x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിനിന് മുന്നിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷിച്ച് പൊലിസ്

വെബ് ഡെസ്ക്
Published: October 1, 2026 10:30 PM IST | Updated: October 1, 2026 10:30 PM IST

തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള സിസിടിവി ദൃശ്യം.

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം 5.49നാണ് സംഭവം.

12625-ാം നമ്പർ കേരള എക്‌സ്പ്രസ് കടന്നുവരുന്നതിനിടെ പാളത്തിൽ തലവച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജാർഖണ്ഡ് ലത്തേഹാർ ബർവാഡി ഖുറ സ്വദേശിയായ കാമേഷ് കുമാർ സിംഗിനെയാണ് (35) സിപിഒ സ്മിലേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

ട്രെയിൻ പാളത്തിലേക്ക് അടുക്കുന്ന നിമിഷങ്ങൾക്കകം ഓടിയെത്തിയ സ്മിലേഷ്, യുവാവിനെ ട്രാക്കിനും ട്രെയിനിനും ഇടയിൽ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.

ബഹളം കേട്ട് റെയിൽവേ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിഷ്ണു, പ്രദീപ് കുമാർ, അരുൺ കുമാർ എന്നിവരും ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് എല്ലാവരും ചേർന്ന് ആംബുലൻസ് വരുത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുതര പരിക്കേറ്റ ഇയാളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Tags : Police Rescue YoungMan Train Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up