Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirStrike

റഷ്യൻ ആക്രമണം: യുക്രെയ്നിൽ എട്ടു മരണം

കീ​​​​വ്: ​​​​യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യും ഇ​​​​ന്ന​​​​ലെ​​​​യു​​​​മാ​​​​യി 70 മി​​​​സൈ​​​​ലു​​​​ക​​​​ളും 280 ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണു റ​​​​ഷ്യ തൊ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി അ​​​​റി​​​​യി​​​​ച്ചു.

ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വ്, പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ലു​​​​വീ​​​​വ് എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത്. നി​​​​പ്രോ​​​​പെ​​​​ട്രോ​​​​വ്സ്കി​​​​ലെ ഒ​​​​രു ഗ്രാ​​​​മ​​​​ത്തി​​​​ൽ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കീ​​​​വ്, സെ​​​​ൻ​​​​ട്ര​​​​ൽ യു​​​​ക്രെ​​​​യ്നി​​​​ലെ പോ​​​​ൾ​​​​ട്ടോ​​​​വ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ​​​​വീ​​​​ത​​​​വും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

റ​​​​ഷ്യ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ളി​​​​ലൊ​​​​ന്ന് പോ​​​​ള​​​​ണ്ടി​​​​ലെ കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ വീ​​​ണ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് വ​​​​ലി​​​​യ ഗ​​​​ർ​​​​ത്ത​​​​മു​​​​ണ്ടാ​​​​യി.

ഇ​​​​തി​​​​നി​​​​ടെ, റ​​​​ഷ്യ​​​​ക്കു​​​​ള്ളി​​​​ൽ യു​​​​ക്രെ​​​​യ്ന്‍റെ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​വും അ​​​​ര​​​​ങ്ങേ​​​​റു​​​​ന്നു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ റ​​​​ഷ്യ​​​​ൻ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളും ഓ​​​​ൺ​​​​ലൈ​​​​ൻ വി​​​​ല​​​​പ്ന​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

International

ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​​​​ൽ അ​​​​വീ​​​​വ്: ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ല​​​​ബ​​​​ന​​​​നി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ക​​​​ടു​​​​പ്പി​​​​ച്ച് ഇ​​​​സ്ര​​​​യേ​​​​ൽ.

ല​​​​ബ​​​​ന​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ബെ​​​​ക താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലും മ​​​​റ്റ് ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ഹി​​​​സ്ബു​​​​ള്ള​​​​യ്‌​​​​ക്കെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ സേ​​​​ന (ഐ​​​​ഡി​​​​എ​​​​ഫ്) അ​​​​റി​​​​യി​​​​ച്ചു.

വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ 45 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു​​ നീ​​​​ട്ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കി​​​​ഴ​​​​ക്ക​​​​ൻ ലബ​​​​ന​​​​നി​​​​ലെ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 12 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

നി​​​​ര​​​​വ​​​​ധിപേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ബെ​​​​ക്കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ മ​​​​ഷ്ഘ​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

International

യുക്രെയ്നിൽ റഷ്യയുടെ കനത്ത ആക്രമണം; 16 മരണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട് റ​​​ഷ്യ. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​മു​​​ത​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​രെ നീ​​​ണ്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഈ ​​​വ​​​ർ​​​ഷം റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും മാ​​​ര​​​ക ആ​​​ക്ര​​​മ​​ണ​​മാ​​​ണി​​​ത്. യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ന​​​ശി​​​ച്ചു. തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​യി.

കീ​​​വി​​​ൽ നാ​​​ല്, ഒ​​​ഡേ​​​സ​​​യി​​​ൽ ഒ​​​ന്പ​​​ത്, നി​​​പ്രോ​​​യി​​​ൽ മൂ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ. കീ​​​വി​​​ൽ മ​​​രി​​​ച്ച​​​തി​​​ൽ 12 വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
650ഓ​​​ളം ഡ്രോ​​​ണു​​​ക​​​ളും 40നു ​​​മു​​​ക​​​ളി​​​ൽ മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് റ​​​ഷ്യ തൊ​​​ടു​​​ത്ത​​​ത്. ഭൂ​​​രി​​​ഭാ​​​ഗ​​​വും വെ​​​ടി​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

അ​​​തേ​​​സ​​​മ​​​യം വ​​​ൻ​​​തോ​​​തി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഒ​​​ഡേ​​​സ​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.

കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ളി​ലെ​ട റ​ഷ്യ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്ക​ണ​മെ​ന്നും യു​ക്രെ​യ്നു കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു.

International

നതാൻസിൽ അണുവികിരണ ചോർച്ചയില്ലെന്ന് ഇറാൻ

ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ലെ ന​​​താ​​​ൻ​​​സ് ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ത്തി​​​നു നേ​​​ർ​​​ക്ക് വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ന​​​ലെ വ്യോ​​​മാ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ശേ​​​ഷം അ​​​ണു​​​വി​​​കി​​​ര​​​ണ ചോ​​​ർ​​​ച്ച ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ടെ​​​ഹ്റാ​​​നി​​​ൽ​​​നി​​​ന്ന് 220 കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കു​​​കി​​​ഴ​​​ക്കു​​​ള്ള ന​​​താ​​​ൻ​​​സ് ഇ​​​റാ​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ണ​​​വ ഇ​​​ന്ധ​​​ന സന്പു​​​ഷ്ടീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​​ണ്. യു​​​ദ്ധ​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും ഇ​​​വി​​​ടെ ബോം​​​ബി​​​ട്ടി​​​രു​​​ന്നു.

ഇ​​​വി​​​ടെ​​​യു​​​ള്ള ഒ​​​ട്ടേ​​​റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ന​​​ശി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ലെ 12 ദി​​​ന യു​​​ദ്ധ​​​ത്തി​​​ലും ന​​​താ​​​ൻ​​​സ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: കി​​ഴ​​ക്ക​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​ട്ടു ഹി​​സ്ബു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ല​​​​ബ​​​​ന​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​ത്തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​വെ​​ന്നാ​​ണ് ല​​ബ​​നീ​​സ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ എ​​ത്ര തീ​​വ്ര​​വാ​​ദി​​ക​​ളു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല, മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ലെ​​​​ബ​​​​നീ​​​​സ് തീ​​​​വ്ര​​​​വാ​​​​ദ ഗ്രൂ​​​​പ്പാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി ഇ​​​​സ്രയേ​​​​ൽ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ല​​​​ബ​​​​ന​​​​നി​​​​ലെ തു​​​​റ​​​​മു​​​​ഖന​​​​ഗ​​​​ര​​​​മാ​​​​യ സൈ​​​​ഡ​​​​നി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണം.

ര​​​​ണ്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഹ​​​​മാ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ ഹ​​​​മാ​​​​സ് ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചു.

International

സിറിയയിലെ ഐഎസ് കേന്ദ്രം തകർത്ത് വ്യോമാക്രമണം

ഡ​​​​മാ​​​​സ്ക​​​​സ് (സി​​​​റി​​​​യ): മ​​​​ധ്യ സി​​​​റി​​​​യ​​​​യി​​​​ൽ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ബ്ര​​​​ട്ടീ​​​​ഷ്, ഫ്ര​​​​ഞ്ച് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സം​​​​യു​​​​ക്താ​​​​ക്ര​​​​മ​​​​ണം. ച​​​​രി​​​​ത്രപ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ പാ​​​​ല്‍മി​​​​റ ന​​​​ഗ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഭൂ​​​​ഗ​​​​ര്‍ഭ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ബ്ര​​​​ട്ടീ​​​​ഷ് പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്. മ​​​​ധ്യ​​​​സി​​​​റി​​​​യ​​​​യി​​​​ലെ ഹോം​​​​സ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലാ​​​​ണ് പാ​​​​ല്‍മി​​​​റ. ഇ​​​​തി​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലാ​​​​ണ് ബോം​​​​ബ​​​​ര്‍ വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ തീ​​​​തു​​​​പ്പി​​​​യ​​​​ത്. എ​​​​ഫ്ജി​​​​ആ​​​​ർ 4 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ആ​​​​ക്ര​​​​മ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ൺ ഹീ​​​​ലി പ​​​​റ​​​​ഞ്ഞു. ഐ​​​​എ​​​​സ് ഭീ​​​​ഷ​​​​ണി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി തോ​​​​ളോ​​​​ടു​​​​തോ​​​​ൾ ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. ഐ​​​​എ​​​​സി​​​​നെ​​​​തി​​​​രേ ഒ​​​​രു ദ​​​​ശ​​​​ക​​​​ത്തി​​​​ൽ ഏ​​​​റെ​​​​യാ​​​​യി യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​ത്തി​​​​ൽ ബ്രി​​​​ട്ട​​​​നും ഫ്രാ​​​​ൻ​​​​സും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ണ്.
അ​​​​തേ​​​​സ​​​​മ​​​​യം ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സി​​​​റി​​​​യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

International

പാ​ക്കി​സ്‌​ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്ന് താ​ലി​ബാ​ൻ

കാ​ബൂ​ൾ: പാ​ക്കി​സ്‌​ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് ഉ​ചി​ത​മാ​യി മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ഫ്‌​ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം. ഞ​ങ്ങ​ളു​ടെ വ്യോ​മാ​തി​ർ​ത്തി​യും ഭൂ​പ്ര​ദേ​ശ​വും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും ത​ക്ക സ​മ​യ​ത്ത് ഉ​ചി​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്‌​റ്റ് ചെ​യ്‌​തു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പാ​ക്ടി​ക, ഖോ​സ്‌​ക്, കു​നാ​ർ പ്ര​വി​ശ്യ​ക​ളി​ൽ പാ​കി​സ്ഥാ​ൻ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള നേ​രി​ട്ടു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്നും സ​ബീ​ഹു​ള്ള കു​റ്റ​പ്പെ​ടു​ത്തി. അ​ഫ്‌​ഗാ​നി​സ്ഥാ​നി​ൽ ചൊ​വ്വാ​ഴ്‌​ച പു​ല​ർ​ച്ചെ മൂ​ന്നa​ടെ പാ​ക്കി​സ്‌​ഥാ​ൻ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും കൊ​ല്ല​പ്പെ​ട്ടെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് സ്‌​ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വ​റി​ൽ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം തെ​ഹ്‌​രി​കെ താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ (ടി​ടി​പി), ഹാ​ഫി​സ് ഗു​ൽ ബ​ഹാ​ദൂ​ർ ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പാ​ക്കി​സ്‌​ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up