x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് തല്ലിച്ചതച്ച് അധ്യാപകർ

വെബ് ഡെസ്ക്
Published: November 26, 2026 04:51 PM IST | Updated: November 26, 2026 04:51 PM IST

പ്രതീകാത്മക ചിത്രം

ഏമബാഗൽകോട്ട്: ഹോംവർക്ക് ചെയ്യാത്തതിന്‍റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചറും പ്രധാനാധ്യാപകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലുള്ള നാവലഗി റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം.

ചൂരൽ കൊണ്ടുള്ള അടിയേറ്റ് പുറത്തും കാലുകളിലും സാരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർ വിജയലക്ഷ്മിക്കും പ്രധാനാധ്യാപകൻ അംബിക്കുമെതിരെ രബകവി ബനഹട്ടി പൊലിസ് കേസെടുത്തു.

അസുഖബാധിതനായതിനെ തുടർന്ന് വിദ്യാർഥി കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് സ്കൂളിൽ എത്തിയ കുട്ടിയോട് ഹോംവർക്ക് ചെയ്യാത്തതിനെക്കുറിച്ച് ചോദിച്ച ശേഷം ഇരുവരും ചേർന്ന് ചൂരൽ കൊണ്ട് മർദ്ദിക്കുകയായിരുന്നു.

വൈകുന്നേരം മുതുകിലും കാലുകളിലും അടിയേറ്റ പാടുകളോടെ അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ കണ്ടപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. ഉടൻ തന്നെ കുട്ടിയെ ജംഖണ്ഡിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷിതാക്കളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

Tags : Student Homework Teachers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up