x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്‌നിൽ റഷ്യൻ ആക്രമണം; 10 മരണം

വെബ്ഡെസ്ക്
Published: August 12, 2026 02:52 AM IST | Updated: August 12, 2026 02:52 AM IST

പ്രതീകാത്മക ചിത്രം

കീ​​​വ്: യു​​​ക്രെ​​​യ്‌​​​നി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 10 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ ഉ​​​ത്ത​​​ര​കൊ​​​റി​​​യ​​​ൻ നി​​​ർ​​​മി​​​ത ബാ​​​ല​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാ​​​ഡി​​​മ​​​ർ സെ​​​ല​​​ൻ​​​സ്‌​​​കി ആ​​​രോ​​​പി​​​ച്ചു.

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സാ​​​പോ​​​റീ​​​ഷ്യ​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം നാ​​​ശം വി​​​ത​​​ച്ച​​​ത്. ഇ​​​വി​​​ടെ ഏഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 19 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. സി​​​നി​​​പ്രോ​​​പെ​​​ട്രോ​​​വ​​​സ്‌​​​കി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു ​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. കീ​​​വി​​​ലും ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

50,000 ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​ൻ റ​​​ഷ്യ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സെ​​​ല​​​ൻ​​​സ്‌​​​കി പ​​റ​​ഞ്ഞു. ഈ ​​​ഭീ​​​ഷ​​​ണി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പാ​​​ശ്ചാ​​​ത്യ​​രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടും ഏ​​​ഷ്യ-പ​​​സ​​​ഫി​​​ക് സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Tags : RussianAttack Ukraine Airstrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up