x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ‌​മു​സി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​ർ ഉ​ൾ​പ്പെ​ട്ട ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ളെ കാ​ണാ​താ​യി

വെബ് ഡെസ്‌ക്
Published: November 17, 2026 07:54 PM IST | Updated: November 17, 2026 07:54 PM IST

പ്രതീകാത്മക ചിത്രം

മ​നാ​മ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ നാ​വി​ക​ർ ഉ​ൾ​പ്പെ​ട്ട ക​പ്പ​ലി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ നാ​വി​ക​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. പ​നാ​മ കൊ​ടി​യേ​ന്തി​യ താ​ര ഗ്യാ​സ് എ​ന്ന ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

തി​ങ്ക​ളാ​ഴ്ച ആ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ വി​വ​രം കേ​ന്ദ്ര തു​റ​മു​ഖ മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ൾ എ​ക്‌​സി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 24 ഇ​ന്ത്യ​ൻ നാ​വി​ക​രെ ര​ക്ഷി​ച്ച​താ​യും ഒ​രാ​ളെ കാ​ണാ​താ​യി എ​ന്നു​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ച​ത്. ആ​കെ 25പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​രു​ള്ള ക​പ്പ​ലി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം.അ​ധി​കൃ​ത​ർ എ​ണ്ണ ടാ​ങ്ക​ർ ക​മ്പ​നി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​മാ​യും ചേ​ർ​ന്ന് കാ​ണാ​താ​യ നാ​വി​ക​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് വി​വ​രം.

Tags : Hormuz Attack Panama Iran AirStrike Defense MissileStrike

Recent News

Corehub Up