x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ; അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ

വെബ് ഡെസ്ക്
Published: November 26, 2026 03:20 PM IST | Updated: November 26, 2026 03:20 PM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യെ ഫ​രീ​ദാ​ബാ​ദി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി അ​രു​ണ​യെ (19) ഫ​രീ​ദാ​ബാ​ദി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, പെ​ൺ​കു​ട്ടി​ക്കൊ​പ്പം ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തി​രു​ന്ന അ​യ​ൽ​വാ​സി വി​പി​ൻ യാ​ദ​വി​നാ​യി (24) പൊ​ലി​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​യ അ​രു​ണ​യു​മാ​യി ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് വീ​ട്ടു​കാ​ർ അ​വ​സാ​ന​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​വു​ക​യും വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങി​യെ​ത്താ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ബ​ന്ധു​ക്ക​ൾ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലു​ള്ള ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് വി​പി​ൻ യാ​ദ​വ് എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ഒ​രു ക​ത്ത് പൊ​ലി​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​രു​ണ​യെ താ​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​തി​നു​ശേ​ഷം ആ​ഗ്ര ക​നാ​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു​മാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്. ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ൽ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​പ്പോ​ൾ കൊ​ല​പാ​ത​ക​ക്കു​റ്റം കൂ​ടി പൊ​ലി​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ളി​വി​ൽ പോ​യ വി​പി​ൻ യാ​ദ​വി​നെ പി​ടി​കൂ​ടാ​നാ​യി ലോ​ക്ക​ൽ പൊ​ലി​സും ക്രൈം​ബ്രാ​ഞ്ചും ഉ​ൾ​പ്പെ​ടു​ന്ന നാ​ല് പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച യ​ഥാ​ർ​ഥ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ക​യു​ള്ളൂ​വെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​രു​ണ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Student Dead HotelRoom

Recent News

Corehub Up