Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YoungMan

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

National

പു​ല​ർ​ച്ചെ ഉച്ചത്തിൽ പാ​ട്ട് ​വ​ച്ചതിനെച്ചൊല്ലി കലഹം; യു​വാ​വി​നെ സ​ഹോ​ദ​ര​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി

മും​​​​ബൈ: പാ​​​​ട്ട് ഉ​​​​ച്ച​​​​ത്തി​​​​ൽ​​​​വ​​​​ച്ച​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്കം ര​​​​ണ്ടു പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചു. ര​​​​ണ്ടു പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വി​​​​ക്രോ​​​​ളി​​​​യി​​​​ലെ പാ​​​​ർ​​​​ക്ക്‌​​​​സൈ​​​​റ്റി​​​​ലു​​​​ള്ള രാ​​​​ഹു​​​​ൽ ന​​​​ഗ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഒ​​​​രു വീ​​​​ട്ടി​​​​ൽ ക​​​​ഴി​​​​ഞ്ഞു​​​​വ​​​​ന്ന നാ​​​​ലു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലാ​​​​ണു ക​​​​ല​​​​ഹ​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​തി​​​​രാ​​​​വി​​​​ലെ സു​​​​നി​​​​ൽ വി​​​​ശ്വ​​​​ക​​​​ർ​​​​മ (40) ഉ​​​​യ​​​​ർ​​​​ന്ന ശ​​​​ബ്ദ​​​​ത്തി​​​​ൽ പാ​​​​ട്ടു​​​​വ​​​​ച്ച​​​​തി​​​​നെ ഇ​​​​യാ​​​​ളു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രാ​​​​യ സു​​​​രേ​​​​ന്ദ്ര വി​​​​ശ്വ​​​​ക​​​​ർ​​​​മ​​​​യും സൂ​​​​ര​​​​ജ് വി​​​​ശ്വ​​​​ക​​​​ർ​​​​മ​​​​യും എ​​​​തി​​​​ർ​​​​ത്തു.

ത​​​​ർ​​​​ക്കം അ​​​​ടി​​​​പി​​​​ടി​​​​യി​​​​ലും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലും ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സു​​​​രേ​​​​ന്ദ്ര​​​​യും സൂ​​​​ര​​​​ജും സു​​​​നി​​​​ലി​​​​നെ​​​​യും കു​​​​ടും​​​​ബ​​​​ത്തെ​​​​യും മൂ​​​​ർ​​​​ച്ച​​​​യു​​​​ള്ള ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ചു.

സു​​​​നി​​​​ൽ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്ത് ത​​​​ന്നെ മ​​​​രി​​​​ച്ചു. ഇ​​​​യാ​​​​ളു​​​​ടെ 14 വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​ൻ ശ്ലോ​​​​ക് വി​​​​ശ്വ​​​​ക​​​​ർ​​​​മ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​മ​​​​ധ്യേ മ​​​​രി​​​​ച്ചു. സു​​​​നി​​​​ലി​​​​ന്‍റെ ഭാ​​​​ര്യ​​​​ക്കും ഇ​​​​ള​​​​യ മ​​​​ക​​​​നും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.

Kerala

തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ടു കാ​ണാ​താ​യ കൊ​ട്ടം ചു​ര​ത്തി​ലെ വ​യ​ൽ പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ (40) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ഴു​ക്കി​ൽ​പെ​ട്ട സ്ഥ​ല​ത്തുനി​ന്നു നൂ​റു മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് ഇ​ന്നു രാ​വി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഹ​നീ​ഫ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

പു​ഴ​യി​ലു​ടെ ഒ​ഴു​കി വ​രു​ന്ന തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ടി​യി​ൽ ചെ​സ് ക​ഫേ​യു​ടെ സമീപത്തുവച്ചാണ് ഒ​ഴു​ക്കി​ൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.

Kerala

യു​വാ​വ് ജീവനൊടുക്കി പി​ന്നാ​ലെ സ​ഹോ​ദ​രി​യും മ​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​സു​ഖ​ബാ​ധി​ത​യാ​യ സ​ഹോ​ദ​രി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന​റി​ഞ്ഞ യു​വാ​വ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ​ഹോ​ദ​രി​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

പു​ല്ലൂ​റ്റ് പി ​ഡ​ബ്ളി​യു കോ​ള​നി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ള​ത്തി​പ്പ​റ​ന്പി​ൽ സു​രേ​ന്ദ്ര​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക്ക​ളാ​യ സു​മ(26), ശ​ര​ത് (22) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗം​മൂ​ലം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സു​മ​യു​ടെ സ്ഥി​തി​യ​റി​ഞ്ഞ ശ​ര​ത് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ശ​ര​ത് വീ​ട്ടി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പി​താ​വ് സു​രേ​ന്ദ്ര​ൻ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​പ്പോ​ഴാ​ണ് ശ​ര​ത് തൂ​ങ്ങി​യ​ത്. ശ​ര​ത്തി​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ കൂ​ട്ടു​കാ​രാ​ണ് തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. രാ​ത്രി എ​ട്ട​ര​യോ​ടെ സ​ഹോ​ദ​രി സു​മ​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ചാ​പ്പാ​റ ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ സം​സ്ക​രി​ച്ചു. ക​ട​ലാ​യി കാ​രു​മാ​ത്ര സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ര​ണ്ടു​വ​ർ​ഷം​മു​ന്പാ​ണ് പു​ല്ല​റ്റ് താ​മ​സം തു​ട​ങ്ങി​യ​ത്.

സു​മ ഇ​ട​പ്പ​ള്ളി​യി​ൽ കം​പ്യൂ​ട്ട​ർ ലാ​ബ് അ​ധ്യാ​പി​ക​യാ​ണ്. ശ​ര​ത്തി​ന് പെ​രു​ന്പാ​വൂ​രി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി.

Kerala

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

മൂ​ന്നി​ല​വ്: ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് ആ​ലും​മൂ​ട്ടി​ൽ റ്റി​റ്റോ ജോ​സ​ഫ് (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വെെ​കു​ന്നേ​രം 4.30നാ​യി​രു​ന്നു​ അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രോ​ടൊ​പ്പ​മാ​ണ് റ്റി​റ്റോ ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ റ്റി​റ്റോ ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് റ്റി​റ്റോ​യെ പു​റ​ത്തെ​ടു​ത്ത് പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ: റീ​ജ. മ​ക​ൻ: വി​ൽ​ഫ്ര​ഡ്.

Kerala

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; ഗുണ്ടാപ്പകയെന്ന് സംശയം

ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

International

അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് എ​​​​ൻ​​​​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് (ഐ​​​​സി​​​​ഇ) ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ തീ​​​​ര​​​​ദേ​​​​ശ പ​​​​ട്ട​​​​ണ​​​​മാ​​​​യ മെ​​​​യ്‌​​​​നി​​​​ൽ യു​​​​വാ​​​​വി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു.

ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​​​ര​​​​നാ​​​​യ കൊ​​​​ളം​​​​ബി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച യു​​​​വാ​​​​വി​​​​നു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് ഐ​​​​സി​​​​ഇ അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​വാ​​​​വി​​​​നെ അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഏ​​​​ജ​​​​ൻ​​​​സി. എ​​​​ന്നാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വെ​​​​ട്ടി​​​​ച്ച് യു​​​​വാ​​​​വ് വാ​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഐ​​​​സി​​​​ഇ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest News

Corehub Up