ്വയമേ കരട് വോട്ടര് പട്ടികയിലേക്ക് മാറും. എങ്കിലും വിവരങ്ങള് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില് ഇവര്ക്കും സാധാരണക്കാരെപ്പോലെതന്നെ നോട്ടീസ് ലഭിക്കും.
തെരഞ്ഞെടുപ്പുകളില് പ്രമുഖര്ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതില് സാങ്കേതിക തടസങ്ങള് ഉണ്ടാവില്ലെന്ന് ഉറപ്പാക്കുകയാണ് പുതിയ ഫീച്ചറിലൂടെ കമ്മിഷന് ലക്ഷ്യമിടുന്നത്.
National
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ(എസ്ഐആർ) പേരിൽ രാജ്യത്താകമാനം ഇതുവരെ 13 കോടി വോട്ടർമാരെ ഒഴിവാക്കിയതായാണു കണക്കുകൾ. ഉത്തർപ്രദേശിൽ 2.08 കോടിയും മഹാരാഷ്ട്രയിൽ 2.07 കോടിയും ബംഗാളിൽ 90 ലക്ഷവും ബിഹാറിൽ 65 ലക്ഷവും വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.
അതേസമയം, കമ്മിഷന്റെ എല്ലാ തീരുമാനങ്ങളും നിയമവിധേയമാണെന്നും പത്തു മാസത്തെ തീരുമാനങ്ങളിൽ ചില വിയോജിപ്പുകൾ മാത്രം ഉയർത്തിക്കാട്ടുന്നത് ഭാഗികമായ വിവരങ്ങൾ മാത്രമാണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.
ഗോവയിൽ 97 പേർ പുറത്ത്
തെരഞ്ഞെടുപ്പു കമ്മിഷന്റെ ഇസിഐ നെറ്റ് സോഫ്റ്റ്വേറിലെ സാങ്കേതികതടസവും കേന്ദ്രീകൃത നിയന്ത്രണവും കാരണം ഗോവയിൽ അർഹരായ 97 പേർ അന്തിമ വോട്ടർപട്ടികയിൽനിന്ന് പുറത്തായി.
പ്രാദേശിക ഉദ്യോഗസ്ഥർ പരിശോധിച്ചു യോഗ്യരെന്ന് കണ്ടെത്തിയിട്ടും പേരുകൾ തിരികെ ഉൾപ്പെടുത്താനുള്ള അനുമതി ഡൽഹിയിലെ കേന്ദ്ര ഓഫീസ് നൽകാത്തതാണു തിരിച്ചടിയായത്. വോട്ടവകാശത്തോടൊപ്പം, വോട്ടർപട്ടിക നിർബന്ധമായുള്ള സംസ്ഥാനത്തെ പ്രമുഖ സൗജന്യ മെഡിക്കൽ ആനുകൂല്യങ്ങളും ഇവർക്കു നഷ്ടമാകും.
National
ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച നീതിരഹിതമായ നടപടിയെന്ന് മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസ വിൽസൺ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണു വിമർശനം.
അധികാരമുള്ളവന്റെ ഭാഗത്താണു ശരി എന്ന മനോഭാവത്തോടെ നീതിപൂർവമല്ലാത്ത തരത്തിൽ ഭരണഘടനാ സ്ഥാപനങ്ങളും സർക്കാരുകളും പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്നും അശോക് ലവാസ കുറ്റപ്പെടുത്തി. നിയമം അക്ഷരാർഥത്തിൽ നടപ്പാക്കുന്നതിനപ്പുറം അതിന്റെ അന്തസത്ത സംരക്ഷിക്കാനാണു ശ്രമിക്കേണ്ടത്.
വോട്ടർ പട്ടികയിൽനിന്ന് ആളുകളെ ഒഴിവാക്കുന്നത് ജനങ്ങളിൽ വലിയ ആശങ്കയും ജനാധിപത്യപ്രക്രിയയോട് മടുപ്പുമുണ്ടാക്കും. ബിഹാറിൽ എസ്ഐആർ നടപ്പാക്കിയപ്പോൾ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത വോട്ടർമാരെ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ അവകാശപ്പെട്ടിരുന്നെങ്കിലും അതിന്റെ കണക്കുകളോ തെളിവുകളോ പുറത്തുവിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2018ൽ തെരഞ്ഞെടുപ്പു കമ്മീഷണർമാരിൽ ഒരാളായി ചുമതലയേറ്റ അശോക് ലവാസ 2020ലാണ് സ്ഥാനമൊഴിഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന എസ്.വൈ. ഖുറേഷിയും എസ്ഐആർ പ്രക്രിയയിലെ വെട്ടിമാറ്റലിനെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനേക്കാൾ വോട്ടർമാരെ ഇല്ലാതാക്കുന്നതിലാണ് നിലവിലെ എസ്ഐആർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നായിരുന്നു ഖുറേഷിയുടെ വിമർശനം.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) പ്രക്രിയയ്ക്കിടെ പട്ടികയിൽനിന്നു പുറത്തായവരുടെ അപ്പീലുകൾ പരിഗണിക്കുന്ന ട്രൈബ്യൂണലുകൾക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി.
അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാമെന്ന് അറിയിച്ച കോടതി, നിലവിൽ തീർപ്പുകൽപ്പിച്ചതും കൽപ്പിക്കാത്തതുമായ കേസുകളുടെ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹർജി 25ന് കോടതി വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം ജനങ്ങളെ വോട്ടർപട്ടികയിൽനിന്ന് പുറന്തള്ളുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി. ഇത് ജനാധിപത്യത്തെ തകിടം മറിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഐആർ നടപടികളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധികളുടെ വിമർശനം ദൗർഭാഗ്യകരമാണെങ്കിലും ഇത് ആഭ്യന്തര വിഷയമെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ലെന്നും അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും ഖുറേഷി പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) നിയമസാധുത ശരിവച്ചു സുപ്രീംകോടതി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ എന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്ഐആർ മുന്നോട്ടുവയ്ക്കുന്നതെന്നും ആ പ്രക്രിയ നടത്തുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി എസ്ഐആർ നടക്കാതിരുന്നതിനാൽ കുടിയേറ്റവും നഗരവത്കരണവും മൂലം വോട്ടർപട്ടികയിൽ ഉണ്ടായ ഇരട്ടിപ്പുകൾ തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എസ്ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഹാറിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആർ നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിന് അനുകൂലമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ബിഹാറിലെ എസ്ഐആർ നടപടിക്ക് നിയമപരവും ഭരണഘടനാപരവുമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും ഭരണപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വോട്ടർപട്ടികയിൽ പേരുണ്ട് എന്ന കാരണം എസ്ഐആർ നടപടിക്ക് തടസമാകില്ല.
വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയും ചെയ്യുക എന്ന പരിമിത ഉദ്ദേശ്യത്തിനായി മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം പരിശോധിക്കാൻ സാധിക്കും. പൗരത്വ പദവി പ്രഖ്യാപിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എസ്ഐആറിനെ തുടർന്ന് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്താൽ ആ വ്യക്തി ഇന്ത്യൻ പൗരൻ അല്ലെന്ന് പ്രഖ്യാപിക്കുന്നില്ല. അക്കാര്യത്തിൽ അന്തിമതീരുമാനം പൗരത്വ നിയമപ്രകാരമുള്ള അധികാരികൾക്കാണെന്നും ബെഞ്ച് വ്യക്തമാക്കി.
പൗരത്വത്തിന്റെ പേരിൽ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത വ്യക്തികളുടെ വിവരം നാല് ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
വരാനിരിക്കുന്ന നിയമസഭാ അല്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കു മുന്പായി ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം അധികാരികൾ അന്തിമ തീരുമാനമെടുക്കണമെന്നും, ഇവർ പൗരന്മാരാണെന്ന് കണ്ടെത്തിയാൽ വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ബിഹാറിലെ എസ്ഐആർ നടപടിയെ തുടർന്ന് കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു.
National
ന്യൂഡൽഹി: എസ്ഐആറിലെ സുപ്രീംകോടതി വിധി ഉത്തരം നൽകിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് കോണ്ഗ്രസ്.
പൗരത്വത്തെക്കുറിച്ചുള്ള അന്തിമമായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ പൗരത്വവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ വൈരുദ്ധ്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നില്ലേ എന്നു മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി ചോദിച്ചു.
ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമം നാലോ അഞ്ചോ മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മുന്പ് എന്തുകൊണ്ട് എസ്ഐആർ നടത്തിയില്ലെന്നു സുപ്രീംകോടതി ചോദിക്കേണ്ടതായിരുന്നുവെന്നും സിംഗ്വി കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്ഐആർ ഇത്രയും ഹ്രസ്വമായ സമയത്തിനുള്ളിൽ നടത്തുന്നത് നടപടിക്രമങ്ങളെ ചുരുക്കിക്കെട്ടുന്നതിന് തുല്യമാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാസ്പോർട്ട് ഒഴികെയുള്ള ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ പൗരത്വത്തിന് തെളിവല്ലെന്ന് സുപ്രീംകോടതി ശരിയായി വിധിച്ചിട്ടുണ്ടെന്നും എന്നാൽ, ഈ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പേരുകൾ ഒഴിവാക്കിയതെന്നും മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ചും സുപ്രീംകോടതിയുടെ അഭിപ്രായവും കണ്ടെത്തലുകളും ഉണ്ടാകേണ്ടതായിരുന്നുവെന്നും കോണ്ഗ്രസ് പറഞ്ഞു.
ബംഗാളിൽ വോട്ടർമാരെ നീക്കം ചെയ്തതിനെതിരെയുണ്ടായ 6000 അപ്പീലുകളിൽ ഏകദേശം 4000 എണ്ണവും ശരിവച്ചുവെന്നും ഇത്തരം അപ്പീലുകളുടെ വിജയശതമാനം 70 മുതൽ 80 ശതമാനം വരെയാണെങ്കിൽ അത് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് വലിയൊരു ചോദ്യം ഉയർത്തുകയില്ലേയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
National
ന്യൂഡൽഹി: വോട്ടർമാരുടെ പൗരത്വം പരിശോധിക്കാനും വൻതോതിൽ പേര് വെട്ടിമാറ്റാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' നടപടികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരി 29-ന് നീണ്ട 29 ദിവസത്തെ തുടർച്ചയായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന് ശേഷം രാജ്യത്തെ വോട്ടർപട്ടിക നിർമാണ ഘടനയെ ബാധിക്കുന്ന ഏറ്റവും വലിയ ജുഡീഷ്യൽ അവലോകനമായാണ് നിയമവൃത്തങ്ങൾ ഈ കേസിനെ കാണുന്നത്.
വർഷാവർഷം നടത്തുന്ന സാധാരണ വോട്ടർപട്ടിക പുതുക്കലിൽ നിന്നും മാറി, 2025 ജൂൺ 24-ലെ വിജ്ഞാപനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി ബിഹാറിലാണ് ഇത് നടപ്പാക്കിയത്. ഈ പുതിയ നിയമപ്രകാരം 2002 അല്ലെങ്കിൽ 2003 വോട്ടർപട്ടികയിൽ പേരില്ലാത്ത വോട്ടർമാർ തങ്ങളുടെ പൂർവികർ അക്കാലത്ത് വോട്ടർമാരായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കമ്മീഷൻ നിഷ്കർഷിച്ചിരുന്നു.
ഈ മാനദണ്ഡം പാലിക്കാത്തതുമൂലം ബിഹാറിൽ മാത്രം ഒടുവിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്നും 65 ലക്ഷത്തോളം വോട്ടർമാരെയാണ് കമ്മീഷൻ പുറത്താക്കിയത്. എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്ക് പുറമേ പ്രതിപക്ഷ നേതാക്കളായ കെ.സി. വേണുഗോപാൽ (കോൺഗ്രസ്), മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), മനോജ് ഝാ (ആർജെഡി), സുപ്രിയ സുലെ (എൻസിപി) തുടങ്ങിയവരാണ് ഹർജിക്കാർ.
National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മൂന്നാംഘട്ടം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എസ്ഐആർ ഇനിയും അരങ്ങേറാത്ത 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടം ആരംഭിക്കുക. മേയ് 30 മുതൽ ഘട്ടംഘട്ടമായാണ് എസ്ഐആർ ഇവിടങ്ങളിൽ ആരംഭിക്കുക.
മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവ ഒഴികെ, രാജ്യം മുഴുവനും വോട്ടർപട്ടിക പരിഷ്കരണം നടന്നുകഴിയും.
ഡൽഹി, ഒഡീഷ, മിസോറം, സിക്കിം, മണിപ്പുർ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഹരിയാന, ഛണ്ഡീഗഡ്, തെലുങ്കാന, പഞ്ചാബ്, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, നാഗാലാൻഡ്, ത്രിപുര, ദാദർ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആറിന്റെ മൂന്നാംഘട്ടം ആരംഭിക്കുക.
മൂന്നാംഘട്ടത്തിൽ ഏകദേശം 36.73 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയുടെ പരിശോധനയ്ക്കു വിധേയമാക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിടെ നടന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നേരത്തെ പൂർത്തിയായിരുന്നു.
National
ന്യൂഡൽഹി: എസ്ഐആർ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടപ്പാക്കുക. സെൻസസ്, കാലാവസ്ഥ എന്നിവ പരിഗണിച്ച് ഹിമാചൽ പ്രദേശ്, ലഡാക്ക്, കാഷ്മീർ എന്നിവിടങ്ങളിൽ പിന്നീട് പ്രഖ്യാപിക്കും.
3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ എസ്ഐആറിന്റെ ഭാഗമാകും. 36.73 കോടി വോട്ടർമാരെ ഇവർ സന്ദർശിക്കും. രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹായവും ലഭ്യമാക്കും.
സെൻസസ് നടപടികൾക്കൊപ്പം തന്നെയാണ് എസ്ഐആർ നടപ്പാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
National
കോൽക്കത്ത: എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പശ്ചിമ ബംഗാൾ, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് നിഷേധിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന സർക്കാർ എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം ബിഹാറിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാൽ ഇതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലികമായി ഇളവ് ലഭിച്ചേക്കും.
National
കോല്ക്കത്ത: പശ്ചിമ ബംഗാളില് വോട്ടര്പ്പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആര്) പൂര്ത്തിയാക്കിയപ്പോള് വോട്ടര് പട്ടികയില്നിന്ന് 91 ലക്ഷം പേര് പുറത്തായി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര് പട്ടിക കമ്മീഷന് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില് ഉണ്ടായിരുന്ന 7.66 കോടി വോട്ടര്മാരില് 11.85 ശതമാനത്തോളം കുറവാണ് ഇപ്പോള് രേഖപ്പെടുത്തിയിരിക്കുന്നത്.
ബംഗാളിലെ 294 നിയമസഭാ സീറ്റുകളില് 152 എണ്ണത്തില് 23നും ബാക്കി 142 സീറ്റുകളില് 29നും വോട്ടെടുപ്പ് നടക്കും.
National
കോൽക്കത്ത: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ജുഡീഷ്യൽ ഓഫീസർമാരെ നാട്ടുകാർ ബന്ദികളാക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
എസ്ഐആറിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബുധനാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.
രാത്രി വൈകി വൻ പോലീസ് സന്നാഹം എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. ചില വോട്ടർമാരുടെ വിവരങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജുഡീഷ്യൽ ഓഫീസർമാർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്തത് ബംഗാളിലെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മേഖലയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാനും സംഘർഷസാധ്യതയുള്ള ബൂത്തുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലും അസംതൃപ്തരുടെ കലാപത്തിൽ തലപുകഞ്ഞ് രാഷ്ട്രീയ പാർട്ടികൾ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയിലും സീറ്റ് നിഷേധിക്കപ്പെട്ടവർ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് വിമതകലാപം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പറയുന്നു.
വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം മൂലം നിരവധി പേരുടെ വോട്ട് നിഷേധിക്കപ്പെട്ടെന്ന ആരോപണം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ അസ്വസ്ഥത. വിമതകലാപം നിരവധി സീറ്റുകളിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ മാറ്റം വരുത്തിയേക്കും.
ഭരണകക്ഷിയായ ടിഎംസിയിൽ മുതൽ പ്രതിപക്ഷമായ ബിജെപിയിൽ വരെ വിമതകലാപം രൂക്ഷമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തോടെ ബൂത്ത് തല കൂട്ടായ്മയും ഐക്യത്തോടെയുള്ള പ്രചരണവും പാർട്ടികൾക്ക് മുൻപെന്നത്തേക്കാളും നിർണായകമാണ്.
ടിഎംസി നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതുമുഖങ്ങളെയാണ് അണിനിരത്തുന്നത്. മൂന്നിലൊന്ന് സിറ്റിംഗ് എംഎൽഎമാർക്കും ഇതോടെ മാറിനിൽക്കേണ്ടിവന്നു. 74 സിറ്റിംഗ് എംഎൽഎമാർക്കാണ് സീറ്റ് നിഷേധിച്ചത്. 294ൽ 291 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രി താജ്മുൽ ഹുസൈന് മാൽഡയിലെ ഹരിശ്ചന്ദ്രപുരിൽ സീറ്റ് നിഷേധിച്ചു.
മൂന്ന് തവണ എംഎൽഎയായ താജ്മുലിന് പകരം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അതേ സീറ്റിൽ മത്സരിച്ച മതിയുർ റഹ്മാനെയാണ് ടിഎംസി പരീക്ഷിക്കുന്നത്. ഇതോടെ താജ്മുലും അനുയായികളും കലാപക്കൊടി ഉയർത്തി. പാർട്ടി തന്നെ വഞ്ചിച്ചെന്ന് അദ്ദേഹം പറഞ്ഞു. അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാൽപായ്ഗുരിയിലെ രാജ്ഗഞ്ചിലെ എംഎൽഎ ഖഗേശ്വർ റോയ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സ്വപ്ന ബർമനാണ് സീറ്റ് നൽകിയത്. നോർത്ത് 24 പർഗാനാസിലെ അംദംഗയിൽ, മൂന്ന് തവണ എംഎൽഎയായിരുന്ന റഫീഖുർ റഹ്മാന് സീറ്റ് നിഷേധിച്ചതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ റോഡുകൾ ഉപരോധിച്ചു.
ബിജെപിയിലും സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് ആഭ്യന്തര കലഹം രൂക്ഷമായി. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്.
ബെലിയാഘട്ട, എന്റാലി, ഹൗറ, ഗോസബ, കുൽപ്പി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ബെലിയാഘട്ടയിൽ പാർഥ ചൗധരിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ആദ്യം ഓഫീസിലെത്തിയത്.
ബിജെപി ജനറൽ സെക്രട്ടറി ലോക്കറ്റ് ചാറ്റർജിയുമായി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിനിടെ മറ്റ് മണ്ഡലങ്ങളിൽനിന്നുള്ളവർ കൂടി പ്രതിഷേധവുമായി എത്തുകയായിരുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഇവർ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തങ്ങൾ പറയുന്നവരെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി.
Leader Page
ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പിനു കളം മുറുകി. രാഷ്ട്രീയ യുദ്ധക്കളത്തില് പോരാളികള് നിറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തില് പ്രചാരണവും വോട്ടെടുപ്പും പൂര്ത്തിയാക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയില് മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള തെരഞ്ഞെടുപ്പു പ്രചാരണമില്ല. പഴയകാല രീതികള് വിട്ട് പ്രഫഷണല് മാര്ക്കറ്റിംഗ് തന്ത്രങ്ങളും നേതാക്കളുടെ ബ്രാന്ഡിംഗും ഡിജിറ്റല്, സോഷ്യല് മീഡിയ പ്രചാരണങ്ങളുമെല്ലാം സജീവമാണ്.
നിര്മിതബുദ്ധിയെന്ന എഐയുടെ കാലത്തും പത്ര, ടെലിവിഷന് മാധ്യമങ്ങള് തന്നെയാണു സ്ഥാനാര്ഥികളുടെയും നേതാക്കളുടെയും രാഷ്ട്രീയ പാര്ട്ടികളുടെയും പ്രധാന ആശ്രയം. പഴയകാല ചുവരെഴുത്തുകളും പോസ്റ്ററുകളും ഫ്ളക്സ് ബോര്ഡുകളും ഇപ്പോഴും കളം നിറയ്ക്കുന്നുണ്ട്. മൈക്ക് അനൗണ്സ്മെന്റുകള് മാത്രമുണ്ടായിരുന്ന കാലം മാറി റോഡ് ഷോകള് ഒഴിവാക്കാനാകാത്തതായി.
നിര്ണായകമീ ജനവിധി
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്ണായകമാണ്. അഞ്ചിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിലില് ആണ്. ജനവിധി അറിയാന് മേയ് നാലു വരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും പുതുച്ചേരിയിലും ആസാമിലും തിങ്കളാഴ്ചയാണു പത്രിക സമര്പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്ഥികളാരെന്നു വ്യക്തമായതോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരം ആവേശകരമായി.
പ്രചാരണത്തിനു സമയം തീരെയില്ലെന്നതടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളോട് കോണ്ഗ്രസിനും സിപിഎമ്മിനും അതൃപ്തിയുണ്ട്. ഏപ്രില് ഒമ്പതിനാണു മൂന്നിടത്തും വോട്ടെടുപ്പ്, തമിഴ്നാട്ടില് ഏപ്രില് 23നും. എട്ടു ഘട്ടങ്ങളായി 2021ല് തെരഞ്ഞെടുപ്പു നടന്ന പശ്ചിമബംഗാളില് ഇക്കുറി രണ്ടു ഘട്ടങ്ങളേയുള്ളൂ. ഏപ്രില് 23, 29 തീയതികളിലാണു ബംഗാളില് പോളിംഗ്. വിവാദ തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില് വിജയത്തില് കുറഞ്ഞതൊന്നിലും മുന്നണികളും പാര്ട്ടികളും സ്ഥാനാര്ഥികളും തൃപ്തരല്ല.
ആയുധമാക്കി എസ്ഐആര്
എസ്ഐആറിനെതിരേ പശ്ചിമബംഗാളില് മുഖ്യമന്ത്രി മമത ബാനര്ജി നടത്തിയ പട ഇപ്പോഴും ശമിച്ചിട്ടില്ല. കേരളത്തിലും പ്രശ്നങ്ങളുണ്ട്. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില് അസാധാരണമായ എണ്ണം വോട്ടര്മാരെയാണു നീക്കിയത്. മൗലികാവകാശമായ വോട്ടവകാശം നഷ്ടമായവര് നിരവധിയാണ്. ബംഗാളില് 60 ലക്ഷത്തിലധികം വോട്ടര്മാരെയാണു നീക്കുന്നത്. എസ്ഐആര് സമയത്തുണ്ടായ അപാകതകള്ക്കും പൊരുത്തക്കേടുകള്ക്കും തൃപ്തികരമായ വിശദീകരണങ്ങള് തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയിട്ടില്ല.
കേരളത്തിലെ എന്ഡിഎയില് ചേര്ന്ന ട്വന്റി 20 പാര്ട്ടിയുടെ രണ്ടു വനിതാ സ്ഥാനാര്ഥികള്ക്കടക്കം എസ്ഐആറില് വോട്ട് നഷ്ടമായവര്ക്കു നീതി നിഷേധിക്കപ്പെട്ടു. വോട്ടര്പട്ടികയില് പേരില്ലാത്തതിനാല് രണ്ടു സിനിമാ താരങ്ങള്ക്കും മത്സരിക്കാനായില്ല. വിവാഹിതരായ സ്ത്രീകള് മുതല് പ്രവാസികള്, ഇതര സംസ്ഥാന തൊഴിലാളികള് വരെ അര്ഹരായവര്ക്കും വോട്ട് നിഷേധിക്കപ്പെട്ടു.
അവിശ്വാസത്തില് ഗ്യാനേഷ്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരേ പാര്ലമെന്റില് അവിശ്വാസപ്രമേയത്തിനു പ്രതിപക്ഷ എംപിമാര് നല്കിയ നോട്ടീസ് നിലവിലിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില് തെരഞ്ഞെടുപ്പു നടത്തുന്നത്. രണ്ടു വര്ഷം മുമ്പെങ്കിലും നടപ്പാക്കേണ്ടിയിരുന്ന വോട്ടര്പട്ടിക പരിഷ്കരണം തെരക്കിട്ടു നടപ്പാക്കിയതില് ക്രമക്കേടുകളും അനീതിയും ഉണ്ടെന്നു പ്രതിപക്ഷം കരുതുന്നു. ബിജെപിക്ക് അനുകൂലമായി കമ്മീഷന് പ്രവര്ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ശക്തമാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ കോടതികളില് ചോദ്യംചെയ്യുന്നതു വിലക്കിക്കൊണ്ടു പാര്ലമെന്റില് മോദി സര്ക്കാര് പ്രത്യേക നിയമം പാസാക്കിയതോടെ, കമ്മീഷന്റെ നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഗ്യാനേഷ് ഉള്പ്പെടെ മൂന്നു കമ്മീഷണര്മാരുടെയും നിയമന സമിതിയില്നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കാനും പ്രത്യേക നിയമം പാസാക്കിയതു ജനാധിപത്യ, ധര്മ പരിപാലനത്തിനാകില്ല! മോദിയും അമിത് ഷായും തെരഞ്ഞെടുത്ത കമ്മീഷണര്മാര് സ്വതന്ത്രമായി പ്രവര്ത്തിക്കുമെന്ന വിചാരിക്കുന്നതുപോലും മണ്ടത്തരമാണ്. പോളിംഗ് ബൂത്തുകളിലെ സിസിടിവി, വീഡിയോ അടക്കമുള്ള തെളിവുകള് 45 ദിവസം കഴിഞ്ഞാലുടന് നശിപ്പിക്കുന്നതിലും സംശയങ്ങളേറെ.
ആസാമില് ഹാട്രിക് ജയം?
അഞ്ചു സംസ്ഥാനങ്ങളില് ആസാം ഒഴികെ നാലിടത്തും ബിജെപിക്കു താരതമ്യേന ശക്തി കുറവാണ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 17.4 കോടി ആളുകള് വോട്ടര്മാരുണ്ട്. കേരളത്തോടൊപ്പം വോട്ടെടുപ്പു നടക്കുന്ന ആസാമില് ബിജെപിയുടെ ഹിമന്ത ബിശ്വ ശര്മയുടെ സര്ക്കാര് ഹാട്രിക് വിജയത്തിനാണു ഒരുങ്ങുന്നത്. ഗൗരവ് ഗൊഗോയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് തൊട്ടടുത്തുണ്ടെങ്കിലും വിജയം സ്വന്തമാക്കുക ദുഷ്കരമാകും.
കോണ്ഗ്രസ് എംപി പ്രദ്യുത് ബോര്ഡലോയി മുതല് പിസിസി അധ്യക്ഷനായിരുന്ന ഭൂപന് കുമാര് ബോറ വരെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം സൂചനയാകും. ആസാമിലെ 126 അംഗ സഭയില് ഭൂരിപക്ഷം നേടാന് നരേന്ദ്ര മോദിയുടെയും ഹിമന്ത ശര്മയുടെയും നേതൃത്വവും എസ്ഐആര് അടക്കമുള്ള നടപടികളും ബിജെപിക്കു സഹായകമായേക്കും.
മമതയ്ക്കു വെല്ലുവിളി!
പശ്ചിമബംഗാളില് തുടര്ച്ചയായ നാലാം ഭരണത്തിനാണു മുഖ്യമന്ത്രി മമത ബാനര്ജിയും തൃണമൂല് കോണ്ഗ്രസും കോപ്പു കൂട്ടുന്നത്. എന്നാല്, 294 അംഗ നിയമസഭയില് കഴിഞ്ഞ തവണ 77 സീറ്റ് നേടിയ ബിജെപിയും പ്രതീക്ഷയിലാണ്. സിപിഎമ്മും കോണ്ഗ്രസും തകര്ന്നടിഞ്ഞതാണു തൃണമൂലിനും ബിജെപിക്കും നേട്ടമായത്. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സിപിഎമ്മിനും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ക്ഷയിച്ച കോണ്ഗ്രസിനും കേരളമെന്ന തുരുത്തെങ്കിലും പിടിക്കുകയെന്നതു നിലനില്പിന്റെ പ്രശ്നമാണ്.
പുതുച്ചേരിയില് മുഖ്യമന്ത്രി എന്. രംഗസാമിയുടെ ഓള് ഇന്ത്യ എന്ആര് കോണ്ഗ്രസ്, ബിജെപി, എഐഎഡിഎംകെ പാര്ട്ടികളുടെ സര്ക്കാരിനെ താഴെയിറക്കാമെന്ന മോഹത്തിലാണ് കോണ്ഗ്രസ്, ഡിഎംകെ, സിപിഐ സഖ്യം. സംസ്ഥാനത്തെ 30 സീറ്റുകളിലും ഇരുമുന്നണികളും നേരിട്ടുള്ള പോരാട്ടത്തിലാണ്. ചെറുസംസ്ഥാനമെങ്കിലും പുതുച്ചേരിയില് ഭരണം തിരിച്ചുപിടിക്കാന് കോണ്ഗ്രസിനു കഴിഞ്ഞാല് അതും ഉത്തേജനമാകും.
തമിഴകത്ത് വാശിയേറെ
തമിഴ്നാട്ടില് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ താഴെയിറക്കാന് അണ്ണാ ഡിഎംകെയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. മുന് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപി, പിഎംകെ സഖ്യത്തിനു 234 അംഗ നിയമസഭയില് ഭൂരിപക്ഷം കിട്ടിയാല് അദ്ഭുതപ്പെടാനില്ല. കേരളത്തില് പോരടിക്കുന്ന കോണ്ഗ്രസും സിപിഎമ്മും അതിര്ത്തി കടന്നാല് ഭായി ഭായി ആണ്.
സിനിമാതാരം വിജയ്യുടെ പുതിയ പാര്ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകളും സീറ്റുകളുമാകും നിര്ണായകം. ടിവികെ 15 ശതമാനം വോട്ടുകള് പിടിച്ചാല് ഡിഎംകെ മുന്നണിക്കു ക്ഷീണമാകും. മുഴുവന് സീറ്റുകളിലും മത്സരിക്കുന്ന മറ്റൊരു പുതിയ പാര്ട്ടിയായ സീമന് നേതൃത്വം നല്കുന്ന നാം തമിഴര് കച്ചി (എന്ടികെ) നേടുന്ന വോട്ടുകളും പ്രബല മുന്നണികളുടെ ഉറക്കം കെടുത്തും.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം വഞ്ചനയും തട്ടിപ്പുമാണെന്നു പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഇന്നലെ പ്രതിഷേധിച്ചു.
രാജ്യസഭയിൽ എസ്ഐആർ വിഷയം ഉന്നയിക്കാൻ ഖാർഗെ എഴുന്നേറ്റതോടെ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എന്നാൽ എസ്ഐആർ ഫ്രോഡ് ആണെന്നും ഇതേക്കുറിച്ച് പറയാൻ അനുവദിക്കണമെന്നും ഖാർഗെ വാദിച്ചെങ്കിലും അധ്യക്ഷൻ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷഎംപിമാർ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ലോക്സഭയിലും വോട്ടുമോഷണത്തിനെതിരേ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കാൻ തയാറായവരുടെയെല്ലാം പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പശ്ചിമ ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു.
മൂന്ന് വർഷമെങ്കിലും പരിചയമുള്ള സിവിൽ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നൽകിയിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കിൽ തേടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
National
ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമം അനുവദിക്കുന്നിടത്തോളം കാലം വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാമെന്ന് ആവർത്തിച്ചു സുപ്രീംകോടതി.
വ്യാജ ആധാർ കാർഡ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികളിൽനിന്ന് ആധാർ ഉപയോഗിക്കുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി.
വ്യാജ ആധാർ ഉപയോഗത്തെപ്പറ്റി ഹർജിക്കാരന് ആശങ്ക നിലനിൽക്കുന്നുവെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ എസ്ഐആർ സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
സാധുവായ രേഖകളിൽനിന്ന് ആധാർ ഒഴിവാക്കിയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ എസ്ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതോടെ ബാക്കി സംസ്ഥാനങ്ങളിലുൾപ്പെടെ അതു നടപ്പാക്കുകയായിരുന്നു.
എന്നാൽ, രാജ്യത്തുടനീളം വ്യാജ ആധാർ വ്യാപകമെന്നും അവയിൽ മിക്കതും ബംഗാളിലാണെന്നുമാണ് ഹർജിക്കാരനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ സുപ്രീംകോടതിയിൽ ആരോപിച്ചത്. അങ്ങനെയെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം ആവശ്യമായി വന്നേക്കാമെന്നും അതിനാൽ കേന്ദ്രസർക്കാരിനെ സമീപിക്കാനുമായിരുന്നു ചീഫ് ജസ്റ്റീസിന്റെ നിർദേശം. ആധാർ കാർഡുകൾ വ്യാജമായി നിർമിക്കുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ എസ്ഐആറിനു ശേഷം വോട്ടർമാരുടെ എണ്ണത്തിൽ 1.70 കോടിയുടെ കുറവ്.
കഴിഞ്ഞവർഷം ഒക്ടോബർ 27ന് എസ്ഐആർ ആരംഭിച്ചപ്പോൾ ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 21.45 കോടി വോട്ടർമാരുണ്ടായിരുന്നു.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 19.75 കോടിയായി. ഗുജറാത്തിൽ മാത്രം 68 ലക്ഷം വോട്ട് കുറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. 9,06,211 പേർ വോട്ടര് പട്ടികയിൽ നിന്ന് പുറത്തായി.
ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്ഐആർ ഹിയറിംഗ് ഉൾപ്പെടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്.
ട്രാൻസ്ജെൻഡർ -277, പ്രവാസി വോട്ടർമാർ-2,23,558, സർവീസ് വോട്ടർമാർ 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടർമാരാണുള്ളത്. 85 വയസിൽ അധികമുള്ള 2,04,608 വോട്ടർമാരുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ജനന തീയതി, വയസ് ഉപയോഗിച്ചോ പേര് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.
അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്.
കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചത് കൂടി കണക്കാക്കുമ്പോൾ അന്തിമ പട്ടികയിൽ 15,11,292 വോട്ടർമാരുടെ വർധനയുണ്ട്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്.
24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിംഗ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
എസ്ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്.
ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷൻമാർ 1,31,26,048, സ്ത്രീകൾ 1,38,27,319, ട്രാൻസ്ജെൻഡർമാർ 277, പ്രവാസികൾ 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുൾപ്പെട്ടവരുടെ കണക്ക്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടികാ പരിഷ്കരണ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചവരുടെ എണ്ണം ഇത്തവണ വൻതോതിൽ ഉയർന്നു.
ഇതിനായി ഫോം ഏഴിൽ അപേക്ഷിച്ചവരുടെ എണ്ണം 26 ലക്ഷത്തോളം വരും. ഒന്നിലേറെ സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ, മരണമടഞ്ഞവർ തുടങ്ങിയവർ പട്ടികയിലുണ്ട്.
ഫോം ഏഴിൽ അപേക്ഷിച്ചവരുടെ എണ്ണത്തിലെ വർധനയെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കോണ്ഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് എംഎൽഎ ആവശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുന്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി സിപിഎം പ്രതിനിധി എം.വി. ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്ഐആറിനു ശേഷം അന്തിമവോട്ടർപട്ടിക പുറത്തുവരുന്പോൾ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ നാലിരട്ടി വർധന.
ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 64,394 വോട്ടർമാരാണുണ്ടായിരുന്നതെങ്കിൽ, എസ്ഐആറിനു ശേഷം ഇന്നു പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഇവരുടെ എണ്ണം 2,23,558 ആയി.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ എല്ലാ ആഴ്ചയും വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പ്രധാന പരാതികളിലൊന്ന് പ്രവാസികൾക്കു വോട്ടു ചേർക്കാൻ കഴിയുന്നില്ലെന്നായിരുന്നു. വിദേശത്ത് ജനിച്ച പ്രവാസികളുടെ മക്കൾക്കു ജനനസ്ഥലം രേഖപ്പെടുത്തുന്നതിലെ സാങ്കേതികതടസമായിരുന്നു പ്രതിസന്ധി.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ഇക്കാര്യം നേതാക്കൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. ദീപിക ഇക്കാര്യം പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു. വൈകിയെങ്കിലും ഇതു പരിഹരിച്ചതോടെയാണ് ഇത്രപേർക്ക് വോട്ടു ചേർക്കാനായത്.
Kerala
തിരുവനന്തപുരം: വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എന്നാൽ മുസ്ലിംങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിന്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കേരള സ്കൂള് ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) 35-ാം സംസ്ഥാന സമ്മേളനത്തിനു കോട്ടയം മാമ്മന് മാപ്പിള ഹാളില് തുടക്കമായി. ഇന്നലെ രാവിലെ നടന്ന സമ്മേളനം സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ഡോ. പരകാല പ്രഭാകര് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്ക്കാര് രാജ്യത്ത് അനാവശ്യമായി അടിച്ചേല്പ്പിക്കുന്ന എസ്ഐആര് രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്ഐആര് കേവലമായ വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണമല്ല; മറിച്ച്, പൗരത്വ രജിസ്റ്ററിലേക്കുള്ള രഹസ്യനീക്കമാണ്. ഇവിടെ പൗരന് കൊല്ലപ്പെടുന്നില്ല എന്നാല് പൗരത്വം വധിക്കപ്പെടുന്നു. രാജ്യത്തെ 16.5 കോടി ജനങ്ങള് പരിശോധനയുടെ ഭാഗമായി വോട്ടര്പട്ടികയില്നിന്നു പുറന്തള്ളപ്പെടുന്നുവെന്നും പരകാല പ്രഭാകര് കൂട്ടിച്ചേര്ത്തു.
സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന്, എസ്ടിഎഫ്ഐ ജനറല് സെക്രട്ടറി രവി ചാവ, എഫ്എസ്ഇടിഒ ജനറല് സെക്രട്ടറി എം.വി. ശശിധരന്, കോണ്ഫെഡറേഷന് ഓഫ് സെന്ട്രല് ഗവ. എംപ്ലോയീസ് ജനറല് സെക്രട്ടറി ജി.ആര്. പ്രമോദ്, ജനറല് സെക്രട്ടറി ടി.കെ.എ ഷാഫി എന്നിവര് പ്രസംഗിച്ചു.
തുടര്ന്നു നടന്ന പ്രതിനിധി സമ്മേളനത്തില് മന്ത്രി വി. ശിവന്കുട്ടി പങ്കെടുത്തു. വൈകുന്നേരം സാമ്പത്തിക രംഗത്തെക്കുറിച്ചു മന്ത്രി കെ.എന്. ബാലഗോപാല് പ്രഭാഷണം നടത്തി.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10നു സാംസ്കാരിക സമ്മേളനവും അധ്യാപക ലോകം അവാര്ഡ് ദാനവും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ട്രേഡ് യൂണിയന് സൗഹൃദ സമ്മേളനം മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ സമാപന ദിനമായ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അധ്യാപക പ്രകടനം നടക്കും. തുടര്ന്ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിൽ ഹിയറിംഗിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിംഗ് പൂര്ത്തിയായത്. എല്ലാവരുടെയും ഹിയറിംഗ് നടത്തി വോട്ടര് പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് അറിയിച്ചു.
ഹിയറിംഗിലൂടെ 39,297 പേരാണ് വോട്ടര് പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
District News
ആലപ്പുഴ: എസ്ഐആർ സംബന്ധിച്ച എല്ലാ നടപടികളും വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന നേട്ടം സ്വന്തമാക്കി ആലപ്പുഴ.
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002 ലെ എസ്ഐആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്തുവാൻ കഴിഞ്ഞു.
2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്ന 1,45,411 വോട്ടർമാരുടെയും, വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 1,10,683 വോട്ടർമാരുടേയും ഹിയറിംഗ് നടത്തി രേഖകൾ പരിശോധിച്ച് അപ് ലോഡ് ചെയ്താണ് ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് 16,12,110 പേർ യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം 4438 വോട്ടർമാർ അയോഗ്യരാക്കപ്പെട്ടു. നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബിഎൽഒമാർ, ബിഎൽഒ സൂപ്പർവൈസർമാരായ വില്ലേജ് ഓഫീസർമാർ, അഡീ. എഇആർഒമാരായ ഡെപ്യൂട്ടി തഹസിൽദാർമാർ, എഇആർഒമാരായ തഹസിൽദാർമാർ, ഇആർഒമാരായ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ദിവസേന പുരോഗതി വിലയിരുത്തിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി എല്ലാ ആഴ്ചയും ജില്ലാ തലത്തിലും നിയോജക മണ്ഡല തലത്തിലും യോഗങ്ങൾ സംഘടിപ്പിച്ചുമാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
എസ്ഐആർ നടപടികൾക്കായി കൂടുതൽ പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർ അലക്സ് വർഗീസ് അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി (എസ്ഐആർ) നടക്കുന്ന ഹിയറിംഗിൽ 25,000 പേർ വോട്ടർ പട്ടികയ്ക്കു പുറത്തായി.
കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ, സ്ഥലംമാറിപ്പോയവർ, മരണമടഞ്ഞവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ അടക്കമുള്ളവരാണ് ഹിയിറിംഗിൽ വോട്ടർപട്ടികയിൽ നിന്നു പുറത്തായത്.
ഹിയിറിംഗിന് നോട്ടീസ് ലഭിച്ച ശേഷം വോട്ടർ പട്ടികയിൽനിന്നു പുറത്തായവരിൽ ഭൂരിഭാഗവും സ്ഥലംമാറിപ്പോയവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറയുന്നത്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഹിയറിംഗ് നടപടികൾ പൂർത്തിയാകുന്നു.
നാലു നിയോജക മണ്ഡലങ്ങളിൽ ഹിയറിംഗ് നടപടി പൂർത്തിയായി. ഹിയറിംഗ് നടപടി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കുട്ടനാട് മാറി. ഇവിടെ 14,233 പേർക്ക് നോട്ടീസ് നൽകി ഹിയറിംഗ് നടത്തിയാണ് മണ്ഡലം 100 ശതമാനം നേട്ടത്തിലേക്ക് എത്തിയത്.
പിന്നാലെ നോട്ടീസ് നൽകിയ 23,427 പേരുടെ ഹിയറിംഗ് പൂർത്തിയാക്കി അരുവിക്കരയും വൈക്കവും (19,518), കുന്നത്തുനാടും (20,688) ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കിയ മണ്ഡലങ്ങളായി. മറ്റു മണ്ഡലങ്ങളിലും ഹിയറിംഗ് പ്രക്രിയ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയെ ഒരു മാരക രോഗത്തോടാണ് കമൽഹാസൻ ഉപമിച്ചത്. തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് ജീവിക്കുന്ന മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ബീഹാറിൽ നാം അത് കണ്ടു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ വെട്ടിമാറ്റുന്നതിലൂടെ രേഖകളിൽ അവരെ മരിച്ചവരായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ രോഗം രാജ്യം മുഴുവൻ പടരാൻ അനുവദിക്കരുത്," കമൽഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം എന്ന ഗൗരവകരമായ ആശങ്ക അദ്ദേഹം സഭയിൽ ഉന്നയിച്ചു. വോട്ടവകാശം എന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡല്ഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടര് പട്ടിക തീവ്ര പരിഷ്കരണ നടപടികള്ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്ജി ഇന്ന് സുപ്രീം കോടതിയില് നേരിട്ട് ഹാജരായി വാദിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നീക്കം.
ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിയില് നേരിട്ട് ഹാജരായി വാദിക്കുന്നത് അപൂര്വമായ സംഭവമാണ്. ഇതിനായി മമത ബാനര്ജിക്ക് സുപ്രീംകോടതി പ്രത്യേക സുരക്ഷാ പാസ് അനുവദിച്ചിട്ടുണ്ട്.
വോട്ടര് പട്ടിക പുതുക്കുന്ന നിലവിലെ രീതി അശാസ്ത്രീയമാണെന്നും, ഇതുമൂലം ലക്ഷക്കണക്കിന് ആളുകള് പട്ടികയില് നിന്ന് പുറത്താകാന് സാധ്യതയുണ്ടെന്നും മമത ആരോപിക്കുന്നു. വോട്ടര് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട മാനസിക സമ്മര്ദ്ദം മൂലം സംസ്ഥാനത്ത് ഏകദേശം 140 പേര് മരിച്ചതായി മുഖ്യമന്ത്രി തന്റെ ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതിയായ പരിശീലനം ലഭിക്കാത്ത 8,100 മൈക്രോ ഒബ്സര്വര്മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ചോദ്യം ചെയ്യുന്നു. 'ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള് ലംഘിച്ചുകൊണ്ടാണ് നിലവിലെ പരിഷ്കരണം നടക്കുന്നത്. ഇത് വോട്ടര്മാരെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ജനുവരി 28-നാണ് മമത ബാനര്ജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള് ചീഫ് ഇലക്ടറല് ഓഫീസറെയും കക്ഷിചേര്ത്ത് സുപ്രീംകോടതിയില് ഹര്ജി നല്കിയത്. തൃണമൂല് കോണ്ഗ്രസ് എംപിമാര് നല്കിയ ഹര്ജികള്ക്കൊപ്പം ഈ കേസും കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്ക്കുന്നത്.
District News
പത്തനംതിട്ട: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച വോട്ടര്പട്ടിക തീവ്ര പരിശോധന (എസ്ഐആർ) യിലെ അപാകതകള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്ഡിഎഫ് നേതൃത്വത്തില് കളക്ടറേറ്റ് മാര്ച്ച് നടത്തി.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എക്സ് എംഎല്എ മാര്ച്ചും ധര്ണയും ധര്ണയും ഉദ്ഘാടനം ചെയ്തു. ജില്ലാ എല്ഡിഎഫ് കണ്വീനര് അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു.
കെ. പി. ഉദയഭാനു, ആർ. ഉണ്ണികൃഷ്ണപിള്ള എക്സ് എംഎല്എ, സുമേഷ് ഐശ്വര്യ, നിസാര് നൂര്മഹൽ, എം.വി. സഞ്ചു, പി.കെ. ജേക്കബ്,ഫ്രാന്സിസ് ആന്റണി ബിന്ദു ചന്ദ്രകുമാര്, ഹര്ഷകുമാര്, അജയകുമാര്, സോമന് പാമ്പായിക്കോട് തുടങ്ങിയവര് പ്രസംഗിച്ചു.
National
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്കൊപ്പം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കണ്ടു. പ്രതിഷേധസൂചകമായി കറുപ്പ് ഷാൾ അണിഞ്ഞായിരുന്ന് മമത എത്തിയത്.
തെരഞ്ഞെടുപ്പു കണക്കിലെടുത്ത് എസ്ഐആർ നടപ്പാക്കുന്നതു നിർത്തണമെന്ന് മമത നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കൂടിക്കാഴ്ച നടത്താമെന്ന് ഗ്യാനേഷ് കുമാർ നിർദേശിച്ചിരുന്നു.
ഡൽഹിയിലെത്തിയ മമതയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ഉണ്ടായിരുന്നു.
National
കോൽക്കത്ത: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്തെ എസ്ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു.
മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്.
വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും ഹർജിയിൽ ആരോപിക്കുന്നത്.
NRI
മനാമ: എസ്ഐആർ വിഷയത്തിൽ പ്രവാസി വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹറിൻ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകി.
പ്രവാസികളുടെ വോട്ടവകാശം സാങ്കേതിക നടപടിക്രമങ്ങളിലെ വീഴ്ചകളിലൂടെ നഷ്ടപ്പെടാതിരിക്കാൻ പാർലമെന്റിലെ അടിയന്തര ഇടപെടലാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
ചുരുങ്ങിയ കാലയളവ് മാത്രം നൽകിയ എസ്.ഐ.ആർ പ്രക്രിയയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും മറ്റു രാജ്യങ്ങളിലുളള എൻആർഐ വോട്ടർമാർക്കും പേരുകൾ വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
ഇതിലൂടെ വർഷങ്ങളായി ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുത്തുവരുന്ന നിരവധി പ്രവാസികൾക്കും വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭയമാണ് ഉയർന്നിരിക്കുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യവും പ്രവാസി സൗഹൃദപരവുമായ രീതിയിൽ ഒരുക്കണമെന്ന പ്രധാന ആവശ്യവും നിവേദനത്തിൽ ഉയർത്തി.
ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സംസ്ഥാന പ്രവാസി വകുപ്പും ഈ പ്രക്രിയയിൽ ഔദ്യോഗികമായി പങ്കാളികളാവുന്ന രീതിയിലുള്ള മാർഗരേഖകളും രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
പ്രവാസികളുടെ വോട്ടവകാശ സംരക്ഷണം നിയമപരമായ ഉത്തരവാദിത്വം മാത്രമല്ല, അവരുടെ സാമ്പത്തിക–സാമൂഹിക സംഭാവനകൾക്ക് രാഷ്ട്രം നൽകുന്ന കൃതജ്ഞതയുടെയും ബഹുമാനത്തിന്റെയും ഭാഗമാകണമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.
എസ്.ഐ.ആർ നടപടിക്രമങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചത് വളരെ വൈകി മാത്രമാണെന്ന കാര്യം സംഘം എംപിയുടെ ശ്രദ്ധയിൽ പെടുത്തി.
പുതിയ പാസ്പോർട്ടുകളിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതും വിദേശങ്ങളിൽ ജനിച്ച ഇന്ത്യക്കാരുടെ പേരുകൾ ഉൾക്കൊള്ളിക്കുവാൻ ഉള്ള നടപടിക്രമങ്ങൾ സ്വീകരിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ്. അവസാനത്തെ രണ്ട് ദിവസം സൈറ്റ് പൂർണമായി പ്രവർത്തനക്ഷമം അല്ലാതിരുന്നതിനാൽ ധാരാളം പ്രവാസികൾക്ക് പേര് ചേർക്കുന്നതിന് തടസമായ കാര്യം സംഘം അദ്ദേഹത്തോട് ബോധിപ്പിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർലമെന്റിനകത്തും പുറത്തും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രവാസി വെൽഫെയർ സംഘത്തിന് ഉറപ്പ് നൽകി.
പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ, പ്രവാസി വെൽഫെയർ എസ്ഐആർ ഹെൽപ്പ് ഡെസ്ക് കോഓർഡിനേറ്റർ അജ്മൽ ഹുസൈൻ, അനസ് കാഞ്ഞിരപ്പള്ളി, ബദറുദ്ദീൻ പൂവാർ എന്നിവർ പ്രേമചന്ദ്രൻ എംപിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്പ്പെടെ അപേക്ഷ സമര്പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജനുവരി 22 വരെ ആയിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി.
സുപ്രീംകോടതി നിര്ദേശത്തെ തുടര്ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്ക്കാൻ അപേക്ഷിച്ചത്. 37 ലക്ഷത്തോളം പേരാണ് രേഖകള് ഹാജരാക്കേണ്ടത്. അതേസമയം, ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14വരെ തുടരും.
2002ലെ വോട്ടര് പട്ടികയിൽ പേരില്ലാത്തവരും, പട്ടികയിൽ ഉൾപ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകൾ നൽകേണ്ടത്. ഹിയറിംഗിനും പരിശോധനയ്ക്കും ശേഷം വ്യാഴാഴ്ച വരെ 9,868 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഈ വിഷയത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടർമാരെ ഒഴിവാക്കാൻ ഇത് കാരണമാകുമെന്നും ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും കോടതിയെ സമീപിച്ചത്.
ഹർജികളിൽ വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വിധി പറയാനായി മാറ്റിയത്. വിദേശികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പട്ടികയുടെ കൃത്യത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. ആർട്ടിക്കിൾ 324 പ്രകാരം ഇതിനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ ഈ നടപടി അശാസ്ത്രീയമാണെന്നും അർഹരായ പല വോട്ടർമാരും പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാൻ ഇത് കാരണമാകുമെന്നും ഹർജിക്കാർ ആരോപിച്ചു. കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.
കേരളം, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹർജികളാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ യുപിഎ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതും എസ്ഐആർ വിഷയവും ശക്തമായി ഉന്നയിക്കാൻ ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം.
സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ധാരണ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, ഡിഎംകെയുടെ ടി.ആർ. ബാലു, ശിവസേനയുടെ (യുബിടി) അരവിന്ദ് സാവന്ത്, സമാജ്വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ആർജെഡിയുടെ പ്രേംചന്ദ് ഗുപ്ത, സിപിഎമ്മിൽനിന്ന് ജോണ് ബ്രിട്ടാസ്, ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: ഗുജറാത്തില് നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല് ഇന്റന്സീവ് റിവിഷന് (എസ്ഐആര്) പ്രക്രിയയില് ആയിരക്കണക്കിന് മുസ്ലിംകളെ വോട്ടര് പട്ടികയില്നിന്ന് നീക്കം ചെയ്യാന് ബിജെപി ശ്രമിക്കുന്നതായി ആരോപണം.
ജമാല്പുര് നിയോജകമണ്ഡലത്തില് മാത്രം മുസ്ലിംകളെ നീക്കം ചെയ്യുന്നതിനായി 20,000 ഫോം നൽകിയതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ന്യൂനപക്ഷ ഏകോപന സമിതി (എംസിസി) ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 30 വരെ രേഖകൾ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് സമയപരിധി നീട്ടി നൽകിയത്.
22-ാം തീയതി വരെയായിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. തുടർന്ന് കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കണം. ഇതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ കേരളത്തിലെ എസ്ഐആറിനുശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഹിയറിംഗിന് ഹാജരായി. കവടിയാർ വില്ലേജ് ഓഫീസിൽ ഇആർഒ കെ. അർഷദിനു മുൻപാകെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധിയായ സിഇഒ രത്തൻ കേൽക്കർ ഹാജരായത്.
ഇന്ന്10.15ന് എത്തിയ രത്തൻ കേൽക്കർ, അദ്ദേഹത്തിനും ഭാര്യ ഡോ. ദീപാ സമ്പത്തിനും വിദേശത്തു പഠിക്കുന്ന മകൻ ദൈവികിനും വേണ്ടി ഹാജരായി രേഖകൾ സമർപ്പിച്ചു. പാസ്പോർട്ടിന്റെയും ആധാറിന്റെയും രേഖകളാണ് ഹാജരാക്കിയത്. ഏതാണ്ട് 15 മിനിറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചു.
വോട്ടർ എന്ന രീതിയിൽ വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കാനും ഇതിനുശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകാനും അദ്ദേഹം സമയം കണ്ടെത്തി. ഇവിടെ ഹിയറിംഗിനായി എത്തിയ 50 ഓളം പേരിൽ ആ സമയം എത്തിയവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. എത്തിയവരിൽ മിക്കവർക്കും എസ്ഐആറുമായി ബന്ധപ്പെട്ട് പരാതികൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകിയപ്പോൾ, 2002 ൽ രത്തൻ കേൽക്കറിന്റെ പേര് കേരളത്തിലെ വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു. അന്ന് കർണാടകയിലെ വോട്ടർ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നത്. രക്ഷിതാക്കളുടെ പേരും കേരളത്തിലെ വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാൽ മാച്ച് ആക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഇആർഒ ഹിയറിംഗിന് വിളിച്ചത്.
Kerala
തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്മാരെ ഹിയിറിംഗിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്ഗ്രസ്. പാര്ട്ടി നേതാക്കള് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.
2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകള് നൽകിയവരെ ഹിയിറിംഗിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എം. വിൻസെന്റ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ കണ്ടത്.
ഉദ്യോഗസ്ഥര് രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും പല തരത്തിലാണ് പ്രക്രിയ. 18 ലക്ഷം പേരെയാണ് ക്ലറിക്കൽ പിഴവ് മൂലം ഹിയറിംഗിന് വിളിച്ചത്. ഇവർക്ക് ഹിയറിംഗ് ഒഴിവാക്കണം. രേഖകൾ ഹാജരാക്കുന്നവരെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.
NRI
മനാമ: രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്ഐആർ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഗൗരവമായ ആശങ്കയുള്ളവാക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാർഥ അർഥത്തിൽ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോൾ എസ്ഐആർ നടപടികൾ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.
എസ്ഐആർ നടപടികൾ വഴി ലക്ഷക്കണക്കിന് സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലർക്കും യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ, യുക്തിസഹമായ വിശദീകരണമില്ലാതെ അവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ തുറന്ന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ദരിദ്രർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ഏറ്റവും ദുർബല വിഭാഗങ്ങളാണ് എസ്ഐആർ പ്രക്രിയയിൽ ഏറ്റവും കൂടുതൽ ദോഷം അനുഭവിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെൽഫെയർ എസ്ഐആർ ഹെൽപ്പ് ഡസ്ക് കൺവീനറുമായ അജ്മൽ ഹുസൈൻ പറഞ്ഞു.
രേഖകൾ എളുപ്പത്തിൽ ലഭിക്കാത്തവർ, താമസം ഇടയ്ക്കിടെ മാറുന്നവർ, ഡിജിറ്റൽ സംവിധാനങ്ങളിൽ പ്രവേശനം ഇല്ലാത്തവർ എന്നിവരെല്ലാം വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ സാമൂഹിക അസമത്വം കൂടുതൽ രൂപപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണം എന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്ഐആർ നടപടികൾ തകർക്കുന്നത് എന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ഇത് പല സ്ഥലങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണമായി മാറിയെന്ന പരാതികൾ ഗൗരവമായി കാണണം. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന അപകടകരമായ നീക്കമായതിനാൽ എസ്ഐആർ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാൻ കഴിയില്ല.
പ്രവാസി സെന്റർ വഴി നടത്തുന്ന എസ്ഐആർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ അജ്മൽ ഹുസൈൻ വിശദീകരിച്ചു. ഇനിയും എസ്ഐആർ പ്രക്രിയ പൂർത്തീകരിക്കാത്തവർക്ക് പ്രവാസി സെന്ററിൽ എല്ലാ ദിവസവും രാത്രി ഏഴ് മുതൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ചു. ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദിർ, അഡ്വ. ഷഫ്ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവിൽ പട്ടികയിൽനിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദേശിച്ചു.
അതേസമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ രേഖകള് കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള് ലഭ്യമാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. രേഖകള് കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള് സജ്ജീകരിക്കുന്നതിനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള് ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.
National
കോൽക്കത്ത: പശ്ചിമബംഹാളിൽ നടപ്പാക്കിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. മതിയായ രേഖകളുള്ള 54 ലക്ഷം വോട്ടർമാരെയാണ് കരടുപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോപിച്ച മമത പരാതിപറയാൻ വോട്ടർമാർക്ക് അവസരം നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം ദുരുപയോഗം ചെയ്ത് ഏകപക്ഷീയമായാണു തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. പേര് നീക്കുന്ന കാര്യംപോലും അറിയാത്തതിനാൽ പലർക്കും പരാതി നൽകാനായിട്ടില്ല.
ഡൽഹിയിലിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർമിത ബുദ്ധി ഉപയോഗിച്ചാണ് പേരുമാറ്റുന്നത്. വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തവരെ വരെ നീക്കംചെയ്തുവെന്നും അവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച മലയാളികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സംവിധാനമൊരുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലും ഓണ്ലൈൻ പോർട്ടലിലും വിദേശത്തു ജനിച്ചവർക്ക് പേരു ചേർക്കാൻ അവസരം ഒരുക്കണമെന്ന നിരന്തര ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചെവിക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച പ്രവാസി സംഘടനകളുടെ യോഗത്തിലെ പ്രധാന ആവശ്യമായിരുന്നു വിദേശത്തു ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയുന്നില്ലെന്ന പ്രശ്നം. ലക്ഷത്തിലേറെ പേർ ഇത്തരത്തിൽ പല വിദേശരാജ്യങ്ങളിലായുണ്ട്.
1955ലെ പൗരത്വ നിയമത്തിന്റെ സെക്ഷൻ നാല് പ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ വിദേശത്തു ജനിച്ച കുട്ടികൾ പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാകും. എന്നാൽ, പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലെ എഫ് കോളത്തിൽ ഇന്ത്യൻ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശത്തെ ജനിച്ച സ്ഥലം രേഖപ്പെടുത്താൻ കോളത്തിൽ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിരന്തര ആവശ്യം ഉയർന്നിരുന്നു.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് യോഗത്തിൽ പലതവണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ ഉറപ്പു കൊടുത്തെങ്കിലും ഇതു പാലിക്കപ്പെട്ടിട്ടില്ല. കരട് വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്താനുള്ള സമയപരിധി കഴിയാൻ ആഴ്ചകൾ മാത്രം അവശേഷിച്ചിട്ടും ഓണ്ലൈൻ ഫോമിൽ അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വിളിച്ച യോഗത്തിലും ഇതുസംബന്ധിച്ച പരാതികൾക്ക് സിഇഒ ഉറപ്പ് ആവർത്തിക്കുകമാത്രമായിരുന്നു.
പ്രവാസികൾക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ നൽകിയത്. എന്നാൽ, വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഓണ്ലൈൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം.
NRI
തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഇറോനെറ്റ് ആപ്പിൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം അറിയിച്ചത്. നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പ്രവാസി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകി. സമയപരിമിതി കാരണം ഉന്നയിക്കാനാവാത്ത ചോദ്യങ്ങൾ ഇമെയിൽ വഴി ലോക കേരളസഭയ്ക്ക് സമർപ്പിച്ചാൽ ലോക കേരളസഭ ഡയറക്ടർ അത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുന്നതാണെന്നും അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോം 6എ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കും. ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഇറോനെറ്റിൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്ക൪ പ്രവാസി സംഘടനാ നേതാക്കളെ അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം അറിയിച്ചത്. നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പ്രവാസി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകി. സമയപരിമിതി കാരണം ഉന്നയിക്കാനാവാത്ത ചോദ്യങ്ങൾ ഇമെയിൽ വഴി ലോക കേരളസഭയ്ക്ക് സമർപ്പിച്ചാൽ ലോക കേരളസഭ ഡയറക്ടർ അത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുന്നതാണെന്നും അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോം 6എ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കും. ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Sports
കോൽക്കത്ത: തീവ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കു നിർദേശം. ഈ മാസം ഒമ്പതിനും 11നും ഇടയിൽ അദ്ദേഹത്തിന്റെ ഹിയറിംഗ് നടക്കും.
National
ലക്നോ: എസ്ഐആറിന്റെ ഭാഗമായുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ യുപിയിൽ 2.89 കോടി വോട്ടർമാർ പുറത്ത്. ഒഴിവാക്കപ്പെട്ടവരിൽ 2.17 കോടി പേർ താമസം മാറിയവരാണ്.
46.23 ലക്ഷം വോട്ടർമാർ മരിച്ചവരും 25.47 ലക്ഷം പേർ ഒന്നിലധികം പട്ടികയിലുള്ളവരുമാണെന്ന് കണ്ടെത്തി. നിലവിലെ പട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തലസ്ഥാനമായ ലക്നോവിലാണ്. ഇവിടെ 39.9 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എന്നാൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 27.9 ലക്ഷമായി. ഏകദേശം 30 ശതമാനം വോട്ടർമാർ കുറഞ്ഞു. 9.5 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ലളിത്പുരിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8.6 ലക്ഷം വോട്ടർമാരായി കുറഞ്ഞു.
എന്യൂമറേഷൻ നടപടികൾ മൂന്നുതവണ നീട്ടിനൽകിയ ശേഷമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ എസ്ഐആർ പ്രഖ്യാപിച്ചവേളയിൽ 15.44 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര സർക്കാരിന്റെ അടിയന്തര നടപടി. മതിയായ രേഖകള് കൈവശമില്ലാത്തവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള് ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. രേഖകള് കിട്ടാൻ ഫീസ് ഈടാക്കില്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ജനങ്ങളെ സഹായിക്കാനായി മതിയായ സഹായക കേന്ദ്രങ്ങള് (Help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള് സജ്ജീകരിക്കാനും അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ജില്ലാ കളക്ടർമാർക്കു ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തണം. പൊതുജനങ്ങള്ക്ക് ഓൺലൈനായി ഫോമുകള് സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള് ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന് ഐടി വകുപ്പിനു നിർദേശം നല്കി.
ബിഎൽഒ നിയമനം
ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകംതന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള് ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്കു മാത്രം വിരമിക്കുന്നതിനു മുന്പുള്ള അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
പഞ്ചായത്ത് വഴിയും
കരടുപട്ടികയില്നിന്നു വിട്ടുപോയ അര്ഹരായ എല്ലാവരെയും വോട്ടര്പട്ടികയില് ചേര്ക്കാൻ ബോധവത്കരണം നടത്തും. കെ-സ്മാര്ട്ട് വഴി ലഭ്യമാകേണ്ട സര്ട്ടിഫിക്കറ്റുകള്ക്കു കാലതാമസം നേരിടുകയാണെങ്കില് അതു നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടു. ക്യാമ്പുകളില് ഒരു കെ-സ്മാര്ട്ട് ഹെല്പ്പ് ഡെസ്ക് ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽനിന്നു വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളും ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചെറിയ തെറ്റ് വരുത്തിയവരെ ഹിയറിംഗിന് വിളിക്കില്ല. പേരിലെ അക്ഷരത്തെറ്റ്, വയസ് രേഖപ്പെടുത്തിയതിലെ പിശക് തുടങ്ങിയ പിഴവുകൾ വരുത്തിയവർക്ക് നോട്ടീസും ഹിയറിംഗും ഉണ്ടാകില്ല. വോട്ടർപട്ടികയിലെ ഇത്തരം വ്യാപക പിശകുകൾ ബിഎൽഒയുടെ ഉത്തരവാദിത്വത്തിൽ തിരുത്താൻ നിർദേശം നൽകി.
2002ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേർച്ചയില്ലാത്ത (നോ മാപ്പിംഗ്) 19.32 ലക്ഷം വോട്ടർമാരിൽ 17.71 ലക്ഷത്തിന് നോട്ടീസ് തയാറാക്കുന്നു. എന്നാൽ 18,915 പേർക്കു മാത്രമേ ഇതുവരെ നോട്ടീസ് വിതരണം ചെയ്തിട്ടുള്ളൂ. ഇവർക്കുള്ള ഹിയറിംഗ് ഏഴിനു തുടങ്ങും.
ബിഎൽഒമാർ രണ്ടുദിവസത്തിനകം വീടുകളിലെത്തി നോട്ടീസ് നൽകും. നോട്ടീസ് നൽകിക്കഴിഞ്ഞാൽ ഏഴുദിവസത്തിനു ശേഷമാണ് ഹിയറിംഗ്. തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ നൽകുന്ന വോട്ടർമാരെ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
നോ മാപ്പിംഗ് വിഭാഗത്തിലെ 5.12 ലക്ഷം പേർ ഇതിനകം രേഖകൾ നൽകി. ഇവരെ ഹിയറിംഗിൽനിന്ന് ഒഴിവാക്കിയേക്കും. നോ മാപ്പിംഗ് വിഭാഗത്തിലെ എല്ലാവർക്കും നോട്ടീസ് നൽകണമെന്നാണ് നിയമമെങ്കിലും ആരെയൊക്കെ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് ഇആർഒമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
കിടപ്പുരോഗികൾ, നടക്കാൻ പ്രയാസമുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ വിളിച്ചുവരുത്താതെ പകരക്കാരെ ഹിയറിംഗിന് നിയോഗിക്കാൻ അനുമതി നൽകുന്നതും ഇആർഒയുടെ വിവേചനാധികാരമാണ്.