സൗരവ് ദാസ്
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാവായ സൗരവ് ദാസിനെതിരേ മുംബൈ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
പാസ്പോർട്ടിലെ പൊരുത്തക്കേടുകളുടെ പേരിൽ ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് സൗരവ് ദാസിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇതേത്തുടർന്ന് യുകെയ്ക്കുള്ള യാത്ര തടസപ്പെടുത്തിയത് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് ദാസിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന വിവരമറിയിച്ചത്.
Tags : Lookout Notice CJP leaders Delhi High Court Centre Mumbai Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash