ബാങ്കോക്കിലെ റിഫൈനറിയിലുണ്ടായ തീപിടുത്തം.
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ റിഫൈനറിയിലുണ്ടായ സ്ഫോടനത്തിലും തുടർന്നുള്ള തീപിടിത്തത്തിലും ഏഴു പേർക്കു പരിക്കേറ്റു.
നഗരത്തിന്റെ കിഴക്കൻ പ്രാന്തത്തിൽ ബാങ്ക്ചക്ക് കന്പനിയുടെ കീഴിലുള്ള റിഫൈനറിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ഇതേത്തുടർന്ന് സമീപവാസികളെ ഒഴിപ്പിച്ചുമാറ്റി. അരമണിക്കൂറിനുള്ളിൽ തീ അണച്ചുവെന്നാണ് അറിയിപ്പ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
Tags : Explosion Bangkok refinery Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash