x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എതി​രാ​യ പൊ​ലി​സ് അ​തി​ക്ര​മം: പ്ര​ത്യേ​ക സ​മി​തി അ​ന്വേ​ഷി​ക്കും

വെബ്ഡെസ്ക്
Published: November 27, 2026 01:33 AM IST | Updated: November 27, 2026 01:33 AM IST

സു​​പ്രീം​​കോ​​ട​​തി

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ വോ​​ട്ടു​​കൊ​​ള്ള ആ​​രോ​​പ​​ണ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നി​​ടെ ഏ​​ഴു മ​​ല​​യാ​​ളി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു നേ​​രേ​​യു​​ണ്ടാ​​യ പൊ​​ലി​​സ് അ​​തി​​ക്ര​​മ​​വും അ​​ന്യാ​​യ ത​​ട​​ങ്ക​​ലും പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സ​​മി​​തി പ​​രി​​ശോ​​ധി​​ക്കും.

ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ൽ വി​​ദ്യാ​​ർ​​ഥിപ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ ന​​ട​​ന്ന പൊ​​ലി​​സ് ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ ഓ​​ഗ​​സ്റ്റി​​ൽ സു​​പ്രീം​​കോ​​ട​​തി രൂ​​പീ​​ക​​രി​​ച്ച ജ​​സ്റ്റീ​​സ് സു​​ഭാ​​ഷ് റെ​​ഡ്ഢി അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി​​ക്കാ​​ണ് ഇ​​തി​​ന്‍റെ ചു​​മ​​ത​​ല.

മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​വും അ​​ന്യാ​​യ ത​​ട​​ങ്ക​​ലും സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ളും തെ​​ളി​​വു​​ക​​ളും പ​​രി​​ശോ​​ധി​​ച്ച് വ​​സ്തു​​താ​​പ​​ര​​മാ​​യ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ സ​​മി​​തി​​യോ​​ടു ചീ​​ഫ് ജ​​സ്റ്റീ​​സ് സൂ​​ര്യ​​കാ​​ന്ത് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളും തെ​​ളി​​വു​​ക​​ളും സ​​മി​​തി​​ക്കു​മു​​ന്നി​​ൽ ഹാ​​ജ​​രാ​​ക്കാ​​നും ഇ​​ന്ന​​ലെ ഉ​​ത്ത​​ര​​വി​​ട്ടു.

കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ (കെ​​യു​​ഡ​​ബ്ല്യു​​ജെ) ഡ​​ൽ​​ഹി ഘ​​ട​​കം സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ലാ​​ണു സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ. സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ അ​​തി​​ക്ര​​മ​​ങ്ങ​​ൾ നേ​​രി​​ട്ട മ​​റ്റു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പ​​രാ​​തി​​ക​​ളും സ​​മി​​തി​​ക്കു മു​​ന്നി​​ലെ​​ത്തി​​ക്കാ​​മെ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്ക് ഡ​​ൽ​​ഹി പൊ​​ലി​​സ് കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​ത്യേ​​ക സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ർ​​പ്പി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്നും കെ​​യു​​ഡ​​ബ്ല്യു​​ജെ​​യ്ക്കു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ പി.​​വി. ദി​​നേ​​ശ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, എ​​ല്ലാ ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കും പൊ​​ലി​​സ് മ​​റു​​പ​​ടി ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത​​യു​​ടെ വാ​​ദം.

സു​​ഹൈ​​ൽ മു​​ഹ​​മ്മ​​ദ്, വി.​​എ​​സ്. രാ​​ഹു​​ൽ, സ​​ജി​​ൻ, റോ​​ഷ്നി രാ​​ജ​​ൻ, ഫ​​ർ​​സാ​​ന, വി​​ഷ്ണു​​പ്ര​​സാ​​ദ്, മി​​ജി പി. ​​ജോ​​സ് എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് പൊ​​ലി​​സ് അ​​തി​​ക്ര​​മ​​മു​​ണ്ടാ​​യ​​ത്.

മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി

പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ശാ​​ല​​മാ​​യ നി​​യ​​മ​​പ്ര​​ശ്ന​​ങ്ങ​​ളും സു​​പ്രീം​​കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കും.

മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു പ്ര​​ത്യേ​​ക പ​​രി​​ര​​ക്ഷ​​യു​​ണ്ടോ, അ​​തോ സാ​​ധാ​​ര​​ണ പൗ​​ര​​ന്മാ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന അ​​തേ നി​​യ​​മ​​പ​​രി​​ര​​ക്ഷ​​യാ​​ണോ അ​​വ​​ർ​​ക്കും ബാ​​ധ​​ക​​മാ​​കു​​ന്ന​​ത് എ​​ന്ന കാ​​ര്യം പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്ന് ബെ​​ഞ്ചി​​ലെ അം​​ഗ​​മാ​​യ ജ​​സ്റ്റി​​സ് ജോ​​യ്മ​​ല്യ ബാ​​ഗ്ചി വാ​​ദ​​ത്തി​​നി​​ടെ പ​​റ​​ഞ്ഞു.

Tags : Malayali Journalists Police Atrocities Special Committee Investigate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up