പ്രതീകാത്മക ചിത്രം
ജറീക്കോ: അധിനിവേശ വെസ്റ്റ്ബാങ്കിൽ യഹൂദ കുടിയേറ്റക്കാരുടെ വെടിയേറ്റ് 72 വയസുള്ള പലസ്തീൻ വനിത മരിച്ചു.
അടുത്തകാലത്ത് യഹൂദർ പലസ്തീൻ വീടുകൾ കൈയേറുന്ന ജറീക്കോ നഗരത്തിലായിരുന്നു ഇത്.
ഒരുകൂട്ടം യഹൂദ കുടിയേറ്റക്കാർ പലസ്തീൻ വയോധികയുടെ വീടിനുമുന്നിൽ വെടിയുതിർത്തതാണു സംഭവങ്ങളുടെ തുടക്കം.
പലസ്തീനികൾ ഇവർക്കു നേരെ കല്ലെറിഞ്ഞു. ഇതോടെ കൂടുതൽ യഹൂദർ സ്ഥലത്തെത്തി പലസ്തീനികളുടെ വീടുകൾക്കു നേരേ വെടിയുതിർക്കാൻ തുടങ്ങി. വീടിനു പുറത്തുനിന്നിരുന്ന വയോധികയുടെ തലയിൽ വെടിയേൽക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തേക്കു പാഞ്ഞുവന്ന വയോധികയുടെ മകന്റെ കാർ യഹൂദരുടെ വാഹനങ്ങളിലൊന്നിൽ തട്ടി. ഇതിന്റെ പേരിലും യഹൂദർ വെടിയുതിർത്തു. വയോധികയുടെ മകൻ അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
Tags : Palestinian woman International News Jewish settlers West Bank Jericho Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash