x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വെബ് ഡെസ്ക്
Published: November 26, 2026 05:16 PM IST | Updated: November 26, 2026 05:16 PM IST

റാഫി

പൊന്നാനി: കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടോടെയാണ് റാഫി ഉൾപ്പെടെ നാലംഗ സംഘം 'മസ്ജിദു നബവി' എന്ന ഫൈബർ വള്ളത്തിൽ പൊന്നാനി ഹാർബറിന് സമീപം കടലിലേക്ക് പുറപ്പെട്ടത്. രാത്രിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ ഇടിമിന്നലേൽക്കുകയായിരുന്നു. അപകടം നടന്നയുടൻ ഒപ്പമുണ്ടായിരുന്നവർ പരിക്കേറ്റവരെ കരയിലെത്തിച്ചു.

ഗുരുതരമായി പരിക്കേറ്റ റാഫിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags : Lighting Death YoungMan Fishing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up