പ്രതീകാത്മക ചിത്രം
സോഫിയ: ബൾഗേറിയൻ തീരത്ത് ദ്രവീകൃത പ്രകൃതിവാതകം (എൽപിജി) ടാങ്കർ മുങ്ങി.
ബ്യാല എന്ന സ്ഥലത്തിന് 80 കിലോമീറ്റർ കിഴക്കായിരുന്നു സംഭവം. മുങ്ങാനുള്ള കാരണം വ്യക്തമല്ല.
തിങ്കളാഴ്ച ഇതേ മേഖലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഗോതന്പു കയറ്റിയ ചരക്കുകപ്പൽ മുങ്ങി 20 ജീവനക്കാരെ കാണാതായിരുന്നു.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത ഗ്യാസ് ഹസ്കി എന്ന ടാങ്കറാണ് ഇന്നലെ മുങ്ങിയത്. 19 ജീവനക്കാരുടെ അവസ്ഥ വ്യക്തമല്ല.
Tags : Sinks Bulgarian coast LPG Gas Tanker Byala International News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash