x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുവൈറ്റിൽ ഇറാന്‍റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: November 26, 2026 08:33 PM IST | Updated: November 26, 2026 08:33 PM IST

പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: കുവൈറ്റിലെ തന്ത്രപ്രധാന കേന്ദ്രത്തിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് ഒരു കുവൈറ്റ് പൗരനും ഒരു പാക്കിസ്ഥാൻ പൗരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റതായാണ് കുവൈറ്റ് പ്രതിരോധ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇതിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ മരണപ്പെട്ടതായി അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു.

അതേസമയം കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചുകടന്ന നിരവധി ശത്രു ഡ്രോണുകളെ സൈന്യം കൃത്യമായി കണ്ടെത്തി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൾ അസീസ് അൽ അത്വാൻ അറിയിച്ചു.

Tags : DroneAttack Iranian Kuwait Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up