x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ: ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും തെ​രു​വി​ലി​റ​ങ്ങി

സ്വന്തം ലേഖകൻ
Published: November 27, 2026 01:42 AM IST | Updated: November 27, 2026 01:42 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​രു​വി​ലി​റ​ങ്ങി ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന ജ​നാ​വ​ലി.

എ​സ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും (എ​സ്കെ​എം) എ​സ്ഐ​ആ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​യ "പീ​പ്പി​ൾ എ​​​ഗെ​യി​ൻ​സ്റ്റ് എ​സ്ഐ​ആ​റും' ഡ​ൽ​ഹി​യി​ലെ മ​ന്ദി​ർ മാ​ർ​​ഗി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.

വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല (എം​എ​സ്പി) ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും എ​സ്കെ​എം ഉ​ന്ന​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ മ​ന്ദി​ർ​മാ​ർ​​ഗി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു നീ​ങ്ങി​യെ​ങ്കി​ലും പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ളി​ട്ട് ത​ട​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ ഡ​ൽ​ഹി പൊ​ലി​സി​ലെ അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യ ജ​​ഗ്ദേ​വ് സിം​​ഗി​ന് രാ​ഷ്‌​ട്ര​പ​തി​ക്കാ​യു​ള്ള നി​വേ​ദ​നം ന​ൽ​കി.

അ​തി​നി​ടെ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ഹ​രി​യാ​ന​യി​ലെ പ്ര​വ​ർ​ത്ത​ക​രെ അ​ന​ധി​കൃ​ത​മാ​യി വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്നു എ​സ്കെ​എം ആ​രോ​പി​ച്ചു. ബം​​ഗാ​ളി​ൽ എ​സ്കെ​എം സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും നേ​രെ ബി​ജെ​പി ​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി.

Tags : SIR Farmers students streets Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up