x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​യോ​ജി​ത്: സി.​ജെ. ജോ​ര്‍​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍, ജോ​ണ്‍​സ് ജോ​ര്‍​ജ് എം​ഡി

വെബ്ഡെസ്ക്
Published: October 1, 2026 11:06 PM IST | Updated: October 1, 2026 11:06 PM IST

സി.​​​​ജെ. ജോ​​​​ര്‍​ജ് , ജോ​​​​ണ്‍​സ് ജോ​​​​ര്‍​ജ്

കൊ​​​​ച്ചി: ജി​​​​യോ​​​​ജി​​​​ത് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ പു​​​​തി​​​​യ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യി നി​​​​ല​​​​വി​​​​ലെ എം​​​​ഡി സി.​​​​ജെ. ജോ​​​​ര്‍​ജി​​​​നെ നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ ജോ​​​​ണ്‍​സ് ജോ​​​​ര്‍​ജാ​​​​ണ് പു​​​​തി​​​​യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ. നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യി. ക​​​​മ്പ​​​​നി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ര്‍​ഡ് യോ​​​​ഗ​​​​മാ​​​​ണ് നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത്.

1987ല്‍ ​​​​സി.​​​​ജെ. ജോ​​​​ര്‍​ജും ര​​​​ണ​​​​ജി​​​​ത് കാ​​​​ഞ്ചി​​​​ലാ​​​​ലും ചേ​​​​ര്‍​ന്നു സ്ഥാ​​​​പി​​​​ച്ച ജി​​​​യോ​​​​ജി​​​​ത് ഇ​​​​ന്ത്യ​​​​യി​​​​ലെ ഓ​​​​ഹ​​​​രി​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന ക​​​​മ്പ​​​​നി​​​​യാ​​​​ണ്. ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് വ​​​​ഴി​​​​യും മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ വ​​​​ഴി​​​​യു​​​​മു​​​​ള്ള ട്രേ​​​​ഡിം​​​​ഗ് രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തും സ്വ​​​​ര്‍​ണം, കു​​​​രു​​​​മു​​​​ള​​​​ക്, ഏ​​​​ലം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഫ്യൂ​​​​ച്ചേ​​​​ഴ്‌​​​​സ് ട്രേ​​​​ഡിം​​​​ഗി​​​​നും തു​​​​ട​​​​ക്കംകു​​​​റി​​​​ച്ച​​​​തും ജി​​​​യോ​​​​ജി​​​​ത്താ​​​​ണ്.

2013ല്‍ ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ മീ​​​​ഡി​​​​യ മാ​​​​നേ​​​​ജ​​​​രാ​​​​യി ജി​​​​യോ​​​​ജി​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​യ ജോ​​​​ണ്‍​സ് ജോ​​​​ര്‍​ജ് ചീ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ല്‍ ഓ​​​​ഫിസ​​​​റാ​​​​യും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Tags : Geojit CJGeorge ExecutiveChairman JonesGeorge ManagingDirector Business

Recent News

Corehub Up