തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യു
തൃപ്പൂണിത്തുറ: സംസ്ഥാനത്തെ പൊലിസ് സേനയിൽ ഇനിയുള്ള കാലം 30 ശതമാനം സ്ത്രീകളായിരിക്കുമെന്നും 7:3 എന്ന അനുപാതത്തിൽ സേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊലിസ് സ്റ്റേഷനുകളിൽ 64 എസ്എച്ച്ഒമാർ വനിതകളാണെന്നും ഇവരുടെ നിയമനങ്ങളോടെ പൊലിസിന്റെ മുഖഛായയ്ക്കുതന്നെ മാറ്റം വന്നുവെന്നും പറഞ്ഞ മന്ത്രി, പരമാവധി സ്ത്രീകൾക്ക് പൊലിസിൽ പ്രാതിനിധ്യം കൊടുത്ത് മുന്നോട്ടുപോകാനാണു തീരുമാനമെന്നും പറഞ്ഞു.
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന ഒരു പരാതിയും വൃഥാവിലാകില്ല. സേനയിൽ പുതിയ രണ്ട് സോഫ്റ്റ്വേറുകൾ നടപ്പാക്കിയതിലൂടെ മന്ത്രിക്ക് നൽകുന്ന ഓരോ പരാതിയുടെയും പുരോഗതി പരാതിക്കാർക്കു സ്വന്തം ഫോണിലൂടെ മനസിലാക്കാൻ സാധിക്കും.
രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായ ഓപ്പറേഷൻ തൂഫാനിലൂടെ ഇതുവരെ 16,000ത്തിലധികം അറസ്റ്റുകളുണ്ടായി. 13,000 ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തെന്നും മന്ത്രി പറഞ്ഞു.
Tags : Minister Ramesh Chennithala Women Police Keralam Recruitment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash