കോട്ടയം: ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ദീപിക പ്രഖ്യാപിച്ച ‘ദീപ്തസ്പർശം’പദ്ധതികളുടെ ഭാഗമായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററുമായി ചേര്‍ന്ന് ദീപിക നടത്തുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയായ ‘ദ ബ്രില്ല്യന്റ്സ്’ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ലോഗോ മന്ത്രി രമേശ് ചെന്നിത്തല ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസിനു കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ലൈറ്റിഗ് ദ ബ്രില്ല്യന്റ്സ് പദ്ധതി പ്രകാരം ദീപിക വരിക്കാർ, ഏജന്റുമാർ, ജീവനക്കാർ തുടങ്ങിയവരുടെ മക്കൾക്ക് ബ്രില്ല്യന്റിലെ ഏതു കോഴ്സിനും 50 ശതമാനം ട്യൂഷൻ ഫീ ഇളവ് ലഭിക്കും.