പ്രതീകാത്മക ചിത്രം
ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചേര്‍ത്തല പൊലിസ് പിടികൂടി. മുഹമ്മ സ്വദേശി പ്രശാന്തിനെയാണ് മറയൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
2009-ല്‍ ചേര്‍ത്തല പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീടാക്രമിച്ച് ഗൃഹനാഥനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രശാന്തും മറ്റ് നാലുപേരും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രശാന്ത് നാടുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ഒളിവില്‍ പോവുകയായിരുന്നു.
കേസില്‍ മറ്റ് പ്രതികളുടെ വിചാരണ കോടതിയില്‍ പൂര്‍ത്തിയായെങ്കിലും, പ്രശാന്തിനെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പിടികിട്ടാപ്പുളളികളെ കണ്ടെത്താനുള്ള സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് മറയൂരിലുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു അറസ്റ്റ്.
Tags : MurderCase Arrested Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash